മൂന്നാർ ഫോറസ്റ്റ് ഡിവിഷനിൽ ആദ്യ പക്ഷിസർവേ; രേഖപ്പെടുത്തിയത് 174 ഇനം പക്ഷികളെ
ഒക്ടോബർ 22 മുതൽ 24 വരെ മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലെ നേര്യമംഗലം, അടിമാലി, മൂന്നാർ, ദേവികുളം എന്നീ ഫോറസ്റ്റ് റേഞ്ചുകളിലെ 10 ബേസ്ക്യാമ്പുകളിലായി നടത്തിയ പക്ഷി സർവേയിൽ പക്ഷികളെയും ജൈവവൈവിധ്യത്തെയും കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിക്കുവാനായി. സമുദ്രനിരപ്പിൽ നിന്നും 150 അടി മുതൽ 7000 അടി വരെയുള്ള

ഒക്ടോബർ 22 മുതൽ 24 വരെ മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലെ നേര്യമംഗലം, അടിമാലി, മൂന്നാർ, ദേവികുളം എന്നീ ഫോറസ്റ്റ് റേഞ്ചുകളിലെ 10 ബേസ്ക്യാമ്പുകളിലായി നടത്തിയ പക്ഷി സർവേയിൽ പക്ഷികളെയും ജൈവവൈവിധ്യത്തെയും കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിക്കുവാനായി. സമുദ്രനിരപ്പിൽ നിന്നും 150 അടി മുതൽ 7000 അടി വരെയുള്ള പ്രദേശങ്ങളിലെ വനങ്ങൾ, പുൽമേടുകൾ, ചോലക്കാടുകൾ തുടങ്ങിയ വ്യത്യസ്ഥ ആവാസവ്യവസ്ഥകളിൽ നടത്തിയ നിരീക്ഷണത്തിൽ 174 ഇനം പക്ഷികളെ രേഖപ്പെടുത്തി. ഇതിൽ വംശനാശ ഭീഷണി നേരിടുന്ന 11 ഇനം പക്ഷികളും പശ്ചിമഘട്ടത്തിന്റെ ദേശജാതികളായ (endemic) 21 ഇനം പക്ഷികളും ഉൾപ്പെടുന്നു.
വംശനാശം നേരിടുന്ന പക്ഷികൾ താഴെ കൊടുത്തിരിക്കുന്നവയാണ്
Vulnerable
Nilgiri Wood-Pigeon മരപ്രാവ്
Nilgiri Pipit– മലവരബൻ
White-bellied Sholakili വെള്ളവയറൻ ഷോലക്കിളി
Malabar Grey Hornbill കോഴി വേഴാമ്പൽ
Broad-tailed Grassbird പോതക്കിളി
Near-threatened
Palani Laughingthrush വടക്കൻ– ചിലുചിലപ്പൻ
Grey-headed Bulbul– ചാരത്തലയൻ ബുൾബുൾ
Black-and-Orange Flycatcher– കരിംചെമ്പൻ പാറ്റപിടിയൻ
Nilgiri Flycatcher– നീലക്കിളി പാറ്റപിടിയൻ
Green Imperial Pigeon– മേനിപ്രാവ്
Rufous-bellied Eagle– ചെമ്പൻ എറിയൻ
ചിന്നക്കുയിൽ, കഴുത്തുപിരിയൻകിളി, യൂറേഷ്യൻ പ്രാപ്പിടിയൻ, പോതക്കിളി, റിപ്ലിമൂങ്ങ, പുൽപ്പരുന്ത്, വലിയ കിന്നരിപ്പരുന്ത്, പതുങ്ങൻ ചിലപ്പൻ, പൊടിപൊന്മാൻ തുടങ്ങിയവയാണ് സർവ്വേയിലെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ. ചിന്നക്കുയിലും കഴുത്തുപിരിയൻകിളിയും കേരളത്തിൽ പാസ്സേജ് മൈഗ്രന്റ്സ് ആയി എത്തുന്ന പക്ഷികളാണ്. ചിന്നക്കുയിലിനെ വളരെ അപൂർവ്വമായി മാത്രമാണ് കേരളത്തിൽ നിന്നും രേഖപ്പെടുത്തിയിട്ടുള്ളത്.
മൂന്നാർ ഡി.എഫ്.ഒ. രാജു കെ ഫ്രാൻസിസ് IFS, പക്ഷിനിരീക്ഷകരായ പ്രേംചന്ദ് രഘുവരൻ, കൗസ്തുഭ് കെ എൻ, ശ്രീഹരി കെ മോഹൻ, വെള്ളാനിക്കര കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ് ഡീൻ നമീർ പി ഒ, പക്ഷിശാസ്ത്രജ്ഞനായ പ്രവീൺ ജെ, എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ നടന്നത്.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 50 ഓളം പക്ഷിനിരീക്ഷകർ സർവ്വേയിൽ പങ്കെടുത്തു.
വിവിധ ബേസ് ക്യാമ്പുകളും നേതൃത്വം നൽകിയവരും
ഉരുളന്തണ്ണി - പ്രേംചന്ദ് രഘുവരൻ
ഇഞ്ചത്തൊട്ടി - മാത്യൂസ് ബി എ
എളംബ്ലാശ്ശേരി - ദിലീപ് കെ ജി
മച്ചിപ്ലാവ് - രതീഷ് ആർ എൽ
പേരിമ്പൻകുത്ത് - അനീഷ് അരവിന്ദ്
8-ആം മൈൽ - ലതിക കെ കെ
പെട്ടിമുടി സ്റ്റേഷൻ - വിവേക് സുധാകരൻ
പെട്ടിമുടി പുല്ലുമേട് - നിഷാദ് ഈഷൽ
സൊസൈറ്റിക്കുടി - യദുപ്രസാദ്
അരുവിക്കാട് - കൗസ്തുഭ് കെ എൻ
English Summary: Survey in Munnar forest division hints at its rich biodiversity stock, identifies 174 bird species