അപകടകാരികൾ; പേമാരിക്കു പിന്നാലെ കൂട്ടത്തോടെ ഇരച്ചെത്തിയത് ‘മനുഷ്യനെക്കൊല്ലി’ തേളുകള്!
കനത്ത മഴയിൽ ആളുകൾക്കു വീടുകൾ നഷ്ടപ്പെട്ടു. കെട്ടിടങ്ങൾ തകർന്നും മരങ്ങൾ കടപുഴകിയും വൈദ്യുതി ബന്ധം തകർന്നും ജീവിതം പ്രതിസന്ധിയിലായി. ഉള്ളതെല്ലാം പിന്നിലുപേക്ഷിച്ച് ജനം, മഴയിലിറങ്ങി നടന്നു. അതിനിടെ മഴവെള്ളത്തിൽ വിഷപ്പാമ്പുകളും ക്ഷുദ്രജീവികളും ഗ്രാമവാസികളെ ആക്രമിക്കാനെത്തി. മഴ തോർന്നപ്പോൾ കനത്ത വിഷം

കനത്ത മഴയിൽ ആളുകൾക്കു വീടുകൾ നഷ്ടപ്പെട്ടു. കെട്ടിടങ്ങൾ തകർന്നും മരങ്ങൾ കടപുഴകിയും വൈദ്യുതി ബന്ധം തകർന്നും ജീവിതം പ്രതിസന്ധിയിലായി. ഉള്ളതെല്ലാം പിന്നിലുപേക്ഷിച്ച് ജനം, മഴയിലിറങ്ങി നടന്നു. അതിനിടെ മഴവെള്ളത്തിൽ വിഷപ്പാമ്പുകളും ക്ഷുദ്രജീവികളും ഗ്രാമവാസികളെ ആക്രമിക്കാനെത്തി. മഴ തോർന്നപ്പോൾ കനത്ത വിഷം നിറച്ച മുള്ളുമായി തേളുകൾ കൂട്ടത്തോടെയെത്തി. അവയുടെ കടിയേറ്റ് ആളുകൾ മരിച്ചു. ഒരുപാടുപേർക്കു പരുക്കേറ്റു.. പേടിപ്പെടുത്തുന്ന ഈ രംഗങ്ങളൊന്നും ഹോളിവുഡ് സിനിമയിലേതല്ല. നവംബർ രണ്ടാംവാരം ഈജിപ്തിലെ ആസ്വാനിൽ നടന്ന ദുരിതങ്ങളുടെ നേർചിത്രമാണ്. തേളിന്റെ കടിയേറ്റ് മൂന്നു പേരാണ് അന്നവിടെ മരിച്ചത്. 500ൽ അധികംപേർക്കു പരുക്കേറ്റു.
നവംബർ 12ഓടെയാണ് ആസ്വാനിലേക്കു പേടിയുടെ പേമാരി പെയ്തിറങ്ങിയത്. നൈൽ നദിയുടെ തീരത്താണ് ആസ്വാൻ. കനത്ത മഴയിൽ മാളങ്ങൾ അടയുകയും വെള്ളം കുത്തിയൊലിക്കുകയും ചെയ്തതോടെ വാസസ്ഥാനം നഷ്ടപ്പെട്ട തേളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുകയായിരുന്നു. ജനവാസ മേഖലകളിലേക്കും വീടുകളിലേക്കും അവ ഒഴുകിയെത്തി. വീടുകൾക്ക് അകത്തും തെരുവുകളിലും തേളുകളുടെ കടിയേറ്റ് ആളുകൾ ആശുപത്രികളിൽ അഭയം തേടി. നിനച്ചിരിക്കാതെയുള്ള ആക്രമണത്തിൽ ഭരണകൂടംപോലും പേടിച്ചുപോയി. ജാഗ്രതയോടെ മാത്രമേ പുറത്തിറങ്ങാവു എന്ന് അധികൃതർ ജനങ്ങൾക്കു മുന്നറിയിപ്പ് നൽകി. തേളുകളുടെ ആക്രമണം ഉണ്ടായവർക്ക് ചികിത്സ കൊടുക്കാനായി കോവിഡ് വാക്‌സിനേഷൻ ക്യാംപുകൾ ഉൾപ്പെടെ റദ്ദാക്കേണ്ടി വന്നു. വിഷചികിത്സയ്ക്കു കൂടുതൽ മരുന്നുകളും എത്തിക്കേണ്ടി വന്നു.
കറുത്തു തടിച്ച അപകടകാരികൾ
ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളാണ് അസ്വാനിലെ തെരുവുകളിലേക്കിറങ്ങിയത്. കറുത്തു തടിച്ച ഈ തേളിന്റെ കുത്തേറ്റാൽ ഒരു മണിക്കൂറിനകം ചികിത്സ ലഭ്യമാക്കണം. ഇല്ലെങ്കിൽ മരണം വരെ സംഭവിക്കാം. ‘മനുഷ്യനെക്കൊല്ലി’ എന്നുകൂടി അറിയപ്പെടുന്ന ഫാറ്റ്ടെയ്ൽഡ് (വലിയവാലൻ) തേളുകളാണ് നാശം വിതച്ചത്. ആൻഡ്രോക്ടോണസ് ജനുസ്സിൽ പെടുന്നവയാണ് ഇവ.
തേളിന്റെ കുത്തേറ്റവർക്കു പേശികളുടെ വിറയൽ, ശ്വസിക്കാൻ ബുദ്ധിമുട്ട്, അസഹ്യമായ വേദന എന്നിവയാണ് ലക്ഷണങ്ങൾ. ഈജിപ്തിനു പുറമേ ഇന്ത്യ, ഇസ്രയേൽ, ലെബനൻ തുർക്കി, സൗദി അറേബ്യ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്. പ്രതിവർഷം ഒട്ടേറെപ്പേരാണ് ഇത്തരം തേളുകളുടെ ആക്രമണങ്ങൾക്ക് ഇരയായി ലോകത്ത് മരിക്കുന്നത്.
ഈജിപ്തും തേളുകളും
ഫറവോമാരുടെ കാലംമുതൽ തന്നെ ഈജിപ്തുകാരുടെ പേടിസ്വപ്നമായിരുന്നു തേൾ. മരണാനന്തര ജീവിതത്തിൽ മനുഷ്യരെ ‘സേർകെറ്റ്’ എന്ന വിഷജന്തുക്കളുടെ ദേവത അനുഗമിക്കുമെന്നു വിശ്വസിച്ചിരുന്നു ഈജിപ്തുകാർ. ഈ ദേവതയെ തലയിൽ തേളിന്റെ രൂപം വഹിക്കുന്നവളായും തേളിന്റെ ഉടലുള്ള സ്ത്രീരൂപമായും ചിത്രീകരിച്ചിട്ടുണ്ട്. ‘സ്കോർപ്യൻ കിങ്’ എന്ന പേരിൽ രണ്ടു ചക്രവർത്തിമാർ ഈജിപ്ത് ഭരിച്ചിട്ടുമുണ്ട്. തേൾവിഷത്തിനുള്ള പ്രതിവിധികളും പിരമിഡുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നല്ല ഭിഷഗ്വരന്മാർക്കു ‘സേർകെറ്റിന്റെ ശിഷ്യൻ’ എന്ന സ്ഥാനം നൽകിയിരുന്നു.
ലോകത്ത് ആകെ 1500ഓളം സ്പീഷിസ് തേളുകളിൽ 30 എണ്ണത്തോളം വിഷബാധയേൽപ്പിക്കാൻ കഴിവുള്ളവയാണ്. ഇന്ത്യയിൽ ഏകദേശം 86 സ്പീഷിസുകൾ ഉണ്ടെങ്കിലും അതിൽ പ്രധാനമായും രണ്ടെണ്ണമാണു മനുഷ്യനെ അപകടകരമാകുംവിധം വിഷബാധ ഏൽപിക്കാൻ കഴിയുന്നവ. തേളിന്റെ വാലിന്റെ അറ്റത്ത് തടിച്ചു വീർത്തു കാണുന്ന ഭാഗത്താണ് വിഷം ഉള്ളത്. ഇതുപയോഗിച്ച് ഇവ കടിക്കുമ്പോഴല്ല കുത്തുമ്പോഴാണ് വിഷബാധ ഏൽക്കുക.
English Summary: Scorpions Swept Into Egyptian Homes by Heavy Rain and Floods