വീടിനുള്ളിലേക്ക് കയറാൻ ശ്രമിച്ചത് 18 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്; ഭയന്നുവിറച്ച് വീട്ടുകാർ
മുകൾ നിലയിലെ ജനാലയിലൂടെ വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചത് കൂറ്റൻ പെരുമ്പാമ്പ്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഹാംപ്ഷെയറിലുള്ള ഷാൻഡ്‌ലേഴ്സ് ഫോർഡിലാണ് സംഭവം നടന്നത്. മേൽക്കൂരയിലൂടെ ഇഴഞ്ഞെത്തി ജനാലയിലൂടെ വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്ന പെരുമ്പാമ്പിനെ ആദ്യം കണ്ടത് അയൽവാസിയായ ജെന്നി വാർവിക്ക് എന്ന

മുകൾ നിലയിലെ ജനാലയിലൂടെ വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചത് കൂറ്റൻ പെരുമ്പാമ്പ്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഹാംപ്ഷെയറിലുള്ള ഷാൻഡ്‌ലേഴ്സ് ഫോർഡിലാണ് സംഭവം നടന്നത്. മേൽക്കൂരയിലൂടെ ഇഴഞ്ഞെത്തി ജനാലയിലൂടെ വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്ന പെരുമ്പാമ്പിനെ ആദ്യം കണ്ടത് അയൽവാസിയായ ജെന്നി വാർവിക്ക് എന്ന സ്ത്രീയാണ്. പുലർച്ചെ 5. 30 ആയപ്പോഴാണ് ഇവർ പാമ്പിനെ കണ്ടത്. ഉടൻതന്നെ വീട്ടുകാരെ വിവരമറിയിച്ചു. പാമ്പ് വീടിനകത്തേക്ക് വരാൻ ശ്രമിക്കുന്നത് കണ്ട് വീട്ടുകാര്‍ ഭയന്നുവിറച്ചു. പാമ്പ് വീട്ടിലേക്ക് കയറാതിരിക്കാനായി വീട്ടുകാർ അതിനെ ചൂലുപയോഗിച്ച് പുറത്തേക്ക് തള്ളി താഴെയിട്ടു.
35 കിലോയോളം ഭാരമുണ്ടായിരുന്ന പാമ്പ് ചെന്നുവീണത് താഴെ പാർക്ക് ചെയ്തിരുന്ന ബോണറ്റിന്റെ മുകളിലായിരുന്നു. ബർമീസ് പൈതൺ വിഭാഗത്തിൽപ്പെട്ട ആൽബിനോ പെരുമ്പാമ്പായിരുന്നു ഇത്. താഴെ വീണ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വഴിയാത്രക്കാരും ഭയന്നു. സമീപത്തു താമസിക്കുന്ന പാമ്പുകളെ അരുമയായി വളർത്തുന്ന സ്ത്രീയുടേതാകാം ഈ പെരുമ്പാമ്പെന്നായിരുന്നു ആദ്യം അയൽവാസികളുടെ നിഗമനം. അതുകൊണ്ട് തന്നെ അവരെയും പാമ്പ് രക്ഷപ്പെട്ട കാര്യം വിളിച്ചറിയിച്ചും. എന്നാൽ പുറത്തുള്ളത് തന്റെ പാമ്പല്ലെന്നും അത് വീടിനുള്ളിൽ സുരക്ഷിതമായിരിപ്പുണ്ടെന്നും ഇവർ വ്യക്തമാക്കി. എങ്കിലും ഇവർ പാമ്പു കിടക്കുന്ന സ്ഥലത്തേക്ക് ചെല്ലുകയും അതിനെ സുരക്ഷിതമായി തോളിലിട്ടു നീക്കുകയും ചെയ്തു.
സമീപത്തു തന്നെ പാമ്പിനെ അരുമയായി വളർത്തുന്ന മറ്റൊരാളുടെ പാമ്പായിരുന്നു ഇതെന്ന് മനസ്സിലാക്കിയ യുവതി അയാളെ പാമ്പു രക്ഷപ്പെട്ട വിവരം വിളിച്ചറിയിച്ചു. ഉടൻതന്നെ അയാളെത്തി പാമ്പിനെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ചൂടുകാലങ്ങളിൽ വളർത്തുപാമ്പുകൾ രക്ഷപ്പെട്ട് പുറത്തെത്തുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്. സമാനമായ 1200 സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതർ വിശദീകരിച്ചു. ചൂടുകാലമായാൽ പാമ്പുകൾ പുറത്തുചാടാൻ സാധ്യതയേറെയായാതിനാൽ പാമ്പിനെ വളർത്തുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്നും ആർഎസ്പിസിഎ അധികൃതർ മുന്നറിയിപ്പ് നൽകി.
English Summary: Escaped 18ft python on roof of house in Chandler's Ford