കമ്യൂണിസ്റ്റ് ക്യൂബയുടെ തുടക്കം ഫിദൽ കാസ്ട്രോയിലൂടെയായിരുന്നു.1959 ജനുവരി ഒന്നിന് ഫിദൽ കാസ്‌ട്രോ തന്റെ വിപ്ലവസേനയുമായി ഹവാനയിലെത്തി ക്യൂബയുടെ അധികാരം പിടിച്ചെടുത്തു. പിന്നീട് ക്യൂബയുടെ പ്രസിഡന്റും അനിഷേധ്യ നേതാവുമായി മാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്യൂണിസ്റ്റ് ക്യൂബയുടെ തുടക്കം ഫിദൽ കാസ്ട്രോയിലൂടെയായിരുന്നു.1959 ജനുവരി ഒന്നിന് ഫിദൽ കാസ്‌ട്രോ തന്റെ വിപ്ലവസേനയുമായി ഹവാനയിലെത്തി ക്യൂബയുടെ അധികാരം പിടിച്ചെടുത്തു. പിന്നീട് ക്യൂബയുടെ പ്രസിഡന്റും അനിഷേധ്യ നേതാവുമായി മാറി. ഭക്ഷണക്കാര്യത്തിൽ കർക്കശരീതികൾ പുലർത്തിയിരുന്ന ആളായിരുന്നു ഫിദൽ കാസ്ട്രോ. അദ്ദേഹത്തിനൊടൊപ്പം ദീർഘകാലമുണ്ടായിരുന്ന പാചകക്കാരനായ ഇരാസ്മോ ഹെർണാണ്ടസാണ് കാസ്ട്രോയുടെ ഭക്ഷണരീതികളെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തോട് പങ്കുവച്ചത്.

പൊതുവേ സസ്യഭക്ഷണം കൂടുതലുള്ള ഡയറ്റാണ് കാസ്ട്രോ പിന്തുടർന്നിരുന്നത്. നല്ല വൈനും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. എന്നാൽ കാസ്ട്രോയ്ക്ക് ഏറ്റവുമിഷ്ടമുള്ള പച്ചക്കറികളിലൊന്ന് ഇന്ത്യയിൽ നിന്നുള്ളതായിരുന്നു. മുരിങ്ങയായിരുന്നു ഇത്. കേരളത്തിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മുരിങ്ങവിത്തുകൾ അദ്ദേഹം വരുത്തി കൃഷി ചെയ്യുകയും ചെയ്തിരുന്നു. ഹവാനയിലെ തന്റെ വസതിയുടെ വളപ്പിലായിരുന്നു ഈ കൃഷി.

ADVERTISEMENT

മുരിങ്ങയുടെ ഔഷധസംബന്ധമായ ഗുണങ്ങളെപ്പറ്റിയും അദ്ദേഹം നല്ല ബോധവാനായിരുന്നെന്ന് ക്യൂബൻ വെബ്സൈറ്റുകൾ പറയുന്നു. 2015ൽ അസുഖത്തിൽ നിന്നു മുക്തനായ ശേഷം അദ്ദേഹം നടത്തിയ ഒരു യോഗത്തിലും മുരിങ്ങച്ചെടിയുടെ ഗുണങ്ങളെപ്പറ്റിയാണ് പറഞ്ഞത്. മുരിങ്ങയെ അദ്ഭുതസസ്യമെന്നു വിളിച്ച കാസ്ട്രോ തന്റെ രോഗമുക്തിക്കു പിന്നിൽ ഇതാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

ഫിദൽ കാസ്ട്രോ (Photo: Twitter/@ninadn21), ഫിദൽ കാസ്ട്രോ മുരിങ്ങത്തോട്ടത്തിൽ. 2012ലെ ചിത്രം (Photo: GRANMA)

പെട്ടെന്നു വളരാനും വരൾച്ചയെ ചെറുക്കാനുമുള്ള മുരിങ്ങയുടെ കഴിവ് കൃഷി ചെയ്യുന്നവർക്കിടയിൽ ഇതിനെ ഒരു താരമാക്കുന്നു. തദ്ദേശീയ ഔഷധങ്ങളിലും ജലശുചീകരണത്തിനുമൊക്കെ മുരിങ്ങ ഉപയോഗിച്ചിരുന്നു. ഇന്ത്യയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മുരിങ്ങ ഉത്പാദിപ്പിക്കുന്ന രാഷ്ട്രം. 12 ലക്ഷം ടൺ മുരിങ്ങക്കായ ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെടുന്നു. 380 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലാണ് ഇന്ത്യയിൽ മുരിങ്ങക്കൃഷി നടത്തുന്നത്.

ADVERTISEMENT

കായയും ഇലയുമുൾപ്പെടെ ഭക്ഷിക്കാമെന്നതിനാൽ സൂപ്പർഫുഡ് എന്നും മുരിങ്ങ അറിയപ്പെടാറുണ്ട്. എന്നാൽ ചില രാജ്യങ്ങളിൽ അധിനിവേശ സസ്യമായും മുരിങ്ങ കണക്കാക്കപ്പെടാറുണ്ട്.

English Summary: Fidel Castro loved moringa