യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് ഹവായി. ദ്വീപസമൂഹമായ ഹവായി സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് മൗവി. ഇവിടെ വിനോദസഞ്ചാരത്തിനു പേരുകേട്ട ലഹൈന ഉൾപ്പടെ ഇടങ്ങളിൽ കാട്ടുതീ പടർന്നുപിടിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുവരെ കാട്ടുതീയിൽ 99 പേർ കൊല്ലപ്പെട്ടു,  2170 ഏക്കർ ലഹൈനയിൽ കത്തിനശിപ്പിക്കപ്പെട്ടു. എന്നാൽ ഇതിനിടയ്ക്ക് അതിജീവനപ്പോരാട്ടത്തിലാണ് 150 വർഷങ്ങൾ പഴക്കമുള്ള ഒരു ആൽമരം. ഹവായിയിൽ നിൽക്കുന്ന ഈ ആൽമരത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഇതെത്തിയത് ഇന്ത്യയിൽ നിന്നാണ്.

ADVERTISEMENT

പാനിയാന എന്ന് ഹവായിയിൽ അറിയപ്പെടുന്ന ഈ വമ്പൻ മരം നട്ടത് 1873ൽ ആണ്. ലഹൈനയിലെ ആദ്യ പ്രൊട്ടസ്റ്റന്റ് മിഷന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായാണ് ഈ മരം നട്ടത്. അക്കാലത്ത് ഹവായി യുഎസിന്റെ കീഴിലായിട്ടില്ല.

ക്രിസ്മസ് ദിനത്തിൽ ആൽമരം (Photo: Twitter/@virtshaun)

ലഹൈന കോർട്ട്ഹൗസ്, ഹാർബർ എന്നിവയ്ക്ക് സമീപം നിൽക്കുന്ന ഈ മരത്തിന് അറുപത് അടിയിലേറെ ഉയരമുണ്ട്. വിസ്തൃതമായ ഇതിന്റെ ഇലക്കൂട്ടം ഹവായിയിലെത്തുന്നവർക്കും തദ്ദേശീയർക്കും തണൽനൽകി വന്നിരുന്നതാണ്.

ആൽമരം (Photo: Twitter/@Ribbincucina, @almagom9)
ADVERTISEMENT

നിലവിൽ ഈ മരത്തിന് തീ ബാധിച്ചിരുന്നെങ്കിലും പറയത്തക്ക കേടുപാടുകളുണ്ടായില്ലെന്നാണ് അധികൃതർ പറയുന്നത്. കേടുപാടുകൾ തീർത്ത് ഇതു തിരിച്ചുവരുമെന്നും അവർ പ്രത്യാശ പ്രകടിപ്പിക്കുന്നു. ലഹൈനയുടെ ചരിത്രവുമായി വളരെയേറേ ബന്ധമുള്ള ആൽമരമായതിനാൽ വലിയ ശ്രദ്ധയാണ് ഈ മരത്തിന് ലഭിക്കുന്നത്.

Content Highlights: Banyan tree | Hawaii | Wildfire