കഴിഞ്ഞ കുറച്ചുവർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുന്ന താപനിലയും കാലാവസ്ഥാ വ്യതിയാനവും താപതരംഗവും കടുത്ത വരൾച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ഈ വരൾച്ച മൂലം ചരിത്രാതീത കാലത്ത് വിസ്മൃതിയിലേക്കു മറഞ്ഞ പല വസ്തുക്കളും പുറത്തെത്തുന്ന കാഴ്ചയ്ക്കും ലോകം സാക്ഷ്യം വഹിച്ചു. ഇറാഖിലും മറ്റും നദികൾ പിൻവലിഞ്ഞ് ചരിത്രകാല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ കുറച്ചുവർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുന്ന താപനിലയും കാലാവസ്ഥാ വ്യതിയാനവും താപതരംഗവും കടുത്ത വരൾച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ഈ വരൾച്ച മൂലം ചരിത്രാതീത കാലത്ത് വിസ്മൃതിയിലേക്കു മറഞ്ഞ പല വസ്തുക്കളും പുറത്തെത്തുന്ന കാഴ്ചയ്ക്കും ലോകം സാക്ഷ്യം വഹിച്ചു. ഇറാഖിലും മറ്റും നദികൾ പിൻവലിഞ്ഞ് ചരിത്രകാല നഗരങ്ങളും മറ്റുമാണ് വെളിയിൽ വന്നത്. ഇത്തവണ ഇങ്ങനെയൊരു അദ്ഭുതക്കാഴ്ച സംഭവിച്ചിരിക്കുന്നത് യൂറോപ്പിലെ പ്രമുഖ നദിയായ ഡാന്യൂബിലാണ്. ഇവിടെ വരൾച്ച മൂലം നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ രണ്ടാം ലോകയുദ്ധത്തിന്റെ അവസാന കാലത്ത് മുങ്ങിയ നാത്സി പടക്കപ്പലുകൾ തെളിഞ്ഞു. കിഴക്കൻ സെർബിയയിലെ പ്രഹോവോ പട്ടണത്തിനു സമീപത്തായാണ് ഡാന്യൂബ് നദിയിൽ 20 കപ്പലുകൾ തെളിഞ്ഞ് ഉയർന്ന് വന്നിരിക്കുന്നത്. എന്നാൽ ഇതിനൊപ്പം ഒരു അപകടസാധ്യത കൂടി ഉടലെടുത്തിരിക്കുകയാണ്.

ഈ കപ്പലുകളിൽ ടൺ കണക്കിന് ബോംബുകളും മറ്റ് സ്ഫോടക വസ്തുക്കളുമുണ്ടെന്ന് സെർബിയൻ അധികൃതർ പറയുന്നു. ഇത് തദ്ദേശീയ മത്സ്യത്തൊഴിലാളികൾക്കും വിനോദസഞ്ചാരികൾക്കും ജലജീവികൾക്കും പ്രതിസന്ധി സൃഷ്ടിക്കാം. ഇതെല്ലാം കണക്കിലെടുത്ത് സെർബിയയുടെ സർക്കാരിന് ഈ കപ്പലുകൾ മാറ്റാനുള്ള പദ്ധതിയുണ്ട്. 3 കോടി യുഎസ് ഡോളറിന്റെ പദ്ധതി ഇതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. തകർന്ന മറ്റ് അനേകം നാത്സി യുദ്ധോപകരണങ്ങളും പാലങ്ങൾ പോലുള്ള ഘടനകളും പാരിസ്ഥിതികവും സുരക്ഷാപരവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് സെർബിയൻ അധികൃതർ പറയുന്നു. കുറഞ്ഞ മഴയും ഉയർന്ന താപനിലയും മൂലം യൂറോപ്പിലെ പല നദികളിലും ജലനിരപ്പ് കുറഞ്ഞ കൂട്ടത്തിലാണ് ഡാന്യൂബിലും ഈ സ്ഥിതി ഉടലെടുത്തത്.

ADVERTISEMENT

ഇപ്പോൾ നദി വരെയുള്ള ജലഗതാഗതത്തിനും മുടക്കം നേരിടുന്നുണ്ട്.നേരത്തെയുണ്ടായിരുന്ന കപ്പൽചാലിന്റെ പകുതിവരെ മാത്രമേ പ്രഹോവോയിലെ ഇപ്പോഴത്തെ കപ്പൽച്ചാലിനു വീതിയുള്ളെന്ന് അധികൃതർ പറയുന്നു. ഈ മേഖലയിൽ 200 നാത്സി പടക്കപ്പലുകൾ മുങ്ങിയിട്ടുണ്ടെന്നാണു കണക്ക്. 1944ൽ കരിങ്കടലിൽ നിന്നു വന്ന കപ്പലുകളാണ് ഇവ. എന്നാൽ ജർമനിയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ശക്തമായ സോവിയറ്റ് ആക്രമണമുണ്ടായി. പിടിച്ചുനിൽക്കാനാവില്ലെന്നു വന്നതോടെ നാത്സികൾ കപ്പലുകൾ നദിയിൽ മുക്കി സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലേക്കു പോകുകയായിരുന്നു. റഷ്യയിലെ വോൾഗ കഴിഞ്ഞാൽ യൂറോപ്പിലൊഴുകുന്ന ഏറ്റവും വലിയ നദിയാണ് ഡാന്യൂബ്.ജർമനി, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ക്രൊയേഷ്യ, സെർബിയ, ബൾഗേറിയ, റുമാനിയ, മോൾഡോവ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിലൂടെയാണ് നദി ഒഴുകുന്നത്. ഒട്ടേറെ തലസ്ഥാന നഗരങ്ങളും ഈ നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്നു.

English Summary: Europe’s Rivers, Starved by Drought, Reveal Shipwrecks, Relics and Bombs