ചുഴലിക്കാറ്റുകളെക്കുറിച്ചുള്ള വാർത്തകൾ നമ്മളൊക്കെ ശ്രദ്ധിക്കാറുണ്ട്. സാധാരണ രീതിയിൽ കടലിൽ രൂപംകൊണ്ട് ഏതാനും ദിവസംകൊണ്ട് ശക്തി പ്രാപിച്ച് തീരപ്രദേശങ്ങളിൽ ഉൾപ്പെടെ വൻ നാശനഷ്ടങ്ങളുണ്ടാക്കുന്നതാണ് അതിന്റെ രീതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകളെല്ലാം ചുരുങ്ങിയ ദിവസങ്ങൾ മാത്രം ആയുസ്സുള്ളതാണ്. പരമാവധി ഊർജം സംഭരിച്ചാലും ചുഴലിക്കാറ്റുകൾ കരയിലെത്തുമ്പോൾ ദുർബലമായി തുടങ്ങും. അതിനാൽത്തന്നെ തുടർന്നുള്ള ദിവസങ്ങളിൽ ശക്തി ക്ഷയിച്ച് ഇല്ലാതാകുകയും ചെയ്യും. എന്നാൽ ‘ഫ്രെഡി’യുടെ കഥ അങ്ങനെയല്ല. 2023 ഫെബ്രുവരി 6ന് തെക്കൻ ഇന്ത്യൻ മഹാ സമുദ്രത്തിൽ, ഓസ്ടേലിയയുടെ വടക്കൻ തീരത്തുനിന്നാരംഭിച്ച ഈ ചുഴലിക്കാറ്റ് 37 ദിവസത്തിനു ശേഷം ആഫ്രിക്കയിലെ മലാവിക്കു മുകളിലെത്തിയാണ് ദുർബലമായത്. 1994ൽ കിഴക്കൻ പസിഫിക് മേഖലയിൽ രൂപപ്പെട്ട് ഓഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 13 വരെ 31 ദിവസം നീണ്ടുനിന്ന ‘ജോൺ’ ചുഴലിക്കാറ്റ് ആയിരുന്നു മുൻപ് ഏറ്റവും കൂടുതൽ ദിവസം നീണ്ടു നിന്നത്. എന്നാൽ 37 ദിവസം പിന്നിട്ടതോടെ ഇനി ലോക റെക്കോർഡ് ‘ഫ്രെഡി’ക്കു സ്വന്തം. ലോക കാലാവസ്ഥാ സംഘടന (World Meteorological Organization- WMO) ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 37 ദിവസത്തിനിടെ തെക്കൻ ഇന്ത്യൻ മഹാസമുദ്രം പൂർണമായി കടന്ന് 7000 കിലോമീറ്ററിലേറെയാണ് ‘ഫ്രെഡി’ സഞ്ചരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോക്‌സി മാത്യു കോൾ
ADVERTISEMENT

മൂന്നു തവണയാണു ഫ്രെഡി കരയിലെത്തിയത്. മഡഗാസ്കറിൽ ഒരു തവണയും മൊസാംബികിന്റെ തീരത്ത് രണ്ടു തവണയും. മഡഗാസ്കറിലും മൊസാംബിക്കിലും സിംബാബ്‌വെയിലും സാംബിയയിലും തെക്കൻ മലാവിയിലും കനത്ത മഴയ്ക്കും കാരണമായി. മൊസാംബിക്കിലും മഡഗാസ്കറിലുമായി കനത്ത മഴയിൽ ഇരുന്നൂറിലേറെ പേർ മരിച്ചത്. കഴിഞ്ഞ ദിവസം മൊസാംബികിന്റെ തീരത്തെത്തുമ്പോൾ മണിക്കൂറിൽ 150 കിലോമീറ്ററോളമായിരുന്നു കാറ്റിന്റെ വേഗം. വേഗം കുറഞ്ഞത് കൂടുതൽ ശക്തമായ മഴയ്ക്കും കാരണമായി. സൈക്ലോൺ പ്രവചനമനുസരിച്ച് മൊസാംബികിന്റെ തീരത്തുനിന്ന് വീണ്ടു ഗതിമാറി മഡഗാസ്കറിലും ഈ ചുഴലിക്കാറ്റ് കനത്ത മഴ വിതയ്ക്കാൻ സാധ്യതയുണ്ടായിരുന്നു. പക്ഷേ മലാവിക്കു മുകളിൽ, 37 ദിവസത്തിനു ശേഷം ‘ഫ്രെഡി’ ദുർബലമായി. എന്തുകൊണ്ടാണ് ഫ്രെഡി ഇത്രയേറെ ശക്തനായതും ദീർഘനാൾ നീണ്ടുനിന്നതും? പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ.റോക്സി മാത്യു കോൾ മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.

∙ എന്തെല്ലാമാണ് ചുഴലിക്കാറ്റിന്റെ ആയുസ്സിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ? ഫ്രെഡി ചുഴലിക്കാറ്റിന്റെ കാര്യത്തിൽ ഇത്രയേറെ ദൈർഘ്യമുണ്ടാകുന്നതിലേക്കു നയിച്ചത് എന്തെല്ലാമാണ്?

ADVERTISEMENT

ചുഴലിക്കാറ്റിന്റെ ആയുസ്സ് നിർണയിക്കുന്ന പ്രധാന ഘടകം അതിന്റെ ‌ഊർജം എവിടെനിന്നു ലഭിക്കുന്നു എന്നതുതന്നെയാണ്. ചൂടു പിടിച്ച സമുദ്രജലത്തിൽനിന്നുയരുന്ന നീരാവിയിൽനിന്നാണ് ചുഴലിക്കാറ്റിന്റെ ഊർജ സ്രോതസ്സുകൾ. ചുഴലിക്കാറ്റിന്റെ ആയുസ്സ് വർധിക്കണമെങ്കിൽ സംഭവിക്കേണ്ട കാര്യം അതു സമുദ്രത്തിൽ കൂടുതൽ സമയം തുടരണമെന്നതാണ്. കഴിഞ്ഞ ഫെബ്രുവരി 6ന് ഓസ്ട്രേലിയയുടെ വടക്കു–പടിഞ്ഞാറൻ തീരത്താണു ഫ്രെഡി ചുഴലിക്കാറ്റിന്റെ തുടക്കം. തുടർന്ന് അതിന്റെ സഞ്ചാരപഥം തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലൂടെയായിരുന്നു. പ്രധാന കരഭാഗങ്ങളൊന്നും ഇവിടെ വരുന്നില്ല. ചൂടും നീരാവിയും സമുദ്രത്തിൽനിന്ന് ആഗിരണം ചെയ്ത് ആവശ്യമായ ഊർജം നിലനിർത്താനും കഴിഞ്ഞു. ഇതാണ് ഫ്രെഡിയുടെ ദീർഘായുസ്സിന്റെ രഹസ്യം. മഡഗാസ്കറും മൊസാംബികും എത്തിയപ്പോളാണ് കരപ്രദേശവുമായി സമ്പർക്കത്തിൽ വരുന്നത്. കൂടുതൽ സമയം കരയുമായി സമ്പർക്കം വന്നാൽ ഘർഷണം മൂലം വേഗവും തീവ്രതയും കുറയും. ഒപ്പം ഊർജം സ്വീകരിക്കാനുള്ള അവസരവും കുറയും. വടക്കേ ഇന്ത്യൻ മഹാ സമുദ്രത്തിലെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് ഹ്രസ്വകാലം മാത്രമാണ് ആയുസ്സുള്ളത്. രൂപപ്പെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുകയും ചെയ്യും.

∙ ചുഴലിക്കാറ്റുകളുടെ ഗതി നിർണയിക്കുന്ന ഘടകങ്ങൾ?

ADVERTISEMENT

അന്തരീക്ഷത്തിന്റെ മേൽത്തട്ടിലെ കാറ്റുകളാണു ചുഴലിക്കാറ്റിന്റെ ഗതി നിർണയിക്കുന്നത്. അന്തരീക്ഷത്തിൽ 10–12 കിലോമീറ്റർ ഉയരത്തിൽ ട്രോപ്പോസ്ഫിയറിന്റെ മുകൾത്തട്ടിലൂടെയാണ് ഇവ നീങ്ങുന്നത്. ‘ഫ്രെഡി’ ഓസ്ട്രേലിയൻ തീരത്തുനിന്ന് മഡഗാസ്കർ വരെയെത്താൻ കാരണം കാറ്റിന്റെ ഗതി ആ ദിശയിലായതാണ്. മൊസാംബികിൽ കരയിലെത്തിയ ശേഷം തിരികെ സമുദ്ര ഭാഗത്തേക്കു പോകാനും തുടർന്ന് വീണ്ടും മൊസാംബികിന്റെ കരഭാഗത്തേക്കു പോകാനും ഈ കാറ്റുകൾ കാരണമായി. 

∙ തുടർച്ചയായി ചുഴലിക്കാറ്റിന് അനുകൂല സാഹചര്യം ഉണ്ടാകുമോ? ഫ്രെഡി ചുഴലിക്കാറ്റിന്റെ ഊർജനില എങ്ങനെയാണ്?

ചുഴലിക്കാറ്റ് നീങ്ങുന്ന സഞ്ചാരപാതയിലെ സാഹചര്യങ്ങൾ ഊർജനിലയെ സ്വാധീനിക്കുന്നുണ്ട്. സമുദ്രോപരിതലത്തിലെ താപനില, നീരാവി തുടങ്ങിയവ പ്രധാനമാണ്. കാറ്റിന്റെ ഗതി, ആർദ്രത തുടങ്ങിയ ഘടകങ്ങൾ ചുഴലിക്കാറ്റിന്റെ ഊർജനിലയെ സ്വാധീനിക്കുന്നുണ്ട്. ഫ്രെഡി ചുഴലിക്കാറ്റിന്റെ കാര്യം പരിശോധിച്ചാൽ എല്ലായ്പ്പോളും ഒരേ ഊർജനിലയല്ല എന്നു കാണാൻ കഴിയും. പുറത്തെ സാഹചര്യങ്ങൾക്കനുസരിച്ച് തീവ്രതയിലും വ്യതിയാനമുണ്ടാകും. അനുകൂല സാഹചര്യത്തിൽ തീവ്ര ചുഴലിക്കാറ്റായി കണക്കാക്കുന്ന കാറ്റഗറി 3, 4 വിഭാഗത്തിലേക്ക് ‘ഫ്രെഡി’ ഉയർന്നിരുന്നു. ഒരു ചുഴലിക്കാറ്റിന്റെ തുടക്കം മുതൽ അവസാനം വരെ പുറത്തു വിടുന്ന ഊർജത്തിന്റെ (Accumulated Cyclone Energy) കാര്യത്തിലും ഫ്രെഡി വളരെ മുന്നിലാണ്.

∙ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ വേഗം (റാപ്പിഡ് ഇന്റൻസിഫിക്കേഷൻ) കൈവരിക്കാൻ ഫ്രെഡി ചുഴലിക്കാറ്റിനു കഴിഞ്ഞിട്ടുണ്ടോ?  

ചുഴലിക്കാറ്റിന്റെ വേഗത്തിൽ ഒരു ദിവസംകൊണ്ട് 55 കിലോമീറ്റർ വേഗം വർധിച്ചാൽ അതിനെ റാപ്പിഡ് ഇന്റൻസിഫിക്കേഷൻ എന്നു പറയാം. ചുരുങ്ങിയ സമയത്തിനുള്ളിൽ വേഗം വളരെ കൂടുന്നു. 32 ദിവസത്തിലേറെ സജീവമായി നിന്നതിനാൽ ഫ്രെഡി ചുഴലിക്കാറ്റിന് 6 തവണ ഇത്തരത്തിൽ സംഭവിച്ചു. പരമാവധി വേഗമെത്തിയത് 255 കിലോമീറ്റർ വരെയാണ്. അനുകൂല സാഹചര്യത്തിൽ വേഗം വളരെ കൂടിയ ശേഷം പിന്നീടു കുറഞ്ഞിട്ടുണ്ട്. തുടർച്ചയായി വർധിക്കുക മാത്രമല്ല ഇവിടെ ഉണ്ടായിട്ടുള്ളത്. 

ബംഗാൾ ഉൾക്കടലും അറബിക്കടലും നോക്കിയാലും ഇവിടുത്തെ ചുഴലിക്കാറ്റുകളും ഇത്തരത്തിൽ എത്തുന്നുണ്ട്. ബംഗാൾ ഉൾക്കടലിലുണ്ടായ ആംഫൻ, അറബിക്കടലിലെ ടോക്ടെ എന്നിവ ഇതിന് ഉദാഹരണമാണ്. ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ആയുസെങ്കിലും ഇന്ത്യൻ തീരത്തും ഇതു സംഭവിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചന തന്നെയാണ്. സമുദ്രത്തിന്റെ ഉപരിതല താപം വളരെ വർധിക്കുന്നു എന്നു പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. വളരെ വേഗത്തിൽ അതിതീവ്ര ചുഴലികൾ രൂപപ്പെടുന്നതിന്റെ ഭീഷണി ഇനി നമ്മുടെ രാജ്യത്തിന്റെ തീരമേഖലകളിലുമുണ്ട്. കാലാവസ്ഥാ പ്രവചനങ്ങൾക്കും ഇതു വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. 

∙ ഫ്രെഡിയുടെ ‘ഭാവി’

നിലവിലെ വിലയിരുത്തൽ അനുസരിച്ച് ഫ്രെഡി ഏതാനും ദിവസങ്ങൾ കൂടി സജീവമായി തുടരാനാണു സാധ്യത. ഫെബ്രുവരി 26ന് മൊസാംബികിന്റെ തീരത്ത് ഫ്രെഡി എത്തിയെങ്കിലും പിന്നീട് ഗതി കടലിലേക്കു തന്നെയായി. ട്രോപ്പോസ്ഫിയറിനു മുകളിലെ കാറ്റിന്റെ ഗതി അനുസരിച്ചാണു ചുഴലിക്കാറ്റിന്റെ സഞ്ചാരം. 

അതോടെ സമുദ്രോപരിതലത്തിലെ താപനിലയിൽനിന്നും നീരാവിയിൽ നിന്നും കൂടുതൽ ഊർജം സംഭരിച്ച് വീണ്ടും സജീവമായി. സൈക്ലോൺ പ്രവചനം പോലെത്തന്നെ മൊസാംബികിന്റെ തീരത്തുനിന്ന് വീണ്ടു ഗതിമാറി മഡഗാസ്കറിലും കനത്ത മഴയ്ക്കു കാരണമായി. ഒടുവിൽ മലാവിക്കു മുകളിൽ 37 ദിവസത്തിനു ശേഷം അവസാനിച്ചു. 

∙ 1994ലെ ജോൺ ചുഴലിക്കാറ്റ്

1994 ഓഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 13 വരെ 31 ദിവസം നീണ്ടുനിന്ന ‘ഹുറീക്കെയ്ൻ ജോൺ’ ആയിരുന്നു മുൻപ് ഏറ്റവും കൂടുതൽ ദിവസം നീണ്ടു നിന്ന ചുഴലിക്കാറ്റ്. കിഴക്കൻ പസിഫിക്കിൽ തുടങ്ങി പടിഞ്ഞാറൻ തീരം വരെ, വീണ്ടും തിരികെ പസഫികിന്റെ മധ്യത്തിലേക്ക്. ആകെ 13,180 കിലോമീറ്ററാണ് അന്ന് ജോൺ സഞ്ചരിച്ചത്. പസിഫികിന്റെ പടിഞ്ഞാറൻ തീരത്തും എത്തിയതിനാൽ ഹുറീക്കെയ്ൻ എന്നതിനൊപ്പം ടൈഫൂൺ എന്നും ജോൺ ചുഴലിക്കാറ്റ് അറിയപ്പെട്ടു. സഞ്ചാരം ഏതാണ്ട് ഭൂരിഭാഗവും സമുദ്രത്തിലൂടെ ആയിരുന്നു. ഹവായി, അലാസ്ക തുടങ്ങിയ സ്ഥലങ്ങളിൽ നാശനഷ്ടങ്ങളുണ്ടാക്കി. മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗം ജോൺ ചുഴലിക്കാറ്റിനുണ്ടായിരുന്നു.

English Summary: Why is Cyclone Freddy a Record-breaking Storm?