കഴുതയെ നോക്കുന്നതു പോലും പുച്ഛത്തോടെയല്ലേ. അതെല്ലാം പഴങ്കഥ. കഴുതയ്ക്ക് വിലയില്ലെങ്കിലും കഴുതമാംസത്തിന് തീവിലയാണ്. ആന്ധ്രപ്രദേശിൽ കള്ളക്കടത്തുകാരെ പേടിച്ച് കഴുതകൾക്ക് സുരക്ഷ ഏർപ്പെടുത്തേണ്ട അവസ്ഥയിലാണ് അധികൃതർ. അടുത്ത കാലത്ത് അധികൃതർ നടത്തിയ റെയ്ഡിൽ ലക്ഷങ്ങളുടെ കഴുത ഇറച്ചി പിടിച്ചെടുത്തു. അതു മാത്രമല്ല കഴുത മാംസം കഴിക്കുന്നവരുടെ എണ്ണം അനുദിനം കൂടുന്നു. അധികൃതർ നടപടി ശക്തമാക്കിയപ്പോൾ കരിഞ്ചന്തയിൽ മാംസ വിൽപ്പന തകൃതിയായി. കഴുത മാംസം കഴിക്കുന്നതിന് പല വിധ ഗുണങ്ങളുണ്ടെന്ന നാട്ടിൻപുറത്തെ വിശ്വാസം കൂടി ആയപ്പോൾ ഇറച്ചി വിപണിയിൽ കഴുതയ്ക്ക് നല്ല ഡിമാൻഡായി. എന്താണ് കഴുത മാംസക്കച്ചവടം കൊഴുക്കാൻ കാരണം ? കഴുത മാംസം കഴിച്ചാൽ എന്താണു ഗുണം?

കഴുതയെ നോക്കുന്നതു പോലും പുച്ഛത്തോടെയല്ലേ. അതെല്ലാം പഴങ്കഥ. കഴുതയ്ക്ക് വിലയില്ലെങ്കിലും കഴുതമാംസത്തിന് തീവിലയാണ്. ആന്ധ്രപ്രദേശിൽ കള്ളക്കടത്തുകാരെ പേടിച്ച് കഴുതകൾക്ക് സുരക്ഷ ഏർപ്പെടുത്തേണ്ട അവസ്ഥയിലാണ് അധികൃതർ. അടുത്ത കാലത്ത് അധികൃതർ നടത്തിയ റെയ്ഡിൽ ലക്ഷങ്ങളുടെ കഴുത ഇറച്ചി പിടിച്ചെടുത്തു. അതു മാത്രമല്ല കഴുത മാംസം കഴിക്കുന്നവരുടെ എണ്ണം അനുദിനം കൂടുന്നു. അധികൃതർ നടപടി ശക്തമാക്കിയപ്പോൾ കരിഞ്ചന്തയിൽ മാംസ വിൽപ്പന തകൃതിയായി. കഴുത മാംസം കഴിക്കുന്നതിന് പല വിധ ഗുണങ്ങളുണ്ടെന്ന നാട്ടിൻപുറത്തെ വിശ്വാസം കൂടി ആയപ്പോൾ ഇറച്ചി വിപണിയിൽ കഴുതയ്ക്ക് നല്ല ഡിമാൻഡായി. എന്താണ് കഴുത മാംസക്കച്ചവടം കൊഴുക്കാൻ കാരണം ? കഴുത മാംസം കഴിച്ചാൽ എന്താണു ഗുണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴുതയെ നോക്കുന്നതു പോലും പുച്ഛത്തോടെയല്ലേ. അതെല്ലാം പഴങ്കഥ. കഴുതയ്ക്ക് വിലയില്ലെങ്കിലും കഴുതമാംസത്തിന് തീവിലയാണ്. ആന്ധ്രപ്രദേശിൽ കള്ളക്കടത്തുകാരെ പേടിച്ച് കഴുതകൾക്ക് സുരക്ഷ ഏർപ്പെടുത്തേണ്ട അവസ്ഥയിലാണ് അധികൃതർ. അടുത്ത കാലത്ത് അധികൃതർ നടത്തിയ റെയ്ഡിൽ ലക്ഷങ്ങളുടെ കഴുത ഇറച്ചി പിടിച്ചെടുത്തു. അതു മാത്രമല്ല കഴുത മാംസം കഴിക്കുന്നവരുടെ എണ്ണം അനുദിനം കൂടുന്നു. അധികൃതർ നടപടി ശക്തമാക്കിയപ്പോൾ കരിഞ്ചന്തയിൽ മാംസ വിൽപ്പന തകൃതിയായി. കഴുത മാംസം കഴിക്കുന്നതിന് പല വിധ ഗുണങ്ങളുണ്ടെന്ന നാട്ടിൻപുറത്തെ വിശ്വാസം കൂടി ആയപ്പോൾ ഇറച്ചി വിപണിയിൽ കഴുതയ്ക്ക് നല്ല ഡിമാൻഡായി. എന്താണ് കഴുത മാംസക്കച്ചവടം കൊഴുക്കാൻ കാരണം ? കഴുത മാംസം കഴിച്ചാൽ എന്താണു ഗുണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴുതച്ചോര കുടിച്ചാൽ ഉത്തേജനം ലഭിക്കുമോ ? കഴുത മാംസം കഴിച്ചാൽ ആസ്ത്മ മാറുമോ ? അങ്ങനെ ചിന്തിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്. മണ്ടൻ കഴുത, മരക്കഴുത. ഇങ്ങനെയൊക്കെയാണ് പേരുകൾ. ആരെ എങ്കിലും ചീത്ത പറയാൻ എടാ കഴുതേ എന്നു വിളിക്കുന്നതാണ് പതിവ്. അങ്ങനെ പാവം കഴുത മണ്ടന്റെ മറുപേരായി. കഴുതയെ നോക്കുന്നതു പോലും പുച്ഛത്തോടെയല്ലേ. അതെല്ലാം പഴങ്കഥ. കഴുതയ്ക്ക് വിലയില്ലെങ്കിലും കഴുതമാംസത്തിന് തീവിലയാണ്. ആന്ധ്രപ്രദേശിൽ കള്ളക്കടത്തുകാരെ പേടിച്ച് കഴുതകൾക്ക് സുരക്ഷ ഏർപ്പെടുത്തേണ്ട അവസ്ഥയിലാണ് അധികൃതർ. അടുത്ത കാലത്ത് അധികൃതർ നടത്തിയ റെയ്ഡിൽ ലക്ഷങ്ങളുടെ കഴുത ഇറച്ചി പിടിച്ചെടുത്തു. അതു മാത്രമല്ല കഴുത മാംസം കഴിക്കുന്നവരുടെ എണ്ണം അനുദിനം കൂടുന്നു. അധികൃതർ നടപടി ശക്തമാക്കിയപ്പോൾ കരിഞ്ചന്തയിൽ മാംസ വിൽപ്പന തകൃതിയായി. കഴുത മാംസം കഴിക്കുന്നതിന് പല വിധ ഗുണങ്ങളുണ്ടെന്ന നാട്ടിൻപുറത്തെ വിശ്വാസം കൂടി ആയപ്പോൾ ഇറച്ചി വിപണിയിൽ കഴുതയ്ക്ക് നല്ല ഡിമാൻഡായി. എന്താണ് കഴുത മാംസക്കച്ചവടം കൊഴുക്കാൻ കാരണം ? കഴുത മാംസം കഴിച്ചാൽ എന്താണു ഗുണം ? 

∙ മോഷണത്തിനു മുൻപ് കഴുതരക്തം കുടിക്കാം 

ADVERTISEMENT

അടുത്ത കാലത്ത് ആന്ധ്രപ്രദേശിലാണ് കഴുത മാംസം കച്ചവടം വർധിച്ചത്. അന്ധവിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും മറപിടിച്ച് ആന്ധ്രയിൽ നടക്കുന്നത് ലക്ഷങ്ങളുടെ കഴുതക്കച്ചവടമാണ്. ആന്ധ്രയിലെ കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഗുണ്ടൂർ, പ്രകാശം ജില്ലകളിലാണ് വ്യാപകമായി കഴുതയെ അറുത്ത് അനധികൃത മാംസവിൽപന പൊടിപൊടിക്കുന്നത്. ഒരു മാസം മുൻപാണ് വിജയവാ‍ഡയ്ക്കടുത്ത് 400 കിലോ കഴുതമാംസവുമായി 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കിലോ കഴുതമാംസത്തിന് 600 രൂപ ലഭിക്കും. അതേ സമയം വളർച്ചയെത്തിയ കഴുതയെ മൊത്തമായി വിൽക്കുന്നത് 15,000 മുതൽ 20,000 രൂപയ്ക്കുമാണ്. എന്നാൽ കഴുതയെ അറുക്കുന്നതും അവയുടെ ഇറച്ചി വിൽക്കുന്നതും വാങ്ങുന്നതും ഇന്ത്യയിൽ  5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പക്ഷേ അതാരും ഗൗനിക്കുന്നില്ല. ആസ്‌ത്മ, പുറംവേദന, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ലൈംഗിക ഉത്തേജനം തുടങ്ങിയവയ്ക്ക് ഉത്തമമാണ് കഴുത ഇറച്ചി എന്ന വിശ്വാസമാണ് ഇവയുടെ ഡിമാന്റിന് പിന്നിൽ! കൂടാതെ കഴുതയുടെ രക്തം കുടിച്ചാൽ അമാനുഷിക രീതിയിലുള്ള ഉത്തേജനം ലഭിക്കുമെന്നും ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ടു കുതിക്കാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്. ഒരുകാലത്ത് തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമം പോലെ കുപ്രസിദ്ധി നേടിയ ആന്ധ്രയിലെ പ്രകാശം ജില്ലയിലെ ചിരലയ്ക്കടുത്തുള്ള പ്രദേശത്ത് മോഷണത്തിനു പുറപ്പെടും മുൻപ് മോഷ്ടാക്കൾ കഴുതരക്തം കുടിച്ച് ഇറങ്ങിയിരുന്നതായി പറയപ്പെടുന്നു. ഇതെല്ലാം കഴുത മാംസം സംബന്ധിച്ച വിശ്വാസങ്ങളാണ്. ഇപ്പോൾ ഈ കച്ചവടത്തിന് വഴിയൊരുക്കുന്നതും ഈ വിശ്വാസങ്ങൾ തന്നെ. 

പ്രതീകാത്മക ചിത്രം.

∙ ചീത്തപ്പേര് മാറി, കഴുതയുടെ എണ്ണം കുറഞ്ഞു 

കഴുത മാംസത്തിന് പ്രിയം ഏറിയതോടെ കഴുതകൾക്ക് ഗതികേടിലായി. 2012 ലെ ലൈവ്സ്റ്റോക്ക് സെൻസസ് പ്രകാരം രാജ്യത്ത് 3 ലക്ഷം കഴുതകളുണ്ടായിരുന്നത്  2019 ആയപ്പോഴേക്കും 1.12 ലക്ഷമായി കുറഞ്ഞു, ഏഴ് വർഷത്തിനുള്ളിൽ 61 ശതമാനം ഇടിവ്! ആന്ധ്ര, ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലും കഴുതകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ആന്ധ്രയിൽ നിന്ന് മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കഴുതമാംസം കള്ളക്കടത്തു നടത്തുന്നതായും പൊലീസ് കണ്ടെത്തി. 

പാമ്പിനെ തിന്നുന്ന ചൈനക്കാർക്ക് കഴുത മാസംവും പ്രിയപ്പെട്ടതാണ്. അതിനാൽ തന്നെ അതേസമയം ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ കഴുതയുടെ ഏറ്റവും വലിയ വിപണിയും ആവശ്യക്കാരും ചൈനയാണ്.

∙ നിസ്സാരമല്ല കഴുത മാംസം; 24,000 കോടിയുടെ നിക്ഷേപം, നയതന്ത്ര ‘പാഴ്സൽ’

ADVERTISEMENT

കഴിക്കാൻ കൊള്ളില്ലെങ്കിലും കഴുത ഇറച്ചിക്ക് വില കൂടുതലാണ്. ആവശ്യക്കാരും കൂടുതൽ. തോലും മാംസവുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ലോകരാജ്യങ്ങൾക്കിടയിൽ കഴുതയുടെ തോൽ, മാംസം എന്നിവയുടെ കയറ്റുമതിയിലൂടെ നടക്കുന്നത് കോടികളുടെ ഇടപാടാണ്. ലോകത്ത് നാലരക്കോടിയോളം കഴുതകളുള്ള ചൈനയാണ് കഴുത സമ്പത്തിൽ ഒന്നാമത്. ഇവിടെ നൂറിലേറെ വിവിധ ഇനങ്ങളാണ് നിലവിലുളളത്. ഇമ്രാൻഖാൻ പ്രധാനമന്ത്രിയായിരിക്കെ പാക്കിസ്ഥാൻ ചൈനയുമായി കഴുതത്തോൽ കയറ്റുമതി കരാറിലേർപ്പെട്ടിരുന്നു. ഇതുപ്രകാരം 24,000 കോടിയുടെ നിക്ഷേപമാണ് ചൈന പാക്കിസ്ഥാന് വാഗ്ദാനം ചെയ്തത്. ചൈനീസ് കമ്പനികളുടെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ 3000 ഹെക്ടറിൽ ആധുനിക കൊമേഴ്സ്യൽ കഴുതഫാം നിർമാണവും തുടങ്ങി. ഇതോടെ പാക്കിസ്ഥാനിൽ കഴുതയുടെ ഉൽപാദനം കൂട്ടി. കഴിഞ്ഞ ലൈവ്സ്റ്റോക്ക് സെൻസസ് പ്രകാരം ഇന്ത്യയിൽ കഴുതകളുടെ എണ്ണം കുറഞ്ഞപ്പോഴും പാക്കിസ്ഥാനിൽ ഇവയുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം ആഫ്രിക്കൻ രാജ്യങ്ങളായ സെനഗൽ, ടാൻസാനിയ, നൈജീരിയ എന്നീ രാജ്യങ്ങൾ ചൈനയിലേക്ക് കഴുതകളെ കയറ്റി അയയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കഴുതസമ്പത്ത് ഏറെയുള്ള പാക്കിസ്ഥാനുമായി കരാറിലേർപ്പെടാൻ ചൈന മുന്നിട്ടിറങ്ങിയത്. 

പ്രതീകാത്മക ചിത്രം.

∙ കഴുത ബർഗർ വേണോ, ചൈനയിൽ ചെന്നാൽ മതി 

പാമ്പിനെ തിന്നുന്ന ചൈനക്കാർക്ക് കഴുത മാസംവും പ്രിയപ്പെട്ടതാണ്. അതിനാൽ തന്നെ അതേസമയം ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ  കഴുതയുടെ ഏറ്റവും വലിയ വിപണിയും ആവശ്യക്കാരും ചൈനയാണ്. ചൈനയിലെ ഹെബെയ്– ഹെജിയാൻ, ബാഓഡിങ് എന്നീ സ്ഥലങ്ങളിലെ കഴുതമാംസം കൊണ്ടുള്ള ബർഗറിന് ആവശ്യക്കാരേറെയാണ്. വ്യത്യസ്ത രൂപത്തിലുള്ള ബർഗറുകളാണെങ്കിലും ഇവയ്ക്ക് വലിയ ആവശ്യക്കാരാണുള്ളത്. ഇത്തരത്തിൽ കഴുതമാംസത്തിന് വലിയ ഡിമാൻ‍‍ഡുള്ളത് ഇവയുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടാക്കിയതായി പറയപ്പെടുന്നു. കൂടാതെ ചൈനയിലെ ‘ഇജിയാഓ’ എന്ന പരമ്പരാഗത മരുന്നുനിർമാണത്തിനായി കഴുതയുടെ തോൽ ഉപയോഗിക്കുന്നുണ്ട്. ഇതിനായി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വലിയ തോതിലാണ് കഴുതത്തോൽ ഇറക്കുമതി ചെയ്യുന്നത്. പുറംവേദന, ലൈംഗിക ഉത്തേജനം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ, ആസ്ത്മ, വിളർച്ച തുടങ്ങിയവയ്ക്കാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. എന്നാൽ മരുന്നിന്റെ ഗുണഫലത്തിന് ശാസ്ത്രീയമായ പിന്തുണയില്ല. ഒരു കിലോ ഇജിയാഓയ്ക്ക് ചൈനയിൽ 130 യുവാൻ ആണ് വില. അതായത് ആയിരത്തിലേറെ ഇന്ത്യൻ രൂപ! 

പ്രതീകാത്മക ചിത്രം.

∙ സൂക്ഷിക്കുക, കഴുത മാംസം ഭക്ഷണമല്ല

ADVERTISEMENT

കഴുത ഇറച്ചി കഴിക്കാമോ. നിയമ പരമായി പാടില്ല. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പട്ടിക പ്രകാരം കഴുതമാംസം രാജ്യത്ത് ഭക്ഷ്യവസ്തുവല്ല. ഇന്ത്യയിൽ കഴുത മാംസത്തിന്റെ കശാപ്പ് അനുവദിച്ചിച്ചിട്ടില്ല. കഴുത ജോലിക്കുള്ള മൃഗമാണ്. കഴുതയും കുതിരയും കോവർകഴുതയും ജോലിക്കായുള്ള മൃഗങ്ങളാണ് (വർക്ക് അനിമൽ). പശുവും ആടും മറ്റും പാലിനു വേണ്ടിയുള്ള മൃഗങ്ങളും. കൂടാതെ ഇറച്ചിക്കായി വളർത്തുന്ന മൃഗങ്ങളുടെയും പട്ടികയുണ്ട്. ഇതു പ്രകാരം കഴുത ജോലിക്കുള്ള മൃഗമാണ്. അതു മാത്രമല്ല കഴുതമാംസവുമായി  ബന്ധപ്പെട്ട് നിലനിൽക്കുന്ന ഒരു വിശ്വാസവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അവയ്ക്ക് ഗുണമുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. മാത്രമല്ല സാധാരണ മാംസം പോലെയാണ് കഴുത മാംസവും. ആട്, പോത്ത് തുടങ്ങിയവയുടെ മാംസത്തിൽ അടങ്ങിയിരിക്കുന്ന അതേ ന്യൂട്രിഷ്യൻസ് ആണ് ഇവയുടെ മാംസത്തിലുമുള്ളത്. എന്നാൽ സാധാരണ റെഡ് മീറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഇവയുടെ മാംസത്തിൽ കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. അതേ സമയം കഴുത പോലുള്ള മൃഗങ്ങളുടെ ഇറച്ചിക്ക് ആവശ്യം കൂടി വരികയാണെന്ന് സീനിയർ വെറ്റിനറി സർജൻ ഡോ. ശുദ്ധോദനൻ പറഞ്ഞു. ‘ മധ്യവയ്സ്കരുടെ ഇടയിലാണ് ഈ ഭ്രമം. കഴുത മാംസത്തിന് ലൈംഗിക ഉത്തേജനം നൽകുന്നതിനുള്ള കഴിവുണ്ടെന്ന വിശ്വാസമുണ്ട്. മുള്ളൻ പന്നിയുടെ മാംസത്തിനും ഇപ്പോൾ ആവശ്യക്കാരുണ്ട്. ആഫ്രിക്കയിലെ സ്വാഹിലി വംശക്കാർ പണ്ടു മുതലേ പുലിയുടെയും മറ്റും വൃഷണങ്ങൾ ഭക്ഷിച്ചിരുന്നു. ടെസ്റ്റോസ്്റീറോൺ അളവ് കൂടുതലുണ്ട് ഇവയിൽ. ഇതു മൂലം ലൈംഗിക ശേഷി കൂടുമെന്നാണ് പലരുടെയും വിശ്വാസം, ഡോ. ശുദ്ധോദനൻ പറഞ്ഞു.

പ്രതീകാത്മക ചിത്രം.

∙ മണ്ടനല്ല കഴുത, ബുദ്ധി വർധിക്കാൻ കഴുതപ്പാൽ കുടിക്കാം

കഴുതയെ മണ്ടത്തരത്തിന്റെ മറുപേരായി പറയുന്നതാണ് മണ്ടത്തരം. ഇതാണ് ആയുർവേദത്തിൽ കഴുതയുടെ സ്ഥാനം. ആയുർവേദത്തിൽ ബുദ്ധി വർധിക്കാൻ കഴുതപ്പാൽ നിർദേശിക്കുന്നുവെന്ന് അമിയ ആയുർവേദ ആശുപത്രിയി ഡയറക്ടർ ഡോ. കെ.ടി. വിനോദ് കൃഷ്ണൻ പറഞ്ഞു. ‘ കഴുതയെ സംബന്ധിച്ച് വ്യത്യസ്തമായ സമീപനമാണ് ആയുർവേദത്തിന്. കഴുതപ്പാൽ ഉപയോഗിച്ച് മുഖം കഴുകുന്നത് സൗന്ദര്യം കൂട്ടാൻ സഹായിക്കും. ബുദ്ധി വർധിപ്പിക്കാൻ കഴുതപ്പാൽ സഹായിക്കും. ചില സ്ഥലങ്ങളിൽ കഴുതപ്പാൽ ചായയ്ക്ക് ഉപയോഗിക്കുന്നവരുണ്ട്. കുതിരയും കഴുതയും ശക്തിയുടെ അടയാളങ്ങളാണ്. കൊഴുപ്പു കുറവാണ് കഴുതയുടെ ഇറച്ചിക്ക്. മാംസ്യം കൂടുതലും. നല്ല പോലെ അധ്വാനിക്കുന്നതിനാലാണ് കഴുതയുടെ ഇറച്ചിയിൽ കൊഴുപ്പിന്റെ അംശം കുറയുന്നത്, ഡോ. വിനോദ് കൃഷ്ണൻ പറഞ്ഞു. 

English Summary: Steep Rise in demand for Donkey meat and Skin; China invests Crores in Pakistan