ഇന്ത്യയ്ക്കും കടലോളം കണ്ണീരായി ഹാമിഷ്; ചീറ്റകളെ തുറന്നുവിട്ടു, മടങ്ങും മുൻപ് മോദിക്കൊപ്പം ഫോട്ടോ
കടലിനടിയിലുള്ള ടൈറ്റാനിക് കപ്പൽ കാണാൻ ആഴക്കടലിലേക്കു പോയ ‘ഓഷൻഗേറ്റ് ടൈറ്റൻ’ പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാർഡ് പറയുന്നു. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്കരമാകുമെന്നും യുഎസ് കോസ്റ്റ് ഗാർഡ് പറയുന്നു. മരിച്ചവരിൽ
കടലിനടിയിലുള്ള ടൈറ്റാനിക് കപ്പൽ കാണാൻ ആഴക്കടലിലേക്കു പോയ ‘ഓഷൻഗേറ്റ് ടൈറ്റൻ’ പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാർഡ് പറയുന്നു. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്കരമാകുമെന്നും യുഎസ് കോസ്റ്റ് ഗാർഡ് പറയുന്നു. മരിച്ചവരിൽ
കടലിനടിയിലുള്ള ടൈറ്റാനിക് കപ്പൽ കാണാൻ ആഴക്കടലിലേക്കു പോയ ‘ഓഷൻഗേറ്റ് ടൈറ്റൻ’ പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാർഡ് പറയുന്നു. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്കരമാകുമെന്നും യുഎസ് കോസ്റ്റ് ഗാർഡ് പറയുന്നു. മരിച്ചവരിൽ
കടലിനടിയിലുള്ള ടൈറ്റാനിക് കപ്പൽ കാണാൻ ആഴക്കടലിലേക്കു പോയ ‘ഓഷൻഗേറ്റ് ടൈറ്റൻ’ പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാർഡ് പറയുന്നു. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്കരമാകുമെന്നും യുഎസ് കോസ്റ്റ് ഗാർഡ് പറയുന്നു. മരിച്ചവരിൽ ഇന്ത്യയ്ക്ക് പ്രിയപ്പെട്ട ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ്ങും ഉണ്ട്.
പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് ചീറ്റകളെത്തിയത്. ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയുടെ തുടക്കമെന്ന നിലയിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയിൽനിന്ന് എട്ടു ചീറ്റകളെ എത്തിച്ച പദ്ധതിയിലാണ്, ഹാമിഷ് ഹാർഡിങ്ങിന്റെ സഹകരണമുണ്ടായിരുന്നത്. കഴിഞ്ഞവർഷം നമീബിയയിൽ നിന്നു ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ചത് അദ്ദേഹത്തിന്റെ ആക്‌ഷൻ ഏവിയേഷൻ വിമാനത്തിലാണ്. മൃഗശാലയിൽ തുറന്നുവിട്ടശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചിത്രവുമെടുത്ത ശേഷമാണു ഹാമിഷ് മടങ്ങിയത്. ഈ പദ്ധതിയുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമത്തിൽ വിഡിയോയും പങ്കിട്ടിരുന്നു.
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് പേരടങ്ങുന്ന സംഘമാണ് പോയത്. ഹാമിഷ് ഹാർഡിങ്ങിനെ കൂടാതെ, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.
സംഘത്തിലെ ഏറ്റവും സാഹസികൻ ഹാമിഷ് തന്നെയാണ്. ബ്രിട്ടീഷുകാരനെങ്കിലും ദുബായ് ആസ്ഥാനമായി വിമാനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ഉടമ. സാഹസികതയ്ക്കു 3 ഗിന്നസ് റെക്കോർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഭൂമിയിൽ നിന്ന് 107 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിച്ച ബഹിരാകാശയാത്രയിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നു. 2019ൽ ഇരുധ്രുവങ്ങളിലൂടെയും ഏറ്റവും വേഗത്തിൽ ഭൂമിയെ വലംവച്ച എട്ടംഗ സംഘത്തിലെ പ്രധാനിയായിരുന്നു.
2021ൽ പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിലേക്ക് യാത്ര ചെയ്തു. അന്ന് 13 വയസ്സുകാരൻ മകനെയും കൂടെക്കൂട്ടിയിരുന്നു. തലേവർഷം ദക്ഷിണധ്രുവത്തിലേക്കു നടത്തിയ യാത്രയിലും മകൻ ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘം യാത്ര തിരിച്ചത്. ടൈറ്റാനിക് കാണാൻ ആഴക്കടലിലേക്കു പോയ യുഎസ് കമ്പനിയുടെ ‘ഓഷൻ ഗേറ്റ് ടൈറ്റൻ’ പേടകത്തിന് ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30 നാണ് പേരന്റ് ഷിപ്പായ പോളാർ പ്രിൻസ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. അടിത്തട്ടിലെ കൂടിയ മർദവും തണുപ്പും തുടങ്ങിയ കാലാവസ്ഥാ സ്ഥിതിയും രക്ഷാപ്രവർത്തനത്തിനു വിലങ്ങുതടിയായിരുന്നു. കടലിന്റെ അടിത്തട്ടിൽ ടൈറ്റൻ കുടുങ്ങിപ്പോയെങ്കിൽ അതു പൊക്കിയെടുത്ത് ഉപരിതലത്തിലെത്തിക്കുക അസാധ്യമെന്നാണ് വിദഗ്ധർ വിലയിരുത്തിയത്. ടൈറ്റന്‍ എവിടെയാണ് കിടക്കുന്നതെന്ന് വ്യക്തമായി അറിയാനായി തിരച്ചിലിന്റെ വ്യാപ്തി വർധിപ്പിച്ചിരുന്നു. സമുദ്രോപരിതലത്തിൽനിന്ന് നാലു കിലോമീറ്റർ താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം സ്ഥിതി ചെയ്യുന്നത്. സമുദ്രപേടകം കടലിന്റെ ആഴത്തിലേക്കിറങ്ങി 1.45 മണിക്കൂർ ആയപ്പോഴേക്കും ബന്ധം നഷ്ടമായിരുന്നു.
ടൈറ്റൻ സമുദ്രപേടകത്തിന്റെ മുൻഭാഗം ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് യുഎസ് കോസ്റ്റ്ഗാർഡ് ഇപ്പോൾ കണ്ടെത്തിയതായി പറയുന്നത്. സമ്മർദത്തിൽ പേടകം പൊട്ടിത്തെറിച്ചതായാണ് നിഗമനം. കടലിന്റെ അടിത്തട്ടിലുള്ള തിരച്ചിൽ തുടരുമെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങള്‍ ഇതുവഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. ടൈറ്റനിന്റെ പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതൽ അവശിഷ്ടങ്ങൾ ലഭിക്കുകയായിരുന്നു.
English Summary: Pilot and passengers of missing Titan submersible are believed to be dead, says OceanGate