1776 അടി വ്യാസം, 146000 ടൺ ഭാരം; അരകിലോമീറ്റർ വ്യാസമുള്ള ഐസ് വൃത്തം, റെക്കോർഡ് നേട്ടം!
തണുത്തുറഞ്ഞു കിടക്കുന്ന തടാകത്തിൽ വൃത്താകൃതിയിൽ കൂറ്റൻ ഒരു മഞ്ഞു പാളി. അതും ലോകത്തിലെ ഏറ്റവും വലുത് . കൃത്യമായി പറഞ്ഞാൽ അര കിലോമീറ്ററിലധികം വ്യാസമുള്ള അത്തരമൊരു ഐസ് വൃത്തം ഉണ്ടാക്കിയിരിക്കുകയാണ് ഒരുകൂട്ടം ആളുകൾ. അമേരിക്കയിലെ മെയ്നിലുള്ള ഒരു തടാകത്തിലെ കനത്ത ഐസ് പാളി വൃത്താകൃതിയിൽ മുറിച്ചെടുത്തതോടെ

തണുത്തുറഞ്ഞു കിടക്കുന്ന തടാകത്തിൽ വൃത്താകൃതിയിൽ കൂറ്റൻ ഒരു മഞ്ഞു പാളി. അതും ലോകത്തിലെ ഏറ്റവും വലുത് . കൃത്യമായി പറഞ്ഞാൽ അര കിലോമീറ്ററിലധികം വ്യാസമുള്ള അത്തരമൊരു ഐസ് വൃത്തം ഉണ്ടാക്കിയിരിക്കുകയാണ് ഒരുകൂട്ടം ആളുകൾ. അമേരിക്കയിലെ മെയ്നിലുള്ള ഒരു തടാകത്തിലെ കനത്ത ഐസ് പാളി വൃത്താകൃതിയിൽ മുറിച്ചെടുത്തതോടെ ലോക റെക്കോർഡും ഇവർ സ്വന്തമാക്കി. നോർത്ത് മെയ്ൻ ഐസ് ബസ്റ്റേഴ്സ് എന്ന സന്നദ്ധ സംഘടനയിലുള്ളവരായിരുന്നു ഈ ഉദ്യമത്തിന് പിന്നിൽ.
ദ ബിഗസ്റ്റ് ഐസ് കരോസൽ എന്ന റെക്കോർഡാണ് ഐസ് പാളി മുറിച്ചെടുത്തതിലൂടെ ഇവർ സൃഷ്ടിച്ചിരിക്കുന്നത്. 1776 അടിയാണ് (541 മീറ്റർ) ഐസ് വൃത്തത്തിന്റെ വ്യാസം. ഈ ഭീമൻ ഐസ് പാളിക്ക് 1,46,000 ടൺ ഭാരം ഉണ്ടാവും എന്നും കണക്കാക്കിയിട്ടുണ്ട്. 30 ഇഞ്ച് ഘനത്തിലാണ് ഐസ് പാളി മുറിച്ചെടുത്തിരിക്കുന്നത്. കൃത്യമായി വൃത്താകൃതിയിൽ ഐസ് മുറിച്ചെടുക്കുന്നതിനായി കഠിനപ്രയത്നം തന്നെ വേണ്ടിവന്നു എന്ന് സംഘാംഗങ്ങൾ പറയുന്നു. ആറ് ഫുട്ബോൾ ഫീൽഡുകൾ ചേരുന്നത്ര വലുപ്പമാണ് ഈ വൃത്തത്തിനുള്ളത്.
ഇത്തരം വൃത്തങ്ങൾ നിർമിച്ചെടുക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണെങ്കിലും ഉദ്യമത്തിൽ പങ്കെടുക്കുന്നവർക്ക് ഇത് ഏറെ ഉല്ലാസപ്രദമായ ഒരു പ്രവർത്തി കൂടിയാണെന്ന് ഐസ് ബസ്റ്റേഴ്സ് എന്ന സംഘടനയിലെ അംഗങ്ങൾ പറയുന്നു. ശൈത്യം പിടിമുറുക്കിയ കാലത്ത് ഫിൻലൻഡ്, മിനസോഡ, മെയ്ൻ എന്നിവിടങ്ങളിലെ ആളുകൾക്കിടയിൽ ഇതിപ്പോൾ ഒരു മത്സരയിനമായി തന്നെ മാറിയിട്ടുണ്ട്. എന്തിനേറെ ഒരു വേൾഡ് ഐസ് കരോസൽ അസോസിയേഷൻ പോലും ഇപ്പോൾ നിലവിലുണ്ട്. വ്യത്യസ്ത പ്രദേശങ്ങൾ തമ്മിലുള്ള ഒരു സൗഹൃദ മത്സരമായി തന്നെയാണ് ഇതിനെ ആളുകൾ കാണുന്നത്.
എന്നാൽ ഐസ് പാളി വൃത്താകൃതിയിൽ മുറിച്ചത് കൊണ്ടുമാത്രം തീർന്നില്ല. ഇത് ചലിപ്പിക്കുകയും കൂടി ചെയ്യുമ്പോഴാണ് മത്സരം പൂർത്തിയാകുന്നത്. 10 ബോട്ട് എൻജിനുകൾ, പ്രൊപ്പല്ലറുകൾ, ഭാരമേറിയ വാഹനങ്ങൾ എന്നിവയെല്ലാം ഐസ് പാളി ചലിപ്പിക്കുന്നതിനായി വേണ്ടിവന്നു. പക്ഷേ ആദ്യ ശ്രമങ്ങളിലെല്ലാം തണുപ്പുമൂലം മോട്ടറുകൾ പ്രവർത്തിക്കാതെ വന്നതോടെ സംഘത്തിലുണ്ടായിരുന്നവർ നിരാശയിലായിരുന്നു. എന്നാൽ തോറ്റു പിന്മാറാതെ മണിക്കൂറുകളോളം ശ്രമിച്ചതോടെ ഒടുവിൽ അവർക്ക് ഐസ് പാളി ചലിപ്പിക്കാനും സാധിച്ചു.
1,692 അടി വ്യാസമുള്ള ഐസുവൃത്തം നിർമിച്ച് ഫിൻലൻഡ് സൃഷ്ടിച്ച റെക്കോർഡാണ് ഇപ്പോൾ മെയ്ൻ തകർത്തിരിക്കുന്നത്. എന്നാൽ റെക്കോർഡ് നേട്ടം കൊണ്ട് അവസാനിപ്പിക്കാതെ 2000 അടി വ്യാസമുള്ള ഐസ് വൃത്തം നിർമിക്കാനുള്ള തയാറെടുപ്പിലാണ് നോർത്തേൺ മെയ്ൻ ഐസ് ബസ്റ്റേഴ്സ്. അത്രയും വലുപ്പത്തിലുള്ള തടാകം ഏതെന്ന് തിരഞ്ഞെടുക്കുകയാണ് പ്രയാസകരമായ കാര്യം. മിനസോഡയിൽ പതിനായിരത്തോളം തടാകങ്ങൾ ഉള്ളതിനാൽ ഏതെങ്കിലും ഒന്ന് ഇതിന് യോജിച്ചതാകുമെന്ന വിശ്വാസത്തിലാണ് ഇവർ.
English Summary: Circle Back: Maine Claims Biggest Ice Disk, At 1,776 Fee