ബിരിയാണി ഉണ്ടാക്കാനായി ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ബസ്മതി അരിയുടെ പുതിയ വകഭേദം കൃഷി ചെയ്യാൻ ഹരിയാനയിലെ കർഷകർ. കൃഷിയിടങ്ങളിൽ ഇത്തരം അരി കൃഷി ചെയ്യുന്നതിന്റെ തോത് കൂട്ടാനാണു കർഷകർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പുതിയ തരം ബസ്മതി അരിക്കായുള്ള കൃഷിയിടങ്ങളുടെ മൊത്തം വിസ്തീർണം കൂടും. പുസ-1509

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരിയാണി ഉണ്ടാക്കാനായി ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ബസ്മതി അരിയുടെ പുതിയ വകഭേദം കൃഷി ചെയ്യാൻ ഹരിയാനയിലെ കർഷകർ. കൃഷിയിടങ്ങളിൽ ഇത്തരം അരി കൃഷി ചെയ്യുന്നതിന്റെ തോത് കൂട്ടാനാണു കർഷകർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പുതിയ തരം ബസ്മതി അരിക്കായുള്ള കൃഷിയിടങ്ങളുടെ മൊത്തം വിസ്തീർണം കൂടും. പുസ-1509 എന്നറിയപ്പെടുന്ന പെട്ടെന്നു വിളവ് നൽകുന്ന ബസ്മതി അരിയിനമാണ് ഇപ്പോൾ ഹരിയാനയിലെ ജനങ്ങളുടെ ശ്രദ്ധാകേന്ദ്രം. രാജ്യാന്തര തലത്തിൽ അരിയുടെ വില ഉയർന്നിരിക്കുന്നതിനാൽ പുസ-1509 കൃഷി ചെയ്യുന്നത് തങ്ങൾക്ക് മികച്ച ആദായം നൽകുമെന്ന പ്രതീക്ഷയിലാണു കർഷകർ. കുറഞ്ഞ ജലസേചനം ആവശ്യമുള്ള നെല്ലിനമാണ് ഇത്. അതിനാൽ തന്നെ പരിസ്ഥിതിക്കും അനുയോജ്യം.

ADVERTISEMENT

ജൂൺ 15 മുതലാണ് ഹരിയാനയിൽ നെൽപാടങ്ങളിൽ വിത്തുവിതയ്ക്കൽ തുടങ്ങുന്നത്. എന്നാൽ പുസ 1509 കുഴൽക്കിണർ ജലസേചനമുള്ള വടക്കൻ ജില്ലകളായ കർണാൽ, കുരുക്ഷേത്ര, കൈതൽ, യമുനാനഗർ എന്നിവിടങ്ങളിൽ തുടങ്ങിയിട്ടുണ്ട്. സാധാരണ നെൽപാടങ്ങളിൽ ഒരേക്കറിൽ നിന്നു ലഭിക്കുന്നതിനെക്കാൾ 13000 രൂപ അധികമായി പുസ 1509 വിതയ്ക്കുന്ന നെൽപാടങ്ങളിൽ നിന്നു കിട്ടുന്നുണ്ടെന്ന് ഹരിയാനയിലെ കർഷകർ പറയുന്നു. യുക്രെയ്ൻ-റഷ്യ യുദ്ധം മൂലം രാജ്യാന്തര തലത്തിൽ ബസ്മതി അരിയുടെ വിലകൂടുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.

ADVERTISEMENT

കാർഷികമേഖലയിലെ കരുത്തുറ്റ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും കൃഷിയിൽ പുതുരീതികൾ പരീക്ഷിക്കപ്പെടുന്നുണ്ട്. പരിസ്ഥിതിസൗഹൃദം കൂടി മുൻനിർത്തിയാണ് ഈ രീതികൾ. ഇതിലൊന്നാണു ഡിഎസ്ആർ ടെക്‌നിക്. വിത്തുകൾ നാമ്പുകളാക്കി വളർത്തിയ ശേഷം ജലമൂറുന്ന കൃഷിയിടങ്ങളിലേക്കു കൊണ്ടുപോകുന്ന പതിവു രീതിക്കു പകരം വിത്തുകൾ കൃഷിയിടങ്ങളിലേക്കു ഡ്രിൽ ചെയ്തു വിതയ്ക്കുന്ന മെക്കാനിക്കൽ രീതിയാണു ഡിഎസ്ആർ. വളമിടൽ, കളനാശിനി പ്രയോഗം തുടങ്ങിയവയും മെഷീൻ അധിഷ്ഠിതമാണ് ഇതിൽ.

ADVERTISEMENT

സാധാരണ രീതിയിലുള്ള നെൽകൃഷിക്ക് ചെലവാകുന്നതിനേക്കാൾ 20 ശതമാനം കുറച്ചുമാത്രം വെള്ളം മതിയെന്നുള്ളത് ഈ രീതിയെ കൂടുതൽ പരിസ്ഥിതി അനുകൂലമാക്കുന്നു. ഈ രീതി പിന്തുടരുന്ന കൃഷിയിടങ്ങൾക്കായി ഏക്കറിന് 1500 രൂപ വച്ച് സാമ്പത്തിക സഹായവും പഞ്ചാബ് സർക്കാർ നൽകുന്നുണ്ട്. ഇതിനിടെ ഹരിയാനയിലെ കർണാലിൽ ഫെബ്രുവരി 25നും ഏപ്രിൽ നാലിനുമിടയിൽ വിറ്റ പുസ 1509 വിത്തുകൾ തളിർക്കാൻ താമസം നേരിട്ടതിനെത്തുടർന്ന് തിരികെ വാങ്ങിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്താണു പ്രശ്‌നമെന്ന കാര്യത്തിൽ പഠനം നടക്കുകയാണ്.

English Summary: Pusa Basmati-1509 cultivation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT