വിഷപ്പാമ്പുകളെ ആരുമൊന്നു ഭയക്കും. അതിനാൽത്തന്നെ അവയിൽനിന്ന് പരമാവധി അകന്നുനിൽക്കാനാണ് എല്ലാവരും ശ്രമിക്കുക. വഴിയിലൊരു പാമ്പിനെക്കണ്ടാൽ അതിനു വിഷമുണ്ടോ ഇല്ലയോ എന്നറിയും മുൻപേ ജീവനുംകൊണ്ടോടുന്നവരാണ് ഏറെയും. പക്ഷേ വിഷപ്പാമ്പുകളിൽനിന്ന് ഓടിയൊളിക്കാതെ, അവയെ ‘സ്നേഹത്തോടെ’ വളർത്തി കാശുണ്ടാക്കുന്നവരുമുണ്ട്. ഒരു രാജ്യംതന്നെ അക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നുണ്ട്– കെനിയ. അവിടെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വ്യവസായമാണിന്ന് പാമ്പു വളർത്തൽ. മുതലകളെയും അപകടകാരികളായ വിഷപ്പാമ്പുകളെയും വളർത്തി ലാഭം കൊയ്യുന്ന രാജ്യമായിമാറിക്കഴിഞ്ഞിരിക്കുന്ന കെനിയ. നമ്മുടെ നാട്ടിൽ കോഴിവളർത്തലും കന്നുകാലി ഫാമുകളുമൊക്കെ സജീവമാകുമ്പോൾ കെനിയയിൽ കൂണുപോലെ മുളച്ചുപൊന്തുകയാണ് ‘പാമ്പു ഫാമു’കൾ. ഉഗ്രവിഷമുള്ള പാമ്പുകളെയും കൂറ്റന്‍ പെരുമ്പാമ്പുകളെയും മറ്റുമാണ് ഇത്തരം ഫാമുകളിൽ വളർത്തുന്നത്. നിലവിൽ, അംഗീകാരമുള്ള അൻപതോളം സ്നേക്ക് ഫാമുകൾ ഇവിടെയുണ്ട്. 50 സ്നേക്ക് ഫാമുകളിലായി ഇരുപതിനായിരത്തിലേറെ പാമ്പുകളെയാണിന്ന് കെനിയയില്‍ വളര്‍ത്തുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഇത്തരം ഫാമുകളുടെ പ്രധാന ലക്ഷ്യം. പ്രതിവിഷ നിർമാണത്തിനുള്ള പാമ്പിൻ വിഷവും ഇത്തരം ഫാമുകളിൽനിന്ന് ശേഖരിക്കാറുണ്ട്. ഇതോടൊപ്പം പാമ്പുകളെ കയറ്റുമതി ചെയ്യുന്നതും ഇവരുടെ പ്രധാന വരുമാന മാര്‍ഗമാണ്. മൃഗശാലകളിലേക്കും ഗവേഷണ കേന്ദ്രങ്ങളിലേക്കുമാണ് പ്രധാനമായും പാമ്പുകളെ കയറ്റുമതി ചെയ്യുന്നത്. എന്തുകൊണ്ടാണ് കെനിയ കേന്ദ്രീകരിച്ച് പാമ്പുഫാമുകളുടെ എണ്ണം കൂടുന്നത്? എന്താണ് അവയ്ക്കു പിന്നിലെ ലാഭം? വിഷപ്പാമ്പുകളെ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളെ എങ്ങനെയാണ് രാജ്യം കൈകാര്യം ചെയ്യുന്നത്? ഇരുന്നൂറോളം ജോലിക്കാരുള്ള ഫാമുകള്‍ വരെ കെനിയയിലുണ്ട്. പ്രാദേശികമായ മറ്റ് ജോലിസാധ്യതകള്‍ കൂടിയാണ് ഇതുവഴി പാമ്പ് ഫാമുകള്‍ സൃഷ്ടിക്കുന്നത്. ആ ലോകത്തെപ്പറ്റിയറിയാം, വിശദമായി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷപ്പാമ്പുകളെ ആരുമൊന്നു ഭയക്കും. അതിനാൽത്തന്നെ അവയിൽനിന്ന് പരമാവധി അകന്നുനിൽക്കാനാണ് എല്ലാവരും ശ്രമിക്കുക. വഴിയിലൊരു പാമ്പിനെക്കണ്ടാൽ അതിനു വിഷമുണ്ടോ ഇല്ലയോ എന്നറിയും മുൻപേ ജീവനുംകൊണ്ടോടുന്നവരാണ് ഏറെയും. പക്ഷേ വിഷപ്പാമ്പുകളിൽനിന്ന് ഓടിയൊളിക്കാതെ, അവയെ ‘സ്നേഹത്തോടെ’ വളർത്തി കാശുണ്ടാക്കുന്നവരുമുണ്ട്. ഒരു രാജ്യംതന്നെ അക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നുണ്ട്– കെനിയ. അവിടെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വ്യവസായമാണിന്ന് പാമ്പു വളർത്തൽ. മുതലകളെയും അപകടകാരികളായ വിഷപ്പാമ്പുകളെയും വളർത്തി ലാഭം കൊയ്യുന്ന രാജ്യമായിമാറിക്കഴിഞ്ഞിരിക്കുന്ന കെനിയ. നമ്മുടെ നാട്ടിൽ കോഴിവളർത്തലും കന്നുകാലി ഫാമുകളുമൊക്കെ സജീവമാകുമ്പോൾ കെനിയയിൽ കൂണുപോലെ മുളച്ചുപൊന്തുകയാണ് ‘പാമ്പു ഫാമു’കൾ. ഉഗ്രവിഷമുള്ള പാമ്പുകളെയും കൂറ്റന്‍ പെരുമ്പാമ്പുകളെയും മറ്റുമാണ് ഇത്തരം ഫാമുകളിൽ വളർത്തുന്നത്.

നിലവിൽ, അംഗീകാരമുള്ള അൻപതോളം സ്നേക്ക് ഫാമുകൾ ഇവിടെയുണ്ട്. 50 സ്നേക്ക് ഫാമുകളിലായി ഇരുപതിനായിരത്തിലേറെ പാമ്പുകളെയാണിന്ന് കെനിയയില്‍ വളര്‍ത്തുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഇത്തരം ഫാമുകളുടെ പ്രധാന ലക്ഷ്യം. പ്രതിവിഷ നിർമാണത്തിനുള്ള പാമ്പിൻ വിഷവും ഇത്തരം ഫാമുകളിൽനിന്ന് ശേഖരിക്കാറുണ്ട്. ഇതോടൊപ്പം പാമ്പുകളെ കയറ്റുമതി ചെയ്യുന്നതും ഇവരുടെ പ്രധാന വരുമാന മാര്‍ഗമാണ്. മൃഗശാലകളിലേക്കും ഗവേഷണ കേന്ദ്രങ്ങളിലേക്കുമാണ് പ്രധാനമായും പാമ്പുകളെ കയറ്റുമതി ചെയ്യുന്നത്. എന്തുകൊണ്ടാണ് കെനിയ കേന്ദ്രീകരിച്ച് പാമ്പുഫാമുകളുടെ എണ്ണം കൂടുന്നത്? എന്താണ് അവയ്ക്കു പിന്നിലെ ലാഭം? വിഷപ്പാമ്പുകളെ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളെ എങ്ങനെയാണ് രാജ്യം കൈകാര്യം ചെയ്യുന്നത്? ഇരുന്നൂറോളം ജോലിക്കാരുള്ള ഫാമുകള്‍ വരെ കെനിയയിലുണ്ട്. പ്രാദേശികമായ മറ്റ് ജോലിസാധ്യതകള്‍ കൂടിയാണ് ഇതുവഴി പാമ്പ് ഫാമുകള്‍ സൃഷ്ടിക്കുന്നത്. ആ ലോകത്തെപ്പറ്റിയറിയാം, വിശദമായി...

ADVERTISEMENT

∙ ഭീതിയേറെ, അപകടങ്ങളും

4200 പൗണ്ട് അഥവാ നാലു ലക്ഷത്തിലധികം രൂപയാണ് ഒരു വയൽ പ്രതിവിഷത്തിന് വിലവരുന്നത്. ഇതുതന്നെയാണ് കെനിയയിൽ പാമ്പു വളർത്തൽ വ്യവസായം പടർന്നു പന്തലിക്കാനുള്ള കാരണവും. വർഷങ്ങൾക്കു മുൻപുതന്നെ കെനിയയിൽ പാമ്പു ഫാമുകൾ തുടങ്ങിയിരുന്നു. നിലവിലുള്ള 50 ഫാമുകളും കൂടുതൽ പണം സമ്പാദിക്കുന്നത് ടൂറിസത്തിലൂടെയാണ്. 1800 പാമ്പുകൾ വരെയുള്ള ഫാമുകള്‍ ഇവിടെയുണ്ട്. 2017ൽ കെനിയയിലെ സ്നേക്ക് ഫാമുകളെക്കുറിച്ച് ബിബിസി ഫീച്ചർ തയാറാക്കിയിരുന്നു. ഇതോടെയാണ് ഇവിടുത്തെ ഫാമുകളിലേക്ക് സഞ്ചാരികൾ ഒഴുകിത്തുടങ്ങിയത്. വിഷപ്പാമ്പുകളെയും അവയെ പരിചരിക്കുന്നതും അനായാസേന കൈകകാര്യം ചെയ്യുന്നതുമൊക്കെ നേരിട്ടുകാണാനാണ് ഈ വരവ്. 

അപകടകാരികളായ മൂർഖൻ പാമ്പുകളെയും അണലിയെയുമൊക്കെ പരിചരിക്കുമ്പോൾ പലപ്പോഴും അവ ജീവനക്കാരെ ആക്രമിക്കാറുണ്ട്. മൂർഖൻ പാമ്പ് കടിച്ചതിനെത്തുടർന്ന് കാലു മുറിച്ചു മാറ്റേണ്ടി വന്ന ജീവനക്കാരനും പെരുമ്പാമ്പിന്റെ പിടിയിൽ ഞെരിഞ്ഞമർന്ന് ജീവൻ നഷ്ടപ്പെട്ട ജീവനക്കാരനും തന്റെ ഫാമിലുണ്ടായിരുന്നെന്ന് ചില ഉടമകൾ പറയുന്നത് ഡോക്യുമെന്ററിയിൽ കാണാം. ഇവിടെയെത്തപ്പെടുന്ന പാമ്പുകളെല്ലാം കാട്ടിൽനിന്ന് പിടിച്ചുകൊണ്ടുവന്നവയോ വീടുകളിലും മറ്റും കയറുമ്പോൾ പിടികൂടുന്നവയോ ആണ്. ബ്രീഡ് ചെയ്തെടുക്കുന്ന പാമ്പുകളും ഇക്കൂട്ടത്തിലുണ്ട്. മറ്റു ഫാമുകളിൽനിന്ന് വാങ്ങുന്ന പാമ്പുകളെയും സ്നേക്ക് ഫാമുകളിൽ പ്രദർശിപ്പിക്കാറുണ്ട്. പലപ്പോഴും കാണികൾക്കു മുന്നിൽ പ്രദർശത്തിനായി കൈകാര്യം ചെയ്യുമ്പോഴാണ് ഇവ ആക്രമിക്കുന്നത്. അപൂർവമായി ഭക്ഷണം നൽകുമ്പോൾ ഇവ ആക്രമിച്ച ചരിത്രവുമുണ്ട്. 

ഈജിപ്ഷ്യന്‍ കോബ്ര ഇനത്തില്‍ പെട്ട പാമ്പുകളാണ് മിക്ക ഫാമുകളിലെയും പ്രധാന ഇനം. കാഴ്ചയില്‍തന്നെ അതീവ ഭീതി ഉണ്ടാക്കുന്ന സൗന്ദര്യമാണ് ഇവയുടെ പ്രത്യേകത. ഇവയുടെ കടിയേറ്റാല്‍ 15 മിനുട്ടിനുള്ളില്‍ മരണം സംഭവിക്കും. അതായത് വിഷത്തിന്‍റെ കാര്യത്തില്‍ രാജവെമ്പാലയേക്കാള്‍ കേമനാണ് ഈജിപ്ഷ്യന്‍ കോബ്ര. പേരില്‍ ഈജിപ്ത് ഉണ്ടെങ്കിലും മധ്യേഷ്യയിലും ഇവ ധാരാളമുണ്ട്. അതിനാല്‍തന്നെ ഏഷ്യയിലെ ഏറ്റവും വിഷമേറിയ പാമ്പും ഇവ തന്നെ. അണലിയും ബ്ലാക്ക് മാംബയും പെരുമ്പാമ്പുകളുമെല്ലാം ഇത്തരം ഫാമുകളിലുണ്ട്.

ADVERTISEMENT

വിഷപ്പാമ്പുകളും പെരുമ്പാമ്പുകളും ധാരാളമുള്ളതിനാല്‍ അപകടങ്ങളും ഇത്തരം ഫാമുകളില്‍ നിരവധിയാണ്. എല്ലാ ഫാമുകളിലും പ്രതിവിഷം കരുതിയിട്ടുള്ളതിനാല്‍ മരണം പക്ഷേ സാധാരണമല്ല. എങ്കിലും പ്രതിവിഷം കുത്തിവയ്ക്കാന്‍ അല്‍പം വൈകിയതു മൂലം കൈയോ കാലോ മുറിച്ചു മാറ്റേണ്ടി വന്ന ജോലിക്കാരും നിരവധിയാണ്. ഇതോടൊപ്പം പെരുമ്പാമ്പ് ചുറ്റിവരിഞ്ഞതിനെ തുടർന്ന് തുടര്‍ന്ന് അസ്ഥി നുറുങ്ങിപ്പോയവരുമുണ്ട്. എങ്കിലും മികച്ച വരുമാനമായതിനാല്‍ ഫാമുകളുടെ എണ്ണം രാജ്യത്ത് വർധിച്ച് വരികയാണ്. നിലവില്‍ നിരവധി പേരാണ് പുതിയ ഫാം തുടങ്ങുന്നതിനായി വനം–വനംവന്യജീവി വകുപ്പിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നത്.

∙ പാമ്പുണ്ട് പക്ഷേ പ്രതിവിഷമില്ല!

സ്വന്തമായി പ്രതിവിഷം നിർമിക്കുക എന്ന ലക്ഷ്യവും ഈ വ്യവസായം സജീവമാക്കുന്നതിലൂടെ കെനിയ ലക്ഷ്യമിടുന്നുണ്ട്. വർഷം തോറും ആയിരക്കണക്കിന് ആളുകളാണ് ആഫിക്കയിലും കെനിയയിലുമായി പാമ്പുകടിയേറ്റ് മരിക്കുന്നത്. പ്രതിവിഷം രാജ്യത്തില്ലാത്തതിനാലാണ് പലരും മരണത്തിന് കീഴടങ്ങുന്നത്. അതേസമയം കെനിയയിൽനിന്നുള്ള വിഷം ഉപയോഗിച്ച് പല രാജ്യങ്ങളും വൻതോതിൽ പ്രതിവിഷം ഉൽപാദിപ്പിക്കുന്നുമുണ്ട്. ചെലവേറിയയതും സങ്കീർണവുമാണ് പ്രതിവിഷ നിർമാണം. അതുതന്നെയാണ് കെനിയ പോലുള്ള രാജ്യങ്ങളെ പ്രതിവിഷ നിർമാണത്തിൽനിന്ന് പിന്നോട്ടുവലിക്കുന്നതും. സ്നേക്ക് ഫാമുകളിൽ വളർത്തുന്ന പാമ്പുകളിൽനിന്ന് വിഷം ശേഖരിച്ച് കുതിര, ആട് തുടങ്ങിയ ജീവികളുടെ ശരീരത്തിൽ കുത്തിവച്ചതിനു ശേഷം അവയുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നന്ന ആന്റിബോഡികൾ ശേഖരിച്ചാണ് പ്രതിവിഷ നിർമാണത്തിനുപയോഗിക്കുന്നത്. ഇത്തരം സങ്കീർണമായ രീതികളിലൂടെ അല്ലാതെ ചെലവ് കുറഞ്ഞ രീതിയിൽ പ്രതിവിഷം നിർമിക്കുന്ന രീതികളും പല രാജ്യങ്ങളും കണ്ടെത്തിക്കഴിഞ്ഞു. 

വിവിധയിനം പാമ്പുകളിലെ ഗ്രന്ഥികള്‍ വിഷം ഉൽപാദിപ്പിക്കുന്നത് പല തരത്തിലാണ്. മൂലകോശങ്ങളെ (stem cells) ഉപയോഗപ്പെടുത്തി ഈ വിഷ ഗ്രന്ഥികളെ ലാബിൽ ടിഷ്യുകൾച്ചർ ചെയ്തെടുക്കുന്ന രീതി ഡച്ച് ഗവേഷകർ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. മൂലകോശത്തിൽനിന്ന് രൂപപ്പെടുത്തുന്ന ഇവയെ ഓർഗനോയിഡുകൾ (Organoids) എന്നാണ് വിളിക്കുക. ഈ ഓർഗനോയിഡുകൾ വഴി ഏതു തരം പാമ്പിന്റെയും വിഷം കൃത്രിമമായി ഉൽപാദിപ്പിക്കാം. അപൂർവ ഇനം പാമ്പുകളുടെ വരെ മൂലകോശം ലഭിച്ചാൽ മതി, അവയെ വളർത്താതെതന്നെ ലാബിൽ വിഷം ഉൽപാദിപ്പിക്കാം. ഇന്ത്യയിലാകട്ടെ മൂർഖൻ പാമ്പിന്റെ ജീനോം സീക്വൻസിങ് തന്നെ നടത്തിയിട്ടുണ്ട്. ഇതു വിശദമായി പഠിച്ച് ഉപയോഗപ്പെടുത്തി മൂർഖന്റെ വിഷത്തിനെതിരെയുള്ള ആന്റിബോഡികൾ കൃത്രിമമായി ഉൽപാദിപ്പിക്കാനാകും. ഇത്തരത്തിൽ കൃത്രിമ വിഷപ്രതിരോധ മരുന്നുകൾ ഉൽപാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണത്തിനു പ്രാധാന്യം നൽകുന്നതിനെപ്പറ്റി രാഷ്ട്രീയക്കാർക്കും അറിയാം. അതിനാൽത്തന്നെ പ്രസിഡന്റ് സ്ഥാനാർഥികൾ ഉൾപ്പെടെ പല കാലങ്ങളിലായി കെനിയയിൽ മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങളിലൊന്ന്, സ്വന്തം രാജ്യത്ത് പ്രതിവിഷം നിർമിക്കാനുള്ള സൗകര്യമൊരുക്കുമെന്നാണ്.

ADVERTISEMENT

∙ ലാബിൽ വിഷസഞ്ചി

പ്രതിവിഷ മരുന്നുകളുടെ നിർമാണത്തില്‍ നിര്‍ണായകമായ കണ്ടെത്തലാണ് 2020ൽ ശാസ്ത്രലോകത്തുണ്ടായത്. ഡച്ച് ഗവേഷകരാണ് ഈ നിര്‍ണായക കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്. പാമ്പുകളില്‍ കണ്ടു വരുന്ന വിഷഗ്രന്ഥി കൃത്രിമമായി നിര്‍മിക്കുന്നതിലാണ് അന്ന് ഒരു സംഘം ഗവേഷകര്‍ വിജയിച്ചത്. അതോടെ മരുന്നുകള്‍ക്കും പ്രതിവിഷത്തിനും വേണ്ടി പാമ്പുകളെ ലാബുകളില്‍ വളര്‍ത്തുന്നതും, അവയെ ഉപദ്രവിച്ച് വിഷം ഊറ്റിയെടുക്കുന്നതും ഒഴിവാക്കാൻ സാധിക്കുമെന്നായി. മനുഷ്യരുടെ ശരീരത്തിലെതന്നെ പല ചെറു ഭാഗങ്ങളും കൃത്രിമമായി വികസിപ്പിക്കുന്നതില്‍ ശാസ്ത്രലോകം മുന്‍പേ വിജയിച്ചിട്ടുണ്ട്. ഈ ഗവേഷണങ്ങളുടെ ചുവടു പിടിച്ചാണ് പാമ്പിന്‍ ഗ്രന്ഥി വികസിപ്പിക്കാനും ഗവേഷകര്‍ക്ക് സാധിച്ചത്. ടിഷ്യു കൾച്ചറിലൂടെ ഓര്‍ഗനോയ്ഡ്സുകള്‍ വികസിപ്പിക്കാന്‍ സാധിച്ചത് ചരിത്ര നേട്ടമാണെന്നാണ് ഗവേഷകർ അന്നു പറഞ്ഞത്. ഡവലപ്മെന്‍റല്‍ ബയോളജിസ്റ്റായ ജോബ് ബ്രൂമറാണ് അന്ന് ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. വര്‍ഷത്തില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ ലോകത്താകെ പാമ്പിന്‍ വിഷം തീണ്ടി മരിക്കുന്നുണ്ടെന്നാണ് കരുതുന്നത്. പക്ഷേ എന്നിട്ടും പത്തൊൻപതാം നൂറ്റാണ്ട് മുതല്‍ പിന്തുടരുന്ന വിഷപ്രതിരോധ ചികിത്സാ മാര്‍ഗമാണ് പലയിടത്തും ഇപ്പോഴുമുള്ളത്. ഇതിന് മാറ്റം കൊണ്ടുവരാൻ പോന്നതായിരുന്നു ഈ കണ്ടെത്തൽ.

∙ ഗ്രന്ഥിയുടെ നിര്‍മാണം

മനുഷ്യശരീരഭാഗങ്ങൾ കൃത്രിമമായി നിര്‍മിക്കാന്‍ ഉപയോഗിച്ച സാങ്കേതിക വിദ്യതന്നെയാണ് പാമ്പുകളുടെ വിഷഗ്രന്ഥി നിര്‍മാണത്തിനും ഗവേഷകർ ഉപയോഗിച്ചത്. പാമ്പിന്‍ മുട്ടയില്‍നിന്നുള്ള ടിഷ്യുവില്‍നിന്നാണ് വിഷഗ്രന്ഥി വികസിപ്പിച്ചെടുത്തത്. ഈ ടിഷ്യുവില്‍ ഇവയുടെ തനിയെയുള്ള വളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങള്‍ ഗവേഷകര്‍ കലര്‍ത്തി. തുടര്‍ന്നാണ് ഇവയിലെ കോശങ്ങള്‍ വളരാൻ തുടങ്ങിയത്. ഇങ്ങനെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറിലധികം ‘സ്നേക്ക് ഗ്ലാന്‍ഡ്’ സാംപിളുകളാണ് ഗവേഷകർ തയാറാക്കിയത്. ഇത്തരത്തില്‍ കൃത്രിമമായി തയാറാക്കിയ വിഷഗ്രന്ഥികള്‍ നാലു തരത്തിൽ ജൈവികമായി തരംതിരിക്കപ്പെട്ടിരിക്കുന്നു. ഇവയെല്ലാംതന്നെ സ്വന്തമായി വികസിക്കുന്നതും ജൈവികമായി പ്രവര്‍ത്തിച്ച് വിഷം ഉൽപാദിപ്പിക്കുന്നവയുമാണ്. പാമ്പിന്‍റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന അതേ രീതിയില്‍ തന്നെയാണ് ഇവ പരീക്ഷണശാലയിലും പ്രവര്‍ത്തിക്കുന്നത്.

∙ ‘ക്രൂരം’ കയറ്റുമതി

കെനിയയിലെ ഫാമുകളിൽ വളർത്തുന്ന മിക്ക പാമ്പുകളെയും മൃഗശാലകൾക്കും പെറ്റ് ഷോപ്പുടമകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും വിൽക്കുകയാണ് പതിവെന്ന് പീറ്റ (PETA) പോലുള്ള മൃഗസംരക്ഷണ സംഘടനകൾ പറയുന്നു. വിദേശ രാജ്യങ്ങളിലെ മൃഗശാലകളിലേക്കും പെറ്റ് ഷോപ്പുകളിലേക്കും ഇവയെ കയറ്റി അയയിക്കുന്നത് പക്ഷേ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്. എക്സോട്ടിക് പെറ്റ് വിഭാഗത്തിൽപ്പെടുന്ന ഇവയെ ഷൂബോക്സിനുള്ളിലും മറ്റും കുത്തിനിറച്ചാണ് കയറ്റിവിടുന്നത്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റിഅയയ്ക്കപ്പെടുന്ന ഇത്തരം പാമ്പുകൾ അവിടെയെത്തുന്നതിനു മുൻപു തന്നെ ചത്തുപോവുകയോ അവശനിലയിലാകുകയോ ചെയ്യുകയാണ് പതിവെന്നും പീറ്റ വ്യക്തമാക്കുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന്, 2017ൽ എക്സോട്ടിക് ആനിമൽ വിഭാഗത്തിൽപ്പെടുന്ന ജീവികളുടെ രാജ്യാന്തര വ്യാപാരം കെനിയ നിരോധിച്ചിരുന്നു.

English Summary: Poisonous Snake Farming is on the Rise in Kenya and Why?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT