കോവിഡ് കാലത്തിലേക്ക് ലോകം പൂർണമായി കടക്കുന്നതിനു തൊട്ടുമുൻപ് 2020 നവംബർ 18ന് വളരെ ആകസ്മികമായ ഒരു സംഭവം യുഎസിലെ യൂട്ടായിലുള്ള സാൻഹുവാൻ കൗണ്ടിയിൽ മലയാടുകളുടെ കണക്കെടുക്കാനായി ഹെലികോപ്റ്ററിൽ പോയ ജീവശാസ്ത്രജ്ഞർ കണ്ടു. മലയിടുക്കിൽ ചെമ്മൺ പശ്ചാത്തലത്തിൽ കുത്തി നിർത്തിയതു പോലെ നിന്ന ഒരു ലോഹത്തൂണ്

കോവിഡ് കാലത്തിലേക്ക് ലോകം പൂർണമായി കടക്കുന്നതിനു തൊട്ടുമുൻപ് 2020 നവംബർ 18ന് വളരെ ആകസ്മികമായ ഒരു സംഭവം യുഎസിലെ യൂട്ടായിലുള്ള സാൻഹുവാൻ കൗണ്ടിയിൽ മലയാടുകളുടെ കണക്കെടുക്കാനായി ഹെലികോപ്റ്ററിൽ പോയ ജീവശാസ്ത്രജ്ഞർ കണ്ടു. മലയിടുക്കിൽ ചെമ്മൺ പശ്ചാത്തലത്തിൽ കുത്തി നിർത്തിയതു പോലെ നിന്ന ഒരു ലോഹത്തൂണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്തിലേക്ക് ലോകം പൂർണമായി കടക്കുന്നതിനു തൊട്ടുമുൻപ് 2020 നവംബർ 18ന് വളരെ ആകസ്മികമായ ഒരു സംഭവം യുഎസിലെ യൂട്ടായിലുള്ള സാൻഹുവാൻ കൗണ്ടിയിൽ മലയാടുകളുടെ കണക്കെടുക്കാനായി ഹെലികോപ്റ്ററിൽ പോയ ജീവശാസ്ത്രജ്ഞർ കണ്ടു. മലയിടുക്കിൽ ചെമ്മൺ പശ്ചാത്തലത്തിൽ കുത്തി നിർത്തിയതു പോലെ നിന്ന ഒരു ലോഹത്തൂണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്തിലേക്ക് ലോകം പൂർണമായി കടക്കുന്നതിനു തൊട്ടുമുൻപ് 2020 നവംബർ 18ന് വളരെ ആകസ്മികമായ ഒരു സംഭവം യുഎസിലെ യൂട്ടായിലുള്ള സാൻഹുവാൻ കൗണ്ടിയിൽ മലയാടുകളുടെ കണക്കെടുക്കാനായി ഹെലികോപ്റ്ററിൽ പോയ ജീവശാസ്ത്രജ്ഞർ കണ്ടു.  മലയിടുക്കിൽ ചെമ്മൺ പശ്ചാത്തലത്തിൽ കുത്തി നിർത്തിയതു പോലെ നിന്ന ഒരു ലോഹത്തൂണ് അല്ലെങ്കിൽ ഏകശിലാപാളി. യൂട്ടായിലെ ഏകശിലാപാളിയെന്ന നിലയിൽ ഈ ലോഹത്തൂണ് പ്രശസ്തമായി. അന്യഗ്രഹജീവികൾ ഉൾപ്പെടെ നിഗൂഢവാദ സിദ്ധാന്തകരുടെ ശ്രദ്ധ ആവോളം നേടിയ ഈ തൂണു കാണാൻ ഒട്ടേറെപ്പേരാണ് യൂട്ടായിലേക്ക് ഒഴുകിയത്. താമസിയാതെ ഇതേ മാതൃകയിലുള്ള തൂണുകൾ ലോകത്ത് ഇരുന്നൂറിലധികം ഇടങ്ങളിൽ ഉയർന്നതിന്റെ കാഴ്ചയ്ക്കും ലോകം സാക്ഷ്യം വഹിച്ചു. ദുരൂഹമായ യൂട്ടായിലെ ലോഹത്തൂണ് കണ്ടെത്തിയിട്ട് ഇന്നേ ദിവസം 2 വർഷം തികയുകയാണ്. ഇന്നും ഇതു വച്ചതാരെന്നോ കൃത്യമായ കാരണങ്ങളോ വെളിവായിട്ടില്ല.

 

ADVERTISEMENT

പന്ത്രണ്ടടിയോളം പൊക്കമുള്ളതായിരുന്നു ഈ ഏകശില.വിജനമേഖലയായ ഇവിടെ എങ്ങിനെ ഇങ്ങനൊരു ശില വന്നു എന്നതായിരുന്നു ആളുകളെ ഏറ്റവും അമ്പരപ്പിച്ച സംഗതി. പാറക്കെട്ടിലേക്ക് എങ്ങനെ ഇതിത്ര ഭംഗിയായി തുരന്നിറക്കി വച്ചു എന്നത് വേറൊരു സംശയം.ഈ പാളി രണ്ടാഴ്ചയ്ക്കു ശേഷം 4 പേർ ചേർന്ന് എടുത്തു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് പ്രചരിച്ചു.എന്നാൽ ഇവർ തന്നെയാണോ ഇതു സ്ഥാപിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.ചുരുക്കത്തിൽ പറഞ്ഞാൽ ആകെപ്പാടെ സംഭ്രമജനകമായ സംഭവങ്ങളായിരുന്നു ഇതുമായി ബന്ധപ്പെട്ട് നടന്നത്. യൂട്ടായ്ക്കു ശേഷം പിന്നീട് പാളി പ്രത്യക്ഷപ്പെട്ടത് യൂറോപ്യൻ രാജ്യമായ റുമേനിയയിലാണ്.അവിടെ നീംറ്റ് പർവതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതനവും അൽപം നിഗൂഢതയുമൊക്കെയുള്ള കോട്ടയ്ക്കു സമീപമാണ് രണ്ടാമത്തെ ഏകശില പൊടുന്നനെ ഉയർന്നത്.എന്നാൽ യൂട്ടായിലെ ഏകശില പോലെ അത്ര ഫിനിഷിങ്ങും ഭംഗിയുമൊന്നും ഇതിനില്ലായിരുന്നു. ഇതും പിന്നീട് അപ്രത്യക്ഷമായി. ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ കലിഫോർണിയയിൽ മറ്റൊരു പാളി പ്രത്യക്ഷപ്പെട്ടു. മേഖലയിലെ പൈൻ മലമുകളിൽ പ്രത്യക്ഷപ്പെട്ട പാളി വെള്ളികൊണ്ടു നിർമിച്ചതായിരുന്നു. പിന്നീട് ഇത് അപ്രത്യക്ഷമായി.

 

ADVERTISEMENT

ഇതിനു ശേഷം പെൻസിൽവേനിയയിലെ പിറ്റ്സ്ബർഗിൽ നഗരമധ്യത്തിൽ അടുത്ത ഫലകം വന്നു. തൊട്ടടുത്ത ദിവസം യുഎസിലെ ലാസ്‌വേഗസിൽ, പിന്നീട് കൊളംബിയയയിൽ, ശേഷം ഇംഗ്ലണ്ടിലെ വൈറ്റ് ദ്വീപിലെ ബീച്ചിൽ,നെതർലൻഡ്സിലെ ഒരു ഗ്രാമത്തിൽ, പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സയിൽ, ബെൽജിയത്തിലെ ചില ഗ്രാമപ്രദേശങ്ങളിൽ, ഇന്ത്യയിൽ.....ഏകശിലാപാളികളുടെ പെരുമഴയായിരുന്നു കുറച്ചുകാലം. 

എല്ലാദുരൂഹ സംഭവങ്ങളെയും പോലെ തന്നെ അന്യഗ്രഹജീവികളുടെ തലയിലേക്കാണ് യൂട്ടാ ഏകശിലാപാളിയുടെ ഉത്തരവാദിത്തവും ആദ്യം പോയത്.അന്യഗ്രഹജീവികൾ കൊണ്ടു വന്നു സ്ഥാപിച്ചതാണെന്ന് ഒരു കൂട്ടർ ശക്തമായി വാദിച്ചു. എന്നാൽ മറ്റു ചില ഗൂഢവാദ കുതുകികൾ സംഭവം അതല്ല, ഏതോ ഉപഗ്രഹത്തിൽ നിന്ന് അടർന്നു വീണതാണെന്നു വാദമുയർത്തി. സ്റ്റാർട്രക്ക് പോലെ ഒട്ടേറെ സയൻസ് ഫിക്‌ഷൻ സിനിമകൾ ചിത്രീകരിച്ച സ്ഥലമാണ് യൂട്ടായിലെ മരുഭൂമി.അന്നു ചിത്രീകരണത്തിനുപയോഗിച്ച ഏതോ സാമഗ്രിയാകാം ഇതെന്നായിരുന്നു മറ്റൊരു വാദം. എന്നാൽ അധികൃതർ സംശയിച്ചതും കൂടുതൽ ശരിയെന്നു ചർച്ച ചെയ്യപ്പെട്ടതുമായ കാരണം ഇതേതോ കലാനിർമിതിയാണെന്നതായിരുന്നു.വളരെ സവിശേഷതയുള്ള ഭൂഭാഗങ്ങളിൽ കലാനിർമിതികൾ സ്ഥാപിക്കുന്ന ‘ലാൻഡ് ആർട്’ എന്ന കലാശാഖ വളരെ പ്രശസ്തമാണ്. ഇത്തരത്തിലുള്ള ഒരു ലാൻഡ് ആർട്ടാണ് ഏകശിലകളെന്ന് അധികൃതർ പറഞ്ഞു.ആധുനിക കാലത്ത് മനുഷ്യരെ ഭീതിയിലാക്കിയ ക്രോപ്പ് സർക്കിൾ പ്രതിഭാസങ്ങൾ ലാൻഡ് ആർട്ടാണെന്ന് നേരത്തെ വാദമുണ്ടായിരുന്നു.

ADVERTISEMENT

 

ഏകശിലകൾക്ക് അമേരിക്കൻ പൊതുബോധത്തിൽ പ്രത്യേക ഒരു സ്ഥാനമുണ്ട്.1968ൽ പുറത്തിറങ്ങിയ 2001: സ്പേസ് ഒഡീസി എന്ന ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചിത്രവുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്.പ്രശസ്ത ശാസ്ത്ര സാഹിത്യകാരൻ സർ ആർതർ സി. ക്ലാർക്ക് തിരക്കഥയെഴുതിയ സ്പേസ് ഒഡീസിയിൽ ഇത്തരം ഏകശിലകൾ പ്രധാന കഥാതന്തുവായി വരുന്നുണ്ട്.പക്ഷേ അവ കറുത്തപ്രതലമുള്ളവയാണെന്ന വ്യത്യാസം മാത്രം. ഭൂമിയിൽ ആദ്യകാലത്തു വസിച്ചിരുന്ന മനുഷ്യരിൽ നിന്ന് ആധുനിക മനുഷ്യരിലേക്കുള്ള പരിണാമത്തിന്, അന്യഗ്രഹത്തിൽ നിന്നുള്ള ഈ ഏകശിലകൾ സ്വാധീനം ചെലുത്തിയെന്നാണു ചിത്രത്തിന്റെ കഥ.അതിനാൽ നിഗൂഢതയൽപം ശക്തമാക്കാൻ ലക്ഷ്യമിട്ടു തന്നെയാകാം ഏകശിലാപാളി തന്നെ തിരഞ്ഞെടുത്തത്. മാത്രമല്ല, ഈജിപ്തിൽ പിരമിഡ‍ുകളുടെ സമീപം കണ്ടെത്തിയിട്ടുള്ള ഒബെലിസ്കുകളും നിഗൂഢസിദ്ധാന്തക്കാരുടെ റഡാറിൽ സ്ഥാനം പിടിച്ചിട്ടുള്ളവയാണ്. പ്രാചീന കാലത്ത് അന്യഗ്രഹജീവികൾ ഭൂമിയിലെത്തി നിർമിച്ചതാണ് ഈ ഒബലിസ്കുകൾ എന്നൊക്കെ വാദിക്കുന്നവരുമുണ്ട്. 

 

English Summary: The Secret Behind The Mysterious Monoliths At Utah