രാജസ്ഥാനിൽ കണ്ടെത്തിയ ചിലന്തിക്ക് മലയാളിപ്പേര്!! രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നു കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്കാണ് മലയാളിയായ ചിലന്തി ഗവേഷകന്റെ പേരു നൽകിയിരിക്കുന്നത്. ഭൂമിയിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചിലന്തികളുടെ എണ്ണം അരലക്ഷം കടക്കുന്ന അവസരത്തിലാണ് മലയാള ശാസ്ത്രലോകത്തിനു തന്നെ

രാജസ്ഥാനിൽ കണ്ടെത്തിയ ചിലന്തിക്ക് മലയാളിപ്പേര്!! രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നു കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്കാണ് മലയാളിയായ ചിലന്തി ഗവേഷകന്റെ പേരു നൽകിയിരിക്കുന്നത്. ഭൂമിയിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചിലന്തികളുടെ എണ്ണം അരലക്ഷം കടക്കുന്ന അവസരത്തിലാണ് മലയാള ശാസ്ത്രലോകത്തിനു തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജസ്ഥാനിൽ കണ്ടെത്തിയ ചിലന്തിക്ക് മലയാളിപ്പേര്!! രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നു കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്കാണ് മലയാളിയായ ചിലന്തി ഗവേഷകന്റെ പേരു നൽകിയിരിക്കുന്നത്. ഭൂമിയിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചിലന്തികളുടെ എണ്ണം അരലക്ഷം കടക്കുന്ന അവസരത്തിലാണ് മലയാള ശാസ്ത്രലോകത്തിനു തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജസ്ഥാനിൽ കണ്ടെത്തിയ ചിലന്തിക്ക് മലയാളിപ്പേര്!! രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നു കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്കാണ് മലയാളിയായ ചിലന്തി ഗവേഷകന്റെ പേരു നൽകിയിരിക്കുന്നത്. ഭൂമിയിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചിലന്തികളുടെ എണ്ണം അരലക്ഷം കടക്കുന്ന അവസരത്തിലാണ് മലയാള ശാസ്ത്രലോകത്തിനു തന്നെ അഭിമാനമായ ഈ പേരിടൽ.  സ്യൂഡോമോഗ്രസ് സുധി (Pseudomogrus sudhii) എന്നാണു പുതുതായി കണ്ടെത്തിയ ചിലന്തിക്കു ശാസ്ത്രലോകം പേരു നൽകിയിരിക്കുന്നത്. തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയും ചിലന്തി ഗവേഷകനുമായ ഡോ.എ.വി.സുധികുമാറിന്റെ പേരിലെ സുധിയാണു ചിലന്തിയുടെ പേരിലെ സുധി. സുധികുമാർ ഇന്ത്യൻ ചിലന്തി ഗവേഷണ മേഖലയ്ക്കു നൽകിയിട്ടുള്ള സംഭാവനകൾക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തിന്റെ പേര് ചിലന്തിക്ക് നൽകിയിരിക്കുന്നത്. 

 

ADVERTISEMENT

ബ്രിട്ടനിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയോട് അനുബന്ധിച്ചുള്ള മാഞ്ചസ്റ്റർ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ.ദിമിത്രി ലുഗനോവിന്റെ നേതൃത്വത്തിൽ ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഋഷികേശ് ബാലകൃഷ്ണ ത്രിപാഠിയും ആശിഷ്കുമാർ ജൻഗിദും ചേർന്നു നടത്തിയ പഠനത്തിലാണ് ഈ പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന ഈ ചിലന്തിയുടെ നീളം 4 മില്ലി മീറ്റർ മാത്രമാണ്. കടും തവിട്ടു നിറത്തിലുള്ള ആൺചിലന്തിയുടെ ശിരസ്സിൽ ചെറിയ വെളുത്ത രോമങ്ങൾ കാണാം. കണ്ണുകൾക്കു ചുറ്റും കറുത്ത നിറമാണ്. ഇളം മഞ്ഞ നിറത്തിലുള്ള ഉദരത്തിന്റെ മധ്യത്തിലായി നീളത്തിൽ ഇരുണ്ട വരയുണ്ട്. പെൺചിലന്തിയുടെ മഞ്ഞ നിറത്തിലുള്ള തലയിൽ കറുത്ത കണ്ണുകൾ കാണാം. ഇളം മഞ്ഞ നിറത്തിലുള്ള ഉദരത്തിൽ വെളുത്ത കുത്തുകളും കാണാം. മരുഭൂമിയിലെ ഉണങ്ങിയ പുൽനാമ്പുകൾക്ക് ഇടയിലായിട്ടാണ് ഇവയെ കാണുക. 35 ഇനം ചിലന്തികളുള്ള ഈ വർഗത്തെ ഇതാദ്യമായാണ് ഇന്ത്യയിൽ കണ്ടുപിടിക്കുന്നത്. ഈ കണ്ടുപിടിത്തം ബ്രിട്ടനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന അരക്നോളജി എന്ന രാജ്യാന്തര ശാസ്ത്ര മാസികയുടെ അവസാന ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

∙ആരാണ് ഈ സുധികുമാർ?

വിവിധ രാജ്യാന്തര ശാസ്ത്ര മാസികകളിലായി  ഇരുന്നൂറോളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ.എ.വി.സുധികുമാർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘കേരളത്തിലെ ചിലന്തികൾ’ എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയാണ്. 35 ഇനം പുതിയ ചിലന്തികളെയാണ് ഡോ.സുധികുമാറിന്റെ നേതൃത്വത്തിൽ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചിലന്തി വൈവിധ്യ ഗവേഷണ പദ്ധതികളുടെ മുഖ്യ ഗവേഷകനാണ്. ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവി കൂടിയായ ഡോ.സുധികുമാർ ആണ് ഇവിടെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രം ആരംഭിച്ചത്. എംഎസ്‌സി സുവോളജി കഴിഞ്ഞ വിദ്യാർഥികളാണ് ഇവിടെ ഗവേഷണത്തിനു ചേരുന്നത്. 

15 വിദ്യാർഥികളാണ് ഇപ്പോഴുള്ളത്. ചിലന്തികളുടേതിനു പുറമേ, തേരട്ടകളുടെയും ഉറുമ്പുകളുടെയും വൈവിധ്യത്തെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഇപ്പോൾ സുധികുമാറും വിദ്യാർഥികളും. തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത ജീവിവർഗങ്ങൾ ഭൂമുഖത്ത് ധാരാളമായുണ്ട്. അവയെ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്താനാണ് ഇവരുടെ ശ്രമം. തേവര എസ്എച്ചിൽ പിഎച്ച്ഡി ചെയ്യുമ്പോൾ അന്ന് ഗൈഡ് ആയിരുന്ന ഡോ. പി.എ.സെബാസ്റ്റ്യൻ ഒരു പ്രോജക്ട് ചെയ്യാൻ കൂടെ കൂട്ടിയതാണ് സുധികുമാറിന്റെ ചിലന്തി താൽപര്യത്തിനു വഴി തുറന്നത്. കുട്ടനാടൻ പാടശേഖരങ്ങളിലെ ജൈവവൈവിധ്യം എന്നതായിരുന്നു പ്രോജക്ട്. തുടർന്ന് 2007ൽ ബെൽജിയത്തിൽ ഉന്നത പഠനത്തിന് പോയതും ഈ വഴിക്കുള്ള വിപുലമായ ഗവേഷണങ്ങൾക്കു കാരണമായി. 2010 മുതൽ ക്രൈസ്റ്റ് കോളജിൽ അധ്യാപകനാണ്. സ്കൂൾ അധ്യാപികയായ അപർണയാണ് ഭാര്യ. 

ADVERTISEMENT

∙പേര് നൽകുന്നത് എന്തിന്?

ഗവേഷണ രംഗത്ത് സംഭാവന നൽകിയ ശാസ്ത്രജ്ഞരെ ആദരിക്കാൻ വേണ്ടിയാണ് അവരുടെ പേര് സസ്യങ്ങൾക്കും ജന്തുക്കൾക്കും നൽകുന്നത്. നേരത്തേ ജന്തുശാസ്ത്രജ്ഞൻ ഡോ.പി.എസ്. ഈസയുടെ പേര് പുതിയ ഇനം പല്ലിക്കു നൽകി ആദരിച്ചിരുന്നു. ശ്രീലങ്കയിലെ സിൻഹരാജാ മഴക്കാടുകളിൽനിന്നു കണ്ടെത്തിയ അപൂർവയിനം പുൽച്ചാടിക്കു പടിഞ്ഞാറത്തറ പിലാക്കീഴ് ധനീഷ് ഭാസ്കരന്റെ പേരു നൽകിയിരുന്നു. ക്ലാഡോനോട്ടസ് ഭാസ്കരി എന്നാണ് ആ പുൽച്ചാടിയുടെ ശാസ്ത്രീയ നാമം. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനാണ് ധനീഷ്. തൃക്കരിപ്പൂർ പിലിക്കോട് കരക്കേരു സ്വദേശിയായ ഡോ.സി.കുഞ്ഞിക്കണ്ണനും പുൽച്ചെടിയുടെ പേരു സ്വന്തമാക്കിയിരുന്നു. രാജസ്ഥാനിലെ ബുണ്ടി ഫോറസ്റ്റ് ഡിവിഷനിൽ ഡോ.കുഞ്ഞിക്കണ്ണൻ കണ്ടെത്തിയ പുൽച്ചെടി അറിയപ്പെടുന്നത് ’ഐസലീമ കുഞ്ഞിക്കണ്ണനീ’ എന്ന പേരിലാണ്. 

വിഖ്യാത കൃഷിശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥന്റെ പേരിൽ പനിനീർപ്പൂക്കൾ സൗരഭ്യം പരത്തുന്നുണ്ട്. കൊടൈക്കനാൽ ആസ്ഥാനമായുള്ള പ്രമുഖ ഹോർട്ടികൾചറിസ്റ്റ് ആയ വീരരാഘവൻ വികസിപ്പിച്ചെടുത്തതാണ് ദ് എം.എസ്.സ്വാമിനാഥൻ റോസ്. ബെംഗളൂരു ആസ്ഥാനമായുള്ള നഴ്‌സറി കെഎസ്ജി സൺ വികസിപ്പിച്ച ജ്യുവൽ ഓഫ് മങ്കൊമ്പ് എന്ന ഇനവും സ്വാമിനാഥന്റെ പേരുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മങ്കൊമ്പിൽ ആണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ ജനിച്ചത്. കണ്ടൽക്കാടുകൾ നിറഞ്ഞ വളന്തക്കാട് ദ്വീപിൽ നിന്നു കണ്ടെത്തിയ ജീവിക്ക് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ നാമവും ശാസ്ത്രലോകം എഴുതിച്ചേർത്തിരുന്നു.  ‘വിക്ടോറിയോപ്പിസ കുസാറ്റൻസിസ്’. സമുദ്ര ശാസ്ത്രപഠന മേഖലയിൽ കുസാറ്റിന്റെ 80 വർഷത്തെ സംഭാവനകൾ പരിഗണിച്ചായിരുന്നു നാമകരണം. 

ക്രൗൺ വാസ്പ് എന്ന് അറിയപ്പെടുന്ന സ്റ്റിഫാനിഡെ (Stephanidae) കുടുംബത്തിൽപ്പെട്ട അപൂർവങ്ങളായ 5 ഇനം കടന്നലുകളെ ഗവേഷകർ കണ്ടെത്തിയതിൽ രണ്ടിനങ്ങൾക്കും മലയാളികളികളുടെ പേര് നൽകിയിരുന്നു. ഇന്ത്യൻ കടന്നൽ ഗവേഷണത്തിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ഡോ.ടി.സി.നരേന്ദ്രന്റെ പേരും (പാരാസ്റ്റിഫാനെലസ് നരേന്ദ്രനി), സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പശ്ചിമഘട്ട പ്രാദേശിക കേന്ദ്ര മേധാവി ഡോ.പി.എം.സുരേഷിന്റെ പേരും (ഫോയെനാറ്റോപസ്‌ സുരേഷനി) ആയിരുന്നു ഇത്.  പശ്ചിമഘട്ട മലനിരയിലെ മൂന്നാർ വാഗവര കുന്നുകളിൽ മാത്രം കാണുന്ന പുതിയ കുറിഞ്ഞി ആയ സ്ട്രോബിലാന്തസ് പ്രദീപിയാനാ എന്ന പേരു വന്നത് മറ്റൊരു കഥയാണ്. 2004 മുതൽ വനംവകുപ്പിനു വേണ്ടി കുറിഞ്ഞിപ്പൂക്കളുടെ ചിത്രമെടുക്കുന്ന പ്രദീപിന് സസ്യശാസ്ത്രവുമായി ബന്ധമില്ലെങ്കിലും ഇന്ന് ഗുജറാത്ത് മുതൽ അഗസ്ത്യമലവരെ പശ്ചിമഘട്ടത്തിലെ എല്ലാത്തരം കുറിഞ്ഞികളെപ്പറ്റിയുമുള്ള അവസാനവാക്കാണ്. പശ്‌ചിമഘട്ട മലനിരകളിൽ നിന്ന് കണ്ടെത്തിയ ഒരു ശുദ്ധജല മത്സ്യത്തിന്റെ പേര് ബീറ്റാ ഡെവാരിയോ രാമചന്ദ്രാനി’ എന്നായിരുന്നു. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിലെ പ്രഫ. എ. രാമചന്ദ്രന്റെ (സ്‌കൂൾ ഓഫ് ഇൻഡസ്‌ട്രിയൽ ഫിഷറീസ്) പ്രവർത്തനങ്ങളും ഗവേഷണങ്ങളും കണക്കിലെടുത്തായിരുന്നു  ഇത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളി‍ലുള്ള ശാസ്ത്രജ്ഞരുടെ പേര് വിവിധയിടങ്ങളിൽ നിന്നു കിട്ടിയ ജീവികൾക്കും സസ്യങ്ങൾക്കും നൽകിയിട്ടുണ്ട്. 

ADVERTISEMENT

∙ചിലന്തിയെപ്പറ്റി ചിലത്

ബ്ലാക്ക് വിഡോ അഥവാ, കറുത്ത വിധവാ കുടുംബത്തിൽ പെട്ട പെൺചിലന്തികൾ ഇണചേരലിനു ശേഷം ആൺചിലന്തിയെ പിടിച്ചു തിന്നും

ചിലന്തി വിഷത്തിൽ നിന്ന് ഹൃദയ രോഗങ്ങൾക്കുള്ള മരുന്ന് ഉണ്ടാക്കുന്നുണ്ട്. 

ചിലന്തി നൂൽ പല രാജ്യങ്ങളിലും ശസ്ത്രക്രിയയ്ക്കുള്ള നൂൽ ആയി ഉപയോഗിക്കുന്നുണ്ട്. 

ബുള്ളറ്റ് പ്രൂഫ് ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്ന വസ്തുവാണ് ചിലന്തി വല

മുന്നൂറ്റൻപതോളം ചിലന്തികളെയാണ് കേരളത്തിൽ ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. 

English Summary: New spider from Thar desert named after Malayali arachnologist