കൊതുകു കടിയേൽക്കുന്നതു സാധാരണമാണ്. എന്നാൽ അത്ര സാധാരണമല്ല, ജർമനിയിലെ സെബാസ്റ്റ്യൻ റോച്ച്സ്കെ എന്ന യുവാവിന്റെ കാര്യം. 27 വയസ്സുകാരനായ റോച്ച്സ്കെയുടെ ജീവിതം തലകീഴായി മറിച്ചത് കഴിഞ്ഞവർഷം സംഭവിച്ച ഒരു കൊതുകുകടിയാണ്. ജർമനിയിലെ റോഡർമാർക്കിൽ താമസിക്കുന്ന സെബാസ്റ്റ്യൻ റോച്ച്സ്കെയെ ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊതുകു കടിയേൽക്കുന്നതു സാധാരണമാണ്. എന്നാൽ അത്ര സാധാരണമല്ല, ജർമനിയിലെ സെബാസ്റ്റ്യൻ റോച്ച്സ്കെ എന്ന യുവാവിന്റെ കാര്യം. 27 വയസ്സുകാരനായ റോച്ച്സ്കെയുടെ ജീവിതം തലകീഴായി മറിച്ചത് കഴിഞ്ഞവർഷം സംഭവിച്ച ഒരു കൊതുകുകടിയാണ്. ജർമനിയിലെ റോഡർമാർക്കിൽ താമസിക്കുന്ന സെബാസ്റ്റ്യൻ റോച്ച്സ്കെയെ ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോ എന്നറിയപ്പെടുന്ന കൊതുകാണു കടിച്ചത്. ഈസ്റ്റേൺ ഇക്വിൻ എൻസെഫാലൈറ്റിസ്, വെസ്റ്റ് നൈൽ വൈറസ് ഡിസീസ്, ഡെങ്കിപ്പനി തുടങ്ങിയ വിവിധ രോഗങ്ങളുടെ അണുക്കളെ വഹിക്കുന്നതാണ് ഇത്തരം കൊതുകുകൾ.

ADVERTISEMENT

ഈ കൊതുകിന്റെ കടിയേറ്റ ശേഷം ബ്ലഡ് പോയിസണിങ് സംഭവിച്ചതാണ് സെബാസ്റ്റ്യനെ കുഴപ്പത്തിലാക്കിയത്. താമസിയാതെ താൻ കിടപ്പിലായെന്ന് സെബാസ്റ്റ്യൻ പറയുന്നു. ടോയ്‌ലറ്റിലേക്കു പോലും പോകാനൊക്കാത്ത സ്ഥിതിയിലായി സെബാസ്റ്റ്യൻ. ശക്തമായ പനിയും ബാധിച്ചു.  ഇടതു തുടയിൽ  പഴുപ്പുനിറഞ്ഞ ഒരു മുഴയും പ്രത്യക്ഷപ്പെട്ടു. താമസിയാതെ 4 മാസം നീണ്ട കോമാ സ്റ്റേജിലുമായി. കരൾ, കിഡ്നി, ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങൾക്കു തകരാറുകളും സംഭവിച്ചു. ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോയുടെ കടിയേറ്റതാകും ഇതിനെല്ലാം കാരണമെന്നു മനസിലാക്കിയ ഡോക്ടർമാർ, സെബാസ്റ്റ്യനെ ഇന്റെൻസീവ് കെയർ യൂണിറ്റിലേക്കു മാറ്റി. രക്ഷപ്പെടുമെന്ന് തനിക്കൊരു പ്രതീക്ഷയുമില്ലായിരുന്നെന്ന് സെബാസ്റ്റ്യൻ പറയുന്നു. 

ADVERTISEMENT

മുപ്പത് ശസ്ത്രക്രിയകളെങ്കിലും നടത്തേണ്ടി വന്നു. രണ്ടു കാൽവിരലുകൾ ഭാഗികമായി മുറിക്കേണ്ടിയ സ്ഥിതിയുമുണ്ടായി. എന്നാൽ ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും ചികിത്സ ഫലിച്ചെന്നാണു സെബാസ്റ്റ്യന്റെ അഭിപ്രായം.

ഈഡിസ് അൽബോപിക്റ്റസ് എന്നാണ് ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോയുടെ ശാസ്ത്രനാമം. ഫോറസ്റ്റ് മൊസ്ക്വിറ്റോ എന്ന പേരിലും ഇതറിയപ്പെടുന്നു. കാലുകളിലും ശരീരത്തിലും വെളുത്ത വരകളുള്ളതാണ് ഇവയുടെ പ്രധാന ലക്ഷണം. തെക്കുകിഴക്കൻ ഏഷ്യയിലാണ് ഇവയുടെ ഉദ്ഭവമെങ്കിലും ഇന്ന് ലോകത്ത് പലരാജ്യങ്ങളിലേക്കും ഇവ വ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Man Slips Into Coma For Four Weeks And Undergoes 30 Surgeries, All Because Of A Mosquito

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT