കടത്താൻ ശ്രമിച്ചത് 1500 ജീവികളെ: 60 എണ്ണത്തെ ഒളിപ്പിച്ചത് ജാക്കറ്റിനുള്ളിൽ
മുതലക്കുഞ്ഞുങ്ങളും പല്ലികളും പാമ്പുകളുമടക്കം നൂറുകണക്കിന് ഇഴജന്തുക്കളെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിൽ. അമേരിക്കൻ സ്വദേശിയായ ജോസ് മാനുവൽ പെരസ് എന്ന വ്യക്തിയാണ് പിടിയിലായത്. മെക്സിക്കോയിൽ നിന്നും കാറിൽ അതിർത്തികടന്ന് അമേരിക്കയിൽ എത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. 1,700

മുതലക്കുഞ്ഞുങ്ങളും പല്ലികളും പാമ്പുകളുമടക്കം നൂറുകണക്കിന് ഇഴജന്തുക്കളെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിൽ. അമേരിക്കൻ സ്വദേശിയായ ജോസ് മാനുവൽ പെരസ് എന്ന വ്യക്തിയാണ് പിടിയിലായത്. മെക്സിക്കോയിൽ നിന്നും കാറിൽ അതിർത്തികടന്ന് അമേരിക്കയിൽ എത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
1,700 ഇഴജന്തുക്കളെയാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്. ഇതിൽ പല്ലികളും നാല് പാമ്പുകളും അടക്കമുള്ളവയെ ധരിച്ചിരുന്ന ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജാക്കറ്റിന്റെ പോക്കറ്റിലും ട്രൗസറിനുള്ളിലുമായാണ് ഇവയെ ഒളിപ്പിച്ചിരുന്നത്. പരിശോധനക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തന്റെ പക്കൽ ഒന്നുമില്ലന്നാണ് ജോസ് പറഞ്ഞത്. എന്നാൽ ഇഴജന്തുക്കളെ കണ്ടെത്തിയതോടെ ഇവ തന്റെ വളർത്തുമൃഗങ്ങളാണെന്ന് ഇയാൾ അവകാശപ്പെടുകയായിരുന്നു.
യുകട്ടാൻ ബോക്സ് ടർട്ടിൽ, മെക്സിക്കൻ ബോക്സ് ടർട്ടിൽ, മെക്സിക്കൻ ബീഡഡ് ലിസാർഡ് എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിൽ പെട്ട ഉരഗങ്ങളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവയെ അനധികൃതമായി കടത്താൻ ശ്രമിക്കുന്നത് കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡേഞ്ചേർഡ് സ്പീഷീസ് ഓഫ് വൈൽഡ് ഫോണ ആൻഡ് ഫ്ലോറ എന്ന രാജ്യാന്തര ഉടമ്പടിയുടെ ലംഘനമാണ്. പിടിച്ചെടുത്ത ജന്തുക്കൾക്കെല്ലാം ചേർത്ത് അര കോടിക്കു മുകളിൽ വിലവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പിടിച്ചെടുത്ത ഇഴജന്തുക്കളുടെ ചിത്രങ്ങളും അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഗൂഢാലോചന, വന്യജീവി കള്ളക്കടത്ത് തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ജോസും സഹോദരി സ്റ്റെഫാനിയും ചേർന്ന് സമൂഹ മാധ്യമങ്ങൾ വഴി ജന്തുക്കളെ വിൽപന ചെയ്യുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. വന പ്രദേശങ്ങളിൽ നിന്നും പിടികൂടുന്ന ഉരഗങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ഇവർ പോസ്റ്റ് ചെയ്യാറുമുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസിനാണ് കേസിന്റെ അന്വേഷണ ചുമതല. ലൊസാഞ്ചലസിലെ ജില്ലാ കോടതി മുൻപാകെ ഇയാളെ ഹാജരാക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ജീവിതകാലം മുഴുവൻ ഇനി ഇയാൾ ജയിലിൽ കഴിയേണ്ടിവരും.
English Summary: US man charged with smuggling more than 1,700 reptiles