കഴിഞ്ഞ ഒരു പതിറ്റാണ്ടായി ശാസ്ത്രലോകത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്ന സമുദ്രത്തിലെ ഒരു പ്രതിഭാസമാണ് ഓര്‍ക്കകളുടെ വേട്ടയാടല്‍. ഓര്‍ക്കകള്‍ അഥവാ കൊലയാളി തിമിംഗലങ്ങളുടെ വേട്ടയ്ക്ക് പലപ്പോഴും കടലിലെ തന്നെ ഏറ്റവും അക്രമകാരികളായ ജീവികളെന്ന് കരുതുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകള്‍ വിധേയരാകുന്നു എന്നാണ്

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ശാസ്ത്രലോകത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്ന സമുദ്രത്തിലെ ഒരു പ്രതിഭാസമാണ് ഓര്‍ക്കകളുടെ വേട്ടയാടല്‍. ഓര്‍ക്കകള്‍ അഥവാ കൊലയാളി തിമിംഗലങ്ങളുടെ വേട്ടയ്ക്ക് പലപ്പോഴും കടലിലെ തന്നെ ഏറ്റവും അക്രമകാരികളായ ജീവികളെന്ന് കരുതുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകള്‍ വിധേയരാകുന്നു എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ശാസ്ത്രലോകത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്ന സമുദ്രത്തിലെ ഒരു പ്രതിഭാസമാണ് ഓര്‍ക്കകളുടെ വേട്ടയാടല്‍. ഓര്‍ക്കകള്‍ അഥവാ കൊലയാളി തിമിംഗലങ്ങളുടെ വേട്ടയ്ക്ക് പലപ്പോഴും കടലിലെ തന്നെ ഏറ്റവും അക്രമകാരികളായ ജീവികളെന്ന് കരുതുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകള്‍ വിധേയരാകുന്നു എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ശാസ്ത്രലോകത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്ന സമുദ്രത്തിലെ ഒരു പ്രതിഭാസമാണ് ഓര്‍ക്കകളുടെ വേട്ടയാടല്‍. ഓര്‍ക്കകള്‍ അഥവാ കൊലയാളി തിമിംഗലങ്ങളുടെ വേട്ടയ്ക്ക് പലപ്പോഴും കടലിലെ തന്നെ ഏറ്റവും അക്രമകാരികളായ ജീവികളെന്ന് കരുതുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകള്‍ വിധേയരാകുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഓര്‍ക്കകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തു നിന്ന് തന്നെ വഴിമാറി പോകുന്ന സ്രാവുകളെയും ഗവേഷകര്‍ പിന്നീട് കണ്ടെത്തി.

 

ADVERTISEMENT

ക്രൂരമായ ആക്രമണം

എന്തുകൊണ്ടാണ് ഓര്‍ക്കകളെ സ്രാവുകള്‍ ഇത്രയധികം ഭയപ്പെടുന്നു എന്നതിന് തെളിവാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍. ഓര്‍ക്കകള്‍ തുരന്ന് കരളും ഹൃദയും തിന്ന ശേഷം ചത്ത് തീരത്തതടിഞ്ഞ പന്ത്രണ്ടോളം സ്രാവുകളെ ഇതിനകം കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയുടെ ആക്രമണത്തിന്‍റെ തീവ്രതയും ക്രൂരതയും എത്രയെന്ന് തിരിച്ചറിയാന്‍ കഴിയുന്നത് ഈ വിഡിയോ ദൃശ്യത്തിലൂടെയാണ്. ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ഈ ദൃശ്യത്തില്‍ മൂന്ന് ഓര്‍ക്കകള്‍ ചേര്‍ന്ന് വലിയൊരു സ്രാവിനെ ആക്രമിക്കുന്നതാണുള്ളത്.

 

ഡെയ്‌ലി ബീസ്റ്റ് ഓണ്‍ലൈന്‍ എന്ന വെബ് പോര്‍ട്ടലാണ് ഈ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. സ്രാവുകളെക്കുറിച്ച് പഠിക്കുന്ന ജൈവശാസ്ത്രജ്ഞനായ അലിസണ്‍ ടവര്‍ ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ടത്. ക്രിസ്റ്റ്യന്‍ ടോഫര്‍ എന്ന ക്യാമറാമാനാണ് അലിസണിന്‍റെ നിര്‍ദേശപ്രകാശം സ്രാവുകളെ നിരീക്ഷിക്കുന്നതിനിടെയിലാണ് ഈ ദൃശ്യം ക്യാമറയില്‍ പതിഞ്ഞത്. ഏതാനും മണിക്കൂറുകളായി ഒരു സ്രാവിനെ ഓര്‍ക്കകള്‍ വട്ടമിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടയാണ് ഇവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

ADVERTISEMENT

 

വിഡിയോ ദൃശ്യം

ആക്രമണത്തെ തുടര്‍ന്ന് അവശനിലയിലായ സ്രാവിനെ രണ്ട് ഓര്‍ക്കകള്‍  ചുറ്റുന്നതാണ് ഈ ദൃശ്യത്തിന്‍റെ തുടക്കത്തിലുള്ളത്. തുടര്‍ന്ന് മൂന്നാമത്തെ ഓര്‍ക്കയാണ് സ്രാവിന്‍റെ കഴുത്തിന് സമീപത്തായി കടിച്ച് മുറിവേല്‍പ്പിക്കുന്നതും തുടര്‍ന്ന് കരള്‍ തുരന്നു തിന്നുന്നതും. ഇതേ തുടര്‍ന്ന് ചോര വാര്‍ന്ന് ആ മേഖലയിലെ കടലിന്‍റെ നിറം തന്നെ മാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവസാനത്തെ മുറിവു കൂടിയേറ്റതോടെ ജീവന്‍ നഷ്ടമായ സ്രാവ് വെള്ളത്തിനടയിലേയ്ക്ക് താഴ്ന്ന് പോകുന്നതും ദൃശ്യത്തിലുണ്ട്.

 

ADVERTISEMENT

ഇതാദ്യമായാണ് സ്രാവുകള്‍ ഓര്‍ക്കകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിക്കുന്നത്. ഇതുവരെ കരളും ഹൃദയവും മറ്റും തുരന്ന് തിന്ന ശേഷം ഉപേക്ഷിക്കപ്പെട്ട സ്രാവുകളുടെ ജഢങ്ങള്‍ മാത്രമാണ് ഗവേഷകര്‍ക്ക് ലഭിച്ചിരുന്നത്. സ്രാവുകളുടെ ശരീരത്തിലെ ഏറ്റവും പോഷക സമ്പന്നമായ ഭാഗമാണ് കരള്‍. അതുകൊണ്ട് തന്നെ അടിവയര്‍ തുരന്ന് ഓര്‍ക്കകള്‍ ആദ്യം ഭക്ഷിക്കുന്നതും കരളാണ്. ഓര്‍ക്കകളുടെ ബുദ്ധിശക്തിയുടെ മറ്റൊരു തെളിവു കൂടിയായാണ് ഇങ്ങനെ കരള്‍ ഭാഗം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ഗവേഷകര്‍ കാണുന്നത്.

 

ഓര്‍ക്കള്‍ നടത്തിയ കൂട്ടക്കൊല

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ശാസ്ത്രലോകം നേരില്‍ കണ്ട് സാക്ഷ്യം വഹിച്ചത് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ക്കാണ്. 2017 മുതലുള്ള അഞ്ച് വര്‍ഷത്തിനിടെ  രണ്ട് കൊലയാളി തിമിംഗലങ്ങള്‍ മാത്രം എട്ട് കൊമ്പന്‍സ്രാവുകളെയാണ്  ആക്രമിച്ചുകൊന്നത്. ദക്ഷിണാഫ്രിക്കന്‍ തീരത്താണ് ഈ രണ്ട് കൊലയാളി തിമിംഗലങ്ങളുടെ സവിശേഷ വേട്ടയാടല്‍ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് ആണ്‍ തിമിംഗലങ്ങള്‍ ഈ ആക്രമണങ്ങളില്‍ സ്രാവുകളെ കൊന്ന് ശരീരഭാഗം തുരന്ന് അവയുടെ കരളും, ഹൃദയവും ഭക്ഷിക്കുകയും ചെയ്തു. ഈ രണ്ട് ശരീരഭാഗങ്ങളും തുരന്നെടുത്ത പോലെയാണ് സ്രാവുകളുടെ ശരീരം കാണപ്പെട്ടത്.

പോര്‍ട്ട് എന്നും സ്റ്റബർഡ് എന്നും പേര് നല്‍കിയിട്ടുള്ള ഈ ഇരട്ട കൊലയാളി തിമിംഗലങ്ങള്‍ വേട്ടയാടിയ എട്ട് സ്രാവുകളില്‍ ഏഴിന്‍റെയും കരള്‍ ചൂഴ്ന്നെടുത്ത് ഭക്ഷിച്ചു. ചിലതിന്‍റെ ഹൃദയവും ഇവ തുരന്നെടുത്ത് തിന്നു. ദക്ഷിണാഫ്രിക്കയിലെ ഗന്‍സ്ബായ് തീരത്താണ് ഇവയുടെ ഈ വേട്ടയാടല്‍ പരമ്പര നടന്നത്. ഈ വേട്ട ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും ഇനിയും തുടരാനാണ് സാധ്യതയെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.

 

ഭയന്നോടുന്ന സ്രാവുകള്‍

കലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ ഫാലിനോസ് മറൈന്‍ ദേശീയ പാര്‍ക്കില്‍ സ്രാവുകളും ഓര്‍ക്കകളുമായി നടന്ന നാല് ഏറ്റുമുട്ടലുകള്‍ ഗവേഷകര്‍ പഠനവിധേയമാക്കുകയുണ്ടായി. ഇവ നാലും ഈ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ്. ഗവേഷകര്‍ ടാഗ് ചെയ്തിരുന്ന 165 സ്രാവുകളാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. മറ്റ് സ്രാവുകള്‍ക്കൊപ്പം ഓര്‍ക്കളുടെ സാന്നിധ്യ മണത്തറിഞ്ഞതോടെ ഈ സ്രാവുകളും സ്ഥലം കാലിയാക്കിയതായി ഗവേഷകര്‍ പറയുന്നു.

 

2006 മുതല്‍ 2013 വരെയുള്ള സ്രാവുകളുടെ സഞ്ചാരപഥവും, വേട്ടയാടുനന പ്രദേശങ്ങളും ഗവേഷകര്‍ ഓര്‍ക്കകള്‍ വരുമ്പോളുള്ള സ്രാവുകളുടെ പെരുമാറ്റവുമായി താരതമ്യപ്പെടുത്തി. അത് വരെ പിന്തുടരുന്ന സഞ്ചാര പഥമോ സ്ഥിരമായി വേട്ടയാടുന്ന പ്രദേശങ്ങളോ പിന്നീട് അടുത്ത കുറച്ച് വര്‍ഷങ്ങളിലേക്ക് ഓര്‍ക്കകളുടെ സാന്നിധ്യമുണ്ടായാല്‍ സ്രാവുകള്‍ സന്ദര്‍ശിക്കില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഓര്‍ക്കകളുടെ സാന്നിധ്യമുണ്ടായതിനെ തുടര്‍ന്ന് 27 വര്‍ഷമായി സ്ഥിരമായി കുടിയേറിയ പ്രദേശത്ത് നിന്ന് പോലും സ്രാവുകള്‍ അകന്ന് നിന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. 

 

English Summary: Watch A Great White Shark Getting Its Liver Sucked Out By Orcas