ADVERTISEMENT

പശ്ചിമഘട്ടത്തിൽ നിന്ന് 5 പുതിയ ഇനം തവളകളെ കണ്ടെത്തി. ഡൽഹി സർവകലാശാല, കേരള ഫോറസ്റ്റ് റിസർച് ഇൻ‍സ്റ്റിറ്റ്യൂട്ട്, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘമാണു തവളകളെ കണ്ടെത്തിയത്. മോർഫോളജി, ഡിഎൻഎ, കോളിങ് പാറ്റേൺ തുടങ്ങിയവ അടിസ്ഥാനമാക്കിയാണു പുതിയ തവളകളെ കണ്ടെത്തിയത്. 

സഞ്ജപ്പായി, വെള്ളിക്കണ്ണൻ, കക്കായമെനിസിസ്, ഡ്രുതാഹു, കെയ്റാ സബിനായി എന്നിങ്ങനെയാണു പുതിയ തവളകൾക്കു പേരിട്ടിരിക്കുന്നത്. സൊനാലി ഗാര്‍ഗ്, റോബിൻ സുയേഷ്, സന്ദീപ് ദാസ്, മാർക്ക് എ. ബീ, എസ്.ഡി.ബിജു എന്നിവർ ഉൾപ്പെട്ട സംഘമാണു 10 വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ ഇവയെ കണ്ടെത്തിയത്.

English Summary: Researchers find five new species of shrub frogs in Western Ghats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com