ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചതും ചൈനയ‌ിലെ ഭീമൻ പാണ്ടയുമായി എന്തു ബന്ധം? 1941 ഡിസംബർ ഏഴിന് ജപ്പാൻ ബോംബറുകൾ അമേരിക്കയുടെ ഹവായ് ദ്വീപിലെ പേൾ ഹാർബർ തുറമുഖത്ത് ബോംബുകൾ വർഷിക്കുമ്പോൾ അവിടേക്ക് അടുത്തുകൊണ്ടിരുന്ന ഒരു കപ്പലിൽ ‘പാൻ–ഡി’ എന്നും ‘പാൻ–ഡ’ എന്നും പേരുള്ള രണ്ടു പാണ്ടകളുമുണ്ടായിരുന്നു. താഴ്ന്നു പറക്കുന്ന ജപ്പാൻ വിമാനങ്ങൾ വെളുപ്പും കറുപ്പും നിറമുള്ള ഈ പാണ്ടകളെ കണ്ട് കപ്പലിൽ ബോംബിടുമോ എന്നു പേടിച്ച് പാണ്ടകളുടെ നിറം മാറ്റാൻ പോലും ക്യാപ്റ്റൻ ആലോചിച്ചിരുന്നു പോലത്തെ കഥകളും പിന്നീട് പുറത്തു വന്നു. എന്തായാലും ഡിസംബർ 30–ന് ഈ രണ്ടു പാണ്ടകളും സൻഫ്രാൻസിസ്കോയിലെത്തി. ചൈനീസ് ഭരണാധികാരിയായിരുന്ന ചിയാങ് കൈ ഷെക്കിന്റെ ഭാര്യ ‘മാഡം ചിയാങ്’ എന്നറിയപ്പെടുന്ന ചൈനയുടെ പ്രഥമവനിത അമേരിക്കയ്ക്ക് സ്നേഹസമ്മാനമായി നൽകിയതായിരുന്നു ഈ പാണ്ടകളെ. 1936–40ലെ ജപ്പാൻ ആക്രമണ സമയത്ത് ചൈനയ്ക്ക് അമേരിക്ക നൽകിയ സഹായത്തിനുള്ള നന്ദിപ്രകാശനമായിരുന്നു ഈ സമ്മാനം. ചൈനയെ ആക്രമിച്ചതിന്റെ േപരിലും തങ്ങൾക്ക് താത്പര്യമുള്ള പസിഫിക് മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിൽ നിന്ന് തടയുന്നതിനുമായി ജപ്പാനു മേൽ അമേരിക്ക ഉപരോധവും ഏർപ്പെടുത്തിയിരുന്നു. ഈ ഉപരോധത്തിനെതിരെയായിരുന്നു ജപ്പാൻ നടത്തിയ പേൾ ഹാർബർ ആക്രണവും ഇതിനുള്ള തിരിച്ചടിയായി അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതും. ചൈനയിലെ ഈ ഭീമൻ പാണ്ടയുടെ പേരിൽ അമേരിക്കൻ ചാരസംഘടയായ സിഐഐ പോലും ഇടപെടേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.

ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചതും ചൈനയ‌ിലെ ഭീമൻ പാണ്ടയുമായി എന്തു ബന്ധം? 1941 ഡിസംബർ ഏഴിന് ജപ്പാൻ ബോംബറുകൾ അമേരിക്കയുടെ ഹവായ് ദ്വീപിലെ പേൾ ഹാർബർ തുറമുഖത്ത് ബോംബുകൾ വർഷിക്കുമ്പോൾ അവിടേക്ക് അടുത്തുകൊണ്ടിരുന്ന ഒരു കപ്പലിൽ ‘പാൻ–ഡി’ എന്നും ‘പാൻ–ഡ’ എന്നും പേരുള്ള രണ്ടു പാണ്ടകളുമുണ്ടായിരുന്നു. താഴ്ന്നു പറക്കുന്ന ജപ്പാൻ വിമാനങ്ങൾ വെളുപ്പും കറുപ്പും നിറമുള്ള ഈ പാണ്ടകളെ കണ്ട് കപ്പലിൽ ബോംബിടുമോ എന്നു പേടിച്ച് പാണ്ടകളുടെ നിറം മാറ്റാൻ പോലും ക്യാപ്റ്റൻ ആലോചിച്ചിരുന്നു പോലത്തെ കഥകളും പിന്നീട് പുറത്തു വന്നു. എന്തായാലും ഡിസംബർ 30–ന് ഈ രണ്ടു പാണ്ടകളും സൻഫ്രാൻസിസ്കോയിലെത്തി. ചൈനീസ് ഭരണാധികാരിയായിരുന്ന ചിയാങ് കൈ ഷെക്കിന്റെ ഭാര്യ ‘മാഡം ചിയാങ്’ എന്നറിയപ്പെടുന്ന ചൈനയുടെ പ്രഥമവനിത അമേരിക്കയ്ക്ക് സ്നേഹസമ്മാനമായി നൽകിയതായിരുന്നു ഈ പാണ്ടകളെ. 1936–40ലെ ജപ്പാൻ ആക്രമണ സമയത്ത് ചൈനയ്ക്ക് അമേരിക്ക നൽകിയ സഹായത്തിനുള്ള നന്ദിപ്രകാശനമായിരുന്നു ഈ സമ്മാനം. ചൈനയെ ആക്രമിച്ചതിന്റെ േപരിലും തങ്ങൾക്ക് താത്പര്യമുള്ള പസിഫിക് മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിൽ നിന്ന് തടയുന്നതിനുമായി ജപ്പാനു മേൽ അമേരിക്ക ഉപരോധവും ഏർപ്പെടുത്തിയിരുന്നു. ഈ ഉപരോധത്തിനെതിരെയായിരുന്നു ജപ്പാൻ നടത്തിയ പേൾ ഹാർബർ ആക്രണവും ഇതിനുള്ള തിരിച്ചടിയായി അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതും. ചൈനയിലെ ഈ ഭീമൻ പാണ്ടയുടെ പേരിൽ അമേരിക്കൻ ചാരസംഘടയായ സിഐഐ പോലും ഇടപെടേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചതും ചൈനയ‌ിലെ ഭീമൻ പാണ്ടയുമായി എന്തു ബന്ധം? 1941 ഡിസംബർ ഏഴിന് ജപ്പാൻ ബോംബറുകൾ അമേരിക്കയുടെ ഹവായ് ദ്വീപിലെ പേൾ ഹാർബർ തുറമുഖത്ത് ബോംബുകൾ വർഷിക്കുമ്പോൾ അവിടേക്ക് അടുത്തുകൊണ്ടിരുന്ന ഒരു കപ്പലിൽ ‘പാൻ–ഡി’ എന്നും ‘പാൻ–ഡ’ എന്നും പേരുള്ള രണ്ടു പാണ്ടകളുമുണ്ടായിരുന്നു. താഴ്ന്നു പറക്കുന്ന ജപ്പാൻ വിമാനങ്ങൾ വെളുപ്പും കറുപ്പും നിറമുള്ള ഈ പാണ്ടകളെ കണ്ട് കപ്പലിൽ ബോംബിടുമോ എന്നു പേടിച്ച് പാണ്ടകളുടെ നിറം മാറ്റാൻ പോലും ക്യാപ്റ്റൻ ആലോചിച്ചിരുന്നു പോലത്തെ കഥകളും പിന്നീട് പുറത്തു വന്നു. എന്തായാലും ഡിസംബർ 30–ന് ഈ രണ്ടു പാണ്ടകളും സൻഫ്രാൻസിസ്കോയിലെത്തി. ചൈനീസ് ഭരണാധികാരിയായിരുന്ന ചിയാങ് കൈ ഷെക്കിന്റെ ഭാര്യ ‘മാഡം ചിയാങ്’ എന്നറിയപ്പെടുന്ന ചൈനയുടെ പ്രഥമവനിത അമേരിക്കയ്ക്ക് സ്നേഹസമ്മാനമായി നൽകിയതായിരുന്നു ഈ പാണ്ടകളെ. 1936–40ലെ ജപ്പാൻ ആക്രമണ സമയത്ത് ചൈനയ്ക്ക് അമേരിക്ക നൽകിയ സഹായത്തിനുള്ള നന്ദിപ്രകാശനമായിരുന്നു ഈ സമ്മാനം. ചൈനയെ ആക്രമിച്ചതിന്റെ േപരിലും തങ്ങൾക്ക് താത്പര്യമുള്ള പസിഫിക് മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിൽ നിന്ന് തടയുന്നതിനുമായി ജപ്പാനു മേൽ അമേരിക്ക ഉപരോധവും ഏർപ്പെടുത്തിയിരുന്നു. ഈ ഉപരോധത്തിനെതിരെയായിരുന്നു ജപ്പാൻ നടത്തിയ പേൾ ഹാർബർ ആക്രണവും ഇതിനുള്ള തിരിച്ചടിയായി അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതും. ചൈനയിലെ ഈ ഭീമൻ പാണ്ടയുടെ പേരിൽ അമേരിക്കൻ ചാരസംഘടയായ സിഐഐ പോലും ഇടപെടേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചതും ചൈനയ‌ിലെ ഭീമൻ പാണ്ടയുമായി എന്തു ബന്ധം? 1941 ഡിസംബർ ഏഴിന് ജപ്പാൻ ബോംബറുകൾ അമേരിക്കയുടെ ഹവായ് ദ്വീപിലെ പേൾ ഹാർബർ തുറമുഖത്ത് ബോംബുകൾ വർഷിക്കുമ്പോൾ അവിടേക്ക് അടുത്തുകൊണ്ടിരുന്ന ഒരു കപ്പലിൽ ‘പാൻ–ഡി’ എന്നും ‘പാൻ–ഡ’ എന്നും പേരുള്ള രണ്ടു പാണ്ടകളുമുണ്ടായിരുന്നു. താഴ്ന്നു പറക്കുന്ന ജപ്പാൻ വിമാനങ്ങൾ വെളുപ്പും കറുപ്പും നിറമുള്ള ഈ പാണ്ടകളെ കണ്ട് കപ്പലിൽ ബോംബിടുമോ എന്നു പേടിച്ച് പാണ്ടകളുടെ നിറം മാറ്റാൻ പോലും ക്യാപ്റ്റൻ ആലോചിച്ചിരുന്നു പോലത്തെ കഥകളും പിന്നീട് പുറത്തു വന്നു. എന്തായാലും ഡിസംബർ 30–ന് ഈ രണ്ടു പാണ്ടകളും സൻഫ്രാൻസിസ്കോയിലെത്തി. ചൈനീസ് ഭരണാധികാരിയായിരുന്ന ചിയാങ് കൈ ഷെക്കിന്റെ ഭാര്യ ‘മാഡം ചിയാങ്’ എന്നറിയപ്പെടുന്ന ചൈനയുടെ പ്രഥമവനിത അമേരിക്കയ്ക്ക് സ്നേഹസമ്മാനമായി നൽകിയതായിരുന്നു ഈ പാണ്ടകളെ. 1936–40ലെ ജപ്പാൻ ആക്രമണ സമയത്ത് ചൈനയ്ക്ക് അമേരിക്ക നൽകിയ സഹായത്തിനുള്ള നന്ദിപ്രകാശനമായിരുന്നു ഈ സമ്മാനം. ചൈനയെ ആക്രമിച്ചതിന്റെ േപരിലും തങ്ങൾക്ക് താത്പര്യമുള്ള പസിഫിക് മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിൽ നിന്ന് തടയുന്നതിനുമായി ജപ്പാനു മേൽ അമേരിക്ക ഉപരോധവും ഏർപ്പെടുത്തിയിരുന്നു. ഈ ഉപരോധത്തിനെതിരെയായിരുന്നു ജപ്പാൻ നടത്തിയ പേൾ ഹാർബർ ആക്രണവും ഇതിനുള്ള തിരിച്ചടിയായി അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതും. ചൈനയിലെ ഈ ഭീമൻ പാണ്ടയുടെ പേരിൽ അമേരിക്കൻ ചാരസംഘടയായ സിഐഐ പോലും ഇടപെടേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്താണ് ചൈനയും ഈ ഭീമൻ പാണ്ടയും തമ്മിലുള്ള ബന്ധം? എന്താണ് ചൈനയുെടെ പാണ്ട നയതന്ത്രം? കഴിഞ്ഞ ദിവസം ജപ്പാനിൽ നിന്ന് തിരിച്ചു വാങ്ങിയതുപോലെ പല രാജ്യങ്ങളിൽ നിന്നും ചൈന എന്തുകൊണ്ടാണ് ഭീമൻ പാണ്ടയെ തിരിച്ചു വാങ്ങുന്നത്? ലോക ചരിത്രത്തിനൊപ്പം ചേർന്നു നിൽക്കുന്നതാണ് ഈ കഥകൾ.

സിയാങ് സിയാങ്ങിനെ ചൈനയിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പ് ചിത്രങ്ങളെടുക്കുന്ന ജപ്പാൻകാർ (ചിത്രം– AFP)

∙ റി റിയുടേയും ഷിൻ ഷിന്റെയും മകൾ സിയാങ് സിയാങ്

ADVERTISEMENT

നാലു ഭീമൻ പാണ്ടകളാണ് ജപ്പാനിൽ നിന്ന് കഴിഞ്ഞ ദിവസം ചൈനയിലേക്ക് ‘തിരിച്ചു പോയ’ത്. ഇതിലൊരണ്ണമാണ് സിയാങ് സിയാങ്. ചൈനയിൽ നിന്ന് ജപ്പാൻ ‘കട’മായി വാങ്ങിയ റി റി, ഷിൻ ഷിൻ എന്നീ പാണ്ടകൾക്ക് ടോക്കിയോയിൽ വച്ച് 2017–ലുണ്ടായ മകളാണ് സിയാങ് സിയാങ്. ആയിരക്കണക്കിന് പേരായിരുന്നു ഈ ഭീമൻ പാണ്ടയ്ക്ക് വിടവാങ്ങൽ നൽകാനും അവസാനമായി ഒന്നു കാണാനും മൃഗശാലയിലെത്തിയത്. തിരക്ക് നിയന്ത്രിക്കാൻ അധികൃതർക്ക് ഒടുവിൽ നറുക്കെടുപ്പ് നടത്തേണ്ടി വന്നു. അങ്ങനെ 2600 പേർക്ക് അവസാന ദിവസം സിയാങ് സിയാങ്ങിനെ കാണാൻ പറ്റി.

അഡ്വഞ്ചർ വേൾഡ് എന്ന മറ്റൊരു പാർക്കിലുണ്ടായിരുന്ന മറ്റ് മൂന്നു പാണ്ടകൾ കൂടിയാണ് ചൈനയിലേക്ക് തിരികെ പോയത്. 1994–ൽ ചൈനയിൽ നിന്ന് കൊണ്ടുവന്ന ആൺ പാണ്ടയായ എയ്മീയും ആ പാണ്ടയ്ക്ക് ജപ്പാനിൽ വച്ചുണ്ടായ ഇരട്ടകളായ പെൺ പാണ്ടകൾ, ഔഹിൻ, തൗഹിൻ എന്നിവയുമാണവ. കുട്ടികളെ ജനിപ്പിക്കാൻ പ്രാപ്തരായ ഇരട്ടകൾക്ക് വേണ്ടി ഇണയെ കണ്ടെത്താനാണ് ഈ യാത്ര. ഇത് കഴിഞ്ഞാലും നാല് പെൺ‌പാണ്ടകൾ ജപ്പാനിൽ ബാക്കിയുണ്ടാവും. ഒരു ആൺ പാണ്ടയെ കൂടി വിട്ടുതരാൻ ജപ്പാൻ ആവശ്യപ്പെടുന്നുമുണ്ട്.

ജപ്പാനും ചൈനയും തമ്മിൽ വളരെ മോശം ബന്ധമാണ് നിലനിൽക്കുന്നതെങ്കിലും പാണ്ടകളുടെ കാര്യത്തിൽ ഇരു രാജ്യങ്ങളിലേയും ജനങ്ങൾ ഒറ്റക്കെട്ടാണ്. സിയാങ് സിയാങ് പോയാലും ജപ്പാനിലെ മറ്റു പാർക്കുകളിലും ഭീമൻ പാണ്ടയുണ്ട്. തങ്ങളുടെ പാണ്ട നയതന്ത്രത്തിന്റെ ഭാഗമായി ചൈന മറ്റു രാജ്യങ്ങൾക്ക് പാണ്ടകളെ സമ്മാനിക്കാറുണ്ട്. എന്നാൽ അവയുടെ ഉടമസ്ഥതയും അവയ്ക്കുണ്ടാകുന്ന കുട്ടികളുടെ അവകാശവും ചൈനയ്ക്കായിരിക്കും.

സിയാച്ചിൻ പ്രവിശ്യയിലെ ഒരു സംരക്ഷിത കേന്ദ്രത്തിൽ പാണ്ടകൾ (ചിത്രം– Reauters)

∙ ഭീമൻ പാണ്ട എന്ന ഓമനത്തമുള്ള ‘കരടി’കൾ

ADVERTISEMENT

കഴിഞ്ഞ വർഷം ജൂലൈയിലാണ് മനുഷ്യസംരക്ഷണയിലുള്ള ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭീമൻ പാണ്ടയായ ആൻ ആൻ വിടവാങ്ങിയത്. 35 വയസായിരുന്നു പ്രായം. തെക്കുപടിഞ്ഞാറൻ ചൈനീസ് പ്രവിശ്യയായ സിച്വാനിൽ 1986–ലുണ്ടായ ആൻ ആൻ ഹോങ്കോങ്ങിൽ വച്ചാണ് ഓർമയായത്. 1999–ൽ ചൈന സമ്മാനമായി നൽകിയതായിരുന്നു ആൻ ആനിനേയും പെൺ പാണ്ടയായ ജിയ ജിയയേയും. 2016–ൽ 38–ാമത്തെ വയസിലാണ് ജിയ ജിയ വിട വാങ്ങിയത്.

കരടി കുടുംബത്തിൽപ്പെടുന്ന സസ്തനിയാണ് ഭീമൻ പാണ്ട. വെളുപ്പും കറുപ്പും നിറഞ്ഞ രോമങ്ങളുള്ള, ഉരുണ്ട കണ്ണുകളും വെളുത്ത രോമങ്ങൾ നിറഞ്ഞ ഓമനത്തം തുളുമ്പുന്ന മുഖവുമുള്ള പാണ്ടകൾക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. മധ്യ ചൈനയിലെ സിച്വാൻ പ്രവിശ്യയിലെ മലനിരകളിലാണ് ഇവയുടെ സ്വാഭാവികവാസം. ദിവസത്തിന്റെ പകുതി സമയവും തിന്നു കൊണ്ടിരിക്കുന്നവയാണ് പാണ്ടകൾ. നാരുകൾ കൂടുതലുള്ളതും പ്രോട്ടീൻ കുറവുള്ളതുമാണ് മുളകളാണ് ഇവയുടെ പ്രധാന ഭക്ഷണം. പാണ്ടകളുടെ ഭക്ഷണത്തിന്റെ 99 ശതമാനവും മുള തന്നെയാണ്. തുടക്കത്തിൽ പാണ്ടകൾ കരടികളെപ്പോലെ മാംസാഹാരികൾ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. മാംസാഹാരികളായ ജീവികളുടെ അതേ ദഹനവ്യവസ്ഥ തന്നെയാണ് ഇവയ്ക്കുമുള്ളത്. എന്നാൽ പ്രധാനമായും പാണ്ടകളെ സസ്യാഹാരികളായാണ് കണക്കാക്കുന്നത്. മുയൽ, എലി‍, അണ്ണാൻ പോലുള്ളവയെ ചില പാണ്ടകൾ കഴിക്കാറുണ്ട്. എങ്കിലും പാണ്ടകൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു ശതമാനം മാത്രമാണ് മാംസാഹാരം.

സിച്വാനിലെ സംരക്ഷണ കേന്ദ്രത്തിലെ മരത്തിൽ കയറിയിരിക്കുന്ന പാണ്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങളെടുക്കുന്നവർ (ചിത്രം – Reauters)

20 മുതൽ 40 കിലോഗ്രാം വരെ ഓരോ പാണ്ടയും ഒരു ദിവസം കഴിക്കുന്നു. ആഹാരം കഴിക്കാത്ത സമയങ്ങളിൽ വിശ്രമമാണ് ഇവയുടെ പ്രധാന പണി. മുളയാണ് പ്രധാന ഭക്ഷണം എന്നതിനാൽ ഊർജം നിലനിർത്താനായി അവ ഉറങ്ങിക്കൊണ്ടിരിക്കും. അതുപോലെ ഇടയ്ക്കിടെയുള്ള പ്രവർത്തിയാണ് കാഷ്ടിക്ക‌ൽ. ഒരു ദിവസം 20 കിലോ ഗ്രാം വരെ ഇത്തരത്തിൽ കാഷ്ടിക്കും. കുട്ടികൾ ഉണ്ടാകുമ്പോൾ പാണ്ടയുടെ ഭക്ഷണശീലത്തിന്റെ പ്രത്യേകത കൊണ്ട് അവയ്ക്ക് തീരെ വലിപ്പം കുറവായിരിക്കും. പാണ്ട കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവയ്ക്ക് കാഴ്ചയുണ്ടാകില്ല. രണ്ടു മാസം വരെ ചെറിയ തോതിലേ കണ്ണ് തുറന്നു വരികയുള്ളൂ. തീരച്ചെറിയ ശരീരമുള്ള ഇവയുടെ ഭാരമാകട്ടെ വെറും 140 ഗ്രാം മാത്രവും. എന്നാൽ പ്രായപൂർത്തിയായ ഒരു പെൺ പാണ്ടയ്ക്ക് 110 കിലോ ഗ്രാം വരെ ഭാരമുണ്ടാകും. പാണ്ടകൾ ശരീരത്തിൽ ഒട്ടും കൊഴുപ്പ് ശേഖരിച്ചുവയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ അവയ്ക്ക് എപ്പോഴും തിന്നു കൊണ്ടിരിക്കണം.

ഇങ്ങനെ മുള അന്വേഷിച്ചു നടക്കുമ്പോൾ ശത്രുവിന്റെ ആക്രമണം ഉണ്ടായാൽ വേഗത്തിൽ പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിയാറില്ല. അതുകൊണ്ടു തന്നെ ശത്രുവിന്റെ കണ്ണിൽപ്പെടാതിരിക്കാൻ കറുപ്പും വെളുപ്പും കലർന്ന നിറം സഹായിക്കുന്നു എന്നാണ് കരുതപ്പെടുന്നത്.

പാണ്ട സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാർ പാണ്ട കുഞ്ഞുങ്ങളെ കൈയിലെടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു (ചിത്രം– Reauters)
ADVERTISEMENT

∙ വംശനാശത്തിൽ നിന്നുള്ള രക്ഷപെടൽ

പരിണാമത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ ദുർബലമായ ശരീരഘടനയുള്ള പാണ്ട ഒരിക്കലും ഇത്രയും കാലം അതിജീവിക്കാൻ സാധ്യതയില്ലായിരുന്നു എന്നാണ് ശാസ്ത്രലോകം പറയുന്നത്. പക്ഷേ അവ അതിജീവിച്ചു. ലോകത്താകെ 1800 പാണ്ടകൾ വനത്തിലും 500–ഓളം എണ്ണം മൃഗശാലകളിലും സംരക്ഷണ കേന്ദ്രങ്ങളിലുമായി ജീവിക്കുന്നു എന്നാണ് കണക്ക്. ഈ സംരക്ഷണ കേന്ദ്രങ്ങൾ സിച്വാനിലാണ് സ്ഥിതി ചെയ്യുന്നത്. പാണ്ടകൾ തമ്മിൽ ഇണചേർന്നും കൃത്രിമ മാർഗങ്ങളിലൂടെയും ഉണ്ടാകുന്ന കുട്ടികളെ ഈ കേന്ദ്രങ്ങളിൽ സംരക്ഷിക്കുകയും പതുക്കെ വനത്തിലേക്ക് തുറന്നു വിടുകയുമാണ് ചെയ്യുന്നത്.

പാണ്ടകൾ വംശമറ്റു പോകാൻ തുടങ്ങുന്നു എന്ന് മനസിലായതോടെയാണ് 35 കൊല്ലം മുമ്പ് ചൈന സിച്വാനിൽ മൂന്നു സെന്ററുകൾ ആരംഭിച്ചത്. 1987–ൽ വനത്തിൽ നിന്ന് കണ്ടെത്തിയ ആറ് ഭീമൻ പാണ്ടകളുമായി ഇതിലെ പ്രധാനപ്പെട്ട കേന്ദ്രം തുടങ്ങി. ഇന്ന് അവിടെ മാത്രം108 എണ്ണമുണ്ട്. ഈ കണക്കിൽ കുട്ടികൾ ഉണ്ടാവുകയാണെങ്കിൽ പാണ്ടകളുടെ വലിയ കൂട്ടം തന്നെ ഭാവിയിൽ ഉണ്ടാവും. 2016–ൽ ദി ഇന്റർനാഷണൽ യൂണിയൻ ഓഫ് കൺസർവേഷൻ ഓഫ് നേച്ചർ ഭീമൻ പാണ്ടയെ വംശനാശ ഭീഷണിയുള്ള മൃഗങ്ങളുടെ ഗണത്തിൽ നിന്ന് ‘എളുപ്പത്തിൽ ഇല്ലാതാവാൻ സാധ്യതയുള്ള’ (വൾനറബിൾ) ഗണത്തിലേക്ക് മാറ്റിയിരുന്നു. 2004–ൽ 1596 പാണ്ടകളിൽ നിന്ന് 2014 ആയപ്പോൾ 1864 ആയി പാണ്ടകളുടെ എണ്ണം ഉയർന്നതോടെയാണിത്. അതേ സമയം, അന്ന് ഇത് നിഷേധിക്കുകയും പാണ്ടകൾക്ക് നിലവിൽ നൽകിവരുന്ന കരുതൽ ഒട്ടും കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുമായിരുന്നു ചൈനീസ് അധികൃതർ പ്രതികരിച്ചത്. ഒടുവിൽ 2021–ൽ പാണ്ടകളെ ഈ ‘വൾനറബിൾ’ വിഭാഗത്തിലേക്ക് മാറ്റിയതായി ചൈനീസ് സർക്കാർ അറിയിച്ചു.

‘പാണ്ട നയതന്ത്രം’; ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും ജർമൻ ചാൻസിലറായിരുന്ന ഏഞ്ചല മെർക്കലും (ചിത്രം– Axel Schmidt/ AFP)

∙ ഇന്നും ഭീഷണി

1980–കളിൽ 1000–ത്തിൽ താഴെയായി പാണ്ടകളുടെ എണ്ണം കുറഞ്ഞിരുന്നു. വനനശീകരണവും പാണ്ടകളെ വേട്ടയാടലുമായിരുന്നു പ്രശ്നം. 1930–കളിൽ തന്നെ പാണ്ടകളെ സമ്മാനിക്കുന്ന പദ്ധതി ചൈന തുടങ്ങിയിരുന്നെങ്കിലും 80–കളിലാണ് ലോകത്തിലെ വിവിധ മൃഗശാലകൾക്ക് പാണ്ടകളെ സമ്മാനിക്കുന്ന പരിപാടിക്ക് ചൈന തുടക്കമിട്ടത്. എന്നാൽ പാണ്ടകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെ കർശന നടപടികളുമായി സർക്കാർ രംഗത്തെത്തി.

1961–ൽ വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് (WWF) തങ്ങളുടെ ചിഹ്നമായി പാണ്ടയെ സ്വീകരിച്ചിരുന്നു. പാണ്ടകൾ വംശനാശ ഭീഷണിയുടെ വക്കിലായതോടെ ചൈനീസ് സർക്കാരും ‌ഡബ്ല്യു‍ഡബ്ല്യുഎഫും ചേർന്ന് സിച്ച്വാൻ പ്രവിശ്യയിൽ, 1980–ൽ വൊലോങ് നാഷണൽ നേച്ചർ റിസർവ് സ്ഥാപിച്ചു. പാണ്ടകളുടെ രോമം നിറഞ്ഞ തൊലി കയറ്റുമതി കർശനമായി തടയുകയും വന വിസ്തൃതി വർധിപ്പിക്കുകയും ചെയ്തതു വഴി പാണ്ടകളുടെ എണ്ണം കൂടിത്തുടങ്ങി.

പാണ്ടകളെ മറ്റു മൃഗങ്ങളോ മനുഷ്യരോ ആക്രമിക്കുന്നതിനേക്കാൾ മുള ഇല്ലാതാകുന്നതാണ് ഇവയുടെ നാശത്തിന് കൂടുതൽ കാരണമാകുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. കൃഷിയിടങ്ങളുടെ വിസ്തൃതി വർധിച്ചതും മനുഷ്യവാസം വ്യാപിച്ചതും വനനശീകരണവും എല്ലാം പാണ്ടകളുടെ വംശനാശത്തിന് കാരണമാകുന്നുണ്ട്. അതുപോലെ കാലാവസ്ഥാ വ്യതിയാനം മൂലവും മുള വലിയ തോതിൽ നശിച്ചു പോകുന്നുണ്ട്. അടുത്ത 80 വർഷത്തിനിടയിൽ ലോകത്തുള്ള മുളകളുടെ 35 ശതമാനവും കാലാവസ്ഥാ വ്യതിയാനം മൂലം നശിച്ചുപോകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ സാഹചര്യത്തിൽ പാണ്ടകളുടെ സ്ഥിതിയിൽ വീണ്ടും പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്. 2008–ൽ സിച്വാനിലുണ്ടായ വലിയ ഭൂകമ്പത്തിൽ അനേകം നാശനഷ്ടങ്ങളുണ്ടായിട്ടും പാണ്ടകളെ രക്ഷിക്കാനായി ജനങ്ങളും സന്നദ്ധപ്രവർത്തകരും ഓടിക്കൂടിയത് വലിയ വാർത്തയായിരുന്നു.

ഹോങ്കോങ്ങിലെ മൃഗശാലയിൽ പാണ്ടയ്ക്കൊപ്പം ഫോട്ടോ എടുക്കുന്നവർ (ചിത്രം– Twitter/© Kurt Tong)

∙ ചൈനയുടെ പാണ്ട നയതന്ത്രം

1930-40കൾ മുതൽ 1984 വരെ പാണ്ടകളെ ചൈന സമ്മാനമായി നൽകിയെങ്കിൽ അതിനു ശേഷം ‘വായ്പ’ എന്ന രീതിയിൽ നൽകുകയാണ് ചെയ്യുക. 1957 മുതൽ 83 വരെ ഒമ്പതു രാജ്യങ്ങൾക്കായി 23 പാണ്ടകളെ ചൈന തങ്ങളുടെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി കൈമാറിയിട്ടുണ്ട് എന്നാണ് കണക്ക്. എന്നാൽ 80–കളിൽ വംശനാശ ഭീഷണി ഉയർന്നതോടെ പാണ്ടകളെ നൽകുന്നതിനു പകരം അവയെ വായ്പയായി നൽകിത്തുടങ്ങി. പത്തു വർഷത്തേക്ക് വായ്പയായി നൽ‌കുന്നതാണ് നിലവിലെ രീതി. ഓരോ വർഷവും 10 ലക്ഷം ഡോളർ വീതം ചൈനയ്ക്ക് ഈ രാജ്യങ്ങൾ നൽകണം. ഈ തുക പാണ്ടകളുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് ചെലവഴിക്കുക. ഇതിനൊപ്പം, വായ്പയായി നൽകുന്ന പാണ്ടയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങളുടെ അവകാശവും ചൈനയ്ക്ക് തന്നെയായിരിക്കണം. ഈ കുഞ്ഞുങ്ങളെ സൂക്ഷിക്കുന്നതിനും ചൈനയ്ക്ക് തുക നൽകേണ്ടതുണ്ട്.

1936 മുതൽ അഞ്ചു പാണ്ടകളെ അമേരിക്കയിലെ വിവിധ മൃഗശാലകൾക്കായി നൽകിയിരുന്നു. എന്നാൽ ഇതിലൊരെണ്ണം രണ്ടു വർഷത്തിനുള്ളിൽ ചത്തുപോയി. ഇതോടെയാണ് 1941–ൽ മാഡം ചിയാങ് അമേരിക്കയ്ക്കുള്ള നന്ദിയെന്ന നിലയിൽ രണ്ട് പാണ്ടകളെ സമ്മാനിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിലും പാണ്ടകൾ ചൈനയുടെ മികച്ച നയതന്ത്ര അംബാസിഡർമാരായി മാറി. 1950–കളുടെ ഒടുവിൽ അമേരിക്കയും ‘കമ്യൂണിസ്റ്റ് ചൈന’യും തമ്മിലുള്ള ബന്ധം വളരെ മോശമായി. ചൈനയിൽ നിന്നോ ചൈന വഴി വരുന്നതോ ആയ സാധനങ്ങളുടെ പോലും ഇറക്കുമതി അമേരിക്ക വിലക്കി.

ലണ്ടനിലെ മൃഗശാലയിൽ നിന്ന് ചാടിപ്പോയ ചി ചിയെ എടുത്തുകൊണ്ട് തിരികെ വരുന്ന ഹെയ്നി ഡെമ്മർ (ചിത്രം – twitter/ @mongsley)

എന്നാൽ ഹെയ്‍നി ഡെമ്മർ എന്ന മൃഗങ്ങളെ വ്യാപാരം ചെയ്യുന്നയാൾക്ക് അമേരിക്കയിലേക്ക് ഒരു പാണ്ടയെ ഇറക്കുമതി ചെയ്യേണ്ടതുണ്ടായിരുന്നു. ബെയ്ജിങ് മൃഗശാലയിൽ നിന്ന് ‘ചി ചി’ എന്നു േപരിട്ടിട്ടുള്ള പാണ്ടയെ വാങ്ങിയ ഡെമ്മറിന് ഇതിനെ അമേരിക്കയിലെത്തിക്കണമായിരുന്നെങ്കിലും അധികൃതർ വഴങ്ങിയില്ല. വിലക്കിൽ എന്തെങ്കിലും ഇളവ് ഉണ്ടാവണമെന്ന് അഭ്യർഥിച്ച് സർക്കാരിന്റെ വാതിലുകൾ മുട്ടാൻ തുടങ്ങിയ ഡെമ്മർ ഒടുവിൽ ഡയറക്ടർ ഓഫ് സെന്റർ ഇന്റലിജൻസ് ആയ അലൻ ‍ഡാലസിന്റെ മുമ്പാകെ എത്തി. സഹായിക്കാമെന്ന് അറിയിച്ച ‍അലൻ തന്റെ സഹായികളെ പ്രശ്നം പരിഹരിക്കാൻ ചുമതലപ്പെടുത്തി. അന്നത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്നു ജോൺ ഫോസ്റ്റർ ഡാലസ് അലന്റെ സഹോദരൻ. തനിക്ക് ലഭിച്ച അപേക്ഷയിൽ കുറച്ചുകഴിഞ്ഞ് ഡാലസ് ഇങ്ങനെ എഴുതി– ‘ചി ചിയെ അമേരിക്കയിൽ പ്രവേശിപ്പിക്കുക എന്നതിനർഥം നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ചിരിക്കുന്ന നയങ്ങളെ പൂർണായി പൊളിക്കുക എന്നതാണ്. മാത്രമല്ല, ഭീമൻ പാണ്ടയെ കൊണ്ടു വന്നു കഴിഞ്ഞാൽ വലിയ പ്രശസ്തി ഉണ്ടാവുകയും എന്തുകൊണ്ട് ഇത്തരത്തിൽ ഒരു ഇളവ് അനുവദിച്ചു എന്ന് ഞങ്ങൾ വിശദീകരണം കൊടുക്കേണ്ടിയും വരും. അതുകൊണ്ട് അനുമതി നിഷേധിച്ചിരിക്കുന്നു’.

ഇത്തരത്തിൽ പാണ്ടയെ കൊണ്ടു വരുന്നതിൽ സിഐഎ പോലും ഇടപെടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. പാണ്ടകളെ നൽകുന്നതും അത് ലോകശ്രദ്ധ ആകർഷിക്കുന്നതും ചൈനയുടെ മികച്ച നയതന്ത്ര നീക്കം തന്നെയായിരുന്നു എന്നതു കൊണ്ടു കൂടിയാണ് അമേരിക്ക അന്ന് ഇതിന് അനുമതി നൽകാതിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്ക പ്രവേശനം നൽകാതിരുന്നതിനെ തുടർന്ന് ‘ചി ചി’ അക്കാലത്ത് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ പര്യടനം നടത്തി. ഒടുവിൽ 1972–ൽ ലണ്ടനിലെ മൃഗശാലയിൽ വച്ചാണ് ‘ചി ചി’ വിടവാങ്ങുന്നത്. ഇതേ വർഷം തന്നെയാണ് അമേരിക്കൻ പ്രസിഡന്റ് റിച്ചഡ് നിക്സന്റെ ചൈന സന്ദർശനത്തോടുള്ള ബഹുമാനാർഥം ചൈന ലിങ് ലിങ് എന്നും സിങ് സിങ് എന്നും പേരുള്ള രണ്ട് പാണ്ടകളെ അമേരിക്കയ്ക്ക് സമ്മാനിച്ചത്. ഒരിക്കൽ ചി ചിക്ക് പ്രവേശനം നിഷേധിച്ച ഡാലസിന്റെ പേരിലുള്ള വിമാനത്താവളം വഴിയായിരുന്നു ഈ പാണ്ടകൾ അമേരിക്കൻ മണ്ണിലിറങ്ങിയത് എന്നതും കൗതുകകരം.

ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ചി–ചി പാണ്ട (ചിത്രം–twitter/@KintburyCook)

∙ ചൈനയിലെത്തുംമുമ്പേ വിടപറഞ്ഞ ‘ലെ ലെ’ 

അമേരിക്കയിലെ ടെന്നിസ്സീയിലുള്ള മെംഫിസ് മൃഗശാലയിൽ ഈ മാസമാദ്യം ‘ലെ ലെ’ എന്ന ആൺ പാണ്ട ചത്തതിനെ തുടർന്ന് ചൈന ആശങ്ക രേഖപ്പെടുത്തിയതും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായിരിക്കുന്ന അവസ്ഥയിലാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. അതിന്റെ തലേമാസം, ജനുവരിയിൽ മോശം ആരോഗ്യസ്ഥിതിയിലുള്ള പാണ്ടകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചൈന ഇക്കാര്യത്തിൽ ആശങ്കാകുലരാകുകയും ചെയ്തിരുന്നു. 2003–ലാണ് ലെ ലെയും പെൺ പാണ്ടയായ ‘യാ യാ’യും മെംഫിസിലേക്ക് വരുന്നത്. തുടക്കത്തിൽ 10 വർഷമായിരുന്നു കാലാവധിയെങ്കിലും പിന്നീട് ഇത് 10 വർഷം കൂടി നീട്ടി. വരുന്ന ഏപ്രിലിൽ ഇവയെ ചൈനയ്ക്ക് തിരിച്ചു കൊടുക്കാനിരിക്കെ, പാണ്ടകളെ നന്നായി നോക്കുന്നില്ല എന്ന വാർത്ത ഏറെ വിവാദമായി. തുടർന്ന് കാലാവധി കഴിയുന്നതിനു മുമ്പു തന്നെ ഇവയെ തിരികെ കൊണ്ടുപോകാനും ആലോചന നടന്നിരുന്നു. പ്രായം കൂടിയതും യാ യായുടെ ദേഹത്ത് വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടതു മൂലം കാഴ്ചക്കാർക്ക് മുമ്പിൽ പ്രദർശിപ്പിക്കാൻ കഴിയാത്തതുമായിരുന്നു കാരണം. എന്നാൽ അതിനിടെയാണ് ഈ മാസം അഞ്ചിന് ലെ ലെ ഓർമയായത്. ലെ ലെയുടെ പെട്ടെന്നുള്ള മരണത്തിൽ പരിശോധന നടത്താൻ ചൈനീസ് അസോസിയേഷൻ ഓഫ് സുവോളജിക്കൽ ഗാർഡൻസിനെ അധികൃതർ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. തങ്ങൾ എത്തുന്നതു വരെ ലെ ലെയുടെ ശരീരം സൂക്ഷിക്കാൻ ഇവർ അമേരിക്കൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രായാധിക്യം മൂലമാണ് ലെ ലെ ചത്തത് എന്നാണ് മൃഗശാല അധികൃതർ വ്യക്തമാക്കിയത്. 

ലെ ലെയുടേതായി പ്രചരിച്ച ചിത്രം (ചിത്രം – worldanimals.com)

‘കുങ്ഫു പാണ്ട’ പോലുള്ള ചിത്രങ്ങൾ പുറത്തിറങ്ങിയതോടെ ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള ജീവി കൂടിയാണ് ഭീമൻ പാണ്ട. ലോകഗതികളെ നിയന്ത്രിക്കാൻ ചിലപ്പോഴെങ്കിലും ഉപയോഗിക്കപ്പെടുന്നുമുണ്ട് ഈ പാവം ഭീമൻ മൃഗം എന്നതും പ്രധാനമാണ്.

 

English Summary: What is China's Panda diplomacy and why does it take back its animal: Explainer