കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒരു അപൂർവമത്സ്യത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആൾക്കുരങ്ങിന്റെ മുഖവും ഭീകരമായ ശരീരവുമുള്ള ഈ മത്സ്യത്തെ ഒരു വ്യക്തി ബോട്ടിലേറ്റി നിൽക്കുന്ന രീതിയിലാണു ചിത്രം പ്രചരിച്ചത്. ഈ മത്സ്യത്തിന്റെ പേര് അൾജിറിയൻ ഗൊറില്ല മത്സ്യം എന്നാണെന്നും തിമിംഗലങ്ങളെ വേട്ടയാടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒരു അപൂർവമത്സ്യത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആൾക്കുരങ്ങിന്റെ മുഖവും ഭീകരമായ ശരീരവുമുള്ള ഈ മത്സ്യത്തെ ഒരു വ്യക്തി ബോട്ടിലേറ്റി നിൽക്കുന്ന രീതിയിലാണു ചിത്രം പ്രചരിച്ചത്. ഈ മത്സ്യത്തിന്റെ പേര് അൾജിറിയൻ ഗൊറില്ല മത്സ്യം എന്നാണെന്നും തിമിംഗലങ്ങളെ വേട്ടയാടുന്ന അപൂർവ മത്സ്യമാണിതെന്നും ഇടയ്ക്ക് കഥകളുണ്ടായി. കരീബിയൻ മേഖലയിൽപെട്ട ട്രിനിഡാഡിൽ നിന്നു കിട്ടിയ മീൻ എന്ന അടിക്കുറിപ്പോടെ മൃഗവിദഗ്ധനായ മൈക്ക് ഹോൾസ്റ്റനാണു ചിത്രം ഷെയർ ചെയ്തത്. അൾജിറിയൻ ഗൊറില്ല ഫിഷ് എന്ന മത്സ്യം ഈ ലോകത്തില്ല.

യുഎസിലെ മയാമിയിലുള്ള സൂവോളജിക്കൽ വൈൽഡ്‌ലൈഫ് ഫൗണ്ടേഷന്റെ മൃഗശാലയുടെ പാലന ചുമതലയുള്ള ഉദ്യോഗസ്ഥൻ കൂടിയാണ് ഹോൾസ്റ്റൻ. അദ്ദേഹം ഒരു തമാശയെന്ന നിലയ്ക്കാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. മൃഗങ്ങളെപ്പറ്റിയും പക്ഷികളെപ്പറ്റിയും മീനുകളെപ്പറ്റിയുമൊക്കെ ഇടയ്ക്കിടയ്ക്ക് പോസ്റ്റുകൾ ഇടുന്നതിനാൽ ഹോൾസ്റ്റനു ധാരാളം ആരാധകരുണ്ട്. ഈ പോസ്റ്റ് വൈറലായതിനെത്തുടർന്ന് ധാരാളം പേർ ഈ മത്സ്യത്തിന്റെ സവിശേഷതകൾ ഹോൾസ്റ്റന്റെ പോസ്റ്റിന്റെ കമന്റുകളിൽ വിവരിച്ചു. ഈ മത്സ്യം 34 മുട്ടകൾ കരയിൽ ഇടാറുണ്ടെന്നും പ്രജനന കാലത്ത് ഇണകളെ ആകർഷിക്കാനായി ഇവ ചുവന്ന നിറത്തിലാകുമെന്നുമൊക്കെ കഥകൾ പ്രചരിച്ചു.

ADVERTISEMENT

കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്. എന്നാൽ താമസിയാതെ തന്നെ ഇതു വ്യാജമാണോയെന്ന സംശയവും ആളുകളിൽ ഉടലെടുത്തു. ഇന്റർനെറ്റിൽ നിരവധി തവണ തിരഞ്ഞിട്ടും ഈ മത്സ്യത്തിന്റെ മറ്റു ചിത്രങ്ങളോ വിവരണങ്ങളോ ലഭിക്കാത്തതായിരുന്നു പ്രധാനകാരണം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രവും ആൾക്കാർ പരിശോധനയ്ക്ക് വിധേയമാക്കി. ഫൊട്ടോയിൽ കാണിച്ചിരിക്കുന്നതു പോലെ വലിയ വലുപ്പവും ഭാരവുമുള്ള ഒരു മത്സ്യത്തെ ഇത്രയ്ക്കു കൂളായി ഒരു മനുഷ്യന് വഹിച്ചുകൊണ്ടു നിൽക്കാൻ സാധിക്കില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. ഒടുവിൽ സത്യം തെളിഞ്ഞു. ഇതാരോ ഫൊട്ടോഷോപ്പ് വഴി എഡിറ്റിങ് ചെയ്ത് തയാറാക്കിയ ചിത്രമാണ്. അൾജിറിയൻ ഗൊറില്ല ഫിഷ് എന്ന മത്സ്യം ഈ ലോകത്തില്ല.

ADVERTISEMENT

English Summary: Is the Algerian Gorilla Fish real? Viral photo debunked as hilarious memes erupt online

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT