ഭൂമി നിലവില്‍ നേരിടുന്ന വലിയഭീഷണി ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലെ പരിധി വിട്ട സാന്നിധ്യവും അതു മൂലമുള്ള ആഗോളാപനവുമാണ്. മനുഷ്യരുടെ ഇടപടലുകള്‍ മൂലമുള്ള കാര്‍ബണ്‍, ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാന്‍ ലോകരാജ്യങ്ങള്‍ പല വിധത്തിലുള്ള നടപടികളിലൂടെ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമി നിലവില്‍ നേരിടുന്ന വലിയഭീഷണി ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലെ പരിധി വിട്ട സാന്നിധ്യവും അതു മൂലമുള്ള ആഗോളാപനവുമാണ്. മനുഷ്യരുടെ ഇടപടലുകള്‍ മൂലമുള്ള കാര്‍ബണ്‍, ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാന്‍ ലോകരാജ്യങ്ങള്‍ പല വിധത്തിലുള്ള നടപടികളിലൂടെ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പ്രകൃതിയില്‍ നിന്ന് തന്നെ കാര്‍ബണ്‍ ബഹിര്‍ഗമനം വർധിപ്പിക്കാന്‍ ശേഷിയുള്ള ചില മാറ്റങ്ങള്‍ കൂടി സംഭവിക്കുന്നത്. ഇവയിലൊന്നാണ് വലുതായി കൊണ്ടേയിരിക്കുന്ന ചെറുതടാകങ്ങള്‍.

നാല് പതിറ്റാണ്ടിലെ വർധനവ്

ADVERTISEMENT

1984 മുതല്‍ 2019 വരെയുള്ള നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന പഠനങ്ങള്‍ക്ക് ശേഷമാണ് ഗവേഷകര്‍ ചെറിയ തടാകങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമന ശേഷി വർധിക്കുന്നതായി കണ്ടെത്തിയത്. ലോകത്താകമാനമുള്ള ചെറുതടാകങ്ങളുടെ വിസ്തൃതിയില്‍ ഏതാണ്ട് 46000 ചതുരശ്ര കിലോമീറ്ററിന്‍റെ വിസ്തൃതി ഉണ്ടായതായാണ് കണക്കാക്കുന്നത്. തടാകങ്ങളുടെ വിസ്തൃതി വർധിക്കുന്നതോടെ അവ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവും വർധിക്കും.  ഈ വർധനവാണ് ഗവേഷകരെ ആശങ്കപ്പെടുത്തുന്നതും.

കാര്‍ബണ്‍ ഡയോക്സൈഡ്, മീഥേയ്ന്‍, നൈട്രിക് ഓക്സൈഡ് തുടങ്ങി വിവിധ ഹരിതഗൃഹ വാതകങ്ങളാണ് ഇത്തരം ജലാശയങ്ങളില്‍ നിന്ന് അന്തരീക്ഷത്തിലേക്കെത്തുന്നത്.  തടാകത്തിലെ ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും മറ്റും അവശിഷ്ടം വിഘടിപ്പിക്കുന്ന ഫംഗസുകളും ബാക്ടീരിയകളുമാണ് ഇത്തരം വാതകങ്ങള്‍ തടാകത്തില്‍ നിന്ന് പുറന്തള്ളുന്നത്. ഇപ്പോള്‍ തടാകങ്ങളുടെ വിസതൃതിയിലുണ്ടായ മാറ്റം കൊണ്ടു മാത്രം ഏതാണ്ട് 4.8 ടെറാഗ്രാം കാര്‍ബണ്‍ ഡയോക്സൈഡാണ് അധികമായി ഒരു വര്‍ഷം യുകെയില്‍ നിന്ന് മാത്രം പുറന്തള്ളപ്പെട്ടത്. സാറ്റ്‌ലെറ്റ് ദൃശ്യങ്ങളും ഡീപ് ലേണിങ് അല്‍ഗോരിതവും ഉപയോഗിച്ചാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ചെറു ജലാശയങ്ങളെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 3.4 ദശലക്ഷം ചെറു തടാകങ്ങളാണ് ഭൂമിയിലുള്ളത്. ഈ താടകങ്ങളുടെ കണക്കെടുപ്പ് ഇവയുടെ ഭാവിയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം ഉള്‍പ്പടെയുള്ള സാധ്യതകള്‍ തിരിച്ചറിയാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 

ADVERTISEMENT

അണക്കെട്ടുകള്‍ വഹിക്കുന്ന പങ്ക്

ചെറു ജലാശയങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമന തോത് കണക്കാക്കേണ്ടതിന്‍റെ അനിവാര്യതയും ഇവര്‍ വിശദീരക്കുന്നു. ചെറിയ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണെങ്കിലും വിസ്തൃതിയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇവയുടെ കാര്‍ബണ്‍ ബഹിര്‍ഗമന അനുപാതം വളരെ വലുതാണ്. ലോകത്തെ തടാകങ്ങളുടെ ആകെ വിസ്തൃതി എടുത്താല്‍ 15 ശതമാനം മാത്രമാണ് ചെറു തടാകങ്ങളുടെ ആകെ വിസ്തൃതി വരുന്നത്. എന്നാല്‍, തടാകങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ 45 ശതമാനവും, മീഥൈന്‍ ബഹിര്‍ഗമനത്തിന്‍റെ 59 ശതമാനവും വരുന്നത് ഈ ചെറു തടാകങ്ങളില്‍ നിന്നാണ്.

ADVERTISEMENT

വലുപ്പവുമായി തട്ടിച്ച് തോന്നുമ്പോള്‍ വലിയ അനുപാതത്തില്‍ ചെറു താടകങ്ങളില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളാന്‍ കാരണം അവയില്‍ അടങ്ങിയിരിക്കുന്ന വലിയ തോതിലുള്ള ജൈവഘടകങ്ങളാണെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ ചെറു തടാകങ്ങളുടെ എണ്ണത്തിലും വിസ്തൃതിയിലും വർധനവുണ്ടാകാന്‍ കാരണം മനുഷ്യരാണെന്നും ഗവേഷകര്‍ പറയുന്നു. ആഗോളതാപനം മൂലം മഞ്ഞുപാളികള്‍ ഉരുകി ഇത്തരത്തില്‍ നിരവധി ചെറു തടാകങ്ങളാണ് ശൈത്യമേഖലകളിലും പര്‍വത പ്രദേശങ്ങളിലും ഉണ്ടായിരിക്കുന്നത്. അതുപോലെ തന്നെ ഊര്‍വും കൃഷിയും ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി നിർമിച്ചിട്ടുള്ള അണക്കെട്ടുകളാണ് ജലാശയങ്ങളുടെ വിസ്തൃതി വർപ്പിച്ചതിന് പിന്നിലെ മറ്റൊരു കാരണം.

English Summary: Small Lakes Keep Growing Across The Planet, And It's a Serious Problem