ആണവ സ്ഫോടനം നടന്നതു പോലെ മേഘം; ഞെട്ടിത്തരിച്ച് യുഎസ്
ആണവസ്ഫോടനത്തിനു ശേഷം കാണപ്പെടുന്ന കൂൺ പോലെയുള്ള മഷ്റൂം മേഘഘടന! യുഎസിലെ ഒക്‌ലഹോമയിലുള്ള നോർമൻ സിറ്റിയിലെ അന്തേവാസികളാണ് വിചിത്രമായ ഈ മേഘഘടന ആകാശത്ത് കണ്ട് അമ്പരന്നത്. താമസിയാതെ ഈ പ്രതിഭാസത്തിന്റെ ചിത്രങ്ങളും വിഡിയോകളും

ആണവസ്ഫോടനത്തിനു ശേഷം കാണപ്പെടുന്ന കൂൺ പോലെയുള്ള മഷ്റൂം മേഘഘടന! യുഎസിലെ ഒക്‌ലഹോമയിലുള്ള നോർമൻ സിറ്റിയിലെ അന്തേവാസികളാണ് വിചിത്രമായ ഈ മേഘഘടന ആകാശത്ത് കണ്ട് അമ്പരന്നത്. താമസിയാതെ ഈ പ്രതിഭാസത്തിന്റെ ചിത്രങ്ങളും വിഡിയോകളും ഇന്റർനെറ്റിൽ പ്രചരിച്ചു.
പെട്ടെന്നുണ്ടായ കൊടുങ്കാറ്റും പേമാരിയുമാണ് ഇത്തരമൊരു ഘടനയ്ക്ക് വഴിവച്ചതെന്ന് യുഎസ് കാലാവസ്ഥാ പ്രവചന സ്ഥാപനമായ വെതർ നേഷൻ അറിയിച്ചു. ഈ കൊടുങ്കാറ്റ് മദ്യ ഒക്‌ലഹോമയിലെ സെമിനോൾ കൗണ്ടിയിൽ ആലിപ്പഴങ്ങൾ വീഴുന്നതിനും കാരണമായി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ഓറഞ്ച് ഛവി കലർന്ന മേഘങ്ങൾ കണ്ട് പേടിച്ചു പോയതായും ചില ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ക്രിസ്റ്റഫർ നോലൻ ചിത്രം ഓപ്പൺഹൈമറിലെ രംഗങ്ങളാണ് ഓർമയിൽ വന്നതെന്നായിരുന്നു ചിലരുടെ അഭിപ്രായം.
യുഎസിന്റെ തെക്കൻ മേഖലയിലുള്ള സംസ്ഥാനമാണ് ഒക്‌ലഹോമ. ടെക്സസ്, കൻസാസ്, മിസോറി, അർക്കൻസാസ്, ന്യൂമെക്സിക്കോ, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങളുമായി ഒക്‌ലഹോമ അതിർത്തി പങ്കിടുന്നു.
ഒക്ലഹോമയെന്നു തന്നെ പേരുള്ള നഗരമാണ് ഈ സംസ്ഥാനത്തിന്റെ തലസ്ഥാനനഗരം. സംസ്ഥാനത്തിന്റെ 24 ശതമാനവും വനമേഖലയാണ്.ധാരാളം പുൽമേടുകളും ഇവിടെയുണ്ട്. വലിയ മൃഗ , സസ്യ ജൈവവൈവിധ്യം നിലനിൽക്കുന്ന സംസ്ഥാനം കൂടിയാണ് ഒക്ലഹോമ. 51 സംസ്ഥാനോദ്യാനങ്ങളും, 6 ദേശീയോദ്യാനങ്ങളും ഇവിടെയുണ്ട്.
ചുഴലിക്കാറ്റുകൾ ഉണ്ടാകാനുള്ള ഏറ്റവും അനുയോജ്യ സാഹചര്യങ്ങളെല്ലാം ഒത്തുചേർന്നയിടങ്ങളാണ് യുഎസിന്‌റെ ഗ്രേറ്റ് പ്ലെയിൻസ് എന്നറിയപ്പെടുന്ന സമതലങ്ങൾ. ടൊർണാഡോ ആലി എന്നാണ് ഇവ അറിയപ്പെടുന്നത്. ഒക്ലഹോമയുടെ നല്ലൊരു ഭാഗം ഭൂപ്രദേശവും ഈ മേഖലയിലാണ് ഉള്ളത്.
Content Highlights: Oklahoma | Nuclear Explosion | Environment