ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള കാരണമെന്ത്? കേരളത്തില് മഴ ശക്തമായതെങ്ങനെ?
അറബിക്കടലിൽ കർണാടക തീരത്ത് രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനം വടക്കൻ കേരളത്തിൽ മൂന്ന് ദിവസത്തെ സജീവ മഴയ്ക്ക് കാരണമായേക്കാം. ഇതിനുപുറമെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം കാരണം കേരളത്തിലെ എല്ലാ ജില്ലകളിലും മഴയുണ്ടാകും. മ്യാൻമർ തീരത്ത് രൂപപ്പെട്ട

അറബിക്കടലിൽ കർണാടക തീരത്ത് രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനം വടക്കൻ കേരളത്തിൽ മൂന്ന് ദിവസത്തെ സജീവ മഴയ്ക്ക് കാരണമായേക്കാം. ഇതിനുപുറമെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം കാരണം കേരളത്തിലെ എല്ലാ ജില്ലകളിലും മഴയുണ്ടാകും. മ്യാൻമർ തീരത്ത് രൂപപ്പെട്ട ചക്രവാതചുഴിയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ ഒരുങ്ങുന്നത്. വൈകുന്നേരത്തോടെ പടിഞ്ഞാറൻ കാറ്റ് പതിയെ ശക്തമാകാൻ സാധ്യതയുണ്ട്. മലയോര മേഖലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിൽ മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.
122 ദിവസം നീണ്ടു നിൽക്കുന്ന കാലവർഷ കലണ്ടർ 2023 അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് വീണ്ടും മഴ സജീവമാകുന്നത്. ജൂൺ മാസത്തിൽ 60% കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ജൂലൈ സാധാരണ മഴയായിരുന്നു. ആ മാസം സാധാരണ ലഭിക്കേണ്ട മഴയിൽ നിന്ന് 9% മാത്രമാണ് കുറവുണ്ടായത്. 123 വർഷ ചരിത്രത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് മാസമായിരുന്നു ഇത്തവണത്തേത്. 87 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
സെപ്റ്റംബറിൽ ക്രമേണ നല്ല മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ട മഴയുടെ 33% കൂടുതലാണ് ലഭിച്ചത്. മൊത്തത്തിൽ 123 വർഷ റെക്കോർഡിൽ ഏറ്റവും കുറവ് മഴ ലഭിച്ച രണ്ട് അല്ലെങ്കിൽ മൂന്നാമത്തെ കാലവർഷമായി ഇത് അവസാനിക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
Content Highlights: Low pressure | Bay of Bengal | Rainfall | Kerala