ADVERTISEMENT

സൂര്യന്റെ കിടിലൻ ക്ലോസ് അപ് ചിത്രങ്ങൾ പുറത്തുവിട്ട് നാസ. യൂറോപ്യൻ സ്പേസ് അസോസിയേഷനും നാസയും സംയുക്തമായി വിക്ഷേപിച്ച ഓർബിറ്റർ കഴിഞ്ഞ മാസം എടുത്ത ചിത്രങ്ങളാണു പുറത്തുവിട്ടത്. സൗരമണ്ഡലത്തിൽ സംഭവിക്കുന്ന ചെറുവിസ്ഫോടനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ചിത്രങ്ങളിൽ നിന്നു ശാസ്ത്രജ്ഞർക്കു ലഭിച്ചു. ക്യാംപ് ഫയറുകൾ എന്നാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്.

സൂര്യന്റെ ഏറ്റവും പുറത്തുള്ള അന്തരീക്ഷഭാഗമായ കൊറോണയ്ക്ക് സൂര്യഗോളത്തിലെക്കാൾ ഊഷ്മാവുണ്ട്. ഈ പ്രതിഭാസത്തിന്റെ രഹസ്യം ഇന്നും ശാസ്ത്രലോകത്തിന് അജ്ഞാതമാണ്.  കൊറോണയുടെ ഈ സവിശേഷത സംബന്ധിച്ച ധാരണ ലഭിക്കാൻ ക്യാംപ് ഫയറുകളെക്കുറിച്ചുള്ള പഠനം സഹായകമാകുമെന്നാണു പ്രതീക്ഷ.

സൂര്യനിൽനിന്ന് 77 ദശലക്ഷം കിലോമീറ്റർ അകലെ (സൂര്യനും ഭൂമിക്കും ഇടയിലുള്ള ദൂരത്തിന്റെ ഏകദേശം പകുതി) നിന്നാണ് ഓർബിറ്റർ ചിത്രങ്ങളെടുത്തത്.

English Summary: Sun gets close-up in historic new NASA pictures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com