ഇന്ദിര പറഞ്ഞു: ‘ഗുജറാത്തിന്റെ സിംഹം’ വേണ്ട, ഇന്ത്യയ്ക്ക് കടുവ മതി; 1972ൽ സംഭവിച്ചതെന്ത്?
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു പിന്നാലെ, ദേശീയ ചിഹ്നങ്ങൾക്കായുള്ള അന്വേഷണം നടക്കുന്ന സമയം. ദേശീയ മൃഗം എന്താകണമെന്നുള്ള ചർച്ചയിൽ, പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു മുന്നിലെത്തിയത് സിംഹത്തിന്റെ പേരായിരുന്നു. അതും ഗുജറാത്തിലെ ഗീർ വനങ്ങളിൽ മാത്രം കാണപ്പെടുന്ന ഇനത്തിന്റെ (ഏഷ്യാറ്റിക് ലയൺ) പേര്. ഗുജറാത്ത് നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയായിരുന്നു സിംഹത്തിനു വേണ്ടി ശക്തമായി വാദിച്ചു മുന്നോട്ടു വന്നത്. ഗുജറാത്തിലെ കോൺഗ്രസ് നേതാക്കളുടെ ആധിപത്യമുള്ള സൊസൈറ്റി കൂടിയായിരുന്നു അത്. അതിനാൽത്തന്നെ സമ്മർദത്തിന്റെ ‘ഗർജനം’ ശക്തവുമായിരുന്നു. എന്നാൽ രാഷ്ട്രീയത്തേക്കാൾ നെഹ്റുവിനെ ചിന്തിപ്പിച്ചത് ‘ഗീർ സിംഹ’ങ്ങളുടെ അപ്പോഴത്തെ അവസ്ഥയായിരുന്നു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തു മാത്രം കാണപ്പെടുന്ന മൃഗം. അവിടെ അവ ഇല്ലാതായാൽ പിന്നെ ലോകത്തുനിന്നുതന്നെ മാഞ്ഞു പോകുന്ന അവസ്ഥ. സിംഹങ്ങളെ സംരക്ഷിച്ചേ മതിയാകൂ. അതിനു ദേശീയ മൃഗം എന്ന പദവി സഹായകരമാകും. അങ്ങനെ സിംഹം ദേശീയ മൃഗമാകുകയും ചെയ്തു. എന്നാൽ 24 വർഷത്തിനിപ്പുറം, 1972 നവംബർ 18ന്, സിംഹത്തിന് ദേശീയ മൃഗമെന്ന പദവി നഷ്ടമായി. അതു കടുവ സ്വന്തമാക്കി. വെറും കടുവയല്ല, റോയൽ ബംഗാൾ കടുവ. പേരിൽ ബംഗാളുണ്ടെങ്കിലും ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ട്. എഴുപതുകളിൽത്തന്നെ അവയുടെ എണ്ണത്തിൽ ആശങ്കജനകമാംവിധം ഇടിവ് രേഖപ്പെടുത്തിത്തുടങ്ങിയിരുന്നു. കടുവയെ സംരക്ഷിച്ചേ മതിയാകൂ എന്ന അവസ്ഥ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കു മുന്നിലും ഇതു സംബന്ധിച്ച നിർദേശങ്ങൾ വന്നു. സിംഹത്തിന് ദേശീയ മൃഗ പദവി നഷ്ടമാകുകയാണെന്ന് ‘ഗുജറാത്ത് ലോബി’യും തിരിച്ചറിഞ്ഞു. എന്നാൽ അവരുടെ വാദം ഇത്തവണ വിലപ്പോയില്ല. കടുവയെ ദേശീയ മൃഗമായി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ചു. പ്രോജക്ട് ടൈഗർ എന്ന പദ്ധതിയിലൂടെ കടുവാ സംരക്ഷണ പ്രവർത്തനങ്ങളും അതോടെ ഊർജിതമായി. ഇപ്പോൾ, കടുവ ദേശീയ മൃഗമായി അൻപതു വർഷം തികഞ്ഞിരിക്കുന്നു. വെറുമൊരു മൃഗവിഷയം മാത്രമായിരുന്നില്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ കടുവയുടെ ‘ദേശീയാമൃഗാരോഹണം’. അതിനു പിന്നിൽ പാർട്ടി രാഷ്ട്രീയവും പരിസ്ഥിതി പ്രശ്നങ്ങളും ഒരുപോലെയുണ്ട്. എന്തായിരുന്നു അത്? രാഷ്ട്രീയപ്പക വീട്ടാനുള്ള അവസരമായിട്ടാണോ ഇന്ദിര ഗാന്ധി കടുവയെ ദേശീയ മൃഗമാക്കിയത്? ഒരു വിഭാഗം രാഷ്ട്രീയക്കാരെങ്കിലും അങ്ങിനെ ചിന്തിക്കുന്നുണ്ട്.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു പിന്നാലെ, ദേശീയ ചിഹ്നങ്ങൾക്കായുള്ള അന്വേഷണം നടക്കുന്ന സമയം. ദേശീയ മൃഗം എന്താകണമെന്നുള്ള ചർച്ചയിൽ, പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു മുന്നിലെത്തിയത് സിംഹത്തിന്റെ പേരായിരുന്നു. അതും ഗുജറാത്തിലെ ഗീർ വനങ്ങളിൽ മാത്രം കാണപ്പെടുന്ന ഇനത്തിന്റെ (ഏഷ്യാറ്റിക് ലയൺ) പേര്. ഗുജറാത്ത് നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയായിരുന്നു സിംഹത്തിനു വേണ്ടി ശക്തമായി വാദിച്ചു മുന്നോട്ടു വന്നത്. ഗുജറാത്തിലെ കോൺഗ്രസ് നേതാക്കളുടെ ആധിപത്യമുള്ള സൊസൈറ്റി കൂടിയായിരുന്നു അത്. അതിനാൽത്തന്നെ സമ്മർദത്തിന്റെ ‘ഗർജനം’ ശക്തവുമായിരുന്നു. എന്നാൽ രാഷ്ട്രീയത്തേക്കാൾ നെഹ്റുവിനെ ചിന്തിപ്പിച്ചത് ‘ഗീർ സിംഹ’ങ്ങളുടെ അപ്പോഴത്തെ അവസ്ഥയായിരുന്നു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തു മാത്രം കാണപ്പെടുന്ന മൃഗം. അവിടെ അവ ഇല്ലാതായാൽ പിന്നെ ലോകത്തുനിന്നുതന്നെ മാഞ്ഞു പോകുന്ന അവസ്ഥ. സിംഹങ്ങളെ സംരക്ഷിച്ചേ മതിയാകൂ. അതിനു ദേശീയ മൃഗം എന്ന പദവി സഹായകരമാകും. അങ്ങനെ സിംഹം ദേശീയ മൃഗമാകുകയും ചെയ്തു.
എന്നാൽ 24 വർഷത്തിനിപ്പുറം, 1972 നവംബർ 18ന്, സിംഹത്തിന് ദേശീയ മൃഗമെന്ന പദവി നഷ്ടമായി. അതു കടുവ സ്വന്തമാക്കി. വെറും കടുവയല്ല, റോയൽ ബംഗാൾ കടുവ. പേരിൽ ബംഗാളുണ്ടെങ്കിലും ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ട്. എഴുപതുകളിൽത്തന്നെ അവയുടെ എണ്ണത്തിൽ ആശങ്കജനകമാംവിധം ഇടിവ് രേഖപ്പെടുത്തിത്തുടങ്ങിയിരുന്നു. കടുവയെ സംരക്ഷിച്ചേ മതിയാകൂ എന്ന അവസ്ഥ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കു മുന്നിലും ഇതു സംബന്ധിച്ച നിർദേശങ്ങൾ വന്നു. സിംഹത്തിന് ദേശീയ മൃഗ പദവി നഷ്ടമാകുകയാണെന്ന് ‘ഗുജറാത്ത് ലോബി’യും തിരിച്ചറിഞ്ഞു. എന്നാൽ അവരുടെ വാദം ഇത്തവണ വിലപ്പോയില്ല. കടുവയെ ദേശീയ മൃഗമായി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ചു. പ്രോജക്ട് ടൈഗർ എന്ന പദ്ധതിയിലൂടെ കടുവാ സംരക്ഷണ പ്രവർത്തനങ്ങളും അതോടെ ഊർജിതമായി.
ഇപ്പോൾ, കടുവ ദേശീയ മൃഗമായി അൻപതു വർഷം തികഞ്ഞിരിക്കുന്നു. വെറുമൊരു മൃഗവിഷയം മാത്രമായിരുന്നില്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ കടുവയുടെ ‘ദേശീയാമൃഗാരോഹണം’. അതിനു പിന്നിൽ പാർട്ടി രാഷ്ട്രീയവും പരിസ്ഥിതി പ്രശ്നങ്ങളും ഒരുപോലെയുണ്ട്. എന്തായിരുന്നു അത്? രാഷ്ട്രീയപ്പക വീട്ടാനുള്ള അവസരമായിട്ടാണോ ഇന്ദിര ഗാന്ധി കടുവയെ ദേശീയ മൃഗമാക്കിയത്? ഒരു വിഭാഗം രാഷ്ട്രീയക്കാരെങ്കിലും അങ്ങിനെ ചിന്തിക്കുന്നുണ്ട്. പക്ഷേ ഇന്ദിരയുടെ നിർണായകമായ ആ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിൽ കടുവയുടെ പൊടിപോലും കാണില്ലായിരുന്നുവെന്നു വാദിക്കുന്നവരും ഏറെയാണ്. അത്രയേറെയായിരുന്നു അക്കാലത്ത് കടുവ വേട്ട. ഗർജിച്ചെത്തുന്ന ആ കടുവാചരിത്രത്തിലേക്ക് ഒരു യാത്ര...
∙ സിംഹം, ആന പിന്നെ കടുവയും
ഒരു രാജ്യത്തിന്റെ ദേശീയ മൃഗത്തെ തിരഞ്ഞെടുക്കുമ്പോൾ അതിനു പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. മൃഗം ആ രാജ്യത്തു മാത്രം കാണപ്പെടുന്നതായിരിക്കണം എന്നതാണ് അതിലെ പ്രധാന കാര്യങ്ങളിലൊന്ന്. ആ രാജ്യത്തെ ഏറ്റവും പ്രത്യേകതയുള്ള മൃഗമോ ഏറ്റവും സാധാരണമായ മൃഗമോ ആയാലും മതി. അത് രാജ്യത്തിന്റെ ചരിത്രവുമായി ചേർന്നു നിൽക്കണം. ലോകത്തിനു മുന്നിൽ ആ രാജ്യത്തെ ഭംഗിയോടെയും ഗാംഭീര്യത്തോടെയും പ്രതിനിധാനം ചെയ്യുന്നതാണെങ്കിൽ ഗംഭീരം. ഇതൊന്നുമല്ലാതെ, ഒരു മൃഗത്തെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെങ്കിൽ അതിനെയും ദേശീയ മൃഗമായി പരിഗണിക്കാം. ഇടപെട്ടില്ലെങ്കിൽ വംശനാശം വരെ വന്നേക്കാവുന്ന ഇനം മൃഗമാണെങ്കില്‍ പ്രത്യേകിച്ച്. കടുവയുടെ കാര്യത്തിലാണെങ്കിൽ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ചേർന്നുനിൽക്കുന്നതായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീതിയിൽനിന്നു പതിയെ കരകയറുകയായിരുന്ന ജപ്പാനുള്ള സ്നേഹസമ്മാനമായി 1949ൽ ഒരു ആനക്കുട്ടിയെ നെഹ്റു അയച്ചിരുന്നു. ഇന്ദിര എന്നായിരുന്നു പേര്. ഈ നയതന്ത്രം മറ്റു രാജ്യങ്ങളുമായും നെഹ്റു തുടർന്നു. അങ്ങനെ യുഎസ്, തുർക്കി, ജര്‍മനി, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കും നെഹ്റു ആനക്കുട്ടികളെ അയച്ചു. ഇന്ത്യയുടെ തനതു പ്രതീകം എന്ന നിലയിലായിരുന്നു ആനയോളം പോന്ന ഈ സ്നേഹ സമ്മാനം. അക്കാലത്തും സിംഹമായിരുന്നു ഇന്ത്യയുടെ ദേശീയ മൃഗമെന്നോര്‍ക്കണം.
1972ൽ, ദേശീയ മൃഗമെന്ന നിലയിൽ സിംഹത്തിന്റെ പതനം പൂർണമായി. ഇന്ദിര ഗാന്ധിയും ടൂറിസം മന്ത്രി കരൺ സിങ്ങുമായിരുന്നു കടുവയെ ദേശീയ മൃഗമാക്കാനുള്ള തീരുമാനത്തിനു പിന്നിൽ. സ്വാഭാവികമായും ലോക്സഭയിൽ വാഗ്വാദങ്ങളുണ്ടായി. എന്നാൽ കടുവയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനായുള്ള പ്രോജക്ടിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നുമുള്ള ഇന്ദിരയുടെ മറുപടിക്കു മുന്നിൽ എല്ലാം അവസാനിച്ചു. എന്നാൽ പലരും അന്ന് പിറുപിറുത്തു, അത് രാജ്യത്തിന്റെ ‘ഇമേജ്’ മാറ്റാനുള്ള ഇന്ദിരയുടെ നീക്കമാണെന്ന്. അതിനു കാരണവുമുണ്ട്. തൊട്ടു മുൻ വർഷം, 1971ലാണ് പാക്കിസ്ഥാനിൽനിന്ന് ബംഗ്ലദേശിനെ ഇന്ത്യ മോചിപ്പിച്ചത്. ഗർജിക്കുന്ന സിംഹത്തേക്കാൾ കടുവയുടെ ശൗര്യത്തിനായിരിക്കും അത്തരമൊരു നേട്ടം പ്രതിഫലിപ്പിക്കാനാകുക എന്ന് ഇന്ദിര ഗാന്ധി കരുതിയതെങ്കില്‍ തെറ്റു പറയാനാകില്ലെന്നായിരുന്നു ഇന്ദിര അനുകൂലികളുടെ വാദം.
ഇതോടൊപ്പം മറ്റൊരു രാഷ്ട്രീയ ലക്ഷ്യവും ഇന്ദിരയ്ക്കുണ്ടായിരുന്നു എന്നു പറയുന്നവരുണ്ട്. അത് കോൺഗ്രസ് നേതാവ് മൊറാർജി ദേശായിയുമായി ബന്ധപ്പെട്ടതായിരുന്നു. സ്വാതന്ത്ര്യ സമരക്കാലത്ത് മഹാത്മാഗാന്ധിക്കൊപ്പം നിലയുറപ്പിച്ച്, ഇപ്പോഴത്തെ ഗുജറാത്ത് ഉൾപ്പെടുന്ന മേഖലയിൽ നിർണായക സ്വാധീനം സൃഷ്ടിച്ച നേതാവായിരുന്നു മൊറാർജി ദേശായി. സ്വാതന്ത്ര്യാനന്തരം, മേഖലയിലെ കോൺഗ്രസിന്റെ പ്രധാന സ്വാധീന ശക്തികളിലൊരാളായും മാറി. 1966ലെ ഇന്ദിര മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്നു അദ്ദേഹം. എന്നാൽ 1969 ജൂലൈയിൽ ധനമന്ത്രി സ്ഥാനം ഇന്ദിര ഗാന്ധി ഏറ്റെടുത്തു. അതിൽ ഉൾപ്പെടെ പ്രതിഷേധിച്ച് ദേശായി രാജിവയ്ക്കുകയും ചെയ്തു.
കോൺഗ്രസ് രണ്ടായി പിളരുന്നതും അക്കാലത്താണ്. 1971ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പക്ഷേ വിജയം ഇന്ദിര പക്ഷത്തിനൊപ്പമായിരുന്നു. 352 സീറ്റായിരുന്നു അന്ന് ഇന്ദിര സ്വന്തമാക്കിയത്. മൊറാർജി പക്ഷത്തിനാകട്ടെ ആകെ കിട്ടിയത് 16 സീറ്റും. അതിൽ 11 എണ്ണവും ഗുജറാത്തിൽനിന്നായിരുന്നു. (1960 മേയ് ഒന്നിനാണ് ഗുജറാത്ത് സംസ്ഥാനം രൂപീകൃതമായത്). ‘ഗുജറാത്തിനെ തൊട്ടുകളിക്കരുത്’ എന്നൊരു അദൃശ്യ സന്ദേശം അന്നുതന്നെ ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ ഇന്ദിര കോൺഗ്രസിനു ഭീഷണിയെന്ന നിലയിൽ വട്ടംചുറ്റിയിരുന്നു. അതിനുള്ള മറുപടിയായാണ് ഗുജറാത്തിലെ ഗീർ വനങ്ങളിൽനിന്നുള്ള സിംഹത്തിന്റെ ‘ദേശീയ’ പദവി എടുത്തുമാറ്റിയതെന്നാണ് ഒരു കഥ.
∙ സിംഹത്തിനു വേണ്ടി വീണ്ടും...
സിംഹത്തിന് അശോക ചക്രവർത്തിയുടെ കാലം മുതലേ ചരിത്രത്തിൽ സ്ഥാനമുണ്ട്. അശോക ചക്രവർത്തിയുടെ തലസ്ഥാനമായ സാരനാഥിലെ സ്തൂപത്തിൽ സിംഹങ്ങളുടെ രൂപമാണ് ആലേഖനം ചെയ്തിട്ടുള്ളത്. നമ്മുടെ ദേശീയ ചിഹ്നമായ അശോക സ്തംഭം സാരനാഥിലെ ഈ സ്തൂപത്തിൽ നിന്നാണ് സ്വീകരിച്ചത്. ഇതെല്ലാം ചൂണ്ടിക്കാട്ടി, ഗുജറാത്തി ബിസിനസുകാരനും ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗവുമായ പരിമൾ നഠ്‌വാനി 2012ൽ രംഗത്തിറങ്ങിയിരുന്നു. സിംഹത്തെ വീണ്ടും ദേശീയ മൃഗമാക്കണമെന്നായിരുന്നു ആവശ്യം. അന്ന് അധികാരത്തിലിരുന്ന കോൺഗ്രസ് സ്വാഭാവികമായും അതു തള്ളി. 2014ൽ മോദി സര്‍ക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയും സമാനമായ ആവശ്യമുന്നയിച്ച് നഠ്‌വാനി രംഗത്തെത്തി.
2015ൽ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും സമാനമായ വാദമുന്നയിച്ചു. എന്നാൽ നാഷനൽ ബോർഡ് ഓഫ് വൈൽഡ്‌ലൈഫ് അതിനെ പിന്തുണച്ചില്ല. രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന കടുവയുമായി താരതമ്യം ചെയ്യുമ്പോൾ ഗുജറാത്തിൽ മാത്രം കാണപ്പെടുന്ന സിംഹത്തെ എങ്ങനെ ദേശീയ മൃഗമാക്കുമെന്നായിരുന്നു മറുചോദ്യം. 2018 ആയപ്പോഴേക്കും ദേശീയ മൃഗമാകാനുള്ള ‘മത്സരത്തിലേക്ക്’ ഒരു മൃഗം കൂടിയെത്തി. പശുവായിരുന്നു അത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന ക്യാംപെയ്ൻ ഇപ്പോഴും രാജ്യത്തു ശക്തമാണ്. അപ്പോഴും ഉച്ചത്തിൽ ഗർജിച്ച് കടുവ തന്നെയാണു മുന്നിൽ. എന്തെല്ലാമാണ് കടുവയുടെ പ്രത്യേകതകൾ? എന്തുകൊണ്ടാണ് അവ ഇന്നും ദേശീയമൃഗമെന്ന തലപ്പൊക്കത്തിൽ തുടരുന്നത്?
∙ കടുവകളെന്ന കാട്ടുരാജാക്കന്മാർ
ബംഗ്ലദേശ്, മ്യാൻമർ, മലേഷ്യ, ദക്ഷിണ കൊറിയ, വിയറ്റ് നാം എന്നിവിടങ്ങളിലെ ദേശീയ മൃഗവും കടുവയാണ്. എന്നാൽ ഈ കടുവകളെല്ലാം ഇനങ്ങളിൽ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. ഏതാണ്ട് 5000 വർഷങ്ങൾക്കു മുൻപ് കടുവകൾ ഇന്ത്യയിൽ എത്തിയതായാണ് കരുതപ്പെടുന്നത്. സിന്ധു നദീതട സംസ്കാരത്തിന്റെ കാലം മുതൽ കടുവകൾ ഇന്ത്യയിൽ ഉണ്ടായിരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. പൂച്ച കുടുംബത്തിലെ ഏറ്റവും കരുത്തുറ്റ ജീവിയാണ് കടവ. വലുപ്പത്തിലും ശക്തിയിലും അവ സിംഹത്തെപ്പോലും വെല്ലുവിളിക്കുന്നു. പണ്ട് ഇന്ത്യയിൽ ധാരാളം കടുവകൾ ഉണ്ടായിരുന്നു. എന്നാൽ വിനോദത്തിനായും മറ്റും മനുഷ്യൻ വൻ തോതിൽ വേട്ടയാടാൻ തുടങ്ങിയതോടെ കടുവകളുടെ എണ്ണവും കുറഞ്ഞു. വംശനാശത്തിന്റെ വക്കിലെത്തി അവ. സൈബീരിയ, ഇന്ത്യ , ചൈന, നേപ്പാൾ, ജാവ, സുമാത്ര, ഇന്തോനീഷ്യൻ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ഇന്ന് കടുവകളെ കാണുന്നത്.
ലോകത്ത് അവശേഷിക്കുന്ന കടുവകളിൽ 40 ശതമാനവും ഇന്ത്യൻ കാടുകളിൽ ആണെന്ന് പഠനങ്ങൾ പറയുന്നു. ആദ്യ കാലങ്ങളിൽ കടുവകൾ യൂറോപ്പിലും ഉണ്ടായിരുന്നു. സൈബീരിയ ആണ് ഇവയുടെ ജന്മദേശം. പാന്തെറാ ടൈഗ്രിസ് എന്നാണ് കടുവയുടെ ശാസ്ത്ര നാമം. കടുവയെ ടൈഗ്രിസ് എന്ന് ആദ്യം വിളിച്ചത് റോമാക്കാരാണ്. അമ്പിന്റെ വേഗം സൂചിപ്പിക്കുന്ന ടൈഗ്രാ എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ടൈഗർ എന്ന പേരുണ്ടായത്. സ്ഥലകാലഭേദമനുസരിച്ച് കടുവകളെ എട്ടായി തിരിക്കാം. സൈബീരിയൻ, ജാവൻ, സുമാത്രൻ, ബംഗാൾ, ചൈനീസ്, ബാലിനീസ്, കാസ്പിയൻ, ഇന്തോ–ചൈനീസ് എന്നിവയാണവ. ഇവയിൽ പലതിനും വംശനാശം സംഭവിച്ചു കഴിഞ്ഞു. ലോകത്തു തന്നെ വളരെ കുറച്ചു മാത്രം കടുവകളാണ് ഇന്ന് അവശേഷിക്കുന്നത്. ഇന്ത്യയിൽ മുപ്പതോളം കടുവാ സംരക്ഷണ കേന്ദ്രങ്ങൾ ഉണ്ട്. അതിൽ രണ്ടെണ്ണം കേരളത്തിലാണ്–പെരിയാർ ടൈഗർ റിസർവും പറമ്പിക്കുളവും. കേരളത്തിൽ ഏതാണ്ട് എല്ലാ വനങ്ങളിലും കടുവയുണ്ട്.
കടുവകൾക്ക് ഏതാണ്ട് എട്ടടിയോളം നീളമുണ്ട്. വാൽ ഉൾപ്പെടെയുള്ള അളവാണിത്. ശരീരത്തിന്റെ മൂന്നിലൊന്ന് വാലിന്റെ നീളമാണ്. 190 മുതൽ 280 കിലോ വരെ ഭാരമുണ്ടാകും. അതിമനോഹരമായ ഓറഞ്ച് നിറത്തിൽ കറുത്ത് വീതികൂടിയ വരകളാണ് കടുവകളുടെ രോമക്കുപ്പായത്തിനുള്ളത്. ശരീരത്തിന്റെ അടിഭാഗം, പാദങ്ങൾ എന്നിവിടങ്ങളിൽ വെളുപ്പും ചുവപ്പും നിറങ്ങളും കണ്ടു വരുന്നു. അനായാസമായി നീന്താനും കരയിലൂടെ വേഗത്തിൽ ഓടാനും ചാടാനും ഇവയ്ക്കു കഴിയും. പക്ഷേ മരം കയറൽ കടുവയ്ക്കു പ്രയാസമാണ്. ചെറിയ മരങ്ങൾ അത്യാവശ്യം കയറുമെന്നു മാത്രം. വനത്തിലെ കരിയിലയിലൂടെ നടക്കുമ്പോഴും ഇവയുടെ പാദങ്ങളുടെ ശബ്ദം കേൾക്കാറില്ല. അതിനാൽ കടുവ അടുത്തെത്തുമ്പോൾ മാത്രമേ അപകടം മനസ്സിലാക്കാൻ കഴിയൂ. മാൻ, മ്ലാവ്, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെയാണ് കടുവ വേട്ടയാടുന്നത്. ഏറ്റവും പ്രിയം മ്ലാവിന്റെ ഇറച്ചിയാണ്. മ്ലാവിൻ കൂട്ടം സാധാരണയായി കാണപ്പെടുന്നത് ജലാശയത്തിന്റെ കരയിലായിരിക്കും. അവിടെ കടുവയും കാണും. ജലാശയത്തോടു ചേർന്ന ഏതെങ്കിലും ഒളിത്താവളത്തിൽ ഭക്ഷണം കഴിക്കാനാണ് ഇവയ്ക്കു താൽപര്യം. അതിനാൽ മിക്കവാറും ഉൾവനത്തിലെ ജലാശയപ്രദേശത്ത് കടുവയുണ്ടാകും. ഒരു ദിവസം ഒരു തവണയെങ്കിലും ഇവയ്ക്കു വെള്ളം കുടിയ്ക്കാതെ കഴിയാൻ സാധിക്കില്ല.
ഒറ്റയ്ക്കു സഞ്ചരിക്കുന്നവരായിട്ടാണ് പലപ്പോഴും കടുവകളെ കാണാറുള്ളത്. കടുവകൾ പരസ്പരം മറ്റുള്ള കടുവകളുടെ സ്ഥലത്തേക്ക് കടന്നു കയറാറില്ല. ഓരോ കടുവയും ‘രേഖപ്പെടുത്തിയിടുന്ന’ അതിർത്തികൾ ഇവയ്ക്ക് അറിയാം. വേട്ടയാടുന്നതും ഒറ്റയ്ക്കു തന്നെയാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് അമ്മക്കടുവയാണ്. അതിനാൽ അമ്മക്കടുവയും കുഞ്ഞുങ്ങളും സാധാരണ ഒരുമിച്ചേ കാണുകയുള്ളു. കുഞ്ഞുങ്ങൾക്കു സ്വന്തമായി ഇരതേടൽ പ്രായം ആകുന്നതോടെ ഇവ വീണ്ടും ഒറ്റപ്പെടും. അതിന് ഏതാണ്ട് 12 മുതൽ 18 മാസം വേണ്ടിവരും. ഏതാണ്ട് 25 വർഷക്കാലമാണ് കടുവകളുടെ ആയുസ്സ്.
വാൽക്കഷ്ണം: പ്രോജക്ട് ടൈഗർ കൂടാതെ, കടുവയ്ക്കു വേണ്ടി മാത്രമായി ‘നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി’ നിലകൊള്ളുന്നുണ്ട്. എന്നാൽ വംശനാശത്തിന്റെ വക്കിലായിട്ടും ഗീർ വനത്തിലെ സിംഹത്തിനു വേണ്ടി ഒരു അതോറിറ്റിയോ പ്രത്യേക ദേശീയ പ്രോജക്ടോ പോലുമില്ല. ദേശീയ മൃഗമാക്കിയില്ലെങ്കിലും കുഴപ്പമില്ല, സിംഹത്തിനു വേണ്ടി ഒരു ‘പ്രോജക്ട് ലയൺ’ ആരംഭിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് പരിസ്ഥിതിവാദികൾ പറയുന്നത്.
English Summary: How Royal Bengal Tiger Grabbed Lion's National Animal Status? Explained