ഇന്ന് ഈജിപ്തിലെ ‍ഞങ്ങളുടെ മൂന്നാമത്തെ ദിവസമാണ്. ഷർമെൻ ഷെയ്ക്കിലെ ഓരോ ദിവസവും ഞങ്ങൾക്കു വളരെ വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്നവയാണ്. ഓരോ ദിവസവും ഞങ്ങൾ പരിചയപ്പെടുന്ന വ്യക്തികൾ, ആശയങ്ങൾ, സാഹചര്യങ്ങളെല്ലാം ഞങ്ങളെ തന്നെ പുതുക്കി എടുക്കാൻ ഉതകുന്നവയാണ്. ഇവിടുത്തെ ഷട്ടിൽ ബസ് യാത്രകൾ വളരെ കൗതുകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ഈജിപ്തിലെ ‍ഞങ്ങളുടെ മൂന്നാമത്തെ ദിവസമാണ്. ഷർമെൻ ഷെയ്ക്കിലെ ഓരോ ദിവസവും ഞങ്ങൾക്കു വളരെ വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്നവയാണ്. ഓരോ ദിവസവും ഞങ്ങൾ പരിചയപ്പെടുന്ന വ്യക്തികൾ, ആശയങ്ങൾ, സാഹചര്യങ്ങളെല്ലാം ഞങ്ങളെ തന്നെ പുതുക്കി എടുക്കാൻ ഉതകുന്നവയാണ്. ഇവിടുത്തെ ഷട്ടിൽ ബസ് യാത്രകൾ വളരെ കൗതുകം നിറഞ്ഞതാണ്. പരന്നു കിടക്കുന്ന മരുഭൂമിയും കോപ് 27 – നു വേണ്ടി നിർമിച്ച കൗതുക വസ്തുക്കളും നിറഞ്ഞ വഴികൾ. രാവിലെ ഈ റോഡിലൂെട നടന്നു പോകുന്ന മിക്ക ആൾക്കാരും കോപ് അംഗങ്ങൾ തന്നെയാണ്. ട്രാഫിക്ക് ലൈറ്റുകളില്ലാത്ത, ഹോണടികളില്ലാത്ത ഒരു റോഡ് നമുക്ക് ചിന്തിക്കാനാവില്ല. എന്നാൽ ഷറമെൽ ഷെയ്ഖ് അക്കാര്യത്തിൽ വ്യത്യസ്തമാണ്. വളരെ ശാന്ത സുന്ദരമായ പ്രകൃതിയോടിണങ്ങുന്ന ഈ പ്രദേശം ആരുടെ മനസ്സും കീഴടക്കും. 

എലിസബത്ത്

ADVERTISEMENT

ഓവേസി എന്ന ആഫ്രിക്കൻ വനിതയോട് എനിക്കിന്ന് സംസാരിക്കാൻ കഴിഞ്ഞു. കുട്ടികളുടെ ഇടയിൽ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് അവബോധം നടത്തുന്നതായിരുന്നു അവരുടെ സംഘടനയുടെ ലക്ഷ്യം. അവരും മറ്റ് അഞ്ചു പേരും ചേർന്ന് അവരുടെ പ്രദേശത്തെ കുഞ്ഞുങ്ങൾക്കും വനിതകൾക്കും തങ്ങൾക്കാവശ്യമായ ട്രെയിനിങ്ങും പഠനസൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നു. ലോകത്തിന്റെ നാനാഭാഗത്ത് പലരും ഒരുപാട് മാറ്റങ്ങൾ സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവ് തന്നെയാണ് ഏറ്റവും വലിയ പ്രചോദനം. ഇന്ന് ഞങ്ങൾ കേട്ട ചർച്ചയിൽ ഒന്ന് renewable energy –യെ കുറിച്ചുള്ളതായിരുന്നു. റിന്യു പവർ എന്ന ബിസിനസ്സ് സ്ഥാപനത്തിന്റെ തലവൻ, സുമന്ത് സിൻഹയായിരുന്നു അത് നയിച്ചത്. റിന്യൂവബിൾ എനർജി പ്രത്യേകിച്ച് സോളാർ എനർജി എന്ന മേഖലയ്ക്ക് ഇന്നത്തെ ബിസിനസ്സ് മാർക്കറ്റിലുള്ള വാല്യുവിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 

ADVERTISEMENT

ഗവൺമെന്റിന്റെ തന്നെ സോളാർ പദ്ധതി കാരണം ഒരുപാട് ഗ്രാമങ്ങളെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു. ചെറിയ ചെറിയ മാറ്റങ്ങൾ വലിയ മാറ്റത്തിന് തിരി തെളിച്ചു. സോളാർ പവർ ഉപയോഗം കാരണം സ്ത്രീകൾക്ക് പശു പരിപാലനത്തിന് രാവിലെ ഏറെ സമയം ലഭിച്ചു. ഇരുട്ടിൽ നിന്ന് മുക്തി, പാമ്പ് പോലുള്ള ജീവികളിൽ നിന്ന് മുക്തി അങ്ങനെ ഇന്ത്യൻ ഗവൺമെന്റ് പ്രവർത്തനങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ ശരിയായി വെളിച്ചം വീശുന്ന കാഴ്ച കണ്ടു. മറ്റു പല രാജ്യങ്ങളുടെയും പവിലിയൻ അവരുടെ പ്രവർത്തനങ്ങളും പ്രൊജക്ടുകളും  കാണിക്കുകയും അവയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഖത്തർ രാജ്യത്തിന്റെ പവലിയനിലൂടെ അവരുടെ വേസ്റ്റ് മാനേജ്മെന്റ് പ്രവർത്തനങ്ങളും, സോളാർ റൂഫ് ടോപ്പ് പ്രവർത്തനങ്ങളെപ്പറ്റിയും ചർച്ച െചയ്തു. 

ADVERTISEMENT

ഫോസിൽ ഓഫ് ദ ഡേ അവാർഡ് എന്ന പരിപാടിയോട് കൂടി ഈ ദിവസത്തിന് പര്യവസാനമായി. ഫോസിൽ ഫ്യൂവൽ എമിഷൻസ് ഏറ്റവും കൂടുതൽ ഏത് രാജ്യത്ത് നിന്നാണോ അവർക്ക് അവാർഡ് ലഭിക്കുന്നു. ഇന്നത് ലഭിച്ചത് ജപ്പാനാണ്. കോപ്പ് 27 ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ്. സുന്ദരമാണിവിടം.

തയാറാക്കിയത്: ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നിന്ന് എലിസബത്ത് ഈപ്പൻ

English Summary: Sharm El-Sheikh Climate Change Conference