ക്യൂബൻ തലസ്ഥാനനഗരം ഹവാനയിലെ ഹോട്ടലിൽ നടന്ന വൻ സ്ഫോടനത്തിൽ 22 പേർ മരിച്ചു. 65 പേർക്ക് ഗുരുതര പരുക്ക് പറ്റി. സ്ഫോടനത്തിൽ തകർന്നുവീണ ഹോട്ടലിന്റെ ശേഷിപ്പുകൾക്കിടയിൽ നിന്ന് ആളുകളെ രക്ഷിക്കാനായി സന്നദ്ധസേനാ പ്രവർത്തകരും പൊലീസും ഊർജിതശ്രമം നടത്തുകയാണ്. ഭൂചലന സാധ്യത എപ്പോഴുമുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്യൂബൻ തലസ്ഥാനനഗരം ഹവാനയിലെ ഹോട്ടലിൽ നടന്ന വൻ സ്ഫോടനത്തിൽ 22 പേർ മരിച്ചു. 65 പേർക്ക് ഗുരുതര പരുക്ക് പറ്റി. സ്ഫോടനത്തിൽ തകർന്നുവീണ ഹോട്ടലിന്റെ ശേഷിപ്പുകൾക്കിടയിൽ നിന്ന് ആളുകളെ രക്ഷിക്കാനായി സന്നദ്ധസേനാ പ്രവർത്തകരും പൊലീസും ഊർജിതശ്രമം നടത്തുകയാണ്. ഭൂചലന സാധ്യത എപ്പോഴുമുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ക്യൂബ. അതിനാൽ തന്നെ ഭൂകമ്പമാണ് തകർച്ചയ്ക്കു വഴിവച്ചതെന്നായിരുന്നു ആദ്യത്തെ അഭ്യൂഹം. എന്നാൽ പിന്നീട് ഹോട്ടലിനു സമീപത്തു നിന്നു വാതകച്ചോർച്ചയുണ്ടായതാണ് അപകടത്തിനു കാരണമെന്നു കണ്ടെത്തി. ആകാശത്തേക്കു കറുത്ത പുക ഉയരുന്നതും കാണാമായിരുന്നു.

ക്യൂബയിലെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലായ സാറടോഗയിലാണ് സ്ഫോടനം നടന്നത്. ഗായിക ബിയോൺസ് നോൾ,എഴുത്തുകാരൻ റാഫേൽ ആൽബെർടി, മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തുടങ്ങിയവർ ക്യൂബൻ സന്ദർശനവേളയിൽ താമസിച്ച ഹോട്ടലാണ് ഇത്. ചരിത്രപ്രാധാന്യമുള്ള ഹോട്ടൽ പൂർണമായും തകർക്കപ്പെട്ടു.19ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഈ കെട്ടിടം നിർമിക്കപ്പെട്ടത്.1930ൽ ക്യൂബയിലെ ഏറ്റവും പ്രധാനപ്പെട്ട ഹോട്ടലായി ഇതു മാറി. 2005ൽ നനവീകരണത്തിനു ശേഷം 96 മുറികളോടെ ഇതു വീണ്ടും പ്രവർത്തനമാരംഭിച്ചിരുന്നു. അട്ടിമറിസാധ്യതയോ ഭീകരപ്രവർത്തനമോ സ്ഫോടനത്തിനു പിന്നിലില്ലെന്നും അപകടം മൂലമുണ്ടായ ദുരന്തമാണിതെന്നും ക്യൂബൻ അധികൃതർ അറിയിച്ചു. 

ADVERTISEMENT

ഒരു കുട്ടിയും ഗർഭിണിയായ യുവതിയും അപകടം പറ്റി മരിച്ചവരുടെ കൂട്ടത്തിലുണ്ട്. പരുക്കേറ്റവരിൽ 14 പേരും കുട്ടികളാണ്. ഹോട്ടലിനു സമീപമുണ്ടായിരുന്ന ബസുകളും കാറുകളുമടക്കമുള്ള വാഹനങ്ങളും കത്തിനശിച്ചു. ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയസ് കാനേൽ അപകടം നടന്ന സ്ഥലവും പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ഹെർമാനോസ് ആശുപത്രിയും സന്ദർശിച്ചു.

ഭൗമശാസ്ത്രപരമായി ഫോൾട്ട് പ്രശ്നങ്ങൾ ഉള്ള മേഖലയിലാണു ക്യൂബ സ്ഥിതി ചെയ്യുന്നത്. ഒരു വർഷം രണ്ടായിരത്തോളം സീസ്മിക് ഇവന്റുകൾ ഇവിടെയുണ്ടാകാറുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ പറയുന്നു. ഇവയിൽ പലതും ശ്രദ്ധിക്കപ്പെടാറില്ല. എന്നാൽ ചിലത് ഏഴിനു മുകളിൽ തീവ്രതയുള്ള ഭൂചലനങ്ങളായി പരിണമിക്കാറുമുണ്ട്. ഈ സാധ്യത മൂലമാണ് ഭൂകമ്പമാണോ സ്ഫോടനത്തിനു പിന്നിൽ എന്ന പരിഭ്രാന്തി ആദ്യം ഉടലെടുത്തത്.

ADVERTISEMENT

English Summary: At least 22 dead after a massive explosion destroyed a hotel in Havana, Cuba

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT