അന്ന് മയക്കുവെടി വച്ചപ്പോൾ കടുവ ആക്രമിച്ചു; ആൾക്കൂട്ടം അതീവ അപകടം: ഡോ. അരുൺ സക്കറിയ പറയുന്നു...
കണ്ണിമ ചിമ്മാതെ വേണം ഓരോ ചുവടും മുന്നോട്ടു വയ്ക്കേണ്ടത്. അത്രയേറെ കരുതലോടെ... എതിരെ നിൽക്കുന്നത് ശത്രുവല്ല. പക്ഷേ ഓരോ നിമിഷവും മനഃസ്സാന്നിധ്യത്തോടെ, പതറാതെ മുന്നോട്ടു പോകണം. കാട്ടിലെ കരുത്തനാണ് മുന്നിൽ. അതൊരുപക്ഷേ കടുവയാകാം, അല്ലെങ്കിൽ കാട്ടാന. ഇത്തരത്തിൽ വന്യമൃഗങ്ങള്‍ കാടു വിട്ടിറങ്ങുമ്പോൾ കാവലാകുന്നത് വനംവകുപ്പിലെ ജീവനക്കാരാണ്. ജീവൻ പണയം വച്ച് വന്യമൃഗ പ്രശ്നം പരിഹരിക്കുന്നത് വെറ്ററിനറി സർജനിൽ തുടങ്ങി വാച്ചർ വരെ നീളുന്നവരാണ്. ജനുവരിയിൽ വയനാട്ടിൽ ഭീതി വിതച്ച് ഒരു കർഷകനെ ആക്രമിച്ചു പരുക്കേൽപിച്ച കടുവയെയും പാലക്കാട് നാട്ടിലിറങ്ങിയ കാട്ടാനയെയും മയക്കുവെടി വയ്ക്കാൻ നേതൃത്വം നൽകിയത് വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ്. എങ്ങനെയാണ് ഒരു വന്യമൃഗത്തെ മയക്കുവെടി വച്ച് നിയന്ത്രിക്കുന്നത്? അത്തരം സാഹചര്യങ്ങളിൽ നേരിടുന്ന വലിയ വെല്ലുവിളി എന്താണ്? എന്തുകൊണ്ടാണിപ്പോൾ കാടിറങ്ങി വരുന്ന മൃഗങ്ങളുടെ എണ്ണം കൂടുന്നത്? മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പോരാട്ടം കനക്കുമ്പോൾ, വനാതിർത്തികൾ കൂടുതൽ സംഘർഷഭരിതമാകുമ്പോൾ വയനാട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ഡോ.അരുൺ സക്കറിയ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

കണ്ണിമ ചിമ്മാതെ വേണം ഓരോ ചുവടും മുന്നോട്ടു വയ്ക്കേണ്ടത്. അത്രയേറെ കരുതലോടെ... എതിരെ നിൽക്കുന്നത് ശത്രുവല്ല. പക്ഷേ ഓരോ നിമിഷവും മനഃസ്സാന്നിധ്യത്തോടെ, പതറാതെ മുന്നോട്ടു പോകണം. കാട്ടിലെ കരുത്തനാണ് മുന്നിൽ. അതൊരുപക്ഷേ കടുവയാകാം, അല്ലെങ്കിൽ കാട്ടാന. ഇത്തരത്തിൽ വന്യമൃഗങ്ങള്‍ കാടു വിട്ടിറങ്ങുമ്പോൾ കാവലാകുന്നത് വനംവകുപ്പിലെ ജീവനക്കാരാണ്. ജീവൻ പണയം വച്ച് വന്യമൃഗ പ്രശ്നം പരിഹരിക്കുന്നത് വെറ്ററിനറി സർജനിൽ തുടങ്ങി വാച്ചർ വരെ നീളുന്നവരാണ്. ജനുവരിയിൽ വയനാട്ടിൽ ഭീതി വിതച്ച് ഒരു കർഷകനെ ആക്രമിച്ചു പരുക്കേൽപിച്ച കടുവയെയും പാലക്കാട് നാട്ടിലിറങ്ങിയ കാട്ടാനയെയും മയക്കുവെടി വയ്ക്കാൻ നേതൃത്വം നൽകിയത് വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ്. എങ്ങനെയാണ് ഒരു വന്യമൃഗത്തെ മയക്കുവെടി വച്ച് നിയന്ത്രിക്കുന്നത്? അത്തരം സാഹചര്യങ്ങളിൽ നേരിടുന്ന വലിയ വെല്ലുവിളി എന്താണ്? എന്തുകൊണ്ടാണിപ്പോൾ കാടിറങ്ങി വരുന്ന മൃഗങ്ങളുടെ എണ്ണം കൂടുന്നത്? മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പോരാട്ടം കനക്കുമ്പോൾ, വനാതിർത്തികൾ കൂടുതൽ സംഘർഷഭരിതമാകുമ്പോൾ വയനാട്ടിലെയും ഇടുക്കിയിലെയും ഉൾപ്പെടെ സാഹചര്യങ്ങളെക്കുറിച്ച് ഡോ.അരുൺ സക്കറിയ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
∙ വന്യമൃഗങ്ങൾ അസാധാരണമാം വിധം കാടിറങ്ങുകയാണ്. എന്തായിരിക്കും അതിനുള്ള കാരണം? റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങൾ കൂടുന്നു എന്നതു മാത്രമാണോ യാഥാർഥ്യം ?
സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. ഓരോ ജീവി വർഗത്തെയും ചുറ്റുപാടിലെ മാറ്റങ്ങൾ സ്വാധീനിക്കും. വയനാട്ടിൽ പുറത്തിറങ്ങിയ കടുവകൾ മിക്കവയും പരുക്കു പറ്റിയവയാണ്. ഒരേ മേഖലയിൽ ഒന്നിലധികം കടുവകളെത്തിയാൽ അവ തമ്മിൽ സംഘർഷമുണ്ടാകും. പരുക്കേറ്റവ നാട്ടിലിറങ്ങി പശുവിനെ പിടിക്കുന്നതുൾപ്പെടെയുള്ള സംഭവങ്ങളുണ്ടാകുന്നു. കാട്ടിലെ അധിനിവേശ സസ്യങ്ങളായ സെന്ന (മഞ്ഞക്കൊന്ന) പോലുള്ളവയുടെ വ്യാപനം ജീവികളെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. കാട്ടാനകളുടെ ഭക്ഷ്യലഭ്യതയിൽ ഇത്തരം സസ്യങ്ങൾ വലിയ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. സെന്ന വളർന്നു പടരുന്ന ഇടങ്ങളിൽ മറ്റൊന്നുമുണ്ടാകില്ല. അതിനു താഴെ ഒന്നും വളരില്ല. വളരെ വേഗത്തിൽ ഇവ വളരുകയും ചെയ്യും. ആ പ്രദേശത്തെയാകെ ഇവ നശിപ്പിക്കും.
∙ 2007ൽ താങ്കൾ വയനാട്ടിലെത്തുമ്പോൾ അവിടെ കടുവകളുടെ എണ്ണം 15 മാത്രമായിരുന്നു. ഇപ്പോഴത്തെ സ്ഥിതിയെന്താണ്
എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. പുതിയ സെൻസസ് നടന്നാൽ മാത്രമേ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കൂ. മുൻപ് പഗ് മാർക്കിങ് മാത്രമായിരുന്നു സെൻസസിനായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ക്യാമറ ട്രാപ്പുകൾ ഉപയോഗിച്ച് കൂടുതൽ കൃത്യതയോടെ എണ്ണമെടുക്കാൻ സാധിക്കും. 2012 മുതൽ സംഘർഷം കൂടി വന്നു. റീലൊക്കേറ്റ് ചെയ്ത സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. കാട്ടുപോത്തുകളുടെ എണ്ണം വയനാട്ടിൽ കുറയുന്നുണ്ട്. ഇത് കടുവയുടെ എണ്ണത്തിലെ വർധനവുമായി കണക്കാക്കാം. 2016ലാണ് അവസാനം കടുവ സെൻസസ് നടന്നത്.
∙ അതുപോലെ കാട്ടാനകളുടെ എണ്ണത്തിലും വലിയ വർധനവുണ്ടെന് കർഷക സംഘടനകൾ വാദിക്കുന്നു. ഇന്നത്തെ അവസ്ഥയെന്താണ്?
അതിർത്തികൾ നമുക്കാണുള്ളത്. വന്യമൃഗങ്ങൾക്കില്ല. ആനകൾ തുടർച്ചയായി സഞ്ചരിക്കും. വയനാടിന് കർണാടകയുമായും തമിഴ്നാടുമായും അതിർത്തികളുണ്ട്. ആനകൾ ഇവിടെയെല്ലാം മാറി വരുന്നുണ്ട്. അതിനാൽ പുതിയ കണക്കുകൾ ഇനിയും ലഭിക്കണം. കണക്കെടുപ്പ് നടത്തുമ്പോൾ 3 സംസ്ഥാനങ്ങളിലും ഒന്നിച്ച് ഒരേ സമയത്ത് ചെയ്യണം. മുൻപ് ഒറ്റയാന്മാരായിരുന്നു പ്രധാന പ്രശ്നം. ഇപ്പോൾ ഇത്തരം ആനകൾ രണ്ടോ മൂന്നോ ചേർന്നു വരുന്ന സാഹചര്യങ്ങളുണ്ട്. മോഴയാനകളിലും പ്രശ്നക്കാരുണ്ട്.
∙ വനംവകുപ്പിന്റെ ഇടപെടലിൽ വന്ന മാറ്റങ്ങൾ..?
സംഘർഷങ്ങളിൽ വനംവകുപ്പ് നേരിട്ട് ഇടപെടേണ്ടി വരുന്ന കേസുകൾ കൂടി. മുൻപ് തടസ്സങ്ങൾ സൃഷ്ടിച്ചായിരുന്നു മൃഗങ്ങളെ തടഞ്ഞിരുന്നത്. ഇപ്പോൾ അതുമാത്രമായി സാധ്യമല്ല. പിടികൂടി മറ്റു സ്ഥലങ്ങളിലേക്കു മാറ്റേണ്ട അവസ്ഥയുണ്ടായി. ആനയെ തടസ്സങ്ങൾ സൃഷ്ടിച്ച് ഒരു പരിധി വരെ തടയാം. കടുവയുടെ കാര്യത്തിൽ അതു സാധിക്കില്ല.
∙ കടുവ നാട്ടിലിറങ്ങുമ്പോൾ എന്തൊക്കെയാണ് മുന്നൊരുക്കങ്ങൾ? പിന്തുടരുന്ന സംഘത്തിൽ ആരൊക്കെയുണ്ടാകും? ഷൂട്ട് ചെയ്യുന്ന സമയത്ത് സ്വീകരിക്കുന്ന മുൻ കരുതലുകൾ..?
എട്ടംഗ സംഘമാകും കടുവയെ കണ്ടെത്താൻ പോകുന്നത്. ട്രാക്കേഴ്സ് (കാൽപാടുകളും അടയാളങ്ങളും നോക്കി പിന്തുടരുന്ന വിദഗ്ധർ), ഡാർട്ടേഴ്സ് (മയക്കുവെടി വയ്ക്കുന്നവർ), ഷൂട്ടേഴ്സ് (ഡാർട്ടേഴ്സിനു സുരക്ഷ ഒരുക്കുന്നവർ), ഡാർട്ടേഴ്സിനൊപ്പമുള്ളവർ എന്നിവരായിരിക്കും സംഘത്തിൽ. ‘ആരോ’ (Arrow) ആകൃതിയിലാകും നീക്കം. 50 മീറ്റർ പരിധിക്കുള്ളിലാകും ഷൂട്ട് ചെയ്യുക. ഇതൊരിക്കലും സുരക്ഷിതമായ അകലമല്ല. ആക്രമിക്കാനുള്ള സാധ്യത എല്ലായ്പ്പോഴുമുണ്ട്. മനഃസ്സാന്നിധ്യം ഏറ്റവുമധികം വേണ്ട സമയമാണിത്. അടിസ്ഥാനപരമായി മൃഗങ്ങളുടെ മേൽ അനസ്തീസിയയാണു ചെയ്യുന്നത്. ആശുപത്രിയിൽ ഒരു രോഗിക്ക് അനസ്തീസിയ നൽകുമ്പോൾ ശാരീരികാവസ്ഥയും മറ്റു ഘടകങ്ങളും അറിഞ്ഞു ചെയ്യാൻ പറ്റും. ഇവിടെ ഫീൽഡിലെ നിരീക്ഷണവും പ്രായോഗിക പരിചയവുമാണ് കൈമുതൽ. പരിചയം കൂടുമ്പോൾ കൃത്യതയുണ്ടാകും. ഈ സമയത്തെ ജീവിയുടെ അവസ്ഥ, അത് കാണപ്പെടുന്ന സ്ഥലം, ചുറ്റും ആൾക്കൂട്ടമുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിച്ച ശേഷമാകും മയക്കുവെടി വയ്ക്കുന്നത്.
∙ ആൾക്കൂട്ടത്തിന്റെ സാന്നിധ്യം രക്ഷാപ്രവർത്തനങ്ങളെ എങ്ങനെയൊക്കെ ബാധിക്കും?
കാടിനു പുറത്തുവച്ചു കടുവയെ പിടിക്കുന്ന സമയത്തൊക്കെ ഈ പ്രശ്നം ഉയർന്നു വരാറുണ്ട്. വളരെ അപകടകരമായ അവസ്ഥയാണിത്. റിസ്ക് വളരെ കൂടും. ചെറിയ ശബ്ദം പോലും ജോലിക്കു പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. മയക്കുവെടിയേറ്റ ജീവിയെ ചുറ്റുമുള്ള ശബ്ദങ്ങൾ സമ്മർദത്തിലാക്കാറുണ്ട്. മാത്രമല്ല ആളുകൾ ചുറ്റുമുണ്ടെന്നത് വലിയൊരു അപകടസാധ്യതയാണ്. ജോലി ചെയ്യുന്നതിൽ വലിയ പ്രയാസമുണ്ടാക്കാറുണ്ട് ഇത്. വനംവകുപ്പിലെ ഒപ്പമുള്ളവരുടെ സുരക്ഷ, കാഴ്ചക്കാരായി സമീപത്തു നിൽക്കുന്നവരുടെ സുരക്ഷ ഇതെല്ലാം കണക്കിലെടുക്കണം.
ചുറ്റും ആളുകളുടെ സാന്നിധ്യം മനസ്സിലായാൽ കടുവ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. വളയപ്പെട്ടു എന്നു മനസ്സിലാകുമ്പോൾ അവർ പ്രതിരോധിക്കും. ഇണക്കമില്ലാത്ത ഒരു പൂച്ചയെ അടച്ചിട്ട മുറിയിൽ പിടികൂടാൻ ശ്രമിച്ചാൽ ഇക്കാര്യം മനസിലാകും. വയനാട്ടിൽ ഒരു കുന്നിൻ മുകളിൽ കടുവയെ മയക്കുവെടി വയ്ക്കാൻ ശ്രമിക്കുന്നതിനിടെ കടുവ ആക്രമിച്ച അനുഭവമുണ്ടായിട്ടുണ്ട്. അന്ന് പരിസരത്തെല്ലാം ഒട്ടേറെ ആളുകൾ തടിച്ചുകൂടിയിരുന്നു. പരിസരത്ത് നമ്മുടെ ടീം മാത്രമാണെങ്കിലാണു കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാൻ കഴിയുന്നത്.
∙ വിദേശ രാജ്യങ്ങളിൽ ചില ജീവികളുടെ എണ്ണം പരിധിക്കപ്പുറം വർധിച്ചപ്പോൾ ‘കള്ളിങ്’ നടപ്പാക്കിയിട്ടുണ്ട്. ഇവിടെ അതു സാധ്യമാണോ?
അത്തരത്തിൽ ഒരു സാഹചര്യം ഇവിടെയില്ല. മുന്നിൽ കാണുന്നവയെ എല്ലാം ഇല്ലാതാക്കുന്ന രീതിയാണു പലയിടത്തും നടപ്പാക്കിയത്. ഇതു ശാസ്ത്രീയമല്ലെന്ന വിലയിരുത്തലുകൾ പലയിടത്തുമുണ്ട്. കള്ളിങ് എന്നാൽ കൊന്നൊടുക്കുക എന്നല്ല, പിടികൂടി സ്ഥലത്തുനിന്നു മാറ്റുന്നതും ഇതിൽ ഉൾപ്പെടുന്നു. റാൻഡം കള്ളിങ് എന്ന, കൂട്ടമായി ഇല്ലാതാക്കുന്ന രീതിയേക്കാൾ പ്രശ്നക്കാരെ കണ്ടെത്തി തിരഞ്ഞെടുത്തു മാറ്റുന്ന രീതിയാണു പ്രായോഗികം.
English Summary: Man-animal Conflict Deepens in Kerala; Interview with Forest Dept. Chief Veterinary Surgeon Dr Arun Zachariah