ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമൃതം നുകർന്ന അതേ വർഷം രാജ്യത്ത് വേരറ്റു പോയ ഒരു വിഭാഗം ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയാണ് ഈ സ്വാതന്ത്ര്യദിനത്തിൽ. 75 വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് എത്തുന്ന അതിഥിയെ വരവേൽക്കാൻ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ 50 കോടി രൂപ അവരുടെ പരിപാലനത്തിനായി

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമൃതം നുകർന്ന അതേ വർഷം രാജ്യത്ത് വേരറ്റു പോയ ഒരു വിഭാഗം ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയാണ് ഈ സ്വാതന്ത്ര്യദിനത്തിൽ. 75 വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് എത്തുന്ന അതിഥിയെ വരവേൽക്കാൻ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ 50 കോടി രൂപ അവരുടെ പരിപാലനത്തിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമൃതം നുകർന്ന അതേ വർഷം രാജ്യത്ത് വേരറ്റു പോയ ഒരു വിഭാഗം ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയാണ് ഈ സ്വാതന്ത്ര്യദിനത്തിൽ. 75 വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് എത്തുന്ന അതിഥിയെ വരവേൽക്കാൻ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ 50 കോടി രൂപ അവരുടെ പരിപാലനത്തിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമൃതം നുകർന്ന അതേ വർഷം രാജ്യത്ത് വേരറ്റു പോയ ഒരു വിഭാഗം ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയാണ് ഈ സ്വാതന്ത്ര്യദിനത്തിൽ. 75 വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് എത്തുന്ന അതിഥിയെ വരവേൽക്കാൻ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ 50 കോടി രൂപ അവരുടെ പരിപാലനത്തിനായി കൈമാറുന്നു. ലോക മാധ്യമങ്ങളെല്ലാം ആ വരവിനെ കുറിച്ച് രാജകീയമായി തന്നെ വാർത്തകൾ നൽകുന്നു. ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചതു മൂലം 1970കളിൽ നടക്കേണ്ടിയിരുന്ന ആ മടങ്ങി വരവ് അരനൂറ്റാണ്ടിനിപ്പുറം നടക്കുമ്പോൾ ഇന്ത്യ മാത്രമല്ല, മറ്റു രാജ്യങ്ങളും കൗതുകത്തോടെ ആ കാഴ്ച കാത്തിരിക്കുന്നു. മടങ്ങിയെത്തുന്ന ആ അതിഥി മറ്റാരുമല്ല.. കരയിലെ വേഗരാജാവ് എന്നറിയപ്പെടുന്ന ‘ചീറ്റ’. അതേ, ചീറ്റപ്പുലികളാണ് ഇന്ത്യയിലേക്ക് 75 വർഷത്തിനു ശേഷം തിരിച്ചെത്തുന്നത്. ഒരുകാലത്ത് ചീറ്റകളാൽ സമൃദ്ധമായിരുന്നു ഇന്ത്യ. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ പതിനായിരത്തിലധികം ചീറ്റകളുണ്ടായിരുന്നു.

അക്ബർ ചക്രവർത്തി ആയിരത്തോളം ചീറ്റപ്പുലികളെ വളർത്തിയിരുന്നു. ഇവയെ വേട്ടയ്ക്ക് ആണ് ഉപയോഗിച്ചിരുന്നത്. ജഹാംഗീറിന്റെ കാലത്ത് കൊട്ടാരത്തിൽ പരിപാലിച്ചിരുന്ന ചീറ്റ വനത്തിനു പുറത്ത് കുഞ്ഞിന് ജന്മം നൽകിയ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതി തിരുനാളിന്റെ കാലത്ത് 1813–1846 കാലഘട്ടത്തിൽ തിരുവനന്തപുരത്തെ കുതിര ലായത്തിനോട് ചേർന്നുള്ള മൃഗശാലയിൽ തിരുവിതാംകൂർ കാടുകളിൽ നിന്നു പിടിച്ച ചീറ്റ, കടുവ, പുലി തുടങ്ങിയവയെ പ്രദർശിപ്പിച്ചിരുന്നതായി ദ് ഹിസ്റ്ററി ഓഫ് ട്രാവൻകൂർ ഫ്രം ഏർലിയസ്റ്റ് ടൈംസ് എന്ന ഗ്രന്ഥത്തിൽ പി.ശങ്കുണ്ണിമേനോൻ എഴുതിയിട്ടുണ്ട്. 1947ൽ ഇന്ത്യയിൽ അവശേഷിച്ച 3 ചീറ്റപ്പുലികളെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. 1952ൽ ഇന്ത്യയിൽ ഇവയുടെ വംശനാശം സംഭവിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. പിന്നീട് പലയിടങ്ങളിലും കണ്ടതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വേഗരാജന്മാരുടെ പിൻതലമുറക്കാർ ഇന്ത്യയിലേക്കുള്ള മടങ്ങിവരവിനു തയാറെടുക്കുകയാണ്. 

ചീറ്റപ്പുലി അഥവാ ‘വേഗ’പ്പുലി

ADVERTISEMENT

ഭൂമിയിലെ ഏറ്റവും വേഗമുള്ള മൃഗം. 80 മുതൽ 120 കിലോമീറ്റർ വേഗത്തിൽ വരെ ഓടാനുള്ള കഴിവ് ചീറ്റയ്ക്കുണ്ടെന്നു പറയപ്പെടുന്നു. എന്നാൽ 120 കിലോമീറ്റർ വരെ എന്നതിൽ എത്രമാത്രം സത്യമുണ്ടെന്നത് ശാസ്ത്രീയമായി വ്യക്തമായിട്ടില്ല. നിലവിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മികച്ച വേഗം 94 കിലോമീറ്റർ വരെയാണ്. 20–30 സെക്കൻഡ് കൊണ്ട് ചീറ്റപ്പുലി ഏറ്റവുമുയർന്ന വേഗം കൈവരിക്കും. ഇതിന് സഹായിക്കുന്നത് ചീറ്റപ്പുലിയുടെ ശാരീരിക ഘടനയാണ്. 

Image Credit: Vaganundo_Che /Shutterstock

ചീറ്റയുടെ തല മുതൽ വാലു വരെ വേഗമാർജിക്കാനുള്ള ‘ഡിസൈൻ’ ആണ്. ചെറിയ തല കാറ്റിന്റെ സമ്മർദം അതിജീവിക്കും. ഉൾവലിയാത്ത നഖങ്ങൾ ഓട്ടത്തിനു നല്ല ‘ഗ്രിപ്പ്’ നൽകും. മുൻകാലുകൾ വലിച്ചു നീട്ടി പരമാവധി മുന്നോട്ടു കുതിക്കാൻ പാകത്തിലാണ് തോൾ പലകകൾ. നീളം കൂടിയ നട്ടെല്ല് വൻ കുതിപ്പിനു സഹായകമാകുന്നു. ഒറ്റ കുതിപ്പിന് 26 അടി ദൂരേക്കു ചാടാൻ കഴിയുമത്രേ. ഹൃദയം, ശ്വാസകോശം, കരൾ, നാസികാ ദ്വാരം എന്നിവയെല്ലാം കൂടുതൽ വായു കയറാൻ പാകത്തിൽ വികസിച്ചതാണ്. ഈ പ്രത്യേകതകളാണ് ആശാന് ഓടാനുള്ള കരുത്ത് നൽകുന്നത്.

ചിത്രപടം

ദേഹം നിറയെ പുള്ളികളും മുഖത്ത് വായ് മുതൽ കണ്ണ് വരെ നീളുന്ന വളഞ്ഞ വരകളുമെല്ലാം ചേർന്ന് കാണാൻ അഴകാണ് ചീറ്റപ്പുലികളെ. ആ അഴകിൽ നിന്നാണ് അവയുടെ പേര് രൂപപ്പെട്ടതും. ചീറ്റ എന്നത് ചിത്രയ എന്ന സംസ്കൃതം പദത്തിന്റെ ഹിന്ദി പതിപ്പിൽ നിന്ന് ഉദ്ഭവിച്ചതാണെന്നാണ് നിഗമനം. ചിത്രയ എന്നാൽ ചിത്രപ്പണികളോട് കൂടിയത്, അലങ്കരിച്ചത് എന്നൊക്കെയാണ് അർഥം. ആ അഴക് കണ്ടിട്ടാകണം ചീറ്റയ്ക്ക് ആ പേര് നൽകിയത്. അവയ്ക്ക് വിനയായതും ആ സൗന്ദര്യം തന്നെയാണ്. ചീറ്റപ്പുലികൾ അന്യം നിന്നുപോകാൻ ഇടയാക്കിയത് വേട്ടക്കാർ ഇവയുടെ തോലിൽ കണ്ണു വച്ചത് കൊണ്ടാണ്. രാജാക്കന്മാരുടെ കാലം മുതൽ ഈ തോലിനു വേണ്ടി ഇവ കൂട്ടത്തോടെ കൊല ചെയ്യപ്പെട്ടു.

Image Credit: Danita Delimont/ Shutterstock
ADVERTISEMENT

വേട്ടപ്പുലി

നാട്ടുഭാഷയിൽ വേട്ടപ്പുലി എന്നു പറഞ്ഞിരുന്നു ചീറ്റകളെ. ഇതിനു കാരണം ചീറ്റപ്പുലികളുടെ വേട്ടയാടാനുള്ള മികവാണ്. കാട്ടിലെ ഏറ്റവും മികച്ച വേട്ടക്കാരിൽ ഒരാളാണ് ചീറ്റപ്പുലി. വേട്ടനായയുടെ മികവോടെ ഇവ വേട്ടയാടും. ഇരയുടെ അരികിലേക്ക് പതുങ്ങിയെത്തും. 70– 100 മീറ്റർ ദുരം വരെ ഇങ്ങനെ പതുങ്ങിയെത്തിയാൽ പിന്നെ ശരവേഗത്തിൽ കുതിപ്പാണ്. ഈ വേഗത്തെ തോൽപ്പിക്കാൻ കരുത്തുള്ള മൃഗങ്ങൾ ലോകത്തില്ല. ഇങ്ങനെ കുതിച്ചെത്തുന്ന ചീറ്റ ഉയർന്നു ചാടി ഇരയുടെ കഴുത്തിൽ പിടുത്തമിടും. മിക്കവാറും ഈ പിടുത്തത്തിനിടെ ഇരയുടെ കഴുത്ത് ഒടിയും. അതല്ലെങ്കിൽ കഴുത്തിൽ പല്ല് ആഴ്ത്തി ഇരയുമായി ചീറ്റ വീണ്ടും കുതിക്കും. ഈ കുതപ്പിനിടയിൽ കഴുത്ത് മുറുകി ശ്വാസം മുട്ടി ഇര പിടഞ്ഞു മരിക്കും. ഇരയുടെ ജീവൻ നഷ്ടമായാൽ ചീറ്റ സ്വസ്ഥമായ സ്ഥലം കണ്ടെത്തി ഉടനെ കഴിക്കാനുള്ള പണി തുടങ്ങും. കാരണം പലപ്പോഴും ചീറ്റപ്പുലി വേട്ടയാടി പിടിക്കുന്ന ഇരകളെ സിംഹങ്ങളോ കഴുതപ്പുലിക്കൂട്ടമോ അടിച്ചു മാറ്റാറാണ് പതിവ്. ഇങ്ങനെ ഇരയെ തേടിയെത്തുന്ന കൂട്ടങ്ങളോട് ഏറ്റുമുട്ടാൻ ചീറ്റ മെനക്കെടാറില്ല. കാര്യമായി മറ്റു മൃഗങ്ങളോട് ഏറ്റുമുട്ടുന്ന പതിവും ഇവയ്ക്കില്ല. 40 കിലോയോളം ഭാരമുള്ള മൃഗങ്ങളെ വരെയാണ് ചീറ്റകൾ ഭക്ഷണത്തിനായി കണ്ടെത്താറുള്ളത്. മാനുകളും മറ്റുമാണ് പ്രധാന ഭക്ഷണം. മൂന്നു വിധത്തിലാണ് ഇവ സഞ്ചരിക്കാറുള്ളതത്രേ. പെൺ പുലികൾ കുഞ്ഞുങ്ങളുമായി കറങ്ങി നടന്ന് ഇര തേടും. കൂട്ടത്തിലെ ആൺ പുലികൾ അതിർത്തി നിർണയിക്കാനും പരിപാലിക്കാനുമൊക്കെ താൽപര്യം കാണിക്കും. ഇവയിൽ ഒന്നും പെടാതെ ചില ‘ഒറ്റയാൻമാരും’ ചീറ്റകളിലുണ്ട്. കറങ്ങി നടന്നു വേട്ടയാടുന്നവരാണ് അവർ.

കൃത്യമായ പ്രജനന കാലമില്ല

ചീറ്റപ്പുലികൾക്ക് കൃത്യമായ പ്രജനന കാലമില്ല. വർഷത്തിൽ എപ്പോഴാണെങ്കിലും ഗർഭധാരണം സാധ്യമാണ്. 3 മാസത്തോളമാണ് ഇവയുടെ ഗർഭധാരണ കാലം. ഒറ്റ പ്രസവത്തിൽ മൂന്നോ നാലോ കുഞ്ഞുങ്ങളുണ്ടാകും. എന്നാൽ പലപ്പോഴും ഇവ സിംഹങ്ങൾക്കും കഴുതപ്പുലികൾക്കും മറ്റും ഇരകളാകും. 4 മാസം വരെ ഇവയെ മൂലയൂട്ടുമത്രേ. 20 മാസമെങ്കിലും കഴിഞ്ഞാൽ മാത്രമേ ചീറ്റകൾ സ്വതന്ത്രമായി വേട്ടയാടാനുള്ള മികവ് നേടാറുള്ളു. അതുവരെ തള്ളപ്പുലി ഇവയെ പരിപാലിക്കും. പകലാണ് പൊതുവേ ഇവ സജീവമായി കാണുക. പുലർച്ചെയും സന്ധ്യയ്ക്കും വേട്ടയാടാനുള്ള മികവ് കൂടുതലാണ്.

ADVERTISEMENT

ഇന്ത്യയിലെ സാന്നിധ്യം

ഇന്ത്യയുടെ ഉത്തര മധ്യ സമതലങ്ങളിലും മൈസൂരു, ഡെക്കാൻ പ്രദേശങ്ങളിലുമൊക്കെ ധാരാളമായി ചീറ്റപ്പുലികളുണ്ടായിരുന്നു. ബിസി 200ൽ ഇന്ത്യയിൽ ചീറ്റയെ കണ്ടതായി ചരിത്രകാരന്മാരുടെ രേഖപ്പെടുത്തലുണ്ട്. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ പതിനായിരത്തിലധികം ചീറ്റകളുണ്ടായിരുന്നു. അക്ബർ ചക്രവർത്തി ആയിരത്തോളം ചീറ്റപ്പുലികളെ വളർത്തിയിരുന്നു. ഇവയെ വേട്ടയ്ക്ക് ആണ് ഉപയോഗിച്ചിരുന്നത്. ജഹാംഗീറിന്റെ കാലത്ത് കൊട്ടാരത്തിൽ പരിപാലിച്ചിരുന്ന ചീറ്റ വനത്തിനു പുറത്ത് കുഞ്ഞിന് ജന്മം നൽകിയ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതി തിരുനാളിന്റെ കാലത്ത് 1813–1846 കാലഘട്ടത്തിൽ തിരുവനന്തപുരത്തെ കുതിര ലായത്തിനോട് ചേർന്നുള്ള മൃഗശാലയിൽ തിരുവിതാംകൂർ കാടുകളിൽ നിന്നു പിടിച്ച ചീറ്റ, കടുവ, പുലി തുടങ്ങിയവയെ പ്രദർശിപ്പിച്ചിരുന്നതായി ദ് ഹിസ്റ്ററി ഓഫ് ട്രാവൻകൂർ ഫ്രം ഏർലിയസ്റ്റ് ടൈംസ് എന്ന ഗ്രന്ഥത്തിൽ പി.ശങ്കുണ്ണിമേനോൻ എഴുതിയിട്ടുണ്ട്. ഇത്രയേറെ ചീറ്റപ്പുലികൾ ഉണ്ടായിട്ടും ഇന്ത്യയിൽ അവസാനത്തേത് എന്നു കണ്ടെത്തിയ ചീറ്റപ്പുലികളെ വെടിവച്ച് കൊല്ലുകയായിരുന്നു എന്നത് ദൗർഭാഗ്യം. 1947ൽ ഇന്നത്തെ ചത്തീസ്ഗഡിൽ പെടുന്ന നാട്ടുരാജ്യത്തെ രാജാവായിരുന്ന മഹാരാജ രാമാനുജ് പ്രതാപ് സിങ് ആണ് രാജ്യത്ത് ആകെ ബാക്കിയുണ്ടായിരുന്ന 3 ചീറ്റകളെയും കൊന്നൊടുക്കിയത്. ഒരുപക്ഷേ ഇന്ത്യയിൽ അവ അന്യംനിന്നു പോകുന്നു എന്ന് അദ്ദേഹത്തിന് അറിഞ്ഞിരിക്കില്ല. അതല്ലെങ്കിൽ അവയെ അങ്ങനെ കൊന്നു തീർക്കുമായിരുന്നോ?

റെഡ് ബുക്

വേൾഡ് കൺസർവേഷൻ യൂണിയന്റെ (ഐയുസിഎൻ) റെഡ് ബുക്കിൽ രൂക്ഷ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ കൂട്ടത്തിലാണ് ചീറ്റയുടെ ഇടം. മധ്യ ഇറാനിലും  ആഫ്രിക്കയിലും മാത്രമാണ് ഇപ്പോൾ ചീറ്റയുള്ളത്. 2016ലെ കണക്ക് അനുസരിച്ച് 7100 ചീറ്റകളാണ് ലോകത്ത് അവശേഷിച്ചിരുന്നത്. ഇതിൽ തന്നെ ഇന്ത്യയിൽ അധികമായി കാണപ്പെട്ടിരുന്ന ഏഷ്യൻ ചീറ്റ ലോകത്ത് അവശേഷിക്കുന്നത് 12 എണ്ണം മാത്രമാണ് 2022ൽ കണ്ടെത്തി. ഇവ ഇറാനിലാണുള്ളത്. 9 ആൺ പുലികളും 3 പെൺപുലികളും. വേട്ടയാടൽ, കാലാവസ്ഥാ മാറ്റാം, ആവാസവ്യവസ്ഥയിലെ മാറ്റം, രോഗങ്ങൾ എന്നിവയാണ് ഇവയുടെ വംശനാശത്തിന് കാരണമായി പറയുന്നത്. രാമാനുജ് പ്രതാപ് സിങ് അവശേഷിച്ച 3 ചീറ്റപ്പുലികളെയും കൊന്ന ശേഷം ഇന്ത്യയിൽ അവയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 1952ൽ വംശമറ്റതായി സർക്കാർ പ്രഖ്യാപിച്ചു. പിന്നീട് പലയിടങ്ങളിലും കണ്ടതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമുണ്ടായില്ല. 

Image Credit: GUDKOV ANDREY /Shutterstock

മടങ്ങി വരവ്

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു പിന്നാലെ 50കളിൽ തന്നെ ഇവയെ തിരിച്ചെത്തിക്കാൻ ശ്രമം ആരംഭിച്ചെങ്കിലും നടപ്പായില്ല. പിന്നീട് 1970–73 കാലഘട്ടത്തിൽ വീണ്ടും ഇതിനായി നടപടി തുടങ്ങി. ഏഷ്യൻ ചീറ്റകൾ അവശേഷിക്കുന്ന സ്ഥലങ്ങൾ തിരഞ്ഞ് ഒടുവിൽ ഇറാനിൽ നിന്ന് ഇന്ത്യൻ ചീറ്റകൾ എന്നറിയപ്പെട്ടിരുന്ന ഏഷ്യൻ ചീറ്റകളെ തിരിച്ചെത്തിക്കാനായി ശ്രമം. ഇറാനുമായി ഇന്ത്യ ചർച്ച നടത്തി. മുഹമ്മദ് റെസ ഷാ എന്നറിയിപ്പെട്ടിരുന്ന ഷാ മുഹമ്മദ് റെസപഹ്‌ലാവി ആയിരുന്നു ഇറാനിലെ ഭരണാധികാരി. ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയും. ഇറാനിൽ നിന്ന് ചീറ്റയെ അയച്ചാൽ പകരം ഇന്ത്യൻ സിംഹത്തെ പകരം നൽകാമെന്നായിരുന്നു  ഇന്ത്യയുടെ വാഗ്ദാനം. ഈ വാഗ്ദാനത്തിൽ ഇറാൻ സംതൃപ്തി അറിയിച്ചു. എന്നാൽ പ്രതീക്ഷിച്ച പോലെ ആ നടപടി ഉണ്ടായില്ല. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് അന്ന് ഈ നീക്കം പൂർത്തിയാക്കാൻ കഴിയാതെ പോയത്. അടിയന്തരാവസ്ഥ പിൻവലിക്കപ്പെടുമ്പോഴേക്കും ഇറാനിലെ രാഷ്ട്രീയ അന്തരീക്ഷം മാറി. ആ പ്രതിസന്ധി അവസാനിച്ചത് 1979ൽ ഷാ മുഹമ്മദിന് ഭരണം നഷ്ടമായതോടെ മാത്രമായിരുന്നു. 

റൂയ്ബെർഗ്, സുലുലാൻഡിലെ ഫിൻഡ ഗെയിം റിസർവുകളിലാണ് സൗത്ത് ആഫ്രിക്കയിലെ ചീറ്റകളെ സംരക്ഷിച്ചിരിക്കുന്നത്. 4 എണ്ണം നമീബിയയിലാണുള്ളത്. പുലികൾക്ക് ദീർഘദൂര യാത്ര പ്രശ്നങ്ങളുണ്ടാക്കുമോയെന്ന ആശങ്കയുണ്ട്. ജൊഹാനാസ്ബർഗിൽ നിന്ന് ഡൽഹിയിലേക്ക് കാർഗോ വിമാനത്തിലാണ് യാത്ര. അവിടെ നിന്ന് ഹെലികോപ്റ്ററിലോ ട്രക്കിലോ മധ്യപ്രദേശിലേക്ക് മാറ്റും. ഇവ ശാന്തരായിരിക്കാൻ ചെറിയ മയക്കു മരുന്നും നൽകിയിട്ടുണ്ടാകും. വിമാനയാത്രയ്ക്കിടെ ചീറ്റകൾക്ക് ഭക്ഷണം നൽകേണ്ടതില്ല.

പിന്നീട് 2009ൽ ഒരു ശ്രമം നടത്തിയിരുന്നു. ഇറാനിലുള്ള ചീറ്റയെ ക്ലോൺ ചെയ്യാൻ ഇന്ത്യ അനുമതി തേടുകയായിരുന്നു. പക്ഷേ ഈ ആവശ്യം ഇറാൻ നിരാകരിച്ചു. അന്ന് 140ൽ അധികം ചീറ്റകൾ അവിടെ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴുള്ളത് 12 മാത്രം. 2019ൽ വീണ്ടും ചീറ്റയെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇക്കുറി ആഫ്രിക്കയിൽ നിന്നാണ് ചീറ്റയെ കണ്ടെത്താൻ ശ്രമിച്ചത്. ആ അഭ്യർഥന ദക്ഷിണാഫ്രിക്കൻ സർക്കാർ അംഗീകരിച്ചു. 2020ൽ അവിടെ നിന്നുള്ള വിദഗ്ധർ ഇന്ത്യയിൽ എത്തി. ചീറ്റയെ താമസിപ്പിക്കാൻ അനുയോജ്യമായ ആവാസ വ്യവസ്ഥയുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. അങ്ങനെ മധ്യപ്രദേശിലെ കുനോ പാൽപുർ നാഷനൽ പാർക്ക് ചീറ്റപ്പുലികൾക്കുള്ള പുതിയ താമസ സ്ഥലമായി അവർ കണ്ടെത്തി. ഏഷ്യൻ ചീറ്റകളുടെ ആവാസമേഖലയായിരുന്നു ഇതും. സ്ഥലം കണ്ടെത്തിയതോടെ ഇവിടെ ചീറ്റപ്പുലികൾക്കായുള്ള ഒരുക്കവും ആരംഭിച്ചു. 

Image Credit: GUDKOV ANDREY /Shutterstock

പാർക്കിന്റെ മേഖലയിൽ ചീറ്റപ്പുലികളുമായി സമ്പർക്കത്തിൽ വന്നേക്കാവുന്ന നായ്ക്കൾക്ക് പേ വിഷ വാക്സീൻ എടുത്തു. പുലികൾക്ക് രോഗം പകരാതിരിക്കാനാണിത്. ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മാംസഭോജിയായ വലിയ മൃഗത്തെ ഔദ്യോഗികമായി കൈമാറ്റം ചെയ്യുന്നതും അതിനെ പുതിയ സ്ഥലത്തെ കാട്ടിലേക്ക് സ്വതന്ത്രമാക്കുന്നതും ആദ്യമായാണ്. വലിയ വെല്ലുവിളിയെന്നാണ് ഈ ഉദ്യമത്തെ കുറിച്ച് നടപടിക്ക് ചുക്കാൻ പിടിക്കുന്ന യാദവേന്ദ്ര ദേവ് ഝാല വ്യക്തമാക്കി. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡീൻ ആണ് അദ്ദേഹം. സൗത്ത് ആഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നുമായി 16 ചീറ്റപ്പുലികൾ ഇന്ത്യയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ചീറ്റപ്പുലികളെ ഇന്ത്യയിൽ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.  ഇവയുടെ സംരക്ഷണം, ആവാസപരിപാലനം എന്നിവയ്ക്കായി 5 വർഷത്തേക്ക് ഐഒസിഎൽ 50 കോടി രൂപ സംഭാവന നൽകും. ചീറ്റപ്പുലികളെ നൽകാൻ കേന്ദ്രസർക്കാർ നമീബിയയുമായി നേരത്തെ എംഒയു ഒപ്പുവച്ചിരുന്നു. 

തയാറെടുക്കുന്നു ചീറ്റകളും

ഇന്ത്യയിലേക്ക് അയക്കുന്ന ചീറ്റപ്പുലികൾ അവിടെ ഒരുങ്ങാൻ തുടങ്ങി. തിരഞ്ഞെടുത്തിരിക്കുന്ന ചീറ്റപ്പുലികളെ മയക്കുവെടി വച്ച് പിടിക്കുകയും ഇവയുടെ ശരീരത്തിൽ മൈക്രോ ചിപ് ഘടിപ്പിക്കുകയും ചെയ്തു. ഭൂഖണ്ഡം കടന്നുള്ള യാത്രയ്ക്ക് മുന്നോടിയായി ആരോഗ്യപരിശോധന പൂർത്തിയാക്കി. ഇൻഫെക്‌ഷൻ ഉണ്ടാകാതിരിക്കാൻ പ്രതിരോധ കുത്തിവയ്പുകൾ എടുത്തു.ഇവയുടെ ശരീരത്തിൽ നിന്ന് ഡിഎൻഎ സാംപിളുകളും ശേഖരിച്ചു. ഇതിനു ശേഷം അവയെ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. റൂയ്ബെർഗ്, സുലുലാൻഡിലെ ഫിൻഡ ഗെയിം റിസർവുകളിലാണ് സൗത്ത് ആഫ്രിക്കയിലെ ചീറ്റകളെ സംരക്ഷിച്ചിരിക്കുന്നത്. 4 എണ്ണം നമീബിയയിലാണുള്ളത്. 

കാഴ്ചയിൽ സാദൃശ്യമുണ്ടെങ്കിലും ഇവയുടെ പുള്ളികളിൽ തന്നെ വ്യത്യാസമുണ്ട്. ചീറ്റപ്പുലികളുടെ ശരീരത്തിൽ ശരിയായ പുള്ളികളാണ് ഉള്ളതെങ്കിൽ പുലിയുടേത് റോസിന്റെ ഇതളുകളുടേതിനു സമാനമായ പുള്ളികളാണ്. ചീറ്റകളുടെ മുഖത്തെ വരകൾക്ക് വ്യത്യാസമുണ്ട്. പുലികളുടെ അലർച്ച കരുത്തുറ്റതാണെങ്കിൽ ചീറ്റകൾക്ക് പൂച്ചയുടേതിന് സമാനമായ ശബ്ദമോ മുരൾച്ചയോ ആണുള്ളത്. പുലികൾക്ക് ആറടിയോളം നീളമുണ്ടാകും.

പുലികൾക്ക് ദീർഘദൂര യാത്ര പ്രശ്നങ്ങളുണ്ടാക്കുമോയെന്ന ആശങ്കയുണ്ട്. ജൊഹാനാസ്ബർഗിൽ നിന്ന് ഡൽഹിയിലേക്ക് കാർഗോ വിമാനത്തിലാണ് യാത്ര. അവിടെ നിന്ന് ഹെലികോപ്റ്ററിലോ ട്രക്കിലോ മധ്യപ്രദേശിലേക്ക് മാറ്റും. ഇവ ശാന്തരായിരിക്കാൻ ചെറിയ മയക്കു മരുന്നും നൽകിയിട്ടുണ്ടാകും. വിമാനയാത്രയ്ക്കിടെ ചീറ്റകൾക്ക് ഭക്ഷണം നൽകേണ്ടതില്ല. യാത്രയ്ക്കു മുൻപേ അവയെ ഭക്ഷണം കഴിപ്പിച്ചിരിക്കും. ഇന്ത്യയിൽ എത്തിയാലും 2 ദിവസത്തിനു ശേഷം ഇവയ്ക്കു ഭക്ഷണം നൽകിയാൽ മതിയാകുമെന്നാണ് സൗത്ത് ആഫ്രിക്കയിലെ അധികൃതർ പറയുന്നത്. ഇന്ത്യയിൽ എത്തിയാൽ ഒരു മാസത്തോളം കുനോ പാർക്കിലെ വേലിക്കെട്ടിനകത്ത് ഇവ ക്വാറന്റീനിലായിരിക്കും. അതിനുശേഷം 115000 ഹെക്ടർ വരുന്ന പാർക്കിലേക്ക് ഇവയെ തുറന്നുവിടും. ഈ ഉദ്യമം വിജയിച്ചാൽ അഞ്ചോ ആറോ വർഷത്തിനകം അറുപതോളം ചീറ്റപ്പുലികളെ ഇന്ത്യയുടെ വിവിധ സംരക്ഷിത വനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാരിന്റെ ആലോചന.

Image Credit: Ondris/ Shutterstock

ആ പുലിയല്ല ഈ പുലി

നമ്മുടെ നാട്ടിലുള്ള പുലിയും ചീറ്റപ്പുലിയും പൂച്ച വർഗത്തിൽ പെട്ടതാണെങ്കിലും ചെറിയ വ്യത്യാസങ്ങളുണ്ട്. കാഴ്ചയിൽ സാദൃശ്യമുണ്ടെങ്കിലും ഇവയുടെ പുള്ളികളിൽ തന്നെ വ്യത്യാസമുണ്ട്. ചീറ്റപ്പുലികളുടെ ശരീരത്തിൽ ശരിയായ പുള്ളികളാണ് ഉള്ളതെങ്കിൽ പുലിയുടേത് റോസിന്റെ ഇതളുകളുടേതിനു സമാനമായ പുള്ളികളാണ്. ചീറ്റകളുടെ മുഖത്തെ വരകൾക്ക് വ്യത്യാസമുണ്ട്. പുലികളുടെ അലർച്ച കരുത്തുറ്റതാണെങ്കിൽ ചീറ്റകൾക്ക് പൂച്ചയുടേതിന് സമാനമായ ശബ്ദമോ മുരൾച്ചയോ ആണുള്ളത്. പുലികൾക്ക് ആറടിയോളം നീളമുണ്ടാകും. ചീറ്റകൾക്ക് അഞ്ചടിയോളം നീളമേ കാണൂ.ഉയരം കൂടുതൽ ചീറ്റകൾക്കാണ്. പുലികളുടെ വാലിന് നീളം കൂടുതലാണ്. 102 സെന്റിമീറ്റർ വരെ നീളമുണ്ടാകും. പുലികളുടെ പരമാവധി വേഗം 58 കിലോമീറ്റർ വരെയുള്ളൂ. മരത്തിൽ 10 അടി ഉയരത്തിൽ വരെ കയറാനുള്ള കഴിവുണ്ട് പുലികൾക്ക്. ചീറ്റപ്പുലികൾക്ക് ഈ കഴിവില്ല. കാൽനഖങ്ങൾ മടക്കാനുള്ള കഴിവില്ലാത്തതാണ് കാരണം. മറ്റൊരു പ്രധാന വ്യത്യാസം പുലികൾ രാത്രി സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരും ചീറ്റപ്പുലികൾ പകൽ തിരഞ്ഞെടുക്കുന്നവരുമാണ് എന്നതാണ്.

English Summary: Cheetahs set to return to India after 7 Decades