സ്ഥലം കുഴിക്കുമ്പോഴും വൃത്തിയാക്കുമ്പോഴുമൊക്കെ പുരാവസ്തുക്കളും നിധിയുമൊക്കെ കണ്ടെത്തുന്നത് അപൂർവമല്ല. അത്തരമൊരു സംഭവമാണ് ഇപ്പോൾ ഹൈദരാബാദിലെ പെമ്പാർത്തി ഗ്രാമത്തിൽ നിന്നു പുറത്തുവരുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ നരസിംഹയുടെ ഉടമസ്ഥതയിലുള്ള 11 ഏക്കർ ഭൂമിയിൽ നിന്നാണ് നിധിയടങ്ങുന്ന ചെമ്പുകുടം കണ്ടെത്തിയത്.

സ്ഥലം നിരപ്പാക്കുന്ന പണികൾ പുരോഗമിക്കുന്നതിനിടയിലാണ് നിധിയടങ്ങുന്ന കുടം ലഭിച്ചത്. നിധി ലഭിച്ച വിവരം അറിഞ്ഞ ഉടൻ തന്നെ ഗ്രാമവാസികൾ ഭൂമിയില്‍ പൂജനടത്തി. വിവരമറിഞ്ഞെത്തിയ അഡിഷണൽ കലക്ടർ എ. ഭാസ്ക്കർ റാവു നിധിയടങ്ങിയ കുടം നിയമപ്രകാരം ഏറ്റെടുത്തു.

187.45 ഗ്രാം സ്വർണവും 1.2 കിലോഗ്രാം വെള്ളിയും 7 രത്നങ്ങളുമാണുണ്ടായിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. എഡി 12നും 14നും ഇടയ്ക്ക് നിർമിച്ച ആഭരങ്ങളാണിതെന്നും അധികൃതർ തിരിച്ചറിഞ്ഞു. അധികൃതർ സ്ഥലമേറ്റെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ പുരാവസ്തുക്കൾ ഇവിടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ ഖനനം ആരംഭിച്ചു കഴിഞ്ഞു.

English Summary: Realtor strikes pot filled with gold and silver in Pembarthy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT