ഉക്രുൽ- ഷിരൂയി ലില്ലിപ്പൂക്കൾ നിറഞ്ഞ വടക്കു കിഴക്കൻ മണിപ്പൂരിലെ മനോഹര പർവത നിരകളുള്ള നാട്. ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടം. അപൂർവ ഇനം ജീവികളും സസ്യങ്ങളും നിറഞ്ഞ വനമേഖല. മഞ്ഞു വീഴുന്ന താഴ്‌വരകൾ. എന്നാൽ ഇപ്പോൾ ഉക്രുൽ ശ്രദ്ധ നേടുന്നത് ഈ പ്രകൃതി സൗന്ദര്യം കൊണ്ടല്ല. ഉക്രുൽ വനമേഖലയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ്. ഉക്രുലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചു നടക്കുന്ന ‘ഭാഗ്യക്കുറി’ ഇടപാടുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണു ഉയരുന്നത്. ഭാഗ്യാന്വേഷികൾക്ക് ഓഫർ ചെയ്യുന്ന സമ്മാനങ്ങളാണു നടത്തിപ്പുകാരെ പ്രതിസ്ഥാനത്ത് നിർത്തുന്നത്. അപൂർവ ഇനങ്ങളിൽപ്പെട്ട വന്യമൃഗങ്ങളുടെ മാംസമാണ് മുഖ്യ സമ്മാനം. ചിലപ്പോൾ ഇവയെ ജീവനോടെയും നൽകുന്നു. നരിച്ചീറുകൾ, മാനുകൾ, കാട്ടുപന്നികൾ, ബിന്റുറോങ് (ബിയർ ക്യാറ്റ്), മലയണ്ണാൻ തുടങ്ങിയവയുടെയും ബ്ലിത്‌സ് ട്രാഗോപാൻ, ഗ്രേ സൈഡഡ് ട്രഷ് തുടങ്ങിയ അപൂർവ ഇനം പക്ഷികളുടെയും നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ. അയൽസംസ്ഥാനമായ നാഗാലാൻഡിന്റെ സംസ്ഥാന പക്ഷിയാണ് ബ്ലിത്‌സ് ട്രാഗോപാൻ. ഹിമാലയൻ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. സിന്ദൂര കൊമ്പൻ ഫെസന്റ് എന്നും ഇവ അറിയപ്പെടുന്നു. ഇടതൂർന്ന അടിക്കാടുകളും മുളങ്കൂട്ടങ്ങളുമുള്ള, ഈർപ്പമുള്ള, ഓക്ക്‌, റോഡോഡെൻഡ്രോൺ വനങ്ങളിലാണ് ഇവ വസിക്കുന്നത്. എന്നാൽ വേട്ടയാടലിലൂടെയും ആവാസവ്യവസ്ഥയുടെ നാശത്തിലൂടെയും ഇവയുടെ എണ്ണം ഭൂമിയിൽ കുറഞ്ഞു വരികയാണ്. ഇറച്ചിക്കു വേണ്ടി ഇങ്ങനെ വേട്ടയാടിയാൽ താമസിക്കാതെത്തന്നെ ഇവ ഇല്ലാതാകുമെന്ന പേടിയിലാണു പരിസ്ഥിതി പ്രവർത്തകർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉക്രുൽ- ഷിരൂയി ലില്ലിപ്പൂക്കൾ നിറഞ്ഞ വടക്കു കിഴക്കൻ മണിപ്പൂരിലെ മനോഹര പർവത നിരകളുള്ള നാട്. ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടം. അപൂർവ ഇനം ജീവികളും സസ്യങ്ങളും നിറഞ്ഞ വനമേഖല. മഞ്ഞു വീഴുന്ന താഴ്‌വരകൾ. എന്നാൽ ഇപ്പോൾ ഉക്രുൽ ശ്രദ്ധ നേടുന്നത് ഈ പ്രകൃതി സൗന്ദര്യം കൊണ്ടല്ല. ഉക്രുൽ വനമേഖലയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ്. ഉക്രുലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചു നടക്കുന്ന ‘ഭാഗ്യക്കുറി’ ഇടപാടുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണു ഉയരുന്നത്. ഭാഗ്യാന്വേഷികൾക്ക് ഓഫർ ചെയ്യുന്ന സമ്മാനങ്ങളാണു നടത്തിപ്പുകാരെ പ്രതിസ്ഥാനത്ത് നിർത്തുന്നത്. അപൂർവ ഇനങ്ങളിൽപ്പെട്ട വന്യമൃഗങ്ങളുടെ മാംസമാണ് മുഖ്യ സമ്മാനം. ചിലപ്പോൾ ഇവയെ ജീവനോടെയും നൽകുന്നു. നരിച്ചീറുകൾ, മാനുകൾ, കാട്ടുപന്നികൾ, ബിന്റുറോങ് (ബിയർ ക്യാറ്റ്), മലയണ്ണാൻ തുടങ്ങിയവയുടെയും ബ്ലിത്‌സ് ട്രാഗോപാൻ, ഗ്രേ സൈഡഡ് ട്രഷ് തുടങ്ങിയ അപൂർവ ഇനം പക്ഷികളുടെയും നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ. 

ബ്ലിത്‌സ് ട്രാഗോപാൻ. ചിത്രം: Creative Commons/Wikipedia

ADVERTISEMENT

അയൽസംസ്ഥാനമായ നാഗാലാൻഡിന്റെ സംസ്ഥാന പക്ഷിയാണ് ബ്ലിത്‌സ് ട്രാഗോപാൻ. ഹിമാലയൻ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. സിന്ദൂര കൊമ്പൻ ഫെസന്റ് എന്നും ഇവ അറിയപ്പെടുന്നു. ഇടതൂർന്ന അടിക്കാടുകളും മുളങ്കൂട്ടങ്ങളുമുള്ള, ഈർപ്പമുള്ള, ഓക്ക്‌, റോഡോഡെൻഡ്രോൺ വനങ്ങളിലാണ് ഇവ വസിക്കുന്നത്. എന്നാൽ വേട്ടയാടലിലൂടെയും ആവാസവ്യവസ്ഥയുടെ നാശത്തിലൂടെയും ഇവയുടെ എണ്ണം ഭൂമിയിൽ കുറഞ്ഞു വരികയാണ്. ഇറച്ചിക്കു വേണ്ടി ഇങ്ങനെ വേട്ടയാടിയാൽ താമസിക്കാതെത്തന്നെ ഇവ ഇല്ലാതാകുമെന്ന പേടിയിലാണു പരിസ്ഥിതി പ്രവർത്തകർ. ഗ്രേ സൈഡഡ് ട്രഷ് ആകട്ടെ ദേശാടനക്കിളികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നവയും. വടക്കുകിഴക്കൻ ചൈനയിലെ പർവതങ്ങളിൽ പ്രജനനം നടത്തുകയും ഇന്ത്യയിലെയും ചൈനയിലെയും ഉപ ഉഷ്ണമേഖലാ അല്ലെങ്കിൽ ഉഷ്ണമേഖലാ ഈർപ്പമുള്ള പർവത വനങ്ങളിലേക്കു കുടിയേറുകയും ചെയ്യുന്ന പക്ഷികളാണ് ഇവ. വലിയ രീതിയിൽ ഈ ദേശാടനക്കിളികളെയും വേട്ടയാടി, നറുക്കെടുപ്പിലൂടെ ആവശ്യക്കാർക്കു നൽകുന്നുണ്ട്. നരിച്ചീറുകളെ പോലും സംഘം വെറുതെ വിടുന്നില്ലെന്നാണു പരാതി. എന്തുതരം നറുക്കെടുപ്പാണ് ഇതിലൂടെ വടക്കുകിഴക്കൻ സംസ്ഥാനത്തു നടക്കുന്നത്? എന്തുകൊണ്ടാണ് ഇത്തരം മൃഗങ്ങളെ സമ്മാനമായി നൽകുന്നത്? ഇത് അവയുടെ നിലനിൽപിനെത്തന്നെ എത്രമാത്രം ദോഷകരമായാണു ബാധിക്കുന്നത്? വിശദമായി പരിശോധിക്കാം...

∙ ഭാഗ്യക്കുറി വില 100 മുതൽ

ഷിരൂയി ലില്ലിപ്പൂക്കൾ. ചിത്രത്തിന് കടപ്പാട്: ukhrul.nic.in

100 മുതൽ 500 വരെ രൂപയാണ് ഭാഗ്യക്കുറികളുടെ വില. ടിക്കറ്റ് നിരക്ക് കൂടുംതോറും സമ്മാനത്തിന്റെ തൂക്കവും എണ്ണവും കൂടും. വിവിധ പരിപാടികൾക്കു ഫണ്ട് ശേഖരിക്കാൻ എന്ന വ്യാജേനയാണ് പലപ്പോഴും ഇത്തരം പരിപാടികൾ നടത്തുന്നത്. ഉക്രുൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകരും ആക്ടിവിസ്റ്റുകളും ഇത്തരം അധാർമിക പ്രവർത്തനങ്ങളെ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അതുകൊണ്ടൊന്നും പ്രയോജനമുണ്ടായിട്ടില്ല. ഉക്രുലിലെ മിനി സെക്രട്ടേറിയേറ്റിന് 5 കിലോമീറ്റർ ദൂരത്തു തന്നെ ഭാഗ്യക്കുറി നറുക്കെടുപ്പും സമ്മാന വിതരണവും നടന്നിട്ടും അധികൃതർ ചെറുവിരൽ പോലും അനക്കിയില്ലെന്ന പരാതിയും ഉയരുന്നുണ്ട്. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽനിന്ന് 80 കിലോ മീറ്റർ വടക്കു കിഴക്കായിട്ടാണ് ഉക്രുൽ വനമേഖല.

ADVERTISEMENT

∙ ലില്ലിപ്പൂക്കളുടെ നാട്

ഷിരൂയി എന്നയിനം ലില്ലിപ്പൂക്കൾക്കു പേരു കേട്ട മണിപ്പൂരിലെ പ്രകൃതി മനോഹരമായ വനമേഖലയാണ് ഉക്രുൽ. (മണിപ്പൂരിന്റെ ദേശീയ പുഷ്പമാണ് ഷിരൂയി) മണിപ്പൂരിലെ പേരു കേട്ട ദേശീയ ഉദ്യാനങ്ങളും മലനിരകളും വെള്ളച്ചാട്ടങ്ങളും ഇവിടെയാണ്. വിദേശികൾ അടക്കം വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന സ്ഥലം. മണിപ്പൂരിലെ ഏറ്റവും ഉയരം കൂടിയ ഹിൽ സ്റ്റേഷനുമാണ് ഇവിടം. സമുദ്രനിരപ്പിൽനിന്ന് 913 മുതൽ 3114 മീറ്റർ വരെ ഉയരത്തിലാണ് ഉക്രുൽ ജില്ലയുടെ കിടപ്പ്. ജില്ലാ ആസ്ഥാനം തന്നെ 2020 മീറ്റർ ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. ഉക്രുലിന്റെ ഭംഗി ആസ്വദിക്കാൻ ഒട്ടേറെ വിദേശികൾ ഇവിടെ എത്താറുണ്ട്. ‘ഭാഗ്യക്കുറി’ സംഘം ഇവരെയും ലക്ഷ്യം വയ്ക്കുന്നുണ്ട്. സ്വാദിഷ്ടവും ആരോഗ്യത്തിനു ഗുണകരവുമായ വിഭവങ്ങൾ തയാറാക്കാം എന്ന വാഗ്ദാനത്തോടെയാണ് ഇവയെ കച്ചവടം ചെയ്യുന്നത്. ഫണ്ട് പിരിവ് എന്ന വ്യാജേന ഉക്രുലിൽ നടക്കുന്നതിൽ പകുതിയും ഇത്തരം അനധികൃത ലോട്ടറികളുടെ നടത്തിപ്പിന് വേണ്ടിയാണ്. പണം നൽകുന്നതിനനുസരിച്ച് കൃത്യമായി ഇവർക്കു കാട്ടുമൃഗങ്ങളെ നൽകും.

ഗ്രേ സൈഡഡ് ട്രഷ്. ഐയുസിഎൻ റെഡ് ഡേറ്റ ബുക്കിൽ ‘വൾനറബ്ൾ’ വിഭാഗത്തിൽ ഉൾപ്പെട്ട പക്ഷിയാണിത്. ചിത്രം: Creative Commons/Wikipedia

ADVERTISEMENT

 ∙ ‘ഇങ്ങനെ ഒന്നും നടന്നിട്ടില്ല’

ഏതാനും ചിലരുടെ ‘ഭാഗ്യക്കുറി’ പ്രവർത്തനം കാരണം മണിപ്പൂരിലെ എല്ലാവരും മൃഗങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരാണെന്നു കരുതരുത്. സർക്കാരുൾപ്പെടെ മൃഗങ്ങളോടു കരുതൽ കാണിച്ചതിന് ജീവിച്ചിരിക്കുന്ന തെളിവു തന്നെയുണ്ട്. സാംഗായ് എന്നറിയപ്പെടുന്ന മാനുകളാണ് അവ. മണിപ്പൂരിന്റെ സംസ്ഥാന മൃഗം.

ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണു പൊലീസിന്റെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വിശദീകരണം. മാത്രവുമല്ല, വനത്തിന്റെയും വനവിഭവങ്ങളുടെ സംരക്ഷണത്തിനും വേണ്ടി നിരന്തരം ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ടെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ ഉക്രുൽ‍ പ്രദേശത്ത് വേട്ടയാടൽ വ്യാപകമായെന്നും ഉദ്യോഗസ്ഥർ ഇതിന് ഒത്താശ ചെയ്യുന്നുണ്ടെന്നും പരിസ്ഥിതി പ്രവർത്തകരും ആരോപണം ഉന്നയിക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ നറുക്കെടുപ്പ് സംഘങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കുറ്റവാളികളെ കണ്ടെത്താൻ ഇതു വരെ കഴിഞ്ഞിട്ടില്ല.

ക്വയ്‌ലോങ് ഗ്രാമത്തിലിറങ്ങിയ ബംഗാൾ കുടവയുടേതെന്നു സംശയിക്കുന്ന കാൽപ്പാദം. ഫയൽ ചിത്രം: twitter/NBirenSingh

∙ വേട്ടയാൽ ഇങ്ങനെ തുടർന്നാൽ...

വംശനാശ ഭീഷണി നേരിടുന്ന സസ്യ–ജന്തു ജാലങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന റെഡ് ഡേറ്റ ബുക്കിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഇന്ത്യയിൽ 93 ഇനം സസ്തനികൾ, 93 ഇനം പക്ഷികൾ, 54 ഉരഗ സ്പീഷീസുകൾ 75 ഉഭയജീവി വർഗങ്ങൾ, 235 മത്സ്യ സ്പീഷീസുകൾ, 7 ഇനം മൊളസ്കുകൾ, 131 ഇനം മറ്റ് നട്ടെല്ലില്ലാത്ത ജീവികൾ, രണ്ടിനം ഫംഗസുകൾ, 428 ഇനം സസ്യങ്ങൾ തുടങ്ങി 1118 ഇനം ജീവിവർഗങ്ങൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഇതിൽ 90 ജന്തുഇനങ്ങളെയും 86 സസ്യഇനങ്ങളെയും ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയായും 212 ജന്തുഇനങ്ങളെയും 189 സസ്യഇനങ്ങളെയും ഒരിനം ഫംഗസ് സ്പീഷീസിനെയും വംശനാശഭീഷണി നേരിടുന്നവയായും ആണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രാദേശിക സസ്തനി വർഗങ്ങളിൽ 49 എണ്ണത്തിൽ 28ഉം 74 പക്ഷി ഇനങ്ങളിൽ 23ഉം 167 ഉഭയജീവി വർഗങ്ങളിൽ 70 എണ്ണവും 60 ശുദ്ധജല ഞണ്ടുകളിൽ മൂന്നെണ്ണവും വംശനാശഭീഷണി നേരിടുന്നു. വന്യമൃഗങ്ങളെ വേട്ടയാടുന്നവർക്കെതിരെ ശക്തമായ നിയമം നിലനിൽക്കുമ്പോൾ തന്നെയാണ് പ്രാദേശിക സ്ഥലങ്ങളിൽ ഇത്തരം വേട്ടയാടലുകൾ തുടരുന്നതെന്നതും ജീവി വർഗങ്ങളുടെ നിലനിൽപ്പു തന്നെ ഭീഷണിയിലാക്കുകയാണ്. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) ആണ് റെഡ്ബുക്ക് പുറത്തിറക്കുന്നത്.

സാംഗായ് മാൻ. പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കംഗുജാം ട്വീറ്റ് ചെയ്ത ചിത്രം: twitter/LicypriyaK

∙ ക്യാമറ ‘പിടിച്ച’ മൃഗങ്ങൾ

വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ ജീവികളുണ്ട് മണിപ്പൂരിലെ വൈവിധ്യമാർന്ന വനമേഖലകളിൽ. വനങ്ങളോടു ചേർന്ന് ഒട്ടേറെ ഗ്രാമങ്ങളുമുണ്ട്. അതിനാൽത്തന്നെ ഗ്രാമപ്രദേശങ്ങളിലേക്ക് കടുവകളെപ്പോലുള്ള വന്യമൃഗങ്ങൾ ഇടയ്ക്കിടെ വരുന്നതും വളർത്തുമൃഗങ്ങളെ പിടികൂടുന്നതും പതിവ്. 2021ൽ മണിപ്പുരിലെ ക്വയ്‌ലോങ് ഗ്രാമത്തിൽ അത്തരമൊരു കടുവയിറങ്ങിയിരുന്നു. അത് പശുക്കളെ സ്ഥിരമായി കൊന്നു തിന്നാൻ തുടങ്ങിയതോടെ പരിസരത്താകെ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. ക്യാമറയിൽ കടുവ പെട്ടില്ലെങ്കിലും ഒട്ടേറെ മറ്റു മൃഗങ്ങൾ പതിഞ്ഞു. അപ്പോഴാണ് വനംവകുപ്പിനും മനസ്സിലായത് എത്രമാത്രം വൈവിധ്യമാർന്ന ജന്തുക്കളാണ് ക്വയ്‌ലോങ്ങിൽ മാത്രമുള്ളതെന്ന്. 

വംശനാശഭീഷണി നേരിടുന്നതായി രേഖപ്പെടുത്തിയ മൃഗങ്ങൾ പോലും ക്യാമറയിൽ പതിഞ്ഞു. അക്കൂട്ടത്തിൽ സാംബാർ മാനുകളും ബാർക്കിങ് ഡീർ എന്നറിയപ്പെടുന്ന മാനുകളും കാട്ടുപോത്തും ഹിമാലയൻ സിവെറ്റും പൂച്ചപ്പുലിയുമൊക്കെയുണ്ടായിരുന്നു. അതോടെ കൂടുതൽ ക്യാമറകൾ പ്രദേശത്ത് സ്ഥാപിക്കാനും വനംവകുപ്പ് തീരുമാനിച്ചു. പ്രദേശത്തിറങ്ങിയ കടുവ മാത്രം ക്യാമറയിൽ കുടുങ്ങിയില്ല. പക്ഷേ അതിന്റെ കാൽപ്പാദത്തിന്റെ അടയാളങ്ങൾ കിട്ടി. അതൊരു ബംഗാൾ കടുവയുടേതായിരുന്നു. കടുവയ്ക്കായി കെണികളും മറ്റും സ്ഥാപിച്ചെങ്കിലും, എന്തുകൊണ്ടോ പിന്നീട് കുറേ നാളത്തേക്ക് കടുവയുടെ ശല്യം ഗ്രാമത്തിലുണ്ടായില്ല. അതോടെ ഗ്രാമവാസികൾക്കു സന്തോഷം. ക്വയ്‌ലോങ്ങിലെ അപൂർവ ജീവികളെ ക്യാമറ കണ്ടെത്തിയതിൽ വനംവകുപ്പും ഹാപ്പി.

∙ സംസ്ഥാന മൃഗവും ‘മുങ്ങുന്നു’

ഏതാനും ചിലരുടെ ‘ഭാഗ്യക്കുറി’ പ്രവർത്തനം കാരണം മണിപ്പൂരിലെ എല്ലാവരും മൃഗങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരാണെന്നു കരുതരുത്. സർക്കാരുൾപ്പെടെ മൃഗങ്ങളോടു കരുതൽ കാണിച്ചതിന് ജീവിച്ചിരിക്കുന്ന തെളിവു തന്നെയുണ്ട്. സാംഗായ് എന്നറിയപ്പെടുന്ന മാനുകളാണ് അവ. മണിപ്പൂരിന്റെ സംസ്ഥാന മൃഗം. എന്നാൽ ഇപ്പോൾ അവയുടെ അവസ്ഥയും പരിതാപകരമായിക്കൊണ്ടിരിക്കുകയാണ്. 1950–53 കാലഘട്ടത്തിൽ വേൾഡ് വൈൽഡ് ഫണ്ട് നടത്തിയ സർവേയിൽ മണിപ്പുരിൽ ആകെ കണ്ടെത്തിയത് ആറ് സാംഗായ് മാനുകളെയാണ്. 

ഒട്ടേറെ പ്രത്യേകതകളുണ്ട്, ഡാൻസിങ് ഡീർ എന്നും അറിയപ്പെടുന്ന ഈ മാനുകൾക്ക്. വലുപ്പം അത്രയില്ല. ആണ്‍ മാനുകൾക്ക് 115 മുതൽ 130 സെന്റിമീറ്റർ വരെയാണ് ഉയരം. പെൺമാനുകൾക്ക് 90 മുതൽ 100 സെമീ വരെയും. ആൺമാനുകൾക്ക് ഭാരം 90–125 കിലോ വരും, പെൺമാനുകൾക്കാകട്ടെ 60–80 കിലോയും. ഇന്ന് മണിപ്പുരിലെ കെയ്ബുൽ ലംജാവോ ദേശീയോദ്യാനത്തിൽ മാത്രമേ ഇവയെ കാണാൻ സാധിക്കുകയുള്ളൂ. ഈ പ്രദേശവും ഏറെ പ്രത്യേകതയുള്ളതാണ്. ലോക്ടാക് എന്ന തടാകത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തായാണ് കെയ്ബുൽ ലംജാവോ സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണിത്. 

ഈ തടാകത്തിൽ പലയിടത്തായി ഒഴുകി നടക്കുന്നതു പോലെ തോന്നിപ്പിക്കുന്ന വലുതും ചെറുതുമായ പുൽദ്വീപുകളുണ്ട്. തടാകത്തിനു നടുവിൽ ചെളിയും എക്കലുമെല്ലാം കെട്ടിക്കിടന്ന് അവിടെ പുല്ലുവളർന്ന് രൂപപ്പെടുന്നതാണ് ‘ഫുംഡി’ എന്നു പ്രാദേശികമായി അറിയപ്പെടുന്ന ഈ പുൽപ്രദേശങ്ങൾ. ചതുപ്പു പ്രദേശമാണ് യഥാർഥത്തിൽ ഇത്. ലോകത്തിലെ ഒരേയോരു ‘ഫ്ലോട്ടിങ് നാഷനൽ പാർക്കും’ ഇതാണ്. ഇവിടങ്ങളിലാണ് സാംഗായ് മാനുകള്‍ കാണപ്പെടുന്നത്. ഇവയ്ക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും വെള്ളവുമെല്ലാം യഥേഷ്ടം കിട്ടുന്നതുതന്നെ കാരണം. സർക്കാരിന്റെയും പരിസ്ഥിതി സംഘടനകളുടെയും ഇടപെടലിലൂടെ നിലവിൽ കെയ്ബുൽ ലംജാവോയിൽ കുറഞ്ഞത് 260 സാംഗായ് മാനുകളെങ്കിലും ഉണ്ട്. റെഡ്ബുക്കിൽ, വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവയെ വേട്ടയാടുന്നത് ക്രിമിനൽ കുറ്റവുമാണ്. 

അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും ജലമലിനീകരണവുമെല്ലാം സാംഗായ് മാനുകളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നുണ്ടെന്ന റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. പലയിടത്തും കൃത്രിമ അണക്കെട്ടുകൾ നിർമിക്കുന്നതും ഫുംഡി എന്ന പുൽദ്വീപുകൾ മുങ്ങിപ്പോകാൻ കാരണമാകുന്നു, അതുവഴി സാംഗായികളുടെ നാശത്തിനുള്ള സാധ്യതയും ഏറുന്നു. അതോടൊപ്പമാണ് ഉക്രുൽ ഗ്രാമത്തിൽനിന്നുള്ള ‘ഭാഗ്യക്കുറി’ വാർത്തയും വരുന്നത്. ഈ ജീവികളെയെല്ലാം വംശനാശത്തിൽനിന്നു രക്ഷപ്പെടുത്താൻ സർക്കാരും പരിസ്ഥിതി സ്നേഹികളും സംഘടനകളും ഇനിയുമേറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നു ചുരുക്കം. 

English Summary: How did a 'Lottery' become a Threat to Wildlife in Manipur?