‘യൂ ബ്ലഡി ഫൂൾ’ പറഞ്ഞത് റിപ്പർ താറാവ്; സംസാരം തത്തയെ പോലെ, അമ്പരന്ന് ഗവേഷകർ!
തത്തകളും മൈനകളുമൊക്കെ മനുഷ്യരുടെ സംഭാഷണങ്ങൾ അനുകരിക്കാറുണ്ട്. എന്നാൽ ഇങ്ങനെ സംഭാഷണങ്ങൾ അനുകരിക്കാൻ കഴിവുള്ള പക്ഷികളുടെ കൂട്ടത്തിൽ ചിലയിനം താറാവുകളുമുണ്ടെന്നു ശാസ്ത്രജ്ഞർ. ഓസ്ട്രേലിയൻ മസ്ക് ഡക്ക് എന്നയിനം താറാവുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ബ്രിട്ടനിലെ പ്രശസ്തമായ റോയൽ സൊസൈറ്റിയുടെ

തത്തകളും മൈനകളുമൊക്കെ മനുഷ്യരുടെ സംഭാഷണങ്ങൾ അനുകരിക്കാറുണ്ട്. എന്നാൽ ഇങ്ങനെ സംഭാഷണങ്ങൾ അനുകരിക്കാൻ കഴിവുള്ള പക്ഷികളുടെ കൂട്ടത്തിൽ ചിലയിനം താറാവുകളുമുണ്ടെന്നു ശാസ്ത്രജ്ഞർ. ഓസ്ട്രേലിയൻ മസ്ക് ഡക്ക് എന്നയിനം താറാവുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ബ്രിട്ടനിലെ പ്രശസ്തമായ റോയൽ സൊസൈറ്റിയുടെ ഫിലോസഫിക്കൽ ട്രാൻസാക്ഷൻസ് ജേണലിൽ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി നടത്തിയ പരീക്ഷണങ്ങളിൽ ഇത്തരം താറാവുകൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ ശാസ്ത്രജ്ഞർ വിലയിരുത്തി. ഇക്കൂട്ടത്തിൽ റിപ്പർ എന്നു പേരുള്ള താറാവിന്റെ ശബ്ദം പരിശോധിച്ച ശാസ്ത്രജ്ഞർ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി.‘യൂ ബ്ലഡി ഫൂൾ’ എന്നാണത്രേ എപ്പോഴും റിപ്പർ പറയുന്നത്. റിപ്പർ വളർന്ന ഫാമിന്റെ ഉടമ ഈ രീതിയിൽ എപ്പോഴും സംസാരിച്ചിരിക്കാമെന്നും റിപ്പർ അതു കേട്ടുപഠിച്ചതാകാമെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. കുറേ വർഷങ്ങൾക്കു മുൻപാണ് റിപ്പറിന്റെ ശബ്ദം റെക്കോർഡ് ചെയ്തത്. ബ്ലഡി ഫൂൾ എന്നു പറയാൻ മാത്രമല്ല, അനേകം അല്ലാത്ത വാക്കുകൾ ഉച്ചരിക്കാനും ജനലുകളും കതകുകളുമൊക്കെ അടയുന്ന ശബ്ദം പുറപ്പെടുവിക്കാനുമൊക്കെ റിപ്പറിനു കഴിഞ്ഞു.
കുറച്ചുനാൾ കഴിഞ്ഞ് ഓസ്ട്രേലിയിലെ ടിഡ്ബിൻബില്ലയിലുള്ള ഒരു താറാവും ഇത്തരം അനുകരണശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. മറ്റൊരു താറാവ് വിഭാഗമായ പസിഫിക് ബ്ലൂ ഡക്കിന്റെ ശബ്ദങ്ങളും ഈ വിരുതൻ അനുകരിച്ചു.
മസ്ക് താറാവുകൾ ബ്രിട്ടനിലുമുണ്ട്. ഇവ കുതിരകളുടെയും വാഹനങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ അനുകരിക്കാറുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു. ശുദ്ധമായ അനുകരണമാണ് താറാവുകൾ നടത്തുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ശബ്ദങ്ങൾ താറാവുകൾക്ക് വളരെ പ്രധാനമാണത്രേ. ഇത്തരം താറാവുകൾ കുട്ടിക്കാലത്തു തന്നെ അമ്മത്താറാവ് പുറപ്പെടുവിക്കുന്ന ശബ്ദം കേട്ടുമനസ്സിലാക്കി ആ രീതിയിൽ ശബ്ദം പുറപ്പെടുവിക്കാൻ നോക്കാറുണ്ട്. റിപ്പറിന്റെ കേസിൽ, അവന് അമ്മയില്ലായിരുന്നു. വളർന്ന ഫാമിലെ സൂക്ഷിപ്പുകാരനെയാകാം അവൻ രക്ഷിതാവായി വിചാരിച്ചതെന്നും അതാകാം അയാളുടെ സംഭാഷണശൈലി പകർത്തിയതെന്നും ശാസ്ത്രജ്ഞർ പറയുന്നു. മസ്ക് താറാവുകൾ ഇണതേടുമ്പോഴും ശബ്ദം വലിയ റോൾ വഹിക്കുന്നുണ്ട്. ഏറ്റവും നന്നായി ശബ്ദമുണ്ടാക്കുന്ന ആൺതാറാവിനെയാണ് പെൺതാറാവുകൾ കൂടുതലും ഇണയായി തിരഞ്ഞെടുക്കുന്നതെന്നു ജന്തുശാസ്ത്ര വിദഗ്ധർ പറയുന്നു.
ഓസ്ട്രേലിയുടെ തെക്ക്, പടിഞ്ഞാറൻ മേഖലകളിലും ടാസ്മാനിയയിലുമാണ് മസ്ക് താറാവുകൾ കൂടുതലും വസിക്കുന്നത്. ഇവയുടെ ദേഹത്തു നിന്നുണ്ടാകുന്ന പ്രത്യേകതരം ഗന്ധം മൂലമാണ് ഇവയ്ക്ക് മസ്ക് എന്നു പേരു കിട്ടിയത്. ഇത്തരം താറാവുകൾ മാത്രമല്ല, ഓസ്ട്രേലിയയിലെ മറ്റു ചില പക്ഷികളും മിമിക്രിയിൽ മിടുക്കരാണ്. ഇത്തരത്തിലൊരു പക്ഷിയാണ് ലൈൻബേഡ്.ഇതിന് ക്യാമറയുടെ ഷട്ടർ ശബ്ദം പോലും അനുകരിക്കാനുള്ള കഴിവുണ്ട്.
English SSummary: “You Bloody Fool” Shouts First Confirmed Talking Duck