ഭൂകമ്പങ്ങള്‍ ടർക്കിഷ്–സിറിയൻ മേഖലയിൽ പുതുമയുള്ള ഒന്നല്ല. എന്നാൽ കഴിഞ്ഞ ദിവസം ലോകം കണ്ടത് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത മഹാദുരന്തമായിരുന്നു. ഇരുപതിനായിരം കടന്ന മരണസംഖ്യ വീണ്ടും ഉയരുകയാണ്. ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപൊത്തി. ഓരോ മണിക്കൂറിലും പുറത്തുവരുന്ന ദൃശ്യങ്ങളും ചിത്രങ്ങളും മനസാക്ഷിയെ

ഭൂകമ്പങ്ങള്‍ ടർക്കിഷ്–സിറിയൻ മേഖലയിൽ പുതുമയുള്ള ഒന്നല്ല. എന്നാൽ കഴിഞ്ഞ ദിവസം ലോകം കണ്ടത് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത മഹാദുരന്തമായിരുന്നു. ഇരുപതിനായിരം കടന്ന മരണസംഖ്യ വീണ്ടും ഉയരുകയാണ്. ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപൊത്തി. ഓരോ മണിക്കൂറിലും പുറത്തുവരുന്ന ദൃശ്യങ്ങളും ചിത്രങ്ങളും മനസാക്ഷിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂകമ്പങ്ങള്‍ ടർക്കിഷ്–സിറിയൻ മേഖലയിൽ പുതുമയുള്ള ഒന്നല്ല. എന്നാൽ കഴിഞ്ഞ ദിവസം ലോകം കണ്ടത് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത മഹാദുരന്തമായിരുന്നു. ഇരുപതിനായിരം കടന്ന മരണസംഖ്യ വീണ്ടും ഉയരുകയാണ്. ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപൊത്തി. ഓരോ മണിക്കൂറിലും പുറത്തുവരുന്ന ദൃശ്യങ്ങളും ചിത്രങ്ങളും മനസാക്ഷിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂകമ്പങ്ങള്‍ ടർക്കിഷ്–സിറിയൻ മേഖലയിൽ പുതുമയുള്ള ഒന്നല്ല. എന്നാൽ കഴിഞ്ഞ ദിവസം ലോകം കണ്ടത് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത മഹാദുരന്തമായിരുന്നു. ഇരുപതിനായിരം കടന്ന മരണസംഖ്യ വീണ്ടും ഉയരുകയാണ്. ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപൊത്തി. ഓരോ മണിക്കൂറിലും പുറത്തുവരുന്ന ദൃശ്യങ്ങളും ചിത്രങ്ങളും മനസാക്ഷിയെ പിടിച്ചുലയ്ക്കുന്നു. എങ്ങനെയാണ് ഇത്ര വലിയ ആഘാതം ഉണ്ടായത്? ശാസ്ത്രീയ വിശദീകരണം എന്താണ്?

 

ADVERTISEMENT

ഏഴിന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങൾ അതീവഗുരുതരമാണ്. തുര്‍ക്കിയിലുണ്ടായത് ഈ ഗണത്തില്‍പ്പെട്ട ഒന്നല്ല രണ്ട് ചലനങ്ങളാണ്. ഭൗമ ഫലകങ്ങള്‍ തെന്നിമാറുന്നതാണ് ഇത്തരം മേഖലകളിൽ ഭൂചലനങ്ങൾക്ക് വഴിവയ്ക്കുന്നത്. യുഎസ് ജിയോളജിക്കൽ സർവേയുടെ പഠനമനുസരിച്ച് മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകൾ തെന്നിമാറിയതാണ് തുര്‍ക്കിയിൽ അനുഭവപ്പെട്ടത്. സാവധാനം ചലിക്കുന്ന പാറകൊണ്ടുകുള്ള ഫലകങ്ങളാണ് ടെക്റ്റോണിക് പ്ലേറ്റുകൾ. ഭൂമിയുടെ ഉപരിഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവയ്ക്ക് പത്ത് മുതൽ 160 മൈല്‍ വരെ കട്ടിയുണ്ടാകും. ടെക്റ്റോണിക് പ്ലേറ്റുകളുടെ തെന്നിമാറ്റം പർവതങ്ങള്‍ രൂപപ്പെടാൻ വരെ കാരണമാകും. അനറ്റോളിയൻ പ്ലേറ്റിലാണ് തുർക്കി സ്ഥിതി ചെയ്യുന്നത്. അതിന് മുകളില്‍ യൂറോപ്യൻ പ്ലേറ്റും, താഴെ ആഫ്രിക്കൻ പ്ലേറ്റും വലത് ഭാഗത്ത് അറേബ്യൻ പ്ലേറ്റുമുണ്ട്. ഇത് മൂന്നും ഒരേ സമയത്ത് വ്യതിചലിക്കുന്നതാണ് ദുരന്തമായി മാറുന്ന ഭൂചലനങ്ങള്‍ക്ക് കാരണം.

 

അഗ്നി പര്‍വതങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലും ഡാമുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലും ഇത്തരം ദുരന്തങ്ങൾ ഉണ്ടാവാറുണ്ട്. അനിയന്ത്രിതമായ ഖനനവും ഭൂചലനത്തിന് കാരണമാകാറുണ്ട്. 1960 ല്‍ ചിലെയിലെ വാൽദിവിയയിൽ അനുഭവപ്പെട്ടതാണ് രേഖപ്പെടുത്തിയതില്‍ വച്ച് ലോകത്തിലെ ഏറ്റവും വലിയ ഭൂചലനം. 9.4 നും 9.6 നും ഇടയിലായിരുന്നു അതിന്റെ തീവ്രത. വന്‍ നാശനഷ്ടങ്ങള്‍ക്ക് വഴി വച്ച ആ ദുരന്തത്തിന്റെ കാരണം ഭൗമഫലകങ്ങളിൽ ഒന്ന് മറ്റൊന്നിനടിയിലേക്ക് തെന്നിമാറിയതാണ്.

 

ADVERTISEMENT

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനങ്ങള്‍ക്ക് മനുഷ്യപ്രേരിതമായ കാരണങ്ങള്‍കൂടിയുണ്ട്. തുർക്കിയിലെ കെട്ടിട നിർമാണ രീതികൾ പലകുറി വിമർശിക്കപ്പെട്ടതും തിരുത്തലുകൾ നിര്‍ദേശിക്കപ്പെട്ടതുമാണ്. 1990 ലെ ഭൂച‌ലനത്തിന് ശേഷം കെട്ടിടനിർമാണത്തിന് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുമെന്ന് അന്നത്തെ ഭരണകൂടം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പിലായില്ല. ഇത്തരത്തില്‍ ഒരു ദുരന്തം അഭിമുഖീകരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ആ രാജ്യത്ത് നിലവിലില്ല. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ചലനം ഉണ്ടായത് എന്നതും ദുരന്തത്തിന്റെ വ്യാപ്തികൂട്ടി. മോശം കാലാവസ്ഥയും തകർന്ന റോഡുകളും ഉപകരണങ്ങളുടെ അഭാവവും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു.

 

തുർക്കി പോലെ തന്നെ നിരന്തരം ഭൂചലനം നേരിടുന്ന രാജ്യങ്ങളാണ് ജപ്പാനും ഇന്തോനീഷ്യയുമെല്ലാം. ഇന്ത്യയുടെ 59 ശതമാനത്തോളം പ്രദേശങ്ങള്‍ ഭൂചലന സാധ്യതാ മേഖലകളാണ്. ലോകത്തെ ഏറ്റവും ഭൂചലന സാധ്യത ഉള്ള പ്രദേശമായ പസിഫിക് പ്ലേറ്റിന് സമീപമാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. 2004 ലെ സുമാത്രയിൽ രണ്ടര ലക്ഷത്തോളം പേരുടെ ജീവനെടുത്ത ഭൂചലനം ലോകത്തെ നടുക്കിയ മഹാദുരന്തങ്ങളിലൊന്നായിരുന്നു. 2011ൽ ജപ്പാനിലെ തൊഹോക്കുവിലുണ്ടായ ഭൂചലനത്തിൻറെ കണ്ണീരോര്‍മകള്‍ ഇന്നും ആ ജനതയിലുണ്ട്. 2001 ൽ ഗുജറാത്തിലുണ്ടായ ഭൂചലനവും വലിയ നാശമാണുണ്ടാക്കിയത്.

 

ADVERTISEMENT

ഭൗമ ദുരന്തങ്ങൾ തടയുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ ചില കരുതലുകള്‍ എ‌ടുത്താല്‍ ദുരന്തങ്ങളുടെ ഭീകരത കുറയ്ക്കാന്‍ കഴിയും. ഓരോ പ്രദേശത്തിനും ചേരുന്ന രീതിയിലുള്ള കെട്ടിട നിർമാണ മാര്‍ഗങ്ങളും വ്യവസായങ്ങളും മാത്രം അനുവദിക്കുകയാണ് ആദ്യം വേണ്ടത്. ദുരന്തങ്ങള്‍ ബാക്കിയാക്കുന്ന ജീവിതം ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. ഇനിയുമിനിയും അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ലോകത്തിന് കഴിയില്ല. കുറഞ്ഞപക്ഷം കൂടുതല്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് വഴിവയ്ക്കുന്ന വീഴ്ചകളില്‍ നിന്ന് പിന്നോട്ടുനടക്കാനെങ്കിലും മനുഷ്യൻ തയാറാകട്ടെ.

 

English Summary: Here's what we know about what caused the Turkey earthquake