ഇത് ഒന്നൊന്നര തെങ്ങ്; ഒരു കുലയില്‍ 80 തേങ്ങവരെ; അപൂർവ ദൃശ്യം!
ഒരു കുലയില്‍ 80 തേങ്ങവരെ വിളയുന്നൊരു തെങ്ങുണ്ട് കൊച്ചിയില്‍. റിട്ടയര്‍ഡ് കസ്റ്റംസ് സുപ്രണ്ട് ജോര്‍ജ് മാത്യു പുല്ലാടിന്റെ വീട്ടുവളപ്പിലാണ് ഈ തെങ്ങ് വളര്‍ന്നിരിക്കുന്നത്. ഇതൊരു തെങ്ങല്ല ഒരൊന്നൊന്നര തെങ്ങാണ്. വീട്ടില്‍ ഒരു ദിവസത്തെ പാചകത്തിന് ഒരു തേങ്ങ മതിയെങ്കില്‍ ഒരു വര്‍ഷത്തേക്ക് ഈയൊരു തെങ്ങു തന്നെ ധാരാളം
കൊച്ചി മരടില്‍ താമസിക്കുന്ന റിട്ടയര്‍ഡ് കസ്റ്റംസ് സുപ്രണ്ട് ജോര്‍ജ് പുല്ലാടിന്റെ വീട്ടുവളപ്പിലാണ് അ തെങ്ങുള്ളത്. 15 വര്‍ഷം മുന്‍പ് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ നഴ്സറിയില്‍ നിന്നാണ് തെങ്ങിന് തൈ വാങ്ങി നട്ടത്. തടമെടുത്തിട്ടില്ല, പ്രത്യേക വളപ്രയോഗവും നടത്തിയിട്ടില്ല. അനുകൂലമായ സാഹചര്യങ്ങളില്ലാതെയാണ് തെങ്ങു വളര്‍ന്നത്
പുരയിടത്തിലുള്ള മറ്റ് തെങ്ങുകളിലെല്ലാം ശരാശരിയില്‍ താഴെയാണ് ഉല്പാദനം. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി തെങ്ങിനെകുറിച്ച് പഠിച്ചിരുന്നു. തെങ്ങിനു പുറമെ പച്ചക്കറി കൃഷിയും മല്സ്യകൃഷിയുമെല്ലാമുണ്ട് ജോര്‍ജിന്റെ വീട്ടില്‍. കോളജ് വിദ്യാര്‍ഥിയായിരിക്കെ പെന്ഷന് വാങ്ങി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച വ്യക്തിയാണ് 67 കാരനായ ജോര്‍ജ് മാത്യു പുല്ലാട്.