പ്രതികൂലമായ കാലാവസ്ഥ, സാങ്കേതിക തകരാറുകൾ തുടങ്ങി ഒരു വിമാനം വൈകുന്നതിന് കാരണങ്ങൾ ഏറെയുണ്ടാവാം. എന്നാൽ കഴിഞ്ഞദിവസം ഹൂസ്റ്റണിൽ നിന്നും അറ്റ്ലാന്റയിലേക്ക് പറക്കാനൊരുങ്ങിയ ദ ഡെൽറ്റ എയർലൈൻസിന്റെ വിമാനം വൈകിയത് മറ്റൊരു കാരണം കൊണ്ടാണ്. ഇത്തിരിക്കുഞ്ഞന്മാരായ ഒരു കൂട്ടം തേനീച്ചകളാണ് വിമാനം വൈകിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതികൂലമായ കാലാവസ്ഥ, സാങ്കേതിക തകരാറുകൾ തുടങ്ങി ഒരു വിമാനം വൈകുന്നതിന് കാരണങ്ങൾ ഏറെയുണ്ടാവാം. എന്നാൽ കഴിഞ്ഞദിവസം ഹൂസ്റ്റണിൽ നിന്നും അറ്റ്ലാന്റയിലേക്ക് പറക്കാനൊരുങ്ങിയ ദ ഡെൽറ്റ എയർലൈൻസിന്റെ വിമാനം വൈകിയത് മറ്റൊരു കാരണം കൊണ്ടാണ്. ഇത്തിരിക്കുഞ്ഞന്മാരായ ഒരു കൂട്ടം തേനീച്ചകളാണ് വിമാനം വൈകിപ്പിച്ചത്. വിമാനത്തിന്റെ ചിറകിൽ തേനീച്ചകൾ കൂടുകൂട്ടിയതിനെത്തുടർന്ന് മണിക്കൂറുകളാണ് യാത്രക്കാർക്ക് കാത്തിരിക്കേണ്ടി വന്നത്.

ADVERTISEMENT

ഇതേ വിമാനത്തിൽ സഞ്ചരിക്കേണ്ട യാത്രക്കാരിൽ ചിലർ ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുകയും ചെയ്തു. യാത്രക്കാർ വിമാനത്തിനടുത്ത് എത്തിയപ്പോഴാണ് സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് യാത്രക്കാരോട് പുറത്തു തന്നെ കാത്തുനിൽക്കാൻ ആവശ്യപ്പെട്ട ശേഷം തേനീച്ചകളെ നീക്കം ചെയ്യാനുള്ള ശ്രമങ്ങളാരംഭിച്ചു. യാത്രക്കാരിലൊരാൾ പകർത്തിയ ചിത്രങ്ങളിലൂടെയാണ് സംഭവം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിമാനത്തിന്റെ ചിറകുകളിൽ ഒന്നിന്റെ അഗ്രഭാഗത്ത് കൂട്ടമായി തേനീച്ചകൾ കൂടിയിരിക്കുന്നത് ചിത്രങ്ങളിൽ കാണാം.

ADVERTISEMENT

തേനീച്ചകൾ പൂർണമായും നീക്കം ചെയ്യപ്പെട്ടു എന്ന് ഉറപ്പാക്കുന്നത് വരെ ഉദ്യോഗസ്ഥർ യാത്രക്കാരെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ ഒരു യാത്രക്കാരി പറയുന്നു. എന്നാൽ ഇവ എങ്ങനെ ചുരുങ്ങിയ സമയംകൊണ്ട് വിമാനത്തിന്റെ ചിറകിൽ ആധിപത്യം സ്ഥാപിച്ചു എന്ന അമ്പരപ്പും ഇവർ പോസ്റ്റിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ നീക്കം ചെയ്തില്ലായിരുന്നുവെങ്കിലും വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് ഇവ സ്വയം പറന്നു പോകേണ്ടതല്ലേ എന്ന സംശയവും ഇവർ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

തേനീച്ചകളെ കണ്ട ഉടൻതന്നെ ഉദ്യോഗസ്ഥർ അവയെ നീക്കം ചെയ്യാനുള്ള ആലോചനകൾ ആരംഭിച്ചിരുന്നു. തേനീച്ചകളെ വളർത്തുന്നവരെയോ പെസ്റ്റ് കൺട്രോൾ വിദഗ്ധരെയോ വിളിക്കാനായിരുന്നു ആദ്യത്തെ ശ്രമം. എന്നാൽ കീടങ്ങളെ തുരത്താൻ ഉപയോഗിക്കുന്ന സ്പ്രേയും മറ്റു സാമഗ്രികളും വിമാനത്തിൽ ഉപയോഗിക്കാൻ പാടില്ലാത്തതുമൂലം ആ തീരുമാനത്തിൽ നിന്നും ഉദ്യോഗസ്ഥർ പിൻവാങ്ങി.പുകയടിപ്പിച്ച് തേനീച്ചകളെ തുരത്താൻ ശ്രമിച്ചെങ്കിലും അവ പിന്തിരിയാൻ തയാറായിരുന്നില്ല.

പലവിധത്തിലുള്ള ശ്രമങ്ങൾ നടത്തി മൂന്നു മണിക്കൂർ ചിലവിട്ടെങ്കിലും തേനീച്ചകളുടെ പക്ഷത്തായിരുന്നു വിജയം. എന്നാൽ ഒടുവിൽ അവയെ എങ്ങനെയാണ് തുരത്തിയത് എന്ന് കൃത്യമായി പോസ്റ്റിൽ പറയുന്നുണ്ട്. വിമാനത്തിന്റെ എൻജിൻ ഓൺ ചെയ്ത സമയത്ത് തേനീച്ചകൾ  തനിയെ പറപറക്കുകയായിരുന്നു. പലവിധ മാർഗങ്ങൾ പരീക്ഷിച്ചു സമയം പാഴാക്കിയതിനു പകരം എയർലൈൻസ് ഉദ്യോഗസ്ഥർ തുടക്കത്തിലെ എൻജിൻ ഒന്ന് പ്രവർത്തിപ്പിച്ചിരുന്നെങ്കിൽ യാത്രക്കാരുടെ സമയം ലാഭിക്കാമായിരുന്നു. എന്തായാലും യാത്രക്കാരി സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച സംഭവത്തിന്റെ വിവരണം ചുരുങ്ങിയ സമയംകൊണ്ട് ജനശ്രദ്ധ നേടിയിട്ടുണ്ട്.

English Summary: Flight gets delayed after bees swarm on aeroplane’s wing, passenger tweets about what happened next