ADVERTISEMENT

തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നടത്തിയ വാർഷിക പക്ഷി സർവേയിൽ പുതുതായി 2 സ്പീഷീസുകൾ ഉൾപ്പെടെ 286 ഇനം പക്ഷികളെ കണ്ടെത്തി.  വനം വന്യജീവി വകുപ്പും കേരള കാർഷിക സർവകലാശാലയും കൊല്ലം ബേർഡ് ബറ്റാലിയനും കേരള ബേഡ് അറ്റ്ലസ് ടീമുമാണു പക്ഷി സർവേ നടത്തിയത്. വിദ്യാർഥികളും ഗവേഷകരും പക്ഷി നിരീക്ഷകരും ഉൾപ്പെടെ 40 പേർ 9 സംഘങ്ങളായാണു 172 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വന്യജീവി സങ്കേതത്തിലെ വൈവിധ്യമാർന്ന ആവാസ മേഖലകളിൽ പക്ഷികളെ തിരഞ്ഞത്.

4 ദിവസം നീണ്ട സർവേയിൽ ഇതേവരെ സങ്കേതത്തിൽ കണ്ടിട്ടില്ലാത്ത മേനിപ്പൊൻമാ‍ൻ, ഹിമാലയൻ ശരപക്ഷി എന്നിവ ഉൾപ്പെടെ 179 ഇനം പക്ഷികളെ കണ്ടെത്തി. ഡോ.ജിഷ്ണു, ഹരി മാവേലിക്കര, അസി.വൈൽഡ് ലൈഫ് വാർഡൻ ടി.എസ്.സജു എന്നിവർ സർവേയ്ക്കു നേതൃത്വം നൽകി. വിശദ പഠന റിപ്പോർട്ട് ഉടനെ പ്രസിദ്ധീകരിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ ബി.സജീവ്കുമാർ അറിയിച്ചു.

English Summary: Survey finds 286 birds at Shendurney Sanctuary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com