ആഫ്രിക്കൻ ഭൂഖണ്ഡംതന്നെ പിളർന്നകലുന്ന സ്ഥിതി ഭൂഗർഭത്തിൽ; തുർക്കിയും ജോഷിമഠും ഓർമിപ്പിക്കുന്നത്
ഭൂകമ്പത്തിൽ വിറച്ചു നിൽക്കുന്ന തുർക്കിയും വിള്ളലുകൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠും കേരളവും ഒരുപോലെ പങ്കിടുന്ന ഒന്നുണ്ട്; ഒരേ സൂര്യനും ഒരേ ചന്ദ്രനും പിന്നെ അതിരുകളുടെ കൃത്യതയൊന്നുമില്ലാത്ത ഭൗമാന്തർ ഭാഗവും. തുർക്കിയിലെ ഭൂചലവും ജോഷിമഠിലെ വിണ്ടുകീറലും 2004ലെ സുമാത്രൻ ഭൂചലവും സൂനാമിയും 2000ത്തിൽ ഈരാറ്റുപേട്ട കേന്ദ്രീകരിച്ചുണ്ടായ ഭൂചലനവും തമ്മിൽ ചില ബന്ധങ്ങളുണ്ട്. ഇവയെല്ലാം സംഭവിച്ചിരിക്കുന്നത് പൂർണചന്ദ്ര ദിനങ്ങളിലോ അതിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിലോ ആണ്. തുർക്കി ഭൂചലനത്തിന്റെ തലേന്ന് പൂർണ ചന്ദ്രനായിരുന്നു. ജോഷിമഠിൽ ഭൂമി നേരത്തേ തന്നെ താഴുന്ന സംഭവം ഉണ്ടായിരുന്നെങ്കിലും അതു രൂക്ഷമായി തുടങ്ങിയത് ഈ ജനുവരി അഞ്ചിന്. പിറ്റേന്ന് പൂർണചന്ദ്രനായിരുന്നു. 2004ലെ ഇന്തൊനീഷ്യൻ ഭൂചലനം പൂർണചന്ദ്രദിനത്തിലായിരുന്നു. 2000 ഡിസംബറിൽ ഈരാറ്റുപേട്ട പ്രഭവകേന്ദ്രമായി ഭൂചലനം ഉണ്ടായതും പൂർണ ചന്ദ്രദിനത്തിന്റെ പിറ്റേന്നായിരുന്നു. തന്നെയുമല്ല സൂര്യനിൽ ഓരോ 11 വർഷവും കൂടുമ്പോൾ നടക്കുന്ന സോളാർ ഫ്ലെയർ അഥവാ സൂര്യകളങ്കങ്ങളുടെ ഭാഗമായ പൊട്ടിത്തെറികളും ഭൂമിയുടെ ആന്തര ഘടനയെ സ്വാധീനിക്കുന്നതായും പഠനങ്ങൾ പറയുന്നു. ഈ ജനുവരിൽ ഏതാനും സൗരകളങ്കങ്ങൾ സൂര്യനിൽ നിരീക്ഷിച്ചിരുന്നു. സൂര്യനും ഭൂമിയും ചന്ദ്രനും തമ്മിലുള്ള പരസ്പരാകർഷണവും ഭൂമിയിലെ പല പ്രതിഭാസങ്ങളുമായി പരസ്പരം ബന്ധമുണ്ടെന്ന് ശാസ്ത്ര നിരീക്ഷകനായ ഡോ. രാജഗോപാൽ കമ്മത്ത് പറയുന്നു.
ഭൂകമ്പത്തിൽ വിറച്ചു നിൽക്കുന്ന തുർക്കിയും വിള്ളലുകൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠും കേരളവും ഒരുപോലെ പങ്കിടുന്ന ഒന്നുണ്ട്; ഒരേ സൂര്യനും ഒരേ ചന്ദ്രനും പിന്നെ അതിരുകളുടെ കൃത്യതയൊന്നുമില്ലാത്ത ഭൗമാന്തർ ഭാഗവും. തുർക്കിയിലെ ഭൂചലവും ജോഷിമഠിലെ വിണ്ടുകീറലും 2004ലെ സുമാത്രൻ ഭൂചലവും സൂനാമിയും 2000ത്തിൽ ഈരാറ്റുപേട്ട കേന്ദ്രീകരിച്ചുണ്ടായ ഭൂചലനവും തമ്മിൽ ചില ബന്ധങ്ങളുണ്ട്. ഇവയെല്ലാം സംഭവിച്ചിരിക്കുന്നത് പൂർണചന്ദ്ര ദിനങ്ങളിലോ അതിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിലോ ആണ്. തുർക്കി ഭൂചലനത്തിന്റെ തലേന്ന് പൂർണ ചന്ദ്രനായിരുന്നു. ജോഷിമഠിൽ ഭൂമി നേരത്തേ തന്നെ താഴുന്ന സംഭവം ഉണ്ടായിരുന്നെങ്കിലും അതു രൂക്ഷമായി തുടങ്ങിയത് ഈ ജനുവരി അഞ്ചിന്. പിറ്റേന്ന് പൂർണചന്ദ്രനായിരുന്നു. 2004ലെ ഇന്തൊനീഷ്യൻ ഭൂചലനം പൂർണചന്ദ്രദിനത്തിലായിരുന്നു. 2000 ഡിസംബറിൽ ഈരാറ്റുപേട്ട പ്രഭവകേന്ദ്രമായി ഭൂചലനം ഉണ്ടായതും പൂർണ ചന്ദ്രദിനത്തിന്റെ പിറ്റേന്നായിരുന്നു. തന്നെയുമല്ല സൂര്യനിൽ ഓരോ 11 വർഷവും കൂടുമ്പോൾ നടക്കുന്ന സോളാർ ഫ്ലെയർ അഥവാ സൂര്യകളങ്കങ്ങളുടെ ഭാഗമായ പൊട്ടിത്തെറികളും ഭൂമിയുടെ ആന്തര ഘടനയെ സ്വാധീനിക്കുന്നതായും പഠനങ്ങൾ പറയുന്നു. ഈ ജനുവരിൽ ഏതാനും സൗരകളങ്കങ്ങൾ സൂര്യനിൽ നിരീക്ഷിച്ചിരുന്നു. സൂര്യനും ഭൂമിയും ചന്ദ്രനും തമ്മിലുള്ള പരസ്പരാകർഷണവും ഭൂമിയിലെ പല പ്രതിഭാസങ്ങളുമായി പരസ്പരം ബന്ധമുണ്ടെന്ന് ശാസ്ത്ര നിരീക്ഷകനായ ഡോ. രാജഗോപാൽ കമ്മത്ത് പറയുന്നു.
ഭൂകമ്പത്തിൽ വിറച്ചു നിൽക്കുന്ന തുർക്കിയും വിള്ളലുകൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠും കേരളവും ഒരുപോലെ പങ്കിടുന്ന ഒന്നുണ്ട്; ഒരേ സൂര്യനും ഒരേ ചന്ദ്രനും പിന്നെ അതിരുകളുടെ കൃത്യതയൊന്നുമില്ലാത്ത ഭൗമാന്തർ ഭാഗവും. തുർക്കിയിലെ ഭൂചലവും ജോഷിമഠിലെ വിണ്ടുകീറലും 2004ലെ സുമാത്രൻ ഭൂചലവും സൂനാമിയും 2000ത്തിൽ ഈരാറ്റുപേട്ട കേന്ദ്രീകരിച്ചുണ്ടായ ഭൂചലനവും തമ്മിൽ ചില ബന്ധങ്ങളുണ്ട്. ഇവയെല്ലാം സംഭവിച്ചിരിക്കുന്നത് പൂർണചന്ദ്ര ദിനങ്ങളിലോ അതിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിലോ ആണ്. തുർക്കി ഭൂചലനത്തിന്റെ തലേന്ന് പൂർണ ചന്ദ്രനായിരുന്നു. ജോഷിമഠിൽ ഭൂമി നേരത്തേ തന്നെ താഴുന്ന സംഭവം ഉണ്ടായിരുന്നെങ്കിലും അതു രൂക്ഷമായി തുടങ്ങിയത് ഈ ജനുവരി അഞ്ചിന്. പിറ്റേന്ന് പൂർണചന്ദ്രനായിരുന്നു. 2004ലെ ഇന്തൊനീഷ്യൻ ഭൂചലനം പൂർണചന്ദ്രദിനത്തിലായിരുന്നു. 2000 ഡിസംബറിൽ ഈരാറ്റുപേട്ട പ്രഭവകേന്ദ്രമായി ഭൂചലനം ഉണ്ടായതും പൂർണ ചന്ദ്രദിനത്തിന്റെ പിറ്റേന്നായിരുന്നു. തന്നെയുമല്ല സൂര്യനിൽ ഓരോ 11 വർഷവും കൂടുമ്പോൾ നടക്കുന്ന സോളാർ ഫ്ലെയർ അഥവാ സൂര്യകളങ്കങ്ങളുടെ ഭാഗമായ പൊട്ടിത്തെറികളും ഭൂമിയുടെ ആന്തര ഘടനയെ സ്വാധീനിക്കുന്നതായും പഠനങ്ങൾ പറയുന്നു. ഈ ജനുവരിൽ ഏതാനും സൗരകളങ്കങ്ങൾ സൂര്യനിൽ നിരീക്ഷിച്ചിരുന്നു. സൂര്യനും ഭൂമിയും ചന്ദ്രനും തമ്മിലുള്ള പരസ്പരാകർഷണവും ഭൂമിയിലെ പല പ്രതിഭാസങ്ങളുമായി പരസ്പരം ബന്ധമുണ്ടെന്ന് ശാസ്ത്ര നിരീക്ഷകനായ ഡോ. രാജഗോപാൽ കമ്മത്ത് പറയുന്നു.
ഭൂകമ്പത്തിൽ വിറച്ചു നിൽക്കുന്ന തുർക്കിയും വിള്ളലുകൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠും കേരളവും ഒരുപോലെ പങ്കിടുന്ന ഒന്നുണ്ട്; ഒരേ സൂര്യനും ഒരേ ചന്ദ്രനും പിന്നെ അതിരുകളുടെ കൃത്യതയൊന്നുമില്ലാത്ത ഭൗമാന്തർ ഭാഗവും. തുർക്കിയിലെ ഭൂചലവും ജോഷിമഠിലെ വിണ്ടുകീറലും 2004ലെ സുമാത്രൻ ഭൂചലവും സൂനാമിയും 2000ത്തിൽ ഈരാറ്റുപേട്ട കേന്ദ്രീകരിച്ചുണ്ടായ ഭൂചലനവും തമ്മിൽ ചില ബന്ധങ്ങളുണ്ട്. ഇവയെല്ലാം സംഭവിച്ചിരിക്കുന്നത് പൂർണചന്ദ്ര ദിനങ്ങളിലോ അതിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിലോ ആണ്. തുർക്കി ഭൂചലനത്തിന്റെ തലേന്ന് പൂർണ ചന്ദ്രനായിരുന്നു. ജോഷിമഠിൽ ഭൂമി നേരത്തേ തന്നെ താഴുന്ന സംഭവം ഉണ്ടായിരുന്നെങ്കിലും അതു രൂക്ഷമായി തുടങ്ങിയത് ഈ ജനുവരി അഞ്ചിന്. പിറ്റേന്ന് പൂർണചന്ദ്രനായിരുന്നു. 2004ലെ ഇന്തൊനീഷ്യൻ ഭൂചലനം പൂർണചന്ദ്രദിനത്തിലായിരുന്നു. 2000 ഡിസംബറിൽ ഈരാറ്റുപേട്ട പ്രഭവകേന്ദ്രമായി ഭൂചലനം ഉണ്ടായതും പൂർണ ചന്ദ്രദിനത്തിന്റെ പിറ്റേന്നായിരുന്നു. തന്നെയുമല്ല സൂര്യനിൽ ഓരോ 11 വർഷവും കൂടുമ്പോൾ നടക്കുന്ന സോളാർ ഫ്ലെയർ അഥവാ സൂര്യകളങ്കങ്ങളുടെ ഭാഗമായ പൊട്ടിത്തെറികളും ഭൂമിയുടെ ആന്തര ഘടനയെ സ്വാധീനിക്കുന്നതായും പഠനങ്ങൾ പറയുന്നു. ഈ ജനുവരിൽ ഏതാനും സൗരകളങ്കങ്ങൾ സൂര്യനിൽ നിരീക്ഷിച്ചിരുന്നു. സൂര്യനും ഭൂമിയും ചന്ദ്രനും തമ്മിലുള്ള പരസ്പരാകർഷണവും ഭൂമിയിലെ പല പ്രതിഭാസങ്ങളുമായി പരസ്പരം ബന്ധമുണ്ടെന്ന് ശാസ്ത്ര നിരീക്ഷകനായ ഡോ. രാജഗോപാൽ കമ്മത്ത് പറയുന്നു. തുർക്കി–സിറിയ ഭൂകമ്പവും ജോഷിമഠിലെ വിള്ളലുകളും തമ്മിൽ എന്താണു ബന്ധം? കേരളത്തിലെ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട എന്തു മുന്നറിയിപ്പാണ് ഈ പ്രകൃതിദുരന്തങ്ങൾ നമ്മെ അറിയിക്കുന്നത്? കേരളത്തിലെ സോയിൽ പൈപ്പിങ്ങും ജോഷിമഠിലെ വിള്ളലുകളും തമ്മിൽ ബന്ധമുണ്ടോ? ഞെട്ടിക്കുന്ന പ്രകൃതി ദുരന്തങ്ങൾ ലോകമെമ്പാടും നടമാടുമ്പോൾ കേരളം ആശങ്കയോടെ കാണേണ്ട ചില പാരിസ്ഥിതിക സത്യങ്ങളുണ്ട്. വിശദമായി പരിശോധിക്കാം...
∙ ലോകത്തിലെ ഏറ്റവും സജീവമായ അനത്തോളിയൻ ഭ്രംശരേഖ
ആഫ്രിക്കൻ ഭൂഖണ്ഡവും യൂറേഷ്യൻ ഭൂഖണ്ഡവും അറേബ്യൻ ഭൂഖണ്ഡവും സന്ധിക്കുന്ന ഭൂവിഭാഗമാണ് തുർക്കി. ഏഷ്യയുടെയും യൂറോപ്പിന്റെയും ആഫ്രിക്കയുടെയും കവാടമെന്നു വിശേഷിപ്പിക്കാവുന്ന ഈ രാജ്യം ബൈബിളിലെ ഇതിഹാസ ഭൂമിയാണ്. ഒട്ടേറെ യുദ്ധങ്ങൾക്കും കെടുതികൾക്കും സാക്ഷ്യം വഹിച്ച ഈ മണ്ണിൽ തന്നെ ഭൂമി അതിന്റെ കോപം അഴിച്ചുവിടുമ്പോൾ ജനത നിസ്സഹായരായി നോക്കി നിൽക്കുന്ന സ്ഥിതിവിശേഷമാണ്. അനത്തോളിയൻ ഭ്രംശ മേഖലയുടെ ഭാഗമായ ഇവിടെ ഇക്കുറി കേവലം 18 കിലോമീറ്റർ ആഴത്തിൽ നിന്നാണ് ഭൂകമ്പം പൊട്ടിപ്പുറപ്പെട്ടത്. ഇത് കൂടുതൽ ഊർജം ശക്തമായി പുറത്തേക്കു വരാൻ കാരണമായി. നാശനഷ്ടത്തിന്റെ തോത് ഉയർന്നത് ഇതിനാലാണ്. ആഫ്രിക്കൻ ഭൂഖണ്ഡം തന്നെ പിളർന്ന് അകലുന്ന സ്ഥിതി ഭൂഗർഭത്തിൽ സംജാതമായിട്ടുണ്ട്. ജാവാ കടലിടുക്കിൽ ഭൂമി താഴേക്ക് ഇറങ്ങിപ്പോകുന്ന പ്രവണതയാണ്. ഭൗമാന്തർ ഭാഗത്തേക്ക് ഭൂമിയുടെ പാളി മെല്ലെ ഇടിച്ചിറങ്ങുകയാണ്. സമുദ്രാന്തർ ഭാഗത്ത് ഇവിടെ 5 കിലോമീറ്റർ മാത്രമാണ് ഭൂവൽക്കത്തിന്റെ ഘനം. മറ്റിടങ്ങളിൽ 30 കിലോമീറ്റർ വരെയുള്ളപ്പോളാണ് ഈ ശോഷണം.
∙ ഇന്ത്യയും നീങ്ങുന്നു വടക്കോട്ട്
ഇന്ത്യൻ ഉപഭൂഖണ്ഡം വടക്കോട്ടു നീങ്ങി യൂറേഷ്യൻ ഭൗമാന്തർ ഫലകത്തിലനടിയിലേക്കു സാവകാരം ഇടിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിനു വർഷങ്ങളായി നടക്കുന്ന ഈ ചെറുചലന ഫലമായാണ് ഹിമാലയ പർവതം രൂപപ്പെട്ടത്. എവറസ്റ്റ് കൊടുമുടിയുടെ ഉയരം പോലും ഓരോ വർഷവും ഏതാനും മില്ലീമീറ്റർ വ്യത്യാസപ്പെടുന്നതായി സൂചനകളുണ്ട്. ഹിമാലയം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവത നിരയാണ്. 40 ദശലക്ഷം വർഷം മാത്രമാണ് ഹിമവാന്റെ പ്രായം. എന്നാൽ പശ്ചിമഘട്ടം അതിലും പതിന്മടങ്ങു വർഷങ്ങൾക്കു മുൻപേ രൂപപ്പെട്ടതാണ്. ഈ ബഹുമാനമൊന്നും കാട്ടാതെ മണ്ണുകച്ചടവടക്കാരും വികസന വാദികളും പൊക്ലെയിനറും ഇടിയൻ ടിപ്പറുമായി ചെന്ന് ഹിമാവാനെയും പശ്ചിമഘട്ടത്തെയും പേടിപ്പിക്കുമ്പോൾ തുരക്കാനെത്തുന്ന എലിയെ മല നോക്കുന്നതുപോലെ ഈ മഹാപർവതങ്ങൾ നമ്മുടെ ബുദ്ധിശൂന്യത കണ്ടു ചിരിക്കുകയാവാം..
∙ പ്രതീക്ഷിക്കണം ഒരു ചലനം
ഏതു നിമിഷവും ഒരു ഭൂചലനം പ്രതീക്ഷിച്ചാണ് ഹിമാലയ പർവത നിരകൾ നിലകൊള്ളുന്നത്. പശ്ചിമഘട്ടവും ദക്ഷിണേന്ത്യയും ഭൂകമ്പ ബാധിത പ്രദേശങ്ങളല്ലെങ്കിലും അടുത്ത കാലത്ത് ചെറിയ ഭീഷണി നേരിടുന്ന സ്ഥലങ്ങളുടെ പട്ടികയായ സോൺ മൂന്നിലേക്കു കേരളത്തെയും ലക്ഷദ്വീപിനെയും മാറ്റിയിട്ടുണ്ട്. കെട്ടിട നിർമാണ ചട്ടങ്ങളിൽ ഭൂകമ്പ പ്രതിരോധ രീതികൾ അവലംബിക്കുകയാണ് ഏറ്റവും നല്ല സുരക്ഷ. പക്ഷെ നമ്മുടെ പഴയ കെട്ടിടങ്ങൾ അപ്പോഴും ചോദ്യചിഹ്നമായി നിൽക്കുന്നു.
∙ കേരളം പുറത്തു പറയാത്ത ആ രഹസ്യം
ഇതോടൊപ്പം കേരളം പുറത്തുപറയാതെ വച്ചിരിക്കുന്ന ഒരു രഹസ്യമുണ്ട്.. എന്നാൽ അത് അത്ര രഹസ്യമല്ലതാനും. സംസ്ഥാനം ചർച്ച ചെയ്യേണ്ട ആ വിഷയമാണ് സോയിൽ പൈപ്പിങ്. ഇതേപ്പറ്റി പഠനം നടത്തി വിദഗ്ധർ സമർപ്പിച്ച റിപ്പോർട്ട് ദുരന്ത നിവാരണ വകുപ്പ് പുറത്തുവിട്ടെങ്കിലും ഇതു സംബന്ധിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നില്ല. ജനങ്ങൾക്കിടയിൽ പെട്ടെന്നൊരു ആശയക്കുഴപ്പം പരത്തേണ്ട എന്നു കരുതിയാകും അങ്ങനെ ചെയ്യുന്നത്. ഇതിനു പിന്നിലെ കാരണങ്ങൾ എന്തെല്ലാമാണന്ന നിഗമനങ്ങളിൽ എത്തിയെങ്കിലും ഇവയെ തടയാൻ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് പഞ്ചായത്ത് –വാർഡ് തലത്തിൽ ബോധവൽക്കരണം നടത്തേണ്ട സമയമാണിത്. കൽക്കരി പോലെ, ആഴത്തിലുള്ള ഖനനം ഇല്ലാത്ത കേരളം പോലെയൊരു സംസ്ഥാനത്ത് മണ്ണിൽ കുഴലുപോലെ എങ്ങനെ വിള്ളലുകൾ ഉണ്ടാകുന്നു എന്നതു ഭൗമശാസ്ത്രജ്ഞരെ കുഴക്കുന്ന ചോദ്യമാണ്. ജോഷിമഠിലെ പോലെ 50 മീറ്റർ ആഴത്തിൽ 460 സ്ഥലത്ത് വിള്ളലുണ്ടാകുന്ന വൻദുരന്തം കേരളത്തിൽ സംഭവിക്കില്ലെങ്കിലും നാം കുറച്ചുകൂടി ജാഗ്രത പുലർത്തണം. അശാസ്ത്രീയതയിൽ അടിസ്ഥാനമിട്ടാൽ പദ്ധതികൾ വിപത്തായി മാറും എന്നതിന് ഉദാഹരണമാണ് ജോഷിമഠ്. ശാസ്ത്ര മുന്നറിയിപ്പുകളെ വികസന മോഹം കൊണ്ട് മറയ്ക്കരുതെന്ന മുന്നറിയിപ്പും.
∙ തിരുമേനിയിൽ ആദ്യ തുരങ്കം
2005ൽ കണ്ണൂർ ജില്ലയിലെ തിരുമേനി വില്ലേജിലാണ് കേരളത്തിൽ ആദ്യമായി സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം അനുഭവപ്പെട്ടത്. 2017ൽ ഇറങ്ങിയ ഉത്തരവു പ്രകാരം, 2015 മുതൽ മുൻകാല പ്രാബല്യം നൽകി, സോയിൽ പൈപ്പിങ്ങിനെ സംസ്ഥാന ദുരന്തമായി കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും സോയിൽ പൈപ്പിങ് പ്രതിഭാസം കാണപ്പെട്ടിട്ടുണ്ടെന്ന് തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം (എൻ സെസ്) നടത്തിയ പഠനത്തിൽ കണ്ടെത്തി. 2020ൽ, പ്രശസ്ത ഭൗമഗവേഷകനായ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സമിതിയാണു സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകിയത്. വീടുകളും കെട്ടിടങ്ങളും മാത്രമല്ല, പാലങ്ങളും റെയിൽപാതകളും വരെ താഴേക്കു ഇരുന്നുപോകാമെന്നതാണ് സോയിൽ പൈപ്പിങ്ങിനെ ഭാവി കേരളം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികളിലൊന്നായി മാറ്റുന്നത്.
∙ മണ്ണിനു താങ്ങാനാകില്ല, മേഘസ്ഫോടന മഴയിലെ ജലം
ഏതാനും സെന്റീമീറ്റർ മാത്രം വ്യാസത്തിൽ, എലിപ്പൊത്ത് പോലെയുള്ളതു മുതൽ രണ്ടുപേർക്ക് ഇറങ്ങാവുന്ന വിധം രണ്ടു മീറ്റർ വാവട്ടമുള്ളതു വരെ പലതരം പൈപ്പിങ്ങുകൾ കേരളത്തിൽ കാണപ്പെടുന്നു. ജൈവാംശം കൂടുതലുള്ള മൺപ്രദേശങ്ങളിലെ ഉപരിതലങ്ങളിൽ വീഴുന്ന മഴവെള്ളമാണ് പലപ്പോഴും കുഴൽ പ്രഭാവത്തിനു പിന്നിലെന്നു കരുതുന്നു. ഒരു പ്രദേശമാകെ നിർമാണ ആവശ്യങ്ങൾക്കും മറ്റും വെട്ടിവെളിപ്പിക്കുമ്പോൾ ഭൂഗർഭത്തിലേക്ക് മഴവെള്ളം താഴുന്നതിനുള്ള കുഴലുകളും രൂപപ്പെടുന്നതായി പഠനങ്ങളിൽ കണ്ടെത്തി. പൊതുവെ ഉറപ്പുള്ളതെന്നു കരുതപ്പെടുന്ന ചീങ്കൽ (ലാറ്ററേറ്റ്) പ്രദേശങ്ങളിൽ പോലും പൈപ്പിങ് പ്രഭാവം പ്രശ്നം സൃഷ്ടിക്കാം. കന്നുകാലികളെയും മറ്റും അമിതമായി മേയാൻ വിടുന്ന സ്ഥലങ്ങളിൽ പുല്ലും ചെറിയ ഇലവർഗ സസ്യങ്ങളും സൃഷ്ടിക്കുന്ന ഹരിത മേലാപ്പ് കുറയുന്നതും പിൽക്കാലത്ത് ഇവിടെ അമിതമായി മഴ പെയ്യുമ്പോൾ വെള്ളം നേരെ മണ്ണിലേക്കു കുഴിഞ്ഞ് ഇറങ്ങുന്നതിനു കാരണമാകുന്നു.
അമിതമായി പെയ്യുന്ന മഴവെള്ളത്തെ ചാലുകളിലൂടെ തോടുകളിലേക്കും കുളങ്ങളിലേക്കും ജലാശയങ്ങളിലേക്കും വഴി തിരിച്ചുവിടുകയാണ് പൈപ്പിങ് തടയാനുള്ള മാർഗം. ആകെ മഴയുടെ ലഭ്യതയിൽ കുറവ് അനുഭവപ്പെടുമ്പോഴും ചൂടേറ്റഫലമായ മേഘസ്ഫോടന മഴ സംസ്ഥാനത്ത് വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു സുപ്രധാന ജലസേചന കനാലിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന സംഭവമുണ്ടായി. മഴക്കാലത്ത് മലഞ്ചരിവുകളിലെ പല വീടുകളും സമാനരീതിയിൽ ഭൂമിക്കടിയിലേക്കു താഴ്ന്നു പോകുന്നത് നാം കണ്ടു. തുടർച്ചയായ കനത്ത മഴ പെയ്യുന്ന സമയത്ത് കിണർ ഇടിച്ചിലും കേരളത്തിൽ വ്യാപകമാകാറുണ്ട്. കിണർ താഴ്ന്നുപോകുന്നതിനു പിന്നിൽ ആഗോളതലത്തിലുള്ള ഭൂകമ്പ ഭ്രംശ ചലനങ്ങൾക്കും ഒരു പങ്കുണ്ട്.
∙ മഴത്തുള്ളികളുടെ വലുപ്പമേറി; മണ്ണിളക്കവും കൂടി
മഴത്തുള്ളികളുടെ വലുപ്പവും താഴേക്കു പതിക്കുന്നതിന്റെ ശക്തിയും വർധിച്ചതോടെ മണ്ണിന് ഇളക്കം തട്ടുന്നു. വേനൽക്കാലത്ത് ചൂട് ശരാശരി 25– 30 ഡിഗ്രിയിൽ നിന്ന് 35–38 ഡിഗ്രിയിലേക്ക് ഉയരുന്ന സ്ഥിതിയാണ്. ഇത് ഈർപ്പം നഷ്ടപ്പെട്ട് മണ്ണിന്റെ ഉർവരതയും പശിമയും സർവോപരി ജീവനും കെടുത്തുന്നു. നമ്മെപ്പോലെ മണ്ണും ഒരു ജീവിയാണെന്ന സത്യം പലരും മറന്നുപോകുന്നു. ടിപ്പറിൽ കടത്താനുള്ള ഒരു കൊള്ളമുതലായി മാറുന്നതോടെ മണ്ണുമര്യാദകളെല്ലാം കാറ്റിൽപ്പറക്കുന്നു. ഇങ്ങനെ വരണ്ട് ജൈവബന്ധം നഷ്ടപ്പെട്ട മണ്ണിലേക്കാണ് പുതുമഴ പെയ്തിറങ്ങുന്നത്. മുൻകാലങ്ങളിൽ വലിയ വൃക്ഷമേലാപ്പുകളിൽ തട്ടി താഴെ അതിനടുത്ത ചെറുമരങ്ങളിലേക്കു പതിച്ച് അതിനും താഴെ കുറ്റിച്ചെടികളിലേക്കും അതിനും താഴെ ഉയർന്നു തലയാട്ടി നിൽക്കുന്ന പുൽമേടുകളിലേക്കും ഏറ്റവുമൊടുവിൽ മണ്ണിനു മുകളിലുള്ള പായൽവിരിപ്പിലേക്കും പതിച്ച് ഊറി ഊറി മഴവെള്ളം മണ്ണിലേക്കു ലയിച്ചിരുന്ന കാലം ഇന്ന് ഓർമ മാത്രമാണ്.
ഇന്ന് ജലത്തിനു പതിക്കാൻ ഇങ്ങനെ തട്ടുതട്ടായി സസ്യാവരണം ഇല്ല. കോപവും വിശപ്പുമുള്ള ജലമാണ് താഴേക്കു പതിക്കുന്നത്. ഹംഗ്രി ആൻഡ് ആംഗ്രി വാട്ടർ എന്ന ഇംഗ്ലിഷ് പ്രയോഗം തന്നെ നിലവിലുണ്ട്. ശക്തമായ മഴ നേരിട്ടു മണ്ണിലേക്കു തുളച്ചുകയറുമ്പോൾ ഭൂമി വിണ്ടുകീറാനുള്ള സാധ്യത വർധിക്കുന്നു. കാടും സസ്യാവരങ്ങളും കരിയിലയും വേരുകളും സൂക്ഷ്മജീവികളും ചേർന്നു സൃഷ്ടിച്ചിരുന്ന സ്പോഞ്ച് പോലെയുള്ള മണ്ണിന്റെ പുതയാവരണം കോടിക്കണക്കിനു ലീറ്റർ വെള്ളത്തെ പിടിച്ചു നിർത്തുമായിരുന്നുവെങ്കിൽ ഇന്ന് കിഴക്കൻ മലയോരത്ത് ചെയ്യുന്ന മഴ 100–150 കിലോമീറ്റർ നീളമുള്ള നദികൾ താണ്ടി പടിഞ്ഞാറ് അറബിക്കടലിൽ പതിക്കാൻ 15–20 മണിക്കൂർ മതിയെന്നാണു കണക്കാക്കുന്നത്.
∙ കിണറുകളിൽ കേരളത്തിനു റെക്കോർഡ്
ലോകത്തുതന്നെ ഏറ്റവുമധികം തുറന്ന കിണറുകളുള്ള ഒരു പ്രദേശമെന്ന നിലയിലും കേരളത്തിന്റെ മൺഘടനയുടെ ഉറപ്പു സംബന്ധിച്ച് ഗൗരവതരമായ പഠനം നടക്കേണ്ടിയിരിക്കുന്നു. ഇത്രയധികം കുന്നുകളും പാറകളും ഇടിച്ചു മാറ്റിയതിന്റെ പാരിസ്ഥിതിക ആഘാതവും പഠനവിധേയമായിട്ടില്ല. കുന്നുകൾ തുരന്ന് പാറ നീക്കുമ്പോൾ അവയ്ക്കുള്ളിൽ മർദ വ്യത്യാസം ഉണ്ടാകും. പാറഖനനവും സ്ഫോടനങ്ങളും കുത്തനെയുള്ള മലഞ്ചെരിവുകളെ ദുർബലമാക്കുന്നു. ഭൂ ഉപയോഗ രീതിയിൽ കഴിഞ്ഞ 30 വർഷത്തിനിടയിൽ കേരളം കണ്ടത് ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത വൻ മാറ്റമാണ്. ഇതിന്റെ ആഘാതവും സംസ്ഥാനം ഇതുവരെ പഠന വിധേയമാക്കിയിട്ടില്ല.
∙ ഭൗമശാസ്ത്ര കേന്ദ്രവും കേന്ദ്രത്തിലേക്കു മാറ്റി
ഇത്തരം ഗവേഷണങ്ങളിലേക്ക് ശാസ്ത്രാവബോധമുള്ള ഒരു തലമുറയെ ഉയർത്തിക്കൊണ്ടു വരാനും സംസ്ഥാനത്തു ശ്രമമില്ല എന്നതാണ് ഖേദകരം. സംസ്ഥാനത്തിന്റെ അഭിമാനമായിരുന്ന തിരുവനന്തപുരം ആക്കുളത്തെ ഭൗമശാസ്ത്ര പഠന കേന്ദ്രം (സെസ്) ദേശീയ തലത്തിലേക്ക് ഉയർത്തിയതോടെ കേരളത്തിന്റെ പ്രശ്നങ്ങളെപ്പറ്റി പഠിക്കാനുണ്ടായിരുന്ന ഒരേയൊരു സ്ഥാപനവും നഷ്ടമായ സ്ഥിതിയാണ്. കാലാകാലങ്ങളിൽ മേധാവികളായി വരുന്ന അന്യ സംസ്ഥാനക്കാർക്ക് ഇതു പലപ്പോഴും ഒരു ഇടത്താവളം മാത്രമായി മാറുന്നു. നിലവിലുള്ള ശാസ്ത്ര ഗവേഷകർക്കും സംസ്ഥാനത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല.
∙ പിന്നിൽ മണ്ണിന്റെ രാസഘടനയും
മണ്ണിലെ ലവണാംശങ്ങളും പൈപ്പിങ്ങിനു കാരണമാകുന്നതായാണ് അനുമാനം. സോഡിയം പോലുള്ള മൂലകങ്ങളുടെ സാന്നിധ്യവും ചെളിയുടെ തോതും മണ്ണിന്റെ ബലഘടനയെ കാലക്രമത്തിൽ ബാധിക്കുന്നതും പൈപ്പിങ്ങിലേക്കു നയിക്കും. സോയിൽ പൈപ്പിങ്ങിനു വിധേയമാകുന്ന പ്രദേശത്തെ മണ്ണിന്റെ പി എച്ച് മൂല്യം പലപ്പോഴും 4നും 8നും മധ്യത്തിലായിരിക്കും. മണ്ണിലെ ഹൈഡ്രജൻ അയണിന്റെ തോതാണ് പിഎച്ച് മൂല്യം.
∙ അസ്ഥിരതയ്ക്കു പിന്നിൽ മൺഘടനയിലെ മാറ്റവും
ഭൂമിക്കടിയിലേക്കു രൂപപ്പെടുന്ന മാളങ്ങളുടെയും ചെറു തുരങ്കങ്ങളുടെയും, പൈപ്പ് പോലെ താഴേക്കു നീളുന്ന കുഴികളുടെയും മറ്റും രൂപത്തിലാണ് സോയിൽ പൈപ്പിങ് പ്രത്യക്ഷപ്പെടുന്നത്. സംസ്ഥാനത്തെ മൺഘടനയിൽ വന്ന മാറ്റങ്ങൾ മൂലമാണ് ഇതു സംഭവിക്കുന്നതെന്ന് ഇതു സംബന്ധിച്ചു ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു. വർധിച്ച തോതിൽ മഴവെള്ളം ഇറങ്ങുന്നതിനാലും മണ്ണിന്റെ രാസഘടനയിൽ സംഭവിക്കുന്ന മാറ്റങ്ങൾ മൂലവും മറ്റും ഇത് ഉണ്ടാകാം. മനുഷ്യനിർമിതമായ കാരണങ്ങളും ഇതിനു പിന്നിലുണ്ടെന്നു പറയുന്നുണ്ടെങ്കിലും കാര്യമായ പ്രതിരോധ കർമപരിപാടികൾ കൂടുതലായി ചർച്ച ചെയ്യപ്പെടുന്നില്ല. മണ്ണെടുപ്പും പാറ പൊട്ടിക്കലും കുന്നിടിക്കലും ഉൾപ്പെടെ ഖനന പ്രവർത്തനങ്ങൾക്ക് ഇതിലുള്ള പങ്കും കൂടുതൽ പഠനവിധേയമാകണം. മേൽമണ്ണിനെയും അടിമണ്ണിനെയും തമ്മിൽ കൂട്ടിയിണക്കുന്നതിൽ വൻവൃക്ഷങ്ങളുടെ വേരുപടലങ്ങൾക്കു സുപ്രധാന പങ്കുണ്ട്. വൻതോതിൽ വൃക്ഷങ്ങൾ വെട്ടിമാറ്റുമ്പോൾ അത് താഴെ അടരുകളുടെ കെട്ടുറപ്പിനെയും ബാധിക്കുമെന്നു ഭൗമശാസ്ത്ര ഗവേഷകർ പറയുന്നു.
∙ തെങ്ങ്–റബർ മരക്കുറ്റികൾ വിപത്തായി മാറുന്നോ?
തെങ്ങുകളുടെയും റബറിന്റെയും മറ്റ് ഒറ്റത്തടി– ശാഖാ വൃക്ഷങ്ങളുടെയും സമൃദ്ധിയാണ് കേരളത്തിന്റെ പ്രത്യേകത. എന്നാൽ നമ്മുടെ മലയോരങ്ങളിൽനിന്നു റബറും തെങ്ങും വെട്ടിമാറ്റുമ്പോൾ അവശേഷിക്കുന്ന കുറ്റികൾ അവിടെത്തന്നെ നിൽക്കുകയാണ്. കാലങ്ങൾ കഴിയുമ്പോൾ ഈ കുറ്റികൾ ദ്രവിച്ച് പോകുമെന്നു നാം കരുതുമെങ്കിലും ഇവ അപ്പോഴേക്കും ഭൂഗർഭത്തിലേക്ക് ഒരു ‘അർബുദനാളി’ സൃഷ്ടിച്ചിരിക്കും. ഇതിലൂടെ വൻതോതിൽ മഴവെള്ളം ഭൂഗർഭത്തിലേക്ക് പതിവായി ഇറങ്ങും. ഇങ്ങനെ രൂപപ്പെടുന്ന മാളം വലിയൊരു പൈപ്പ് പോലെ പ്രവർത്തിക്കുന്നതോടെ ഭൂഗർഭത്തിലെ മൺഘടന ദുർബലമാവുകയും ചരിഞ്ഞ സ്ഥലങ്ങളിൽ ചെറിയ തോതിലുള്ള മണ്ണിടിച്ചിലിനും ഉരുൾ ഇളക്കത്തിനും ഇവ കാരണമാകയും ചെയ്യുന്നു എന്ന് ചില ഗവേഷകരെങ്കിലും നിരീക്ഷിക്കുന്നു. റബർ തോട്ടങ്ങളിലും മറ്റും ഇത്തരം അനേകം കുറ്റികൾ ഉള്ളതിനാൽ ഒരു പ്രദേശം തന്നെ ഇങ്ങനെ ദുർബലമാകുന്നതിന് ഇതു കാരണമായേക്കാം.. എലിപ്പൊത്ത് മുതൽ തെങ്ങിൻകുറ്റി വരെ ഇങ്ങനെ സോയിൽ പൈപ്പിങ്ങിനു കാരമണാകുന്നതായാണു പഠനങ്ങൾ പറയുന്നത്.
∙ മലഞ്ചരിവുകളിലെ സസ്യവാരണം
മലഞ്ചരിവുകളിൽ അതിന് അനുയോജ്യമാംവിധമുള്ള സസ്യാവരണങ്ങൾ മാത്രമേ വച്ചുപിടിപ്പിക്കാവൂ എന്നതാണ് ഇതിൽനിന്നുള്ള പാഠം. വൻമരങ്ങളും വള്ളികളും കുറുന്തോട്ടിയും പാണലും പോലെ കെട്ടുവേരുകളുള്ള കുറ്റിച്ചെടികളും മറ്റും ചേരുന്ന സമ്മിശ്ര മൺഘടനയാണു കേരളത്തിലെ ഇടനാടൻ, മലയോര മേഖലകൾക്ക് അനുയോജ്യമെന്ന് വിലയിരുത്തലുണ്ട്. മുളയും രാമച്ചവും മറ്റും അതിന്റെ വേരുകളുടെ പ്രത്യേകത കൊണ്ടുകൂടിയാണ് മണ്ണൊലിപ്പിനെ തടയുന്നത്.
∙ 15 ഡിഗ്രി ചെരിവ്; പിടിച്ചാൽ കിട്ടാതെ കേരളം
ഹൈറേഞ്ച് ഉൾപ്പെടെ കേരളത്തിന്റെ മലയോര പ്രദേശങ്ങൾ ശരാശരി 15 ഡിഗ്രിയോളം പടിഞ്ഞാറേക്കു ചരിഞ്ഞുകിടക്കുന്നു. പഴയകാലത്തിൽനിന്നു വ്യത്യസ്ഥമായി കുറച്ചു സമയംകൊണ്ട് അതിശക്തമായ മഴയാണ് നമുക്കു ലഭിക്കുന്നത്. മണ്ണു–ജല സംരക്ഷണത്തിലും ചെരിഞ്ഞ പ്രദേശങ്ങളുടെ സംരക്ഷണത്തിനും പ്രത്യേക താൽപര്യമെടുത്തില്ലെങ്കിൽ കേരളത്തിന്റെ മലയോരങ്ങൾ ഇനിയും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലമായി മാറും.
∙ പതിവാകുമോ ഷൂട്ടിങ് സ്റ്റോണും പാറവീഴ്ചയവും?
ഇസ്രയേൽ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലും മരുഭൂമികളുമുള്ള പ്രദേശങ്ങളിൽ റോഡു മാർഗം പോകുമ്പോൾ ഒരു ബോർഡ് കാണാം.– ബിവെയർ ഓഫ് ഷൂട്ടിങ് സ്റ്റോൺസ്. പെട്ടെന്ന് മഴ പെയ്യുകയാണെങ്കിൽ മലഞ്ചരിവുകളിലെ പാറയും ചെറിയ കല്ലുകളും താഴേക്കു വന്ന് വാഹനത്തിൽ പതിച്ച് അപകടത്തിനു സാധ്യതയുണ്ടെന്നതാണ് ആ മുന്നറിപ്പിന്റെ സന്ദേശം. മഴക്കാലത്ത് ഉയർന്ന പ്രദേശത്തു കൂടി പോകുമ്പോൾ ഇത്തരം മുൻകരുതൽ പാലിക്കേണ്ട കാലത്തേക്കാണ് കേരളവും ചുരം കയറുന്നതെന്നു മറക്കരുത്. കല്ലുവീഴ്ച അഥവാ റോക്ക് ഫോൾ ഹൈറേഞ്ച് നേരിടുന്ന പുതിയ വെല്ലുവിളികളിലൊന്നാണ്. റോഡ് വികസനത്തിന്റെ ഭാഗമായോ കൃഷിയുടെ ഭാഗമായോ മലഞ്ചരിവുകളിൽ നാം ഇടപെടൽ നടത്തുമ്പോൾ ഏറെ മുൻകരുതൽ ആവശ്യമാണെന്നു സാരം.
∙ കേരളത്തിന്റെ ആകെ വിസ്തൃതി കുറഞ്ഞോ?
കേരളത്തിന്റെ ആകെ വിസ്തൃതി 38,000ത്തിലേറെ ചതുരശ്ര കിലോമീറ്ററാണ്. മലകളും പാറക്കെട്ടുകളും അടങ്ങുന്നതാണ് നമ്മുടെ ഭൂപ്രകൃതി. കേരളത്തിനു മുകളിലൂടെ ഒരു ഉപഗ്രഹ ക്യാമറ അയച്ചാൽ എന്താവും കാണുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? കുറഞ്ഞത് 5000 പാറമടകളെങ്കിലും കാണാമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ എത്രയോ പാറകൾ ഓർമയായി. പൊടിഞ്ഞകന്നു. എത്രയോ കുന്നുകളുടെ തലയറ്റുപോയി! അങ്ങനെയെങ്കിൽ കേരളത്തിനു പഴയ വിസ്തൃതി ഉണ്ടോ? മലയുടെയും പാറകളുടെ പൊക്കം ആകെ തലയെടുപ്പിൽനിന്നു കുറയ്ക്കുമ്പോൾ കേരളത്തിൽ ഭൂമി പോലും മെലിഞ്ഞു പോകുന്ന സ്ഥിതിയാണ്. ക്വാറികളിൽ പലതും നിയമങ്ങൾ പാലിക്കാതെ കേരളത്തെ പൊളിച്ചടുക്കുകയാണ്. ചില രാഷ്ട്രീയക്കാർക്കും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ക്വാറിയും ലോറിയും ഇന്ന് വലിയ വരുമാന മാർഗമാണ്. മണ്ണ്– ക്വാറി മാഫിയയുടെ പിടിയിൽ നിന്നു കേരളത്തിനു തൽക്കാലം മോചനം ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്താണ്. പരിസ്ഥിതിയെയോ ശാസ്ത്ര മുന്നറിയിപ്പുകളെയോ ഗൗനിക്കാത്ത സമൂഹമായി കേരളവും മാറുകയാണോ ?
∙ സോയിൽ പൈപ്പിങ് മണ്ണിനുണ്ടാകുന്ന അർബുദം
മണ്ണിനുണ്ടാകുന്ന അർബുദമാണെന്നാണ് സോയിൽ പൈപ്പിങ്ങിനെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. വേണ്ട സമയത്ത് ചികിത്സിച്ചില്ലെങ്കിൽ നാടിനെ മൊത്തം ബാധിക്കുന്ന പ്രശ്നമായി ഇതു മാറും. ജോഷിമഠ് സംഭവത്തെ ഒരു പാഠമായി ഉൾക്കൊണ്ട് കേരളം ഉണരുമോ? വാഹക ശേഷി പരിഗണിക്കാതെ അമിത നിർമിതി നടത്തിയാൽ ഭൂമി തിരിച്ചടിക്കും. ഉത്തര–പൂർവ ഇന്ത്യയെ കാത്തുരക്ഷിക്കുന്ന ജീവദായകനായ ഹിമവാൻ കോപിച്ചെങ്കിൽ ദക്ഷിണേന്ത്യയുടെ ജലഗോപുരമായ പശ്ചിമഘട്ടത്തെ നാം അധികം പ്രകോപിപ്പിക്കരുത് എന്നതാണ് ജോഷിമഠ് കേരളത്തിനു നൽകുന്ന പാഠം.
∙ ജോഷിമഠ്: 30% സ്ഥലവും ഏതു സമയവും താണുപോകാം
ജോഷിമഠിൽ മണ്ണിടിച്ചിൽ ഉണ്ടായ ഏകദേശം 30 ശതമാനം സ്ഥലവും ഏതു സമയവും ഇടിഞ്ഞുതാഴാമെന്നാണ് ദുരന്ത നിവാരണ വകുപ്പു നൽകുന്ന മുന്നറിയിപ്പ്. സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി, ഐഐടി റൂർക്കി, കേന്ദ്ര ഭൂഗർഭ ജല വകുപ്പ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി, ഹൈദരാബാദ് നാഷനൽ ജിയോ ഫിസിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എൻജിആർഐ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് തുടങ്ങി എട്ടോളം ശാസ്ത്ര സ്ഥാപനങ്ങളാണ് ജോഷിമഠിൽ പഠനം നടത്തുന്നത്. ഇവരുടെ എല്ലാവരുടെയും റിപ്പോർട്ട് പുറത്തുവരുന്നതോടെ ജോഷിമഠിലെ അപകടമേഖലയിലുള്ള 2500 വീടുകളിലെ നാലായിരത്തോളം പേരെ മാറ്റി പാർപ്പിക്കേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പ്.
ജനുവരി രണ്ടിനു രാത്രിയിൽ ഭൂഗർഭത്തിലുണ്ടായ മണ്ണൊലിപ്പിനു ശേഷം ഉറക്കം നഷ്ടപ്പെട്ട ചമോലി ജില്ലയിലെ ജോഷിമഠ്, ഉത്തരാഖണ്ഡ് സംസ്ഥാനത്തിനു മാത്രമല്ല, ഹിമാലയത്തിനും പശ്ചിമഘട്ടം ഉൾപ്പെടുന്ന കേരളത്തിനും വലിയൊരു പാഠമാണ്. നാഷനൽ തെർമൽ പവർ കോർപ്പറേഷന്റെ തപോവൻ–വിഷ്ണുഘട്ട് അണക്കെട്ട് പദ്ധതിക്ക് എതിരെ ഗ്രാമീണർ സമരം തുടങ്ങിക്കഴിഞ്ഞു. പക്ഷേ കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ട് സമരം ചെയ്താൽ എന്തു പ്രയോജനം? 2009ൽ ഈ പദ്ധതി തുടങ്ങിയപ്പോൾ തന്നെ ഭൂഗർഭത്തിലെ തുരങ്ക നിർമാണം ജോഷിമഠിലെ ഭൂഗർഭജല വിതാനത്തെ ബാധിച്ചിരുന്നു.. പ്രതിദിനം 70 ദശലക്ഷം ലീറ്റർ വരെ ജലം ഒലിച്ചുപോയി. പല ഉറവകളും വറ്റി ഭാവിയിൽ ജോഷിമഠ് ഇരുത്തൽ വന്ന് താണേക്കാമെന്ന് 13 വർഷം മുൻപ് ‘കറന്റ് സയൻസ്’ പോലുള്ള ജേണലുകളിലെ പഠനങ്ങളും മുന്നറിയിപ്പു നൽകിയിരുന്നു.
∙ നിർമാണങ്ങൾ പലതും നിർത്തിവയ്ക്കേണ്ട സ്ഥിതി
കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള നാലമ്പല (ചാർധാം) ദേശീയ പാതയുടെ നിർമാണവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഋഷികേശ് മുതൽ കർണപ്രയാഗ് വരെയുള്ള ചാർധാം റെയിൽവേ പദ്ധതി, പന്ത്രണ്ടോളം ജലവൈദ്യുത പദ്ധതി എന്നിവ ഉൾപ്പെടെ പല നിർമാണങ്ങളും ജോഷിമഠിലെ പ്രശ്നം കാരണം നിർത്തിവയ്ക്കേണ്ട സ്ഥിതിയാണ്. ചൈനയുമായി അതിർത്തി പങ്കിടുന്നതിനാൽ ആ പ്രദേശങ്ങളിലേക്ക് സേനയ്ക്ക് പെട്ടെന്ന് എത്താൻ കഴിയണമെന്നതാണ് ഇത്തരം പാതകൾ നിർമിക്കാനുള്ള പ്രേരണ. 1976ൽ മഹേഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള സമിതി, ഇവിടെ നിർമാണം പാടില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. മോദി സർക്കാർ അധികാരമേൽക്കുന്നതിനും മുൻപ് രാജ്യസുരക്ഷയെ മുൻ നിർത്തി അംഗീകരിച്ചവയാണ് ഇവിടുത്തെ പല പദ്ധതികളും. രാഷ്ട്രീയത്തിന് അതീതമായി നമ്മൾ പ്രശ്നത്തെ സമീപിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രാഭിപ്രായത്തെ വികസന മോഹത്തിൽ മുക്കരുതെന്നു ചുരുക്കം.
English Summary: Turkey Earthquake, Joshimath Sinking...; What We Need to Learn from These Natural Calamities?