വരും മാസങ്ങളിൽ വരാനിരിക്കുന്ന ഈ എൽ നിനോ പ്രതിഭാസം ലോകതാപനിലയെ തന്നെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ലോക കാലാവസ്ഥാ ഗവേഷണ കേന്ദ്രം തയാറാക്കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ മുന്നറിയിപ്പ്. ജൂലൈ മാസത്തോടെ ആരംഭിച്ച് സെപ്റ്റംബർ മാസത്തോടെ എൽ നിനോ

വരും മാസങ്ങളിൽ വരാനിരിക്കുന്ന ഈ എൽ നിനോ പ്രതിഭാസം ലോകതാപനിലയെ തന്നെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ലോക കാലാവസ്ഥാ ഗവേഷണ കേന്ദ്രം തയാറാക്കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ മുന്നറിയിപ്പ്. ജൂലൈ മാസത്തോടെ ആരംഭിച്ച് സെപ്റ്റംബർ മാസത്തോടെ എൽ നിനോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരും മാസങ്ങളിൽ വരാനിരിക്കുന്ന ഈ എൽ നിനോ പ്രതിഭാസം ലോകതാപനിലയെ തന്നെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ലോക കാലാവസ്ഥാ ഗവേഷണ കേന്ദ്രം തയാറാക്കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ മുന്നറിയിപ്പ്. ജൂലൈ മാസത്തോടെ ആരംഭിച്ച് സെപ്റ്റംബർ മാസത്തോടെ എൽ നിനോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരും മാസങ്ങളിൽ വരാനിരിക്കുന്ന ഈ എൽ നിനോ പ്രതിഭാസം ലോകതാപനിലയെ തന്നെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ലോക കാലാവസ്ഥാ ഗവേഷണ കേന്ദ്രം തയാറാക്കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ മുന്നറിയിപ്പ്. ജൂലൈ മാസത്തോടെ ആരംഭിച്ച് സെപ്റ്റംബർ മാസത്തോടെ എൽ നിനോ അവസാനിയ്ക്കാൻ 60 ശതമാനം സാധ്യതയുണ്ടെന്നാണ് ഈ കണക്കുകൾ പറയുന്നത്.

 

ADVERTISEMENT

ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഭൂമിയിൽ അനുഭവപ്പെടുന്ന സവിശേഷ കാലാവസ്ഥയാണ് എൽ നിനോ. ഭൂമിയിൽ നിലവിലുള്ള മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ഗതിയും ദിശയും കാലവും മാറ്റുന്നതാണ് ഈ പ്രതിഭാസം. എൽനിനോ നീണ്ടു നിൽക്കുന്നത് ഏതാനും മാസങ്ങളിലേക്കാണെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ലോകത്തെ നിലവിലുള്ള കാലാവസ്ഥാ താപനില വ്യവസ്ഥകളെ തന്നെ മാറ്റിമറിക്കുമെന്നാണ് ഗവേഷകർ ഭയപ്പെടുന്നത്. സമാനമായ എൽ നിനോ പ്രതിഭാസം 2017-18 കാലഘട്ടത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ലോക കാലാവസ്ഥയിലും താപനിലയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾക്ക് നമ്മൾ നേർസാക്ഷികളാണ്.

 

സമീപകാലത്തെ തന്നെ ഏറ്റവും കടുത്ത എൽ നിനോ പ്രതിഭാസമുണ്ടായത് 2014-2016 കാലഘട്ടത്തിലായിരുന്നു. ലോക കാലാവസ്ഥാ നിർമിതിയെ തന്നെ തച്ചുതകർത്ത കാലഘട്ടമായിരിന്നു അത്. ആഗോള താപനില തന്നെ 2016 ന് ശേഷവും അതിന് മുൻപും എന്ന രീതിയാലാണ് ശാസ്ത്രലോകം ഇപ്പോൾ വിലയിരുത്തുന്നത്. ആ വർഷത്തേതും ആയി താരതമ്യപ്പെടുത്തുമ്പോൾ 2017-18 കാലഘട്ടത്തിലെ എൽ നിനോ ദുർബലമായിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.

 

ADVERTISEMENT

സാധാരണയായി എൽ നിനോയെ താപനിലാ വർധനവും ചൂടുമായി ബന്ധപ്പെടുത്തിയാണ് സംസാരിക്കാറുള്ളത്. എന്നാൽ ലോകത്തെ തന്നെ ചിലഭാഗങ്ങളിൽ കൊടും ചൂട് അനുഭവപ്പെടുമ്പോൾ ഈ പ്രതിഭാസം മൂലം മറ്റ് പല പ്രദേശങ്ങളിൽ കൊടും പേമാരിയും പ്രളയവുമാകും ഉണ്ടാകുക. ഉദാഹരണത്തിന് ഇന്ത്യയിൽ കൊടും ചൂടിന് കാരണമാകുമ്പോൾ യൂറോപ്പിലോ ആമേരിക്കയിലോ കാലം തെറ്റിയെത്തുന്ന മഴയ്ക്കാകും എൽ നിനോ കാരണമാകുക.

 

ലാ നിന

എൽ നിനോയുടെ നേർ വിപരീതമായുള്ള പ്രതിഭാസമാണ് ലാ നിന. കഴിഞ്ഞ എൽ നിനോയിക്ക് ശേഷം 2020 ലാണ് ലാ നിന പ്രതിഭാസം ലോകത്ത് അനുഭവപ്പെടാൻ തുടങ്ങിയത്. ഭൂമയിലാകെ താരതമ്യേന തണുത്ത കാലാവസ്ഥയ്ക്ക് കാരണമാകുന്ന പ്രതിഭാസമാണി‌ത്. കഴിഞ്ഞ എട്ട് വർഷങ്ങൾ ഭൂമിയുടെ ആധുനിക കാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടുള്ള കാലഘട്ടമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ലാ നിനയുടെ സാന്നിധ്യമുണ്ടായിട്ട് പോലും ഉയർന്ന ചൂട് അനുഭവപ്പെട്ട വർഷങ്ങളായിരുന്നു പോയ മൂന്ന് വർഷങ്ങൾ. ഇപ്പോൾ എൽ നിനോ കൂടി തിരിച്ച് വരുന്നതോടെ ആഗോളതാപനിലയുടെ പരിധി  എത്ര ഉയരത്തിൽ വരെയെത്തും എന്ന ആശങ്കയിലാണ് ഗവേഷകലോകം.

ADVERTISEMENT

 

അഞ്ച് വർഷങ്ങൾക്ക് മുൻപുണ്ടായ എൽ നിനോ നിമിത്തം ലോക കാലാവസ്ഥാ കുത്തനെ ഉയരാൻ തുടങ്ങിയപ്പോൾ ഒരു ബ്രേക്ക് പോലെയാണ് മൂന്ന് വർഷം മുൻപെത്തിയ ലാ നിന വർത്തിച്ചതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഈ ബ്രേക്ക് അയഞ്ഞ് കുടുതൽ വേഗത്തിൽ ആഗോളതാപനില കുതിക്കാൻ പോകുകയാണ് എൽ നിനോ പ്രതിഭാസത്തിലൂടെ സംഭവിക്കുന്നത്. 

 

എൽ നിനോയുടെ ശക്തി

ഇനി വരാൻ പോകുന്ന എൽനിനോ എത്ര ശക്തമായിരിക്കുമെന്നോ എന്തെല്ലാം മാറ്റങ്ങൾ ഈ പ്രതിഭാസം മൂലം ഭൂമിയിൽ ഉണ്ടാകാൻ പോകുന്നുവെന്നോ വ്യക്തമായി പറയാൻ ഇപ്പോഴും കഴിയില്ലെന്ന് ഗവേഷകർ പറയുന്നു. പക്ഷെ ദുർബലമായി കരുതുന്ന അഞ്ച് വർഷം മുൻപുണ്ടായ എൽ നിനോയിക്ക് സമാനമായ രീതിയിലെത്തിയാൽ തന്നെയും വലിയ ആഘാതം സൃഷ്ടിക്കാൻ ഈ പ്രതിഭാസത്തിന് കഴിയുമെന്ന് ഗവേഷകർ പറയുന്നു. 2024 ലോട് കൂടി മാത്രമെ വരാനിരിക്കുന്ന എൽ നിനോ സൃഷ്ടിക്കാൻ പോകുന്ന മാറ്റങ്ങൾ ദൃശ്യമാകൂ എന്നും ഗവേഷകർ പറയുന്നു.

 

എൽ നിനോയുടെ ഗുണങ്ങൾ

ചുരുക്കം ചില മേഖലകൾക്കെങ്കിലും എൽ നിനോ നേരിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും ആഫ്രിക്കൻ മുനമ്പ് ഉൾപ്പെടുന്ന മേഖലകളിലെല്ലാം നിലവിൽ വലിയ തോതിൽ വരൾച്ച അനുഭവപ്പെടുന്നുണ്ട്. ഈ മേഖലകളിൽ മഴയ്ക്ക് ഒരു പക്ഷേ എൽ നിനോ കാരണമായേക്കാമെന്നും ലോക കാലാവസ്ഥാ കേന്ദ്രത്തിന്റെ മേധാവിയായ പെഷരി തലാസ് പറയുന്നു. ഒപ്പം തെക്കേ അമേരിക്ക, മധ്യേഷ്യൻ മേഖലകളിലും മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും തലാസ് ചൂണ്ടിക്കാട്ടുന്നു.

 

English Summary: UN Warns Developing El Nino Could Seriously Add to Warming Woes in 2024