രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റിന്റെ മുൻഗണനാ പട്ടികയിൽ ഹരിത ഊർജത്തിന് പ്രാധാന്യം നൽകി ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഊർജ പരിവർത്തനത്തിനും നെറ്റ് -സീറോ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ടി 35,000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. മുൻഗണനാ പട്ടികയിൽ ഹരിത വളർച്ചയ്ക്ക് അഞ്ചാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റിന്റെ  മുൻഗണനാ പട്ടികയിൽ ഹരിത ഊർജത്തിന് പ്രാധാന്യം നൽകി ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഊർജ പരിവർത്തനത്തിനും നെറ്റ് -സീറോ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ടി 35,000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. മുൻഗണനാ പട്ടികയിൽ ഹരിത വളർച്ചയ്ക്ക് അഞ്ചാം സ്ഥാനം നൽകിയിട്ടുണ്ട്.

ADVERTISEMENT

പാരിസ്ഥിതികാവബോധത്തോടെയുള്ള  ജീവിതശൈലി എന്ന ആശയത്തിലേക്കെത്താൻ പ്രചോദനം നൽകുന്നതിന് വേണ്ടി ലൈഫ് അഥവാ ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റ് എന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2070ൽ നെറ്റ് സീറോ കാർബൺ ബഹിർഗമനം എന്ന ലക്ഷ്യത്തിലേക്കെത്താനായി ഇന്ത്യ ഉറച്ച ചുവടുവയ്പ്പുകളാണ് നടത്തുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു.  ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിനായി 19,700 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  സമ്പദ്‌വ്യവസ്ഥയെ കുറഞ്ഞ കാർബൺ തീവ്രതയിലേക്ക് മാറ്റുന്നതിനും ഫോസിൽ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഈ ഉദ്യമം സഹായിക്കും.

ADVERTISEMENT

2030 ഓടെ അഞ്ച് മില്യൻ മെട്രിക് ടൺ ഹരിത ഹൈഡ്രജൻ ഉൽപാദനത്തിലേക്കെത്തുക എന്നതാണ് ഹൈഡ്രജൻ ദൗത്യത്തിന്റെ ലക്ഷ്യം. വ്യക്തികൾക്കിടയിലും കമ്പനികൾക്കിടയിലും പരിസ്ഥിതി സൗഹൃദപരമായ പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി സംരക്ഷണ നിയമത്തിനു കീഴിൽ  ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം വിജ്ഞാപനം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു.ബദൽ വളങ്ങളും രാസവളങ്ങളുടെ സന്തുലിതമായ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി പ്രണാം എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മാലിന്യത്തെ സമ്പത്താക്കി മാറ്റുന്നതിനായി ഗോവർധൻ സ്കീമിനു കീഴിൽ 500 പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നു. വനവൽക്കരണത്തിൽ ഇന്ത്യയുടെ വിജയകരമായ ചുവടുവയ്പുകൾ അടിസ്ഥാനമാക്കി രൂപം നൽകിയ മാൻഗ്രോവ് ഇനിഷ്യേറ്റീവ് ഫോർ ഷോർലൈൻ ഹാബിറ്റാറ്റ്സ് ആൻഡ് ടാൻജബിൾ ഇൻകംസ്  എന്ന പദ്ധതിയാണ് പരിസ്ഥിതിക്കായി പ്രഖ്യാപിച്ചവയിൽ മറ്റൊന്ന്.

ADVERTISEMENT

English Summary: Big focus on green energy in Budget 2023: Top points

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT