ഒരു പതിറ്റാണ്ടിലേറെയായി ഫുക്കുഷിമ ആണവ റിയാക്ടറിൽ നിന്നു ശേഖരിച്ചുവയ്ക്കുന്ന ജലം, പസിഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനുള്ള ജപ്പാൻ പദ്ധതിക്ക് വീണ്ടും ചൂടുപിടിക്കുന്നു.ജലം അധികനാൾ ശേഖരിച്ചുവയ്ക്കാൻ സാധിക്കില്ലെന്നും ഉടനടി ഒഴുക്കേണ്ടി വരുമെന്നും ജപ്പാൻ ഇന്നലെ പ്രഖ്യാപിച്ചത് ലോകമെങ്ങും മാധ്യമങ്ങളിൽ വലിയ

ഒരു പതിറ്റാണ്ടിലേറെയായി ഫുക്കുഷിമ ആണവ റിയാക്ടറിൽ നിന്നു ശേഖരിച്ചുവയ്ക്കുന്ന ജലം, പസിഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനുള്ള ജപ്പാൻ പദ്ധതിക്ക് വീണ്ടും ചൂടുപിടിക്കുന്നു.ജലം അധികനാൾ ശേഖരിച്ചുവയ്ക്കാൻ സാധിക്കില്ലെന്നും ഉടനടി ഒഴുക്കേണ്ടി വരുമെന്നും ജപ്പാൻ ഇന്നലെ പ്രഖ്യാപിച്ചത് ലോകമെങ്ങും മാധ്യമങ്ങളിൽ വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പതിറ്റാണ്ടിലേറെയായി ഫുക്കുഷിമ ആണവ റിയാക്ടറിൽ നിന്നു ശേഖരിച്ചുവയ്ക്കുന്ന ജലം, പസിഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനുള്ള ജപ്പാൻ പദ്ധതിക്ക് വീണ്ടും ചൂടുപിടിക്കുന്നു.ജലം അധികനാൾ ശേഖരിച്ചുവയ്ക്കാൻ സാധിക്കില്ലെന്നും ഉടനടി ഒഴുക്കേണ്ടി വരുമെന്നും ജപ്പാൻ ഇന്നലെ പ്രഖ്യാപിച്ചത് ലോകമെങ്ങും മാധ്യമങ്ങളിൽ വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പതിറ്റാണ്ടിലേറെയായി ഫുക്കുഷിമ ആണവ റിയാക്ടറിൽ നിന്നു ശേഖരിച്ചുവയ്ക്കുന്ന ജലം, പസിഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനുള്ള ജപ്പാൻ പദ്ധതിക്ക് വീണ്ടും ചൂടുപിടിക്കുന്നു.ജലം  അധികനാൾ ശേഖരിച്ചുവയ്ക്കാൻ സാധിക്കില്ലെന്നും ഉടനടി ഒഴുക്കേണ്ടി വരുമെന്നും ജപ്പാൻ ഇന്നലെ പ്രഖ്യാപിച്ചത് ലോകമെങ്ങും മാധ്യമങ്ങളിൽ വലിയ വാർത്തയായി. 2023ൽ ആയിരുന്നു ഇതിനു മുൻപ് ജപ്പാൻ ഒഴുക്കൽ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. ഇതിനെതിരെ ലോകത്തെ പലകോണുകളിൽ നിന്ന് വ്യാപക വിമർശനവും ഉയർന്നിരുന്നു.

2011ൽ ജപ്പാനെ നടുക്കിയ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയുമാണ് ഫുക്കുഷിമ ആണവ റിയാക്ടറിലെ പ്രതിസന്ധിക്കു വഴിവച്ചത്. ഫുക്കുഷിമ ഡൈചി ആണവറിയാക്ടറിൽ വൻ തകരാറുണ്ടായി. ഭൂഗർഭജലം റിയാക്ടറിലേക്കു കയറി ആണവ ഇന്ധനറോഡുകളിലൂടെയും കോറിലൂടെയും അരിച്ചിറങ്ങുകയും ആണവ വികരണശേഷിയുള്ള ഐസോടോപ്പുകൾ ജലത്തിൽ കലരുകയും ചെയ്തു. ഈ ജലം അന്നു മുതൽ ജപ്പാൻ ശേഖരിക്കുകയും പ്രത്യേകം നിർമിച്ച ടാങ്കുകളിൽ ശേഖരിച്ചു വയ്ക്കുകയും ചെയ്യുകയാണ്. നിലവിൽ ആയിരക്കണക്കിന് ടാങ്കുകൾ ഫുക്കുഷിമയിൽ ഉണ്ട്. 

ADVERTISEMENT

ഓരോ ആഴ്ചയും ഒരു പുതിയ ടാങ്ക് വീതം ഈക്കൂട്ടത്തിലേക്ക് ചേർക്കപ്പെടുകയും ചെയ്യുന്നു. ഈ ജലമാണ് പസിഫിക് സമുദ്രത്തിലേക്ക് ഒഴുക്കാൻ ജാപ്പനീസ് അധികൃതർ പദ്ധതിയിടുന്നത്. സമുദ്രത്തിലേക്ക് ഒഴുക്കുന്നതിനു മുൻപ് ഇത് രാസശുദ്ധീകരണ പ്രക്രിയകൾക്കു വിധേയമാക്കുമെന്നും ശുദ്ധജലമാകും സമുദ്രത്തിലെത്തുകയെന്നും ജപ്പാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും വിവാദങ്ങളും അഭ്യൂഹങ്ങളും ശാസ്ത്രസമൂഹത്തിൽ നിന്നു തന്നെ ശക്തമായി ഉയരുന്നുണ്ട്. നേരത്തെ പറഞ്ഞതു പോലെ 2023 മുതൽ ഒഴുക്കാനായിരുന്നു ജപ്പാന്റെ പദ്ധതി. ഇതിനായി കടലിലേക്ക് ഒരു ഭൂഗർഭതുരങ്കമുണ്ടാക്കുകയും ചെയ്തു. കരയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിലുള്ളതാണ് ഈ തുരങ്കം. ജലമൊഴുക്കാൻ തുടങ്ങിയാൽ പതിറ്റാണ്ടുകളെടുത്താകും ഇതു പൂർണമാകുകയെന്ന് അധികൃതർ പറയുന്നു.

ഒഴുക്കൽ പ്രക്രിയ തുടങ്ങുന്നതിനു മുൻപായി ജലം ശുദ്ധീകരിക്കുമെന്ന് ജപ്പാൻ പറയുമ്പോഴും ട്രീഷ്യം എന്ന പ്രധാന  ആണവമാലിന്യം പൂർണമായും ശുദ്ധീകരിക്കുക അസാധ്യമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. ആണവനിലയത്തിൽ നിന്നുള്ള ജലം കഴിയുന്നത്ര നേർപ്പിച്ച് ട്രീഷ്യം അളവിന്റെ സാന്ദ്രത കുറയ്ക്കുക എന്ന മാർഗമാണു ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നത്. ഇതു മൂലമാണ് ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ പതിറ്റാണ്ടുകളെടുക്കുന്നതും. ജപ്പാനകത്തും പുറത്തു നിന്നും ഈ നീക്കത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. ജപ്പാനിലെ മത്സ്യബന്ധന വ്യവസായമാണ് ആഭ്യന്തര പ്രതിഷേധം ഉയർത്തിയവരിൽ പ്രധാനികൾ. 

ഇത്തരത്തിൽ ആണവമാലിന്യം പുറന്തള്ളുന്നത് ജപ്പാനിലെ മത്സ്യങ്ങളുടെ ‍‍ഡിമാൻഡ് കുറയ്ക്കുമെന്നും ഇതു മൂലം തങ്ങൾ പ്രതിസന്ധിയിലാകുമെന്നും അവർ പറയുന്നു. ലോകത്തെ പ്രധാനപ്പെട്ട മത്സ്യ വ്യവസായരംഗമാണു ഫുക്കുഷിമയിലേത്. ജപ്പാനുമായി കടലതിർത്തി പങ്കിടുന്ന രാജ്യങ്ങളായ ചൈനയും ദക്ഷിണകൊറിയയും ഈ നീക്കത്തിനെതിരെ വിമർശനം ഉയർത്തിയിരുന്നു. എന്നാൽ ഈ രണ്ട് രാജ്യങ്ങളും തങ്ങളുടെ സ്വന്തം ആണവനിലയങ്ങളിൽ നിന്ന് വലിയ അളവിൽ ട്രീഷ്യം പുറത്തുവിടുന്നുണ്ടെന്ന് വിമർശകർ പറയുന്നു. എന്നാൽ ലോക ആണവോർജ രംഗത്തിനു ചേർണോബിൽ പോലെ ഒരു പാഠമാണ് ഫുക്കുഷിമയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

ചേർണോബിൽ ആണവ നിലയങ്ങളിലെ സുരക്ഷയുടെ പ്രാധാന്യത്തിന്റെയും ആവശ്യകതയുടെയും അടയാളപ്പെടുത്തലായെങ്കിൽ പ്രകൃതിദുരന്തങ്ങളെച്ചെറുക്കാൻ ആണവനിലയങ്ങൾ എന്തുകൊണ്ട് ദീർഘകാല പദ്ധതി ഒരുക്കണമെന്ന ചോദ്യമാണ് ഫുക്കുഷിമ ലോകത്തിനു നൽകുന്നത്. ഭാവിയിൽ പണിയുന്ന ആണവ നിലയങ്ങളെല്ലാം ഇക്കാര്യങ്ങൾ പരിഗണിച്ചാവണം പണിയേണ്ടതെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. പ്രകൃതിദുരന്തങ്ങളുടെ തോത് വൻതോതിൽ കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതു വളരെ പ്രധാനമാണ്.

ADVERTISEMENT

∙ ഫുക്കുഷിമയെന്ന ഞെട്ടൽ

യുക്രൈനിലെ ചെണോബിൽ ആണവ ദുരന്തത്തിനു ശേഷം ലോകത്തു നടന്ന ഏറ്റവും വലിയ ആണവദുരന്തമായിരുന്നു ഫുക്കുഷിമ. ശക്തമായ ഭൂചലനം, തുടർന്ന് മരണത്തിന്റെ വമ്പൻ സുനാമിത്തിരകൾ... ഇവയെല്ലാം ചേർന്നതായിരുന്നു ദുരന്തം. 2011 മാർച്ച് , തദ്ദേശ സമയം ഉച്ച കഴിഞ്ഞ് 2.46നു ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോൻഷുവിന്റെ വടക്കു കിഴക്കൻ മേഖലയായ ടൊഹോക്കുവിൽ ഭൂകമ്പമാപിനിയിൽ 9 രേഖപ്പെടുത്തിയ ഒരു ഭൂചലനം നടന്നതാണ് എല്ലാത്തിനും തുടക്കമിട്ടത്. അവിടത്തെ ഓഷികയായിരുന്നു പ്രഭവകേന്ദ്രം, തീവ്രതയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ ഭൂചലനമായിരുന്നു ഇത്. താമസിയാതെ തന്നെ കൂറ്റൻ സൂനാമിത്തിരകൾ കടലിൽ ഉയർന്നു. 33 അടി വരെ പൊക്കമുള്ളവയായിരുന്നു ഇവയിൽ ചിലത്.

തുടർന്ന് ഇവ മണിക്കൂറിൽ 800 കിലോമീറ്റർ എന്ന വൻ വേഗത്തിൽ തീരത്തെ ആക്രമിക്കാൻ പുറപ്പെട്ടു. സെൻഡായി നഗരത്തിൽ വെള്ളപ്പൊക്കം ഇതുമൂലം ഉടലെടുത്തു.അവിടത്തെ വിമാനത്താവളം കടൽവെള്ളത്തിൽ മുങ്ങി. കരയുടെ 10 കിലോമീറ്ററോളം ഉള്ളിലേക്ക് തിരകൾ എത്തി. ഇവ തിരികെ കടലിലേക്കു വലിഞ്ഞപ്പോൾ ആയിരക്കണക്കിന് ആളുകൾ വെള്ളത്തിനൊപ്പം കടലിലേക്ക് ഒഴുകിപ്പോയെന്നാണു കണക്കുകൾ.ജപ്പാനിൽ മാത്രമല്ല, കലിഫോർണിയയുടെ തീരങ്ങളിലും ഹവായ് ദ്വീപുകളിലും അന്റാർട്ടിക്കയിൽ പോലും ഇതുമൂലമുള്ള സൂനാമിത്തിരകൾ എത്തി.

ഇരുപതിനായിരത്തോളം ആളുകൾ ഈ സൂനാമിയിൽ പെട്ടു ജീവൻവെടിഞ്ഞെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. ജപ്പാനെ  മാസങ്ങളോളം സ്തംഭനത്തിൽ നിർത്താൻ ദുരന്തത്തിനു കഴിഞ്ഞു.ടൊഹോക്കു മേഖലയിൽ നിരവധി ആണവനിലയങ്ങൾ സ്ഥിതി ചെയ്തിരുന്നു. ജപ്പാന്റെ പസിഫിക് തീരത്തെ ഫുക്കുഷിമ മേഖലയിലായിരുന്നു ഫുക്കുഷിമ ഡായ്ചി ആണവ നിലയം സ്ഥിതി ചെയ്തിരുന്നത്. 1971-79 കാലഘട്ടത്തിൽ പണിത ആറു റിയാക്ടറുകളായിരുന്നു ഇവിടെയുള്ളത്.എന്നാൽ സംഭവം നടക്കുമ്പോൾ ഇതിൽ മൂന്നെണ്ണം മാത്രമായിരുന്നു പ്രവർത്തനം.

ADVERTISEMENT

സൂനാമി മുന്നറിയിപ്പിനെതുടർന്ന് ഇവ ഓട്ടമാറ്റിക്കായി തന്നെ പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ സൂനാമിത്തിരകൾ ജനറേറ്ററുകൾ നശിപ്പിച്ചതു മൂലം ഈ നിലയത്തിൽ പൂർണമായും വൈദ്യുതി ഇല്ലാതെയായി. ഇതോടെ ആണവ ഇന്ധനത്തെ ശിതീകരിക്കുന്ന സംവിധാനങ്ങൾ തകരാറിലായി.  ചുട്ടുപഴുത്ത ആണവ ഇന്ധനം റിയാക്ടറുകളിൽ ദ്വാരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പുറത്തെത്തി. ഇത് റിയാക്ടറിന്റെ കണ്ടെയ്ൻമെന്റ് വെസലുകളിൽ ഹൈഡ്രജൻ ഇന്ധനം അതിമർദ്ദത്തിൽ ഉടലെടുക്കുന്നതിനു കാരണമാകുകയും വലിയ സ്‌ഫോടനം നടക്കുകയും ചെയ്തു. 

ഇതെത്തുടർന്ന് മേഖലയിൽ വലിയ വികിരണപ്രവാഹം ഉടലെടുത്തു. പ്ലാന്‌റിനു അനേകം കിലോമീറ്ററുകൾ ചുറ്റളവിൽ ജപ്പാൻ സർക്കാർ എല്ലാരീതിയിലുമുള്ള പ്രവേശനം നിരോധിച്ചു. ലക്ഷക്കണക്കിന് ആളുകൾ മേഖലയിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടു. ആൾനാശം ഉണ്ടായില്ലെങ്കിലും ചേണോബിൽ സ്‌ഫോടനത്തിനു ശേഷം നടന്ന ഏറ്റവും വലിയ വ്യാവസായിക ആണവ ദുരന്തമാണ് ഫുക്കുഷിമയിലേത്. 

English Summary: Japan plans to release Fukushima's wastewater into the ocean