അന്റാർട്ടിക്കയിൽ നിന്ന് അർജന്റീനയിലേക്കു പോകുകയായിരുന്നു ആ കപ്പൽ. പെട്ടെന്നാണ് വലിയ ഉയരത്തിൽ ദുരൂഹമായ ആ തെമ്മാടിത്തിരയെത്തിയത്. അതു കപ്പലിനെ കടന്നാക്രമിച്ചു. ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. വൈക്കിങ് പൊളാരിസ് എന്ന ക്രൂയിസ് കപ്പലിനെയാണു തിര ആക്രമിച്ചത്. കഴിഞ്ഞ നവംബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്റാർട്ടിക്കയിൽ നിന്ന് അർജന്റീനയിലേക്കു പോകുകയായിരുന്നു ആ കപ്പൽ. പെട്ടെന്നാണ് വലിയ ഉയരത്തിൽ ദുരൂഹമായ ആ തെമ്മാടിത്തിരയെത്തിയത്. അതു കപ്പലിനെ കടന്നാക്രമിച്ചു. ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. വൈക്കിങ് പൊളാരിസ് എന്ന ക്രൂയിസ് കപ്പലിനെയാണു തിര ആക്രമിച്ചത്. കഴിഞ്ഞ നവംബർ 29നായിരുന്നു സംഭവം. അന്റാർട്ടിക്കയുടെ തെക്കൻ കടലിലുള്ള ഡ്രേക്ക്‌സ് കപ്പൽപാതയിലൂടെ അർജന്റീനയിലെ യുഷ്വായ തുറമുഖം തേടിയായിരുന്നു കപ്പലിന്റെ യാത്ര. 

അന്റാർട്ടിക്കയിലേക്കുള്ള പല വിനോദ കപ്പൽയാത്രകളും തുടങ്ങുന്ന തുറമുഖമാണ് യുഷ്വായ. ഒരു നിമിഷം ടൈറ്റാനിക് കപ്പൽദുരന്തത്തെ ഓർത്തുപോയെന്ന് കപ്പലിലെ യാത്രികർ പറയുന്നു. അപാരമായ ശക്തിയിലാണു തിരവന്നടിച്ചത്. ഇതിന്റെ പ്രത്യാഘാതമെന്നവണ്ണം യാത്രക്കാർ സീറ്റുകളിൽ നിന്നു തെറിക്കുകയും പല ജനാലകളും തകർന്നടിയുകയും ചെയ്തു. പല മുറികളിലും വെള്ളം കയറി. ഘടനാപരമായ ഒട്ടേറെ നാശനഷ്ടം കപ്പലിനു സംഭവിച്ചു. 62 വയസ്സുള്ള യുഎസ് വനിതയായ ഷെറി ഷൂവാണു കൊല്ലപ്പെട്ടയാൾ. കപ്പലിൽ തകർന്ന ഗ്ലാസ്ചീളുകൾ കാരണമാണ് ഷെറിക്ക് മരണം സംഭവിച്ചത്. 4 പേർക്കു പരുക്കുപറ്റിയെങ്കിലും ഇവരുടെ നില ഗുരുതരമല്ല. തെമ്മാടിത്തിര അഥവാ റോഗ് വേവ് എന്ന പ്രതിഭാസമാണ് സംഭവിച്ചതെന്ന് പൊളാരിസിന്റെ ഉടമസ്ഥരായ വൈക്കിങ് കമ്പനി അറിയിച്ചു. കപ്പൽ അറ്റകുറ്റപ്പണിക്കായി മാറ്റി. പൂർണമായും പൂർവനില വീണ്ടെടുക്കുന്നതു വരെ ഇതുപയോഗിച്ചുള്ള ക്രൂയിസ് യാത്രകളും കമ്പനി മരവിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

പൊടുന്നനെയുണ്ടാകുന്ന പൊക്കമുള്ള തിരകളെയാണ് തെമ്മാടിത്തിരകളെന്ന് വിളിക്കുന്നത്. ഒരു സമുദ്രമേഖലയിലെ തിരകളുടെ ശരാശരി ഉയരത്തിന്റെ ഇരട്ടിയാകും ഇവയുടെ പൊക്കം. യാതൊരു മുന്നറിയിപ്പുമില്ലാതെ ആക്രമിക്കുന്നതിനാൽ ഇവ വളരെ അപകടകാരികളാണ്. എങ്ങനെയാണ് ഇവയുണ്ടാകുന്നതെന്നത് ഇന്നും ശാസ്ത്രലോകത്തിന് പൂർണമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ല. എന്നാൽ ചെറുതിരകൾ അന്യോന്യം സംയോജിച്ച് വലിയ തിരകളാകുന്നതാണ് ഇവയ്ക്കു കാരണമാകുന്നതെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നു. സമുദ്രഉപരിതലത്തിൽ വലിയ കാറ്റുകളുണ്ടാകുന്നതാണ് ഇവയുടെ പ്രധാന കാരണമെന്നും സംശയിക്കപ്പെടുന്നു.

സമുദ്രത്തിൽ അടിക്കടി കൊടുങ്കാറ്റുകളുണ്ടാകുന്നതും മറ്റും ഇവയുടെ ആവിർഭാവത്തിനു വഴിവയ്ക്കും. ലോകത്തിലെ ഏറ്റവും വലിയ തെമ്മാടിത്തിര കാണപ്പെട്ടത് 1995ൽ നോർവെയിലാണ്. 84 അടിയായിരുന്നു ഇതിന്റെ പൊക്കം. 2020ൽ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ഉണ്ടായ 58 അടിയുള്ള ഉക്ലുലെറ്റ് തിരയും ധാരാളം പ്രശസ്തി നേടിയ തെമ്മാടിത്തിരയാണ്. വളരെ പ്രക്ഷുബ്ധമായ കടൽമേഖലയാണ് അന്റാർട്ടിക്കയിലെ ഡ്രേക്ക് പാസേജ്.

ADVERTISEMENT

English Summary:  'Rogue wave' strikes Antarctic cruise ship, leaves 1 dead and 4 injured