തക്കാളിയുടെ വില 100 കടന്ന് മുന്നേറുമ്പോഴാണ് പിന്നാലെ മത്സരബുദ്ധിയോടെ ഇഞ്ചി എത്തുന്നത്. ചില്ലറ വിപണിയിൽ ഇഞ്ചിക്ക് കിലോ 250 മുതൽ 300 വരെയാണ് വില. പച്ചക്കറി വില ഉയരുന്നതിന് പിന്നിൽ കാലാവസ്ഥാ വ്യതിയാനത്തിന് നിർണായക പങ്കുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചുവർഷങ്ങളായി രാജ്യത്ത് കടുത്ത ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. സാധാരണ വേനൽക്കാലമല്ല, കൊടും വരൾച്ചയാണ് നേരിടേണ്ടി വരിക. ഈ സമയത്താണ് തക്കാളി കൃഷിയുടെ ആദ്യഘട്ടം നടക്കുന്നത്. ദക്ഷിണേന്ത്യയിലാണ് ഏറ്റവും കൂടുതൽ തക്കാളി കൃഷി ചെയ്യുന്നത്. കനത്ത ചൂട് കാരണം തക്കാളി പൂവിടുന്നത് ഗണ്യമായി കുറഞ്ഞു. കൂടാതെ 90 ശതമാനം തക്കാളിക്കും സീഡ് ബോൺ വൈറസ് ബാധിച്ചു. ഇത് തക്കാളിയുടെ ലഭ്യതയെ കുറച്ചുവെന്ന് രാജ്യത്തെ പച്ചക്കറി കർഷക അസോസിയേഷൻ പ്രസിഡന്റ് ശ്രീറാം ഗാഡ്വെ ദേശീയമാധ്യമത്തിനോട് പറഞ്ഞു. തക്കാളിയുടെ അടുത്തഘട്ട വിളവെടുപ്പ് ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നും ഇതോടെ വിലയിടിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

അതേസമയം, ഡൽഹിയിൽ ഞായറാഴ്ച മുതൽ തക്കാളി 80 രൂപയ്ക്ക് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നു നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷനും (എൻസിസിഎഫ്) നാഷനൽ അഗ്രികൾചർ കോഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (നാഫെഡ്) ചേർന്നാണു മറ്റു സംസ്ഥാനങ്ങളിൽ നിന്നു തക്കാളി സംഭരിച്ച് ഡൽഹിയിൽ കുറഞ്ഞ വിലയ്ക്കു വിൽപന ആരംഭിച്ചത്. 

Read Also: അക്വേറിയത്തിൽ നിന്ന് പുറത്തുചാടി ഭീമൻ കടൽസിംഹം; വീണത് ജീവനക്കാരിയുടെ ദേഹത്ത്– വിഡിയോ

ADVERTISEMENT

കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലാണ് ഇഞ്ചികൃഷി ഏറ്റവും കൂടുതൽ ചെയ്തുവരുന്നത്. ഇവിടങ്ങളിൽ മൺസൂൺ മഴ കുറഞ്ഞതാണ് ഇഞ്ചിവില കുതിച്ചുയരാൻ കാരണമായത്. കോവിഡ് കാലം മുതൽ നാടൻ പൊടിക്കൈകൾക്കും മറ്റുമായി ആളുകൾ ഇഞ്ചിയെ ആശ്രയിക്കുന്നത് വർധിച്ചു. വെജിറ്റേറിയനാണെങ്കിലും നോൺ വെജിറ്റേറിയനാണെങ്കിലും ഇഞ്ചി നിർബന്ധമാണ്. ഇങ്ങനെ ഇഞ്ചിയുടെ ലഭ്യത കുറഞ്ഞ സമയത്തും ആവശ്യക്കാർ ഏറിയതോടെയാണ് വില കൂടാൻ കാരണമായത്. ഇങ്ങനെ വിലവർധനവുണ്ടായാൽ ഭക്ഷണത്തിന്റെ വിലയും കൂട്ടേണ്ടി വരുമെന്ന നിലപാടിലാണ് ഹോട്ടലുടമകൾ.

English Summary: Tomato, Ginger price VS Climate Change

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT