രൂക്ഷമായ വരള്‍ച്ച; നദികൾ വറ്റിവരണ്ടു, ഫാക്ടറികളുടെ പ്രവര്‍ത്തനം നിലച്ചു, കൃത്രിമ മഴയില്‍ അഭയം തേടി ചൈന
സമീപകാലത്തെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലൂടെയാണ് ചൈന കടന്നു പോകുന്നത്. ഉറവകള്‍ ഇല്ലാതായതോടെ വറ്റിവരണ്ട അവസ്ഥയിലാണ് ചൈനയിലെ പ്രധാന നദികളെല്ലാം. ഈ സാഹചര്യത്തിലാണ് വരള്‍ച്ചയെ നേരിടാന്‍ കൃത്രിമ മഴ എന്ന അറ്റകൈ പ്രയോഗത്തിലേക്ക് ചൈന കടന്നത്. ചൈനയിലെ ഏറ്റവും വലിയ നദിയായ യാങ്സെ നദിയില്‍ വെള്ളമെത്തിക്കാന്‍
സമീപകാലത്തെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലൂടെയാണ് ചൈന കടന്നു പോകുന്നത്. ഉറവകള്‍ ഇല്ലാതായതോടെ വറ്റിവരണ്ട അവസ്ഥയിലാണ് ചൈനയിലെ പ്രധാന നദികളെല്ലാം. ഈ സാഹചര്യത്തിലാണ് വരള്‍ച്ചയെ നേരിടാന്‍ കൃത്രിമ മഴ എന്ന അറ്റകൈ പ്രയോഗത്തിലേക്ക് ചൈന കടന്നത്. ചൈനയിലെ ഏറ്റവും വലിയ നദിയായ യാങ്സെ നദിയില്‍ വെള്ളമെത്തിക്കാന്‍
സമീപകാലത്തെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലൂടെയാണ് ചൈന കടന്നു പോകുന്നത്. ഉറവകള്‍ ഇല്ലാതായതോടെ വറ്റിവരണ്ട അവസ്ഥയിലാണ് ചൈനയിലെ പ്രധാന നദികളെല്ലാം. ഈ സാഹചര്യത്തിലാണ് വരള്‍ച്ചയെ നേരിടാന്‍ കൃത്രിമ മഴ എന്ന അറ്റകൈ പ്രയോഗത്തിലേക്ക് ചൈന കടന്നത്. ചൈനയിലെ ഏറ്റവും വലിയ നദിയായ യാങ്സെ നദിയില്‍ വെള്ളമെത്തിക്കാന്‍
സമീപകാലത്തെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലൂടെയാണ് ചൈന കടന്നു പോകുന്നത്. ഉറവകള്‍ ഇല്ലാതായതോടെ വറ്റിവരണ്ട അവസ്ഥയിലാണ് ചൈനയിലെ പ്രധാന നദികളെല്ലാം. ഈ സാഹചര്യത്തിലാണ് വരള്‍ച്ചയെ നേരിടാന്‍ കൃത്രിമ മഴ എന്ന അറ്റകൈ പ്രയോഗത്തിലേക്ക് ചൈന കടന്നത്. ചൈനയിലെ ഏറ്റവും വലിയ നദിയായ യാങ്സെ നദിയില്‍ വെള്ളമെത്തിക്കാന്‍ തക്ക രീതിയിലാണ് ഇപ്പോള്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ചൈന തയാറെടുക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നദിയായ യാങ്സെ കോടിക്കണക്കിന് ആളുകളുടെ ജലശ്രോതസ്സാണ്.
യൂറോപ്പിന്റെയും യുഎസിന്റെയും വഴിയെ ചൈനയും
കഴിഞ്ഞ വേനല്‍ യുഎസിലും യൂറോപ്പിലുമെല്ലാം വലിയ തോതില്‍ താപനില ഉയര്‍ത്തിയിരുന്നു. ജലക്ഷാമം ഉള്‍പ്പടെയുള്ള പ്രതിസന്ധികളാണ് പല രാജ്യങ്ങളും താപതരംഗത്തെ തുടര്‍ന്ന് നേരിടുന്നത്. ഇതേ സ്ഥിതി തന്നെയാണ് ഇപ്പോള്‍ ചൈനയിലും. താപനില തുടര്‍ച്ചയായി 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയതോടെ ചൈനീസ് അധികൃതര്‍ റെഡ് അലര്‍ട്ട് അഥവാ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 63 ദിവസമായി ഏതാണ്ട് ഇതേ സ്ഥിതിയിലാണ് ചൈനയിലെ വിവിധ ഭാഗങ്ങള്‍. മഴയുടെ നേരിയ സൂചന പോലും കാണാതെ വന്നതോടെയാണ് കൃത്രിമ മഴ പെയ്യിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
തുടര്‍ച്ചയായി താപനില ഉയര്‍ന്ന് തന്നെ നിന്നതോടെയാണ് കൊടിയ വരള്‍ച്ച ചൈനയെ ബാധിച്ചതും. ഇക്കുറി 45 ശതമാനം മഴ മാത്രമാണ് ചൈനയില്‍ ലഭിച്ചത്. യാങ്സെയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാനപ്പെട്ട രണ്ട് തടാകങ്ങളായ ഡോങ്ടിങ്, പൊയാങ് എന്നിവ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിലാണുള്ളത്. ജലക്ഷാമത്തെ തുടര്‍ന്ന് കൃഷിയും പ്രതിസന്ധിയിലാണ്. കൂടാതെ കൊടിയ ചൂടില്‍ മണ്ണിലെയും ചെടികളിലെയും ഉള്ള ജലാംശവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് തടയാന്‍ വാട്ടര്‍ റീട്ടെനിങ് ഏജന്‍റ് ആയിട്ടുള്ള രാസവസ്തുക്കള്‍ പാടങ്ങളില്‍ തളിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുയാണ് അധികൃതര്‍.
വൈദ്യുത പ്രതിസന്ധി രൂക്ഷം
ഫാക്ടറികളും കൊടിയ വരള്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലാണ്. ജല ദൗര്‍ലഭ്യം ഫാക്ടറികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. കൂടാതെ ചൈനയിലെ ഊര്‍ജ്ജത്തിന്റെ വലിയൊരു പങ്ക് വരുന്നത് ജലവൈദ്യൂത പദ്ധതികളില്‍ നിന്നാണ്. ജലമൊഴുക്ക് നിലച്ചതോടെ വൈദ്യുതോൽപാദനം കുറഞ്ഞതും ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ കാരണമായിട്ടുണ്ട്. താപനില വർധിച്ചതോടെ എസിയുടേയും മറ്റും ഉപയോഗം കൂടിയതും വൈദ്യുത പ്രതിസന്ധി രൂക്ഷമാക്കി. ചൈനയിലെ നിരവധി പ്രവിശ്യകളാണ് ക്ലൗഡ് സീഡിങ് അഥവാ കൃത്രിമ മഴയുടെ സഹായം തേടി രംഗത്തുള്ളത്. പല പ്രവിശ്യകള്‍ക്കും സ്വതന്ത്രമായി ക്ലൗഡ് സീഡിങ് നടത്താനുള്ള അനുവാദവും സൗകര്യവും ദേശീയ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ചില പ്രവിശ്യകളെങ്കിലും ക്ലൗഡ് സീഡിംഗ് ആരംഭിച്ചതായും ചൈനയിലെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്ന് മഴ ഒഴിവാക്കാന്‍, ഇന്ന് മഴ പെയ്യിക്കാന്‍
കാലാവസ്ഥയ്ക്കും സാഹചര്യത്തിനുമനുസരിച്ച് ക്ലൗഡ് സീഡിങ്ങിനുപയോഗിക്കുന്ന മാര്‍ഗങ്ങള്‍ മാറും. സാധാരണ ഗതിയില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള രാസവസ്തുക്കള്‍ ആകാശത്ത് വിതറിയാണ് കൃത്രിമ മഴ പെയ്യിക്കുക. അതുകൊണ്ട് തന്നെയാണ് ഈ പ്രക്രിയയെ ക്ലൗഡ് സീഡിങ് എന്ന പേരു നല്‍കി വിളിക്കുന്നതും. സില്‍വര്‍ അയഡൈഡ് അല്ലെങ്കില്‍ അതിന് സമാനമായ ക്രിസ്റ്റല്‍ സ്വഭാവമുള്ള രാസവസ്തുക്കളാണ് ക്ലൗഡ് സീഡിങ്ങിനായി ഉപയോഗിക്കുന്നത്.
ചൈന കാലാവസ്ഥാ മാറ്റങ്ങള്‍ക്കായി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ വര്‍ഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സമ്മേളന സമയത്ത് തെളിഞ്ഞ കാലാവസ്ഥയ്ക്ക് വേണ്ടി സാങ്കേതിക വിദ്യയുടെ സഹായത്തോടെ മേഘങ്ങള്‍ പൂര്‍ണമായി ആകാശത്ത് നിന്ന് ഒഴിവാക്കിയിരുന്നു. സമാനമായ പ്രവൃര്‍ത്തി മഴയുണ്ടാവില്ലെന്ന് ഉറപ്പ് വരുത്താന്‍ 2008ലെ ബെയ്ജിങ് ഒളിംപിക്സ് സമയത്തും ചൈന അനുവര്‍ത്തിച്ചിരുന്നു.
അതേസമയം ക്ലൗഡ് സീഡിങ് വരള്‍ച്ചയ്ക്ക് ശാസ്വത പരിഹാരമല്ലെന്ന കാര്യത്തില്‍ ശാസ്ത്രലോകം ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. ക്ലൗഡ് സീഡിങ് വിജയിക്കാനുള്ള സാധ്യത എപ്പോഴുമില്ല. കൂടാതെ അന്തരീക്ഷത്തില്‍ നിശ്ചിത അളവ് ജലമുണ്ടെങ്കില്‍ മാത്രമമെ ക്ലൗഡ് സീഡിങ് മുഖേന മഴ ലഭിക്കുകയുള്ളൂ. ഇതിനിടെ ഏതാണ്ട് ലോകം മുഴുവന്‍ നേരിടുന്ന ഈ വരള്‍ച്ചാ സ്ഥിതി ആഗോള സാമ്പത്തിക സ്ഥിതിയില്‍ തന്നെ വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നുണ്ട്.
English Summary: China Turns To Cloud-Seeding Weather Modification To Remedy Drought