അഞ്ചു ഗ്രഹങ്ങളും ഒരേ നിരയിൽ;വിസ്മയക്കാഴ്ച, വിഡിയോ പങ്കുവച്ച് അമിതാഭ് ബച്ചൻ
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ അഭിനയത്തിൽ മാത്രമല്ല വാനനിരീക്ഷണത്തിലും അതീവ താൽപര്യമുള്ള ആളാണ്. ബച്ചൻ ട്വിറ്ററിൽ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ആകാശക്കാഴ്ചകൾ പലതും നമ്മെ അദ്ഭുതപ്പെടുത്തുന്നവയാണ്. അത്തരത്തിൽ ഒരേ നിരയിൽ 5 ഗ്രഹങ്ങൾ പ്രത്യക്ഷമായ കാഴ്ചയാണ് ബച്ചൻ

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ അഭിനയത്തിൽ മാത്രമല്ല വാനനിരീക്ഷണത്തിലും അതീവ താൽപര്യമുള്ള ആളാണ്. ബച്ചൻ ട്വിറ്ററിൽ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ആകാശക്കാഴ്ചകൾ പലതും നമ്മെ അദ്ഭുതപ്പെടുത്തുന്നവയാണ്. അത്തരത്തിൽ ഒരേ നിരയിൽ 5 ഗ്രഹങ്ങൾ പ്രത്യക്ഷമായ കാഴ്ചയാണ് ബച്ചൻ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇരുണ്ട ആകാശത്തിൽ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളാണ് ഒരേ നിരയിൽ അണിനിരന്നത്.
‘എത്ര മനോഹരമായ കാഴ്ച. ഇന്ന് 5 ഗ്രഹങ്ങൾ ഒരേ പോലെ അണിനിരന്നിരിക്കുന്നു. ഒരേപോലെ മനോഹരലും അപൂർവുമായ കാഴ്ച. നിങ്ങളും ഈ കാഴ്ച കണ്ടെന്ന് വിശ്വസിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കകം തന്നെ 45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ലക്ഷക്കണക്കിനാളുകൾ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
ക്ഷീരപഥത്തിലെ അഞ്ചു ഗ്രഹങ്ങളാണ് ഭൂമിയില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന വിധത്തിൽ ഒരേനിരയില്‍ അണിനിരന്നത്. ബുധനും വ്യാഴവുമാണ് കൂട്ടത്തില്‍ ഏറ്റവും തിളക്കത്തോടെ കാണപ്പെട്ടത്. എങ്കിലും ഏറ്റവും താഴെ ചക്രവാളത്തോട് ചേര്‍ന്നായിരുന്നു ഇവയുടെ സ്ഥാനം. ഇവയ്ക്ക് മുകളിലായാണ് ശുക്രനുദിച്ചത്. യുറാനസിനേയും ചൊവ്വയേയും ദൂരദര്‍ശിനികളുടെ സഹായത്തോടെയാണ് കണ്ടത്.
രണ്ടോ മൂന്നോ ഗ്രഹങ്ങളെ ഒരേനിരയില്‍ കാണുന്നത് അപൂര്‍വമല്ലെങ്കിലും അഞ്ച് ഗ്രഹങ്ങള്‍ നിരയായി വരുന്നത് സാധാരണയല്ല. എങ്കിലും കഴിഞ്ഞ വര്‍ഷം ഉത്തരാര്‍ധഗോളത്തിലുള്ളവര്‍ക്ക് ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ ഒന്നിച്ചു കാണാനുള്ള അവസരം ലഭിച്ചിരുന്നു.ഇത്തവണ ആകാശത്ത് 50 ഡിഗ്രി ചരിവിലാണ് അഞ്ചു ഗ്രഹങ്ങളും പ്രത്യക്ഷമായത്. ഈ വര്‍ഷം ഇനിയും സമാനമായ കാഴ്ചകള്‍ക്കുള്ള അവസരമുണ്ട്. ഏപ്രില്‍ 24ന് ചൊവ്വ, ശുക്രന്‍, യുറാനസ്, ബുധന്‍ എന്നീ ഗ്രഹങ്ങളെ ഒരേ ഭാഗത്ത് കാണാനാകും.
English Summary: Amitabh Bachchan Shares Video Of 5 Planets Aligned In Straight Line, Internet Amazed