ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പീഢഭൂമിയാണ് ടിബറ്റ്. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന ടിബറ്റിന് ഇപ്പോൾ മറ്റൊരു വിശേഷണം കൂടി ലഭിച്ചിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്ന മരം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന വിശേഷമാണ് ഇപ്പോൾ ടിബറ്റ് സ്വന്തമാക്കിയിരിക്കുന്നത്. സൈപ്രസ്

ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പീഢഭൂമിയാണ് ടിബറ്റ്. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന ടിബറ്റിന് ഇപ്പോൾ മറ്റൊരു വിശേഷണം കൂടി ലഭിച്ചിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്ന മരം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന വിശേഷമാണ് ഇപ്പോൾ ടിബറ്റ് സ്വന്തമാക്കിയിരിക്കുന്നത്. സൈപ്രസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പീഢഭൂമിയാണ് ടിബറ്റ്. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന ടിബറ്റിന് ഇപ്പോൾ മറ്റൊരു വിശേഷണം കൂടി ലഭിച്ചിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്ന മരം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന വിശേഷമാണ് ഇപ്പോൾ ടിബറ്റ് സ്വന്തമാക്കിയിരിക്കുന്നത്. സൈപ്രസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പീഢഭൂമിയാണ് ടിബറ്റ്. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന ടിബറ്റിന് ഇപ്പോൾ മറ്റൊരു വിശേഷണം കൂടി ലഭിച്ചിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്ന മരം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന വിശേഷമാണ് ഇപ്പോൾ ടിബറ്റ് സ്വന്തമാക്കിയിരിക്കുന്നത്. സൈപ്രസ് ഇനത്തിൽപ്പെടുന്ന മരം ഈയിടക്കാണ് ഗവേഷകർ കണ്ടെത്തി ഉയരം തിട്ടപ്പെടുത്തിയത്.102 മീറ്ററാണ് ഈ മരത്തിന്റെ ഉയരം. ടിബറ്റിലെ വനാന്തരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മരം ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മരം കൂടിയാണ്. 93 മീറ്ററാണ് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഉയരം. ഈ പ്രതിമയേക്കാൾ മുകളിലാണ് ഏഷ്യയിലെ ഏറ്റവും വലിയ മരത്തിന്റെ ഉയരം. 

ചൈനയിലെ സ്വയംഭരണ പ്രദേശമായ ടിബറ്റിലെ ഗ്രാൻഡ് കാനിയോൺ സംരക്ഷിത വനമേഖലയിലാണ് ഈ മരം ഉള്ളത്. പീക്കിംഗ് സർവകലാശാലയിലെ ഗവേഷകരാണ് മെയിൽ ഈ മരം കണ്ടെത്തിയത്. തുടർന്ന് മരത്തിന്റെ ഉയരം കണക്കാക്കി ജൂൺ മൂന്നാം വാരത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മരം എന്ന വിശേഷണത്തോടെ സർവകലാശാല വാർത്താക്കുറിപ്പ് പുറത്തിറക്കി. സൈപ്രസ് മരത്തിലെ തന്നെ ഏതു വിഭാഗത്തിലാണ് ഈ മരം ഉൾപ്പെടുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. പക്ഷെ ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഹിമാലയൻ സൈപ്രസ് എന്ന ഉപവിഭാഗത്തിലാണ് ഈ മരം ഉൾപ്പെടുന്നത്. ഏതാണ്ട് മൂന്ന് മീറ്ററാണ് ഈ മരത്തിന്റെ വണ്ണമുള്ളത്. 

ഏഷ്യയിലെ ഏറ്റവും വലിയ മരം (Photo: Twitter/@MKTexas)
ADVERTISEMENT

ഈ മരം കണ്ടെത്തുംവരെ 101 മീറ്റർ ഉയരമുള്ള യെല്ലോ മരാൻറ്റി വിഭാഗത്തിൽപ്പെടുന്ന മരമായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ മരം. മലേഷ്യയിലെ ഡാനും താഴ്‌വരയിലെ സംരക്ഷിത വനമേഖലയിലാണ് ഈ മരം സ്ഥിതി ചെയ്യുന്നത്. ചൈനയിലെ തന്നെ തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള 83 മീറ്റർ ഉയരമുള്ള മരമാണ് ഏഷ്യയിലെ ഉയരം കൂടിയ മൂന്നാമത്തെ വൃക്ഷം.

സമീപകാലത്താണ് ടിബറ്റൻ വനമേഖലയിലെ സസ്യവൈവിധ്യത്തെക്കുറിച്ച് ഗവേഷകർ ഗൗരവമായ പഠനങ്ങൾ ആരംഭിച്ചത്. ഇടതൂർന്ന് നിൽക്കുന്ന ഈ വനമേഖലയിൽ നിന്ന് മരത്തിന്റെ ഉയരം കണക്കാക്കുക ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ഗവേഷകർ പറയുന്നു. മാത്രമല്ല താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഈ മരത്തിന്റെ ഉയരം ഒറ്റനോട്ടത്തിൽ മനസ്സിലാക്കുക എളുപ്പവും ആയിരുന്നില്ല.

ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം ഗൗരവമായ തോതിൽ ബാധിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ടിബറ്റിലെ വനമേഖലകൾ. അതുകൊണ്ടാണ് ഗവേഷകർ ഈ മേഖലയിലെ സസ്യ ജൈവ വൈവിധ്യത്തെക്കുറിച്ച് ഇപ്പോൾ വിശദമായ പഠനം നടത്താൻ തീരുമാനിച്ചതും. ഈ മേഖലയിലെ തന്നെ പത്തിലധികം ഉയരം കൂടിയ മരങ്ങൾ ഇതിനകം പീക്കിംഗ് സർവകലാശാല ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

(Photo: Twitter/@china_moments)

മേഖലയിലെ സർവേ ഇപ്പോഴും തുടരുകയാണെന്നും സർവകലാശാല വ്യക്തമാക്കുന്നു. ദ്രോണുകൾ ഉപയോഗിച്ചാണ് പ്രദേശത്തെ പ്രാഥമിക സർവേ ഗവേഷകർ നടത്തുന്നത്. നിർണായമെന്ന് തോന്നുള്ള കണ്ടെത്തലുകൾ നടത്തുന്ന പ്രദേശത്ത് വിശദമായ പരിശോധനയ്ക്ക് ഗവേഷകർ നേരിട്ട് പോകും. ഇങ്ങനെയാണ് സൈപ്രസ് മരവും ഗവേഷകർ കണ്ടെത്തിയത്. വിശദമായ പഠനത്തിനൊടുവിൽ ഈ മരത്തിന്റെ ത്രിമാന രൂപവും ഗവേഷകർ തയ്യാറാക്കി. യഥാർഥ മരത്തിന്റെ അളവുകൾ കൃത്യമായി പിന്തുടർന്നാണ് ഈ ക്രിമാന രൂപവും തയ്യാറാക്കിയിരിക്കുന്നത്. സമാനമായ ഇനത്തിൽപ്പെട്ട മറ്റ് മരങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ ത്രിമാന രൂപത്തിലൂടെ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ADVERTISEMENT

ടിബറ്റിലെ വനമേഖലയിലെ സസ്യജൈവവൈവിധ്യത്തിന്റെ ഒരു പരിശ്ചേദമായി ഈ മരം സ്ഥിതി ചെയ്യുന്ന മേഖല കണക്കാക്കാം എന്ന് പഠനത്തിന് നേതൃത്വം നൽകിയ പീക്കിംഗ് സർവകലാശാല പ്രഫസർ ജിയോ ഷിൻവ പറയുന്നു. ഈ മരത്തിന്റെ പ്രത്യേകത ഇതിന്റെ വേരുകൾ മുഴുവനായി മണ്ണിനടിയിലല്ല എന്നതാണ്. പുറത്തേക്ക് തള്ളി നിൽക്കുന്ന വേരുകൾക്ക് അടിയിൽ ഒട്ടനേകം അപൂർവ സസ്യങ്ങളുടെ ചെറു ജീവികളും ജീവിക്കുന്നുണ്ടെന്നും പ്രഫസർ പറയുന്നു.

നിലവിൽ അമേരിക്കയിലുള്ള റെഡ് വുഡ് ഇനത്തിൽപ്പെട്ട മരമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷം. 116 മീറ്ററാണ് കോസ്റ്റൽ റെഡ് വുഡ് ഇനത്തിൽപ്പെടുന്ന കാലിഫോർണിയയിലുള്ള ഈ മരത്തിന്റെ ഉയരം. ഏതാണ്ട് 800 വർഷത്തെ പഴക്കം ഈ കോസ്റ്റൽ റെഡ് വുഡ് ഇനത്തിൽപ്പെട്ട മരത്തിന് ഉണ്ടെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. നിലവിൽ ഈ മരത്തിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വരെ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary: World's deepest canyon is home to Asia's tallest tree - and Chinese scientists only just found it

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT