കടൽക്കാക്കകൾ അന്യഗ്രഹജീവികളുടെ ചാരൻമാർ: വിചിത്രവാദവുമായി യുഎഫ്ഒ വിദഗ്ധൻ
കടൽക്കാക്കകൾ (സീഗൾ പക്ഷികൾ) അന്യഗ്രഹജീവികൾ ഭൂമിയിൽ നിയോഗിച്ച ചാരൻമാരോ? വിചിത്രമായ വാദവുമായി രംഗത്തു വന്നിരിക്കുകയാണ് യുഎഫ്ഒ വിദഗ്ധനായ നിക് പോപ്പ്. യുഎസിന്റെ പ്രതിരോധമന്ത്രാലയത്തിനു വേണ്ടി അജ്ഞാത പേടക ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന നിക് പോപ്, സർക്കാരിന്റെ ഉപദേഷ്ടാവുമായിരുന്നു. കടൽക്കാക്കകളെ

അന്യഗ്രഹജീവികൾ ഭൂമിയിൽ നിയോഗിച്ച ചാരൻമാരാണോ കടൽക്കാക്കകൾ (സീഗൾ പക്ഷികൾ)? വിചിത്രമായ വാദവുമായി രംഗത്തു വന്നിരിക്കുകയാണ് യുഎഫ്ഒ വിദഗ്ധനായ നിക് പോപ്പ്. യുഎസിന്റെ പ്രതിരോധമന്ത്രാലയത്തിനു വേണ്ടി അജ്ഞാത പേടക ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന നിക് പോപ്, സർക്കാരിന്റെ ഉപദേഷ്ടാവുമായിരുന്നു. കടൽക്കാക്കകളെ വിശ്വസിക്കരുതെന്നാണ് നിക് ജനങ്ങൾക്ക് നൽകുന്ന ഉപദേശം.
കടൽക്കാക്കകൾ ആളുകളുടെ കൈയിൽ നിന്നു ഐസ്ക്രീമും ചിപ്സും മറ്റു ഭക്ഷണപദാർഥങ്ങളുമൊക്കെ തട്ടിപ്പറിക്കും. എന്നാൽ ഇതു മാത്രമല്ല ഇവയുടെ കൈയിലിരുപ്പ്. ഇവർ അന്യഗ്രഹജീവികൾക്കായി മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു നൽകുകയും ചെയ്യുന്നുണ്ട്– നിക് പറയുന്നു. അന്യഗ്രഹജീവികൾ ദൂരെ ഒരു മദർഷിപ് പേടകത്തിലിരുന്ന് ഈ പക്ഷികളെ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
മനുഷ്യർക്ക് സംശയം തോന്നാതെ വിവരങ്ങൾ ശേഖരിക്കാനാകും മനുഷ്യരേക്കാൾ ബുദ്ധിയുള്ള അന്യഗ്രഹജീവികൾ ശ്രമിക്കുക. അതുകൊണ്ട് തന്നെ സീഗളുകളുടെ രൂപത്തിലോ ഈച്ചകളുടെ രൂപത്തിലോ ഒക്കെയാകും അവർ ചാരൻമാരെ മനുഷ്യസമൂഹത്തിലേക്ക് ഇറക്കുക. അതാകുമ്പോൾ ആളുകൾ സംശയിക്കുകയില്ലല്ലോ. ചിലപ്പോൾ നമ്മൾ ഈച്ചകളെ ഒക്കെ തല്ലിക്കൊല്ലാറുണ്ട്. എന്നാൽ അന്യഗ്രഹജീവികളുടെ ചാരൻമാരായ ഈച്ചകളെയൊക്കെയാണു തല്ലിക്കൊല്ലുന്നതെങ്കിൽ വലിയ പ്രശ്നമാകും നമ്മെ കാത്തിരിക്കുക– നിക് പോപ് താക്കീതു നൽകുന്നു.
ടെലിസ്കോപ്പുകൾ ഉപയോഗിച്ചായിരിക്കില്ല അന്യഗ്രഹജീവികൾ നമ്മെ വീക്ഷിക്കുന്നതെന്ന് നിക് പറയുന്നു. ക്ലാരിറ്റിയുള്ള ചിത്രങ്ങളും വിഡിയോകളുമാണ് അവർക്ക് വേണ്ടത്. അതിനാൽ തന്നെ സീഗളുകളെയും മറ്റുമുപയോഗിക്കാൻ അവർക്ക് യാതൊരു മടിയുമില്ല. സീഗളുകളുടെ മനസ്സ് നിയന്ത്രിച്ച് അവയെ ഇഷ്ടമുള്ളിടങ്ങളിലേക്കു നയിക്കാനുള്ള ടെലിപ്പതിക് സാങ്കേതികവിദ്യയും അന്യഗ്രഹജീവികൾക്കുണ്ടെന്ന് നിക് പറയുന്നു. വളരെ ബുദ്ധിയുള്ള പക്ഷികളാണ് സീഗളുകൾ. തങ്ങളുടെ കാലുകൾ കൊണ്ട് മഴപെയ്യുമ്പോഴുള്ള ശബ്ദം മണ്ണിലുണ്ടാക്കാൻ ഇവയ്ക്ക് കഴിവുണ്ട്. ഇതു കേട്ട് തെറ്റിദ്ധരിച്ച് മണ്ണിരകൾ ഉപരിതലത്തിലേക്കെത്തിയാൽ ഈ പക്ഷികളുടെ ഇരപിടിത്തം എളുപ്പമാകും.കട്ടിയേറിയ കക്കകളെ പാറയിലെറിഞ്ഞു പൊട്ടിച്ചശേഷം ഭക്ഷിക്കാനും ഇവയ്ക്ക് അറിയാം.
ഉപ്പുവെള്ളവും ശുദ്ധജലവും ഒരേപോലെ കുടിക്കാനുള്ള ശാരീരികമായ കഴിവുകളും ഇവയ്ക്ക് ലഭിച്ചിട്ടുണ്ട്.പഴയകാലത്ത് അമേരിക്കയിലെ യൂട്ടായിൽ താവളമുറപ്പിച്ച യൂറോപ്യൻമാർ കൃഷിയിടങ്ങളിൽ വിട്ടിലിന്റെ ശല്യം മൂലം വലഞ്ഞിരുന്നു. അക്കാലത്ത് സീഗളുകളെ ഇറക്കിയാണ് കർഷകർ വിള സംരക്ഷിച്ചത്. അതിന്റെ സ്മരണാർഥം യുട്ടാ സംസ്ഥാനത്തിന്റെ ദേശീയ പക്ഷികളായി സീഗളുകളെ കരുതിപ്പോരുന്നു. അന്റാർട്ടിക ഉൾപ്പെടെ ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും സീഗൾ പക്ഷികൾ പല വകഭേദങ്ങളായി താവളമുറപ്പിച്ചിട്ടുണ്ട്.
English Summary: Seagulls could be alien spies sent to watch us, UFO expert claims