കേരളത്തിൽ അപൂർവമായി മാത്രം കണ്ടുവരുന്ന ദേശാടനപ്പക്ഷി ‘ചിന്നക്കുയിൽ’ (Lesser cuckoo) തൃശൂരിലും വിരുന്നെത്തി. ഇതാദ്യമായാണ് ജില്ലയിൽ ചിന്നക്കുയിലിനെ കണ്ടെത്തുന്നത്. ഹിമാലയൻ താഴ്‌വാരങ്ങളിലും ചൈന, മ്യാൻമർ, ജപ്പാൻ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന ഇവ നവംബർ-ഡിസംബർ മാസങ്ങളിൽ തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും, കിഴക്കേ ആഫ്രിക്കയിലും ഒക്കെയാണ് ദേശാടകരായി എത്താറുള്ളത്.

പക്ഷി നിരീക്ഷകനും നടത്തറ കൊഴുക്കുള്ളി സ്വദേശിയുമായ ശ്രീകുമാർ കെ.ഗോവിന്ദൻകുട്ടിയാണ് ചീരക്കാവിൽ നിന്നു ചിന്നക്കുയിലിന്റെ ചിത്രമെടുത്തത്. ഇവ മനുഷ്യസാന്നിധ്യമുള്ളിടത്ത് അധികം തങ്ങാറില്ല. അതുകൊണ്ടു തന്നെ ചിത്രത്തിൽ ലഭിക്കുന്നതും അപൂർവമാണ്. നേരത്തെ നെല്ലിയാംപതിയിലും കൊച്ചിയിലും എടപ്പാളിലും ഇവയുടെ സാന്നിധ്യമുണ്ടായിട്ടുണ്ടെന്നു കാർഷിക സർവകലാശാലയിലെ വന്യജീവി വിദഗ്ധനായ ഡോ.പി.ഒ.നമീർ പറഞ്ഞു.  ശ്രീകുമാർ ഇതിനുമുൻപ് കേരളത്തിൽനിന്ന് കരിന്തലയൻ കുരുവി (orphean warbler), മരുപക്ഷി (desert wheatear) എന്നീ അപൂർവയിനം പക്ഷികളെയും ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT