ചൈനയിലെ പ്രളയകാരണം കൃത്രിമ മഴയോ, അമിത ഡാം നിർമാണമോ? വിമർശനം ശക്തം!
ചൈനയിൽ അൻപതിലധികം പേരുടെ മരണത്തിനു വഴിയൊരുക്കി അടുത്തെങ്ങുമില്ലാത്ത രീതിയിൽ പ്രളയം കടുക്കുമ്പോൾ വിമർശനങ്ങളും ഉയരുന്നു. പ്രളയത്തിന്റെ ആക്കം ഇത്രയും കൂടിയത് ചൈന അടുത്തകാലത്തായി വൻതോതിൽ അക്രമണശൈലിയോടെ പൂർത്തീകരിച്ച അണക്കെട്ട് ഉൾപ്പെടെയുള്ള പദ്ധതികളുടെ വർധനയാണെന്നു രാജ്യാന്തര പരിസ്ഥിതി വിദഗ്ധർ
ചൈനയിൽ അൻപതിലധികം പേരുടെ മരണത്തിനു വഴിയൊരുക്കി അടുത്തെങ്ങുമില്ലാത്ത രീതിയിൽ പ്രളയം കടുക്കുമ്പോൾ വിമർശനങ്ങളും ഉയരുന്നു. പ്രളയത്തിന്റെ ആക്കം ഇത്രയും കൂടിയത് ചൈന അടുത്തകാലത്തായി വൻതോതിൽ അക്രമണശൈലിയോടെ പൂർത്തീകരിച്ച അണക്കെട്ട് ഉൾപ്പെടെയുള്ള പദ്ധതികളുടെ വർധനയാണെന്നു രാജ്യാന്തര പരിസ്ഥിതി വിദഗ്ധർ
ചൈനയിൽ അൻപതിലധികം പേരുടെ മരണത്തിനു വഴിയൊരുക്കി അടുത്തെങ്ങുമില്ലാത്ത രീതിയിൽ പ്രളയം കടുക്കുമ്പോൾ വിമർശനങ്ങളും ഉയരുന്നു. പ്രളയത്തിന്റെ ആക്കം ഇത്രയും കൂടിയത് ചൈന അടുത്തകാലത്തായി വൻതോതിൽ അക്രമണശൈലിയോടെ പൂർത്തീകരിച്ച അണക്കെട്ട് ഉൾപ്പെടെയുള്ള പദ്ധതികളുടെ വർധനയാണെന്നു രാജ്യാന്തര പരിസ്ഥിതി വിദഗ്ധർ
ചൈനയിൽ അൻപതിലധികം പേരുടെ മരണത്തിനു വഴിയൊരുക്കി അടുത്തെങ്ങുമില്ലാത്ത രീതിയിൽ പ്രളയം കടുക്കുമ്പോൾ വിമർശനങ്ങളും ഉയരുന്നു. പ്രളയത്തിന്റെ ആക്കം ഇത്രയും കൂടിയത് ചൈന അടുത്തകാലത്തായി വൻതോതിൽ അക്രമണശൈലിയോടെ പൂർത്തീകരിച്ച അണക്കെട്ട് ഉൾപ്പെടെയുള്ള പദ്ധതികളുടെ വർധനയാണെന്നു രാജ്യാന്തര പരിസ്ഥിതി വിദഗ്ധർ ആരോപണമുന്നയിക്കുന്നു. എന്നാൽ കാലാവസ്ഥാവ്യതിയാനമാണു പ്രളയത്തിനു വഴി വച്ചതെന്നും ഇത് ഒട്ടേറെ രാജ്യങ്ങളിൽ സംഭവിക്കുന്നുണ്ടെന്നുമാണ് ചൈനീസ് അധികൃതരുടെ പ്രതികരണം. 800 മുതൽ 900 മില്ലി മീറ്റർ അളവിലാണു മഴ പെയ്തത്. ആയിരം കോടി യുഎസ് ഡോളറിന്റെ നാശനഷ്ടങ്ങളാണ് മധ്യ ചൈനയിൽ ഇതുവരെ സംഭവിച്ചു.
ചൈനയുടെ ചരിത്രം വെള്ളപ്പൊക്കങ്ങളുടേത് കൂടിയാണ്. വേനൽക്കാലത്തിനു ശേഷം പെരുമഴയും സാധാരണം. എന്നാൽ ഇപ്പോൾ ഇത്ര കനത്ത മഴ എങ്ങനെ പെയ്തെന്നതിനെക്കുറിച്ച് ധാരാളം ദുരൂഹതാ സിദ്ധാന്തങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇതിലൊന്നാണ് കാലാവസ്ഥയെ മാറ്റിമറിച്ച് മഴ പെയ്യിക്കാനുള്ള ചൈനയുടെ വമ്പൻ പദ്ധതി. മാസങ്ങൾക്കു മുൻപ്, കഴിഞ്ഞ ഡിസംബറിൽ 55 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ കാലാവസ്ഥാമാറ്റം കൊണ്ടുവരാനുള്ള പദ്ധതി ചൈന വെളിപ്പെടുത്തിയിരുന്നു. ഇവിടെ കൃത്രിമമായി മഴ, മഞ്ഞുവീഴ്ച തുടങ്ങിയവ ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിപ്പിച്ച് നടപ്പിൽ വരുത്തുകയായിരുന്നു ഉദ്ദേശം. ഇതിനു വേണ്ടിയുള്ള ഏതെങ്കിലും ശ്രമങ്ങളാണോ വലിയ തോതിലുള്ള മഴയ്ക്ക് കാരണമെന്നായിരുന്നു ചിലർ ഉയർത്തിയ സംശയം.
കാലാവസ്ഥയെ മാറ്റാനുള്ള ചൈനീസ് ശ്രമങ്ങൾ മുൻപ് തന്നെ പ്രശസ്തമാണ്. 2008 ഒളിംപിക്സിനു മുന്നോടിയായി നീലാകാശം സൃഷ്ടിക്കാനും പുകമഞ്ഞ് ഒഴിവാക്കാനുമായി ക്ലൗഡ് സീഡിങ് നടത്തിയത് ഇത്തരത്തിലൊരു ശ്രമമായിരുന്നു. ഇത്തരത്തിലേതെങ്കിലുമൊരു പരീക്ഷണമാണോ വൻമഴയ്ക്കു തുടക്കമിട്ടതെന്നാണ് ആരോപണം. എന്നാൽ ഇതിന് യാതൊരു തെളിവോ സ്ഥിരീകരണമോ ഇല്ല.
എന്നാൽ കഴിഞ്ഞ രണ്ടു ദശകങ്ങളായി പൊടുന്നനെ കുതിച്ചുയർന്ന വ്യവസായവത്കരണ തോതും വനഭൂമി കൃഷിയിടമാക്കി മാറ്റുന്ന പ്രവണതയും ഇതിന്റെ ആക്കം കൂട്ടുന്നു. ഡാമുകളുടെ നിർമാണം കൂട്ടിയതും പരിസ്ഥിതിക്ക് ആഘാതമേൽപ്പിച്ച സംഭവമായി പറയപ്പെടുന്നു. ഇതുവരെയുള്ള പ്രളയത്തിൽ ധാരാളം ഡാമുകൾ തകർന്നു.
ചൈനയിലെ ഇന്നർ മംഗോളിയ മേഖലയിൽ 1.6 ട്രില്യൻ ക്യുബിക് അടി സംഭരണശേഷിയുള്ള രണ്ട് ഡാമുകൾ പൊട്ടിത്തകർന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതു കൂടാതെ വെള്ളം വഴിതിരിച്ചു വിടാനായി ചൈനീസ് സൈന്യത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ ഡാമുകൾ തകർക്കപ്പെട്ടിരുന്നു. ചൈനീസ് സംസ്കാരത്തിന്റെ ഈറ്റില്ലമായ ഹെനാനിലാണു പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഹെനാനിന്റെ തലസ്ഥാനവും വ്യാവസായിക കേന്ദ്രവുമായ ഷെങ്സൗ നഗരത്തിൽ പ്രളയം മൂലം ലക്ഷക്കണക്കിനു പേർ വീടു വിട്ടു പോകേണ്ടി വന്നു. ഇപ്പോൾ സാധാരണഗതിയിലേക്കു പതിയെ മടങ്ങിയെത്തിക്കൊണ്ടിരിക്കുന്ന ഷെങ്സുവിൽ പ്രളയജലത്തിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ തകൃതിയാണ്.
കൺസ്ട്രക്ഷൻ മേഖലയിൽ ഉപയോഗിക്കുന്ന ഡിഗ്ഗർ ട്രക്കുകൾ, ചങ്ങാടങ്ങൾ, ബോട്ടുകൾ എന്നിവയൊക്കെ ഉപയോഗിച്ചാണു രക്ഷാപ്രവർത്തനം.പ്രളയജലം നീങ്ങിത്തുടങ്ങിയിടത്ത് വൻതോതിൽ മാലിന്യങ്ങളും പതിനായിരക്കണക്കിന് വാഹനങ്ങളും ഗാർഹിക ഉപകരണങ്ങളും മറ്റും കുന്നുകൂടി കിടക്കുകയാണ്. ഇതു നീക്കുന്ന പ്രവർത്തികളും പുരോഗമിക്കുന്നു. എന്നാൽ പ്രളയത്തെത്തുടർന്ന് നടത്തിയ പഠനങ്ങളിൽ ചൈനയിലെ 654 നഗരങ്ങളും പട്ടണങ്ങളും പ്രളയത്തെ നേരിടാൻ ശേഷിയുള്ളതല്ലെന്നു കണ്ടെത്തി. ഇതിനു പരിഹാരം കണ്ടെത്താൻ രാജ്യത്തെ നഗരാസൂത്രണ വിദഗ്ധർ മിനക്കെടേണ്ടി വരുമെന്നു രാജ്യാന്തര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
English Summary: China floods: Why is the country facing record rains?