ലോകത്തെ ഏറ്റവും ഉയർന്ന പർവത ശിഖരം ഏതെന്ന ചോദ്യത്തിന് എല്ലാവർക്കും ഉത്തരം അറിയാവുന്നതാണ്. ഹിമാലയൻ പർവതനിരയുടെ ഭാഗമായ എവറസ്റ്റിനാണ് ഈ വിശേഷണമുള്ളത്. ഈ എവറസ്റ്റ് കീഴടക്കിയ ഒട്ടനവധി പർവതാരോഹകർ ലോകത്തുണ്ട്. എന്നാൽ എവറസ്റ്റിനേക്കാളും ആറിലൊന്ന് മാത്രം വലുപ്പമുള്ള കാനഡയിലെ ഒരു പർവത ശിഖരം പർവതാരോഹകരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും ഉയർന്ന പർവത ശിഖരം ഏതെന്ന ചോദ്യത്തിന് എല്ലാവർക്കും ഉത്തരം അറിയാവുന്നതാണ്.  ഹിമാലയൻ പർവതനിരയുടെ ഭാഗമായ എവറസ്റ്റിനാണ് ഈ വിശേഷണമുള്ളത്. ഈ എവറസ്റ്റ് കീഴടക്കിയ ഒട്ടനവധി പർവതാരോഹകർ ലോകത്തുണ്ട്. എന്നാൽ എവറസ്റ്റിനേക്കാളും ആറിലൊന്ന് മാത്രം വലുപ്പമുള്ള കാനഡയിലെ ഒരു പർവത ശിഖരം പർവതാരോഹകരുടെ തന്നെ പേടി സ്വപ്നമാണ്. മൗണ്ട് തോർ എന്ന് അറിയപ്പെടുന്ന ഈ പർവത ശിഖരത്തിന്റെ ഉയരം 1675 മീറ്റർ മാത്രമാണ്. അതേസമയം ലോകത്തെ ഏറ്റവും കുത്തനെ സ്ഥിതി ചെയ്യുന്ന പർവത ശിഖരമാണ് മൗണ്ട് തോർ.

ADVERTISEMENT

മൗണ്ട് തോർ

വലുപ്പത്തിൽ കാനഡയിൽ തന്നെയുള്ള മറ്റ് പല പർവതങ്ങളെ വച്ച് നോക്കിയാൽ മൗണ്ട് തോറിന്റെ ഉയരം വളരെ ചെറുതാണ്. എന്തിനേറെ നമ്മുടെ ആനമുടിക്ക് തന്നെ മൗണ്ട് തോറിനേക്കാൾ ആയിരം മീറ്ററിലേറെ വലുപ്പമുണ്ട്. പക്ഷേ തുടക്കത്തിൽ പറഞ്ഞത് പോലെ ആകെയുള്ള ഉയരമല്ല മറിച്ച് കുത്തനെയുള്ള ഭാഗത്തിന്റെ ഉയരമാണ് മൗണ്ട് തോറിനെ വ്യത്യസ്തമാക്കുന്നത്. ആകെയുള്ള വലുപ്പത്തിൽ ഏതാണ്ട് 1250 മീറ്ററോളം ഉയരത്തിന് ശേഷം മൗണ്ട് തേറിന്റേത് കുത്തനെയുള്ള ഭാഗമാണ്. അതായത് ഏതാണ്ട് നാനൂറ് മീറ്ററിലേറെയാണ് മൗണ്ട് തോറിനെ കുത്തനെയുള്ള ഭാഗത്തിന്റെ ഉയരം.

ആയിടുക് ദേശീയ പാർക്കിലാണ് ഈ പർവത ശിഖരം സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള ഉയരം കൂടാതെ ആഴമുള്ള ഭാഗത്തേക്ക് നേരിയ വളവും ഈ പർവത ശിഖരത്തിനുണ്ട്. അത് കൊണ്ട് തന്നെ ഈ പർവത ശിഖരത്തിൽ നിന്നുള്ളള വീഴ്ച ഏതാണ്ട് ഒന്നര കിലോമീറ്റർ താഴെ ആയിരിക്കും ആവസാനിക്കുക. അതും എവിടെയും തട്ടാതെ ഒന്നര കിലോമീറ്ററിലേറെ വായുവിലൂടെ തന്നെയാകും വീഴുന്ന വ്യക്തിയോ വസ്തുവോ സഞ്ചരിക്കുക. ഇങ്ങനെ വീണാൽ ശരാശരി ഒരു മനുഷ്യൻ താഴെ എത്തുന്നതിനായി ഏതാണ്ട് 26 സെക്കൻഡ് എടുക്കുമെന്നാണ് കണക്കാക്കുന്നത്.

ADVERTISEMENT

മഞ്ഞുരുകാത്ത മേഖല 

ആർട്ടിക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ ശൈത്യകാലത്ത് മഞ്ഞുമൂടിയും മഞ്ഞ് പിൻവാങ്ങുന്ന സമയത്ത് വരണ്ട് കടുത്ത ചാര നിറത്തിലുമാണ് ഈ പർവത മേഖല കാണപ്പെടുക. എങ്കിലും വേനൽക്കാലത്ത് പോലും മഞ്ഞ് പൂർണമായും ഈ മേഖലയിൽ നിന്ന് പിൻമാറില്ല. അതുകൊണ്ട് തന്നെ ഒരിക്കലും മഞ്ഞുരുകാത്ത മേഖല എന്നാണ് പ്രാദേശിക ഭാഷയിൽ ഈ മേഖല അറിയപ്പെടുന്നത്. എപ്പോഴും തണുത്തുറഞ്ഞ് കിടക്കുന്നതിനാൽ മനുഷ്യർ അധികം എത്തിപ്പെടാത്ത പ്രദേശം കൂടിയാണ് ഈ മേഖല.

ADVERTISEMENT

ആയിരക്കണക്കിന് വർഷങ്ങൾ നീണ്ട മഞ്ഞുപാളികളികളുടെ ഉരുകലും രൂപപ്പെടലും കൊണ്ടാണ് തോർ പർവതശിഖരം രൂപപ്പെട്ടത്. അതേസമയം മൗണ്ട് തോർ രൂപപ്പെട്ടത് അതിനും ഏറെ വർഷങ്ങൾക്ക് മുൻപാണ്. മൗണ്ട് തോറിന്റെ ഭാഗമായ ഗ്രാനൈറ്റ് കല്ല് ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ കല്ലുകളിൽ ഒന്നാണ്. ഏതാണ്ട് 3.5 ബില്യൺ വർഷത്തെ പഴക്കമാണ് ഈ ഗ്രാനൈറ്റിനുള്ളത്. 

കയറാനെത്തുന്നവരും ചാടാനെത്തുന്നവരും

പ്രത്യേക രൂപം കൊണ്ട് തന്നെ പർവതാരോഹണം വളരെ ഗൗരവത്തിൽ കാണുന്നവർ വലിയ വെല്ലുവിളിയായി കാണുന്ന ശിഖരം കൂടായണ് മൗണ്ട് തോർ. 1985 ലാണ് നാലംഗം സംഘം ഈ ശിഖരം ആദ്യമായി കീഴടക്കിയത്. അന്ന് 33 ദിവസമെടുത്താണ് കുത്തനെയുള്ള ഭാഗം പർവതാരോഹകർ കയറിയത്. കൂടാതെ മറുവശത്തുള്ള കുത്തനെയുള്ള ഒരു കിലോമീറ്ററിൽ ഏറെ ആഴമുള്ള താഴ്ച മൂലം ഫ്രീ ഫാൾ എന്ന കായിക വിനോദം താൽപര്യമുള്ളവരും ഇവിടെയെത്താറുണ്ട്. ഇവിടെ നിന്നുള്ള ചാട്ടം അധികൃതർ നിരോധിച്ചിട്ടുണ്ടെങ്കിലും കണ്ണ് വെട്ടിച്ച് ഇങ്ങോട്ടെത്തുന്നവരുണ്ട്. പലരും ഇങ്ങനെയെത്തി ഒടുവിൽ പിടിക്കപ്പെട്ട് ശിക്ഷ ഏറ്റുവാങ്ങിയിട്ടുമുണ്ട്.

English Summary: Mount Thor Is The World's Largest Vertical Drop And It Is Terrifying