ലോകപ്രശസ്തമായ ടൂറിസ്റ്റ് സങ്കേതവും ആദിമ മനുഷ്യചരിത്രത്തിന്റെ തെളിവുകളുറങ്ങുന്ന മേഖലയുമാണ് ഈസ്റ്റർ ദ്വീപ്. തെക്കൻ അമേരിക്കൻ രാജ്യം ചിലെയുടെ അധീനതയിലുള്ള ഈ ദ്വീപിനെ ലോകഭൂപടത്തിൽ വ്യത്യസ്തമാക്കുന്നത് ആകാശത്തേക്കു നോക്കുന്ന നിലയിൽ സ്ഥാപിക്കപ്പെട്ട ആയിരത്തോളം കൽപ്രതിമകളാണ്. എന്നാൽ ഈ കൽപ്രതിമകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകപ്രശസ്തമായ ടൂറിസ്റ്റ് സങ്കേതവും ആദിമ മനുഷ്യചരിത്രത്തിന്റെ തെളിവുകളുറങ്ങുന്ന മേഖലയുമാണ് ഈസ്റ്റർ ദ്വീപ്. തെക്കൻ അമേരിക്കൻ രാജ്യം ചിലെയുടെ അധീനതയിലുള്ള ഈ ദ്വീപിനെ ലോകഭൂപടത്തിൽ വ്യത്യസ്തമാക്കുന്നത് ആകാശത്തേക്കു നോക്കുന്ന നിലയിൽ സ്ഥാപിക്കപ്പെട്ട ആയിരത്തോളം കൽപ്രതിമകളാണ്. എന്നാൽ ഈ കൽപ്രതിമകളിൽ കുറേയെണ്ണത്തിന് ഒക്ടോബർ ആദ്യവാരം സംഭവിച്ച തീയിൽ നാശനഷ്ടം വന്നിരിക്കുന്നെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ.

ADVERTISEMENT

ദ്വീപിൽ പണ്ട് സജീവമായിരുന്നതും ഇപ്പോൾ നശിച്ചുപോയതുമായ റാണോ റരാകു എന്ന അഗ്നിപർവത ഗർത്തത്തിനു സമീപമുള്ള ഭൂമിയിലാണു വമ്പൻ കാട്ടുതീ ഉടലെടുത്തത്. നാസയുടെ ലാൻഡ്സാറ്റ് ഉപഗ്രഹം ബഹിരാകാശത്തു നിന്നെടുത്ത ചിത്രത്തിൽപോലും തീ കത്തിയെരിഞ്ഞതിനെത്തുടർന്നുള്ള നാശനഷ്ടം സ്പഷ്ടമായി കാണാവുന്നത് അഗ്നിബാധയുടെ വ്യാപ്തി വെളിവാക്കുന്നു. ചിലെയുടെ പടിഞ്ഞാറൻ തീരത്തിനു 2200 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് ഈസ്റ്റർ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ റാപാ ന്യൂയി ഗോത്രത്തിലുള്ള ആളുകളാണ് മോഐ പ്രതിമകൾ എന്നറിയപ്പെടുന്ന ഈ കൽപ്രതിമകൾ നിർമിച്ചത്. എഡി 1400–1650 കാലയളവിലായിരുന്നു വളരെ ശ്രമകരമായ രീതിയിൽ ഈ പ്രതിമകൾ നിർമിക്കപ്പെട്ടത്. 

ADVERTISEMENT

റാനോ രറാക്കു അഗ്നിപർവതക്കുഴിയിൽ നിന്ന്  പാറ ശേഖരിച്ചാണ് പ്രതിമകളുടെ നിർമാണം ഗോത്രവർഗക്കാർ നടത്തിയത്. ലാപിലി ടഫ് എന്നു പേരുള്ള അഗ്നിപർവത ചാരത്തിൽ നിർമിക്കപ്പെട്ടതാണ് ഈ പാറകൾ. ഇതിനാലാണ് കൽപ്രതിമകൾക്ക് തീയിൽ നാശം സംഭവിച്ചതെന്ന് ഗവേഷകർ പറയുന്നു. 63.2 ചതുരശ്ര അടി വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ 7,750 േപരാണ് അന്തേവാസികൾ. മനുഷ്യപ്രവർത്തി മൂലമാണ് ഈ കാട്ടുതീ ഇവിടെ ശക്തമായി കത്തിയതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇവിടെ കന്നുകാലി ഫാം നടത്തുന്നവർ ഉണങ്ങിക്കരിഞ്ഞ പുൽമേട് നശിപ്പിക്കാനായി തീയിട്ടതാണ് കാട്ടുതീയിലേക്കു പരിണമിച്ചതെന്നാണ് ഇവർ പറയുന്നത്.

ADVERTISEMENT

English Summary: Forest fire at Chile’s Easter Island damages famous moai